കോവിഡ് കാരണം സാമ്പത്തീക ഞെരുക്കത്തിലാണോ? ഈ മൂന്ന് പേഴ്‌സണല്‍ ഫിനാന്‍സ് മന്ത്രങ്ങള്‍ അറിയൂ!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് കാലം സകല മേഖലകളെയും പ്രതിസന്ധിയിലാക്കിയിരുന്നു. പലര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു, പലരുടേയും ശമ്പളം വെട്ടിക്കുറയ്ക്കുന്ന സാഹചര്യമുണ്ടായി, ആരംഭിച്ച ബിസിനസുകള്‍ അവസാനിപ്പിക്കേണ്ട സ്ഥിതിയിലും പലരുമെത്തി. അങ്ങനെ കോവിഡ് ഏല്‍പ്പിച്ച പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. ഓരോ വ്യക്തിയുടേയും സാമ്പത്തീക ശീലങ്ങളിലും കോവിഡ് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഏത് നിമിഷത്തിലും നമ്മുടെ ജീവിത സാഹചര്യങ്ങളില്‍ മാറ്റങ്ങള്‍ വരാമെന്നും അതിനെ നേരിടാന്‍ നാം നേരത്തേ തയ്യാറായിരിക്കണമെന്നുമാണ് അതില്‍ പ്രധാനപ്പെട്ടത്. അതിനായി നമ്മുടെ പേഴ്‌സണല്‍ ഫിനാന്‍സ് ശീലങ്ങളില്‍ അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ദൃഢമായ വ്യക്തിഗത സാമ്പത്തീക ശീലങ്ങള്‍ക്കായി മൂന്ന് മന്ത്രങ്ങള്‍ നമുക്ക് നിര്‍ബന്ധമായും ഓര്‍ക്കാം.

 

1. ഇന്‍ഷുറന്‍സുകള്‍ ഒഴിവാക്കരുത്

1. ഇന്‍ഷുറന്‍സുകള്‍ ഒഴിവാക്കരുത്

ഒരു നിലയും സ്ഥിരമല്ല എന്നത് ഈ കോവിഡ് കാലം നമുക്കെല്ലാം വ്യക്തമാക്കിത്തന്നിട്ടുണ്ട്. അതിനാല്‍ തന്നെ നമ്മുടെയും കുടുംബത്തിന്റെയും സുരക്ഷയ്ക്ക് എപ്പോഴും മുഖ്യ പ്രാധാന്യം നല്‍കേണ്ടതുണ്ട്. അവിടെയാണ് ഇന്‍ഷുറന്‍സ് കവറേജുകള്‍ നിങ്ങളുടെ രക്ഷയ്‌ക്കെത്തുന്നത്. സാമ്പത്തീക ആസൂത്രണത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണം. അടിയന്തിര സാഹചര്യങ്ങളില്‍ അതുവഴി നിങ്ങള്‍ക്ക് ലഭിക്കുന്ന ആശ്വാസം ചെറുതായിരിക്കില്ല. സാധിക്കുന്ന അത്രയും നേരത്തേ തന്നെ ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങിക്കുന്നതാണ് അഭികാമ്യം. ചികിത്സാച്ചിലവുകള്‍ കുത്തനെ ഉയര്‍ന്നുവരുന്ന ഇക്കാലത്ത് ഒരോറ്റ ആശുപത്രി വാസം മതി ചിലപ്പോള്‍ നിങ്ങളുടെ സാമ്പത്തിക നില തകിടം മറിയുവാന്‍. അതുപോലെ നിങ്ങളുടെയും നിങ്ങളുടെ ആശ്രിതരുടെയും സുരക്ഷിത ഭാവിയ്ക്കായി ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുക.

2. എമര്‍ജന്‍സി ഫണ്ട് നിര്‍ബന്ധം

2. എമര്‍ജന്‍സി ഫണ്ട് നിര്‍ബന്ധം

കോവിഡ് കാലം നമ്മെ പഠിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തീക പാഠങ്ങളിലൊന്ന് എമര്‍ജന്‍സി ഫണ്ടിന്റെ അനിവാര്യതയാണ്. പെട്ടെന്ന് വരുന്ന വലിയ ചികിത്സാ ചിലവുകള്‍ നമുക്ക് ഒരുപക്ഷേ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ കൊണ്ട് മറികടക്കുവാന്‍ സാധിക്കും. എന്നാല്‍ തൊഴില്‍ നഷ്ടപ്പെടുകയോ, അല്ലെങ്കില്‍ തൊഴിലെടുക്കാന്‍ കഴിയാത്ത സാഹചര്യമോ ഉണ്ടായാലോ? അത്തരത്തില്‍ വരുമാനം പൂര്‍ണമായും നിലയ്ക്കുന്ന അവസ്ഥയുണ്ടായാല്‍ നമ്മള്‍ എന്ത് ചെയ്യും? അപ്പോഴാണ് എമര്‍ജന്‍സി ഫണ്ടിന്റെ പ്രാധാന്യം.നിങ്ങളുടെ സാമ്പത്തീകാസൂത്രണത്തില്‍ നേരത്തേ തന്നെ എമര്‍ജന്‍സി ഫണ്ട് കരുതി വച്ചിട്ടുണ്ട് എങ്കില്‍ തൊഴില്‍ നഷ്ടപ്പെട്ടാലും മറ്റൊരാളെ ആശ്രയിക്കാതെ തന്നെ കുറച്ചു കാലം കൂടി മുന്നോട്ട് പോകുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഓരോ മാസവും നിങ്ങള്‍ക്കുണ്ടാകുന്ന ചിലവുകള്‍ കണക്കാക്കി, ചുരുങ്ങിയ് ആറ് മാസം മുതല്‍ 1 വര്‍ഷം വരെ മുഴുവന്‍ ചിലവുകള്‍ക്കും ആവശ്യമായി വരുന്ന തുകയാണ് എമര്‍ജന്‍സി ഫണ്ടായി കരുതേണ്ടത്. സേവിംഗ്‌സ് അക്കൗണ്ടുകളിലോ ഉയര്‍ന്ന ലിക്വിഡിറ്റിയുള്ള നിക്ഷേപങ്ങളിലോ ആയി എമര്‍ജന്‍സി ഫണ്ട് സൂക്ഷിക്കാം.

3. നിക്ഷേപങ്ങള്‍

3. നിക്ഷേപങ്ങള്‍

വിവേകപൂര്‍ണമായ നിക്ഷേപങ്ങള്‍ എപ്പോഴും നിങ്ങളുടെ സാമ്പത്തീക നില ഭദ്രമാക്കുന്നതിന് ഏറെ സഹായകമാകും. ഇന്‍ഷുറന്‍സിനും എമര്‍ജന്‍സി ഫണ്ടിനും തുക വകയിരുത്തിയതിന് ശേഷം മാത്രമേ നിക്ഷേപത്തെക്കുറിച്ച് ആലോചിക്കുവാന്‍ പാടുള്ളൂ. കൈയ്യിലുള്ള തുക വിഭജിച്ച് വിവിധങ്ങളായ രീതിയില്‍ നിക്ഷേപം നടത്തിയാല്‍ റിസ്‌ക് കുറയ്ക്കുവാനും നേട്ടം പരമാവധി ഉയര്‍ത്തുവാനും സാധിക്കും. അതിന് അനുസൃതമായ രീതിയില്‍ പോര്‍ട്ട് ഫോളിയോ തയ്യാറാക്കുകയും നിക്ഷേപം നടത്തുകയും ചെയ്യാം. ദീര്‍ഘകാല സാമ്പത്തീക ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് അവയ്ക്കായും അച്ചടക്കത്തോടെയുള്ള നിക്ഷേപങ്ങള്‍ ആരംഭിക്കാം.

Read more about: finance
English summary

Covid 19: Are You Worried About Money? Know these three personal finance mantras | കോവിഡ് കാരണം സാമ്പത്തീക ഞെരുക്കത്തിലാണോ? ഈ മൂന്ന് പേഴ്‌സണല്‍ ഫിനാന്‍സ് മന്ത്രങ്ങള്‍ അറിയൂ!

Covid 19: Are You Worried About Money? Know these three personal finance mantras
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X