ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജുകളാല്‍ വലഞ്ഞോ? കുറഞ്ഞ പലിശ നിരക്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഇങ്ങനെ ലഭിക്കുമല്ലോ!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുകയില്ല എന്ന് അനുഭവം കൊണ്ട് മനസ്സിലാക്കിയ പലരും നമുക്കിടയില്‍ തന്നെ ഉണ്ടാകും. ക്രെഡിറ്റ് കാര്‍ഡുകള്‍ ഇഷ്യൂ ചെയ്യുന്നതിന് ഇഷ്യൂയിംഗ് സ്ഥാപനത്തിന് ചില നിബന്ധനകളൊക്കെയുണ്ട്. അവര്‍ക്ക് നഷ്ടം സംഭവിക്കരുതല്ലോ, അതിനുള്ള മുന്‍കരുതലുകളാണ് കാര്‍ഡ് ഇഷ്യൂ ചെയ്യുന്നതിന് മുമ്പുള്ള ഈ സ്‌ക്രീനിംഗുകള്‍.

 

ഐസിഐസിഐ ബാങ്ക് സര്‍വീസ് ചാര്‍ജുകളില്‍ ആഗസ്ത് മുതല്‍ മാറ്റം; അറിയേണ്ട 10 കാര്യങ്ങള്‍

ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കാന്‍

ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കാന്‍

അപേക്ഷന്റെ ക്രെഡിറ്റ് സ്‌കോര്‍, വായ്പാ ചരിത്രം, വായ്പാ യോഗ്യത, വരുമാനം, ജോലി തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് വിലയിരുത്തിയതിന് ശേഷം മാത്രമാണ് ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന കമ്പനികള്‍ ഒരു വ്യക്തിയ്ക്ക് ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒരു കാര്യം കമ്പനി നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് യോജിക്കുന്നതല്ല എങ്കില്‍ ക്രെഡിറ്റ് കാര്‍ഡിനായുള്ള നിങ്ങളുടെ അപേക്ഷ തഴയപ്പെടുവാനുള്ള സാധ്യതയും ഏറെയാണ്.

ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ എങ്ങനെ നടത്താം?

ബാങ്കിന് റിസ്‌ക് കൂടുതല്‍

ബാങ്കിന് റിസ്‌ക് കൂടുതല്‍

മുന്‍കൂറായി ഉപയോക്താവിന് പണം നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകളില്‍ ഉപയോക്താവ് തിരിച്ചടവില്‍ വീഴ്ച കാണിച്ചേക്കാവുന്ന റിസ്‌ക് സാധ്യത മുന്നിലുള്ളത് കൊണ്ടാണ് കാര്‍ഡ് അനുവദിക്കുന്നതിന് മുമ്പായി ബാങ്ക് ഇത്തരം കാര്യങ്ങള്‍ പരിശോധിക്കുന്നത്. എന്നാല്‍ അതേ സമയം ക്രെഡിറ്റ് കാര്‍ഡുകള്‍ കൊണ്ട് നമുക്ക് പല പ്രയോജനങ്ങളും ഉണ്ട് താനും.

നിക്ഷേപം നടത്തുവാന്‍ മികച്ച ഓഹരികള്‍ എങ്ങനെ തെരഞ്ഞെടുക്കാം

 ക്രെഡിറ്റ് കാര്‍ഡ് നേടാന്‍ മറ്റൊരു വഴി

ക്രെഡിറ്റ് കാര്‍ഡ് നേടാന്‍ മറ്റൊരു വഴി

കൈയ്യില്‍ പണം ഇല്ലാ എങ്കിലും നമുക്കാവശ്യമുള്ള സാധന സേവനങ്ങള്‍ വാങ്ങിക്കുവാന്‍ ക്രെഡിറ്റ് കാര്‍ഡ് കയ്യിലുണ്ടെങ്കില്‍ സാധിക്കും. കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ കൊണ്ട് നമുക്ക് പല നേട്ടങ്ങളുമുണ്ടാവുകയും ചെയ്യും. എന്നാല്‍ ബാങ്കിന്റെ മാനമണ്ഡങ്ങള്‍ക്ക് യോജിക്കാത്തതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് അപേക്ഷ തഴയപ്പെട്ടവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കാന്‍ ഒരു എളുപ്പ വഴിയുണ്ട്. അക്കാര്യമാണ് ഇവിടെ പറയുവാന്‍ പോകുന്നത്.

വിപണിയില്‍ കാളക്കൂറ്റന്‍ മേയുമ്പോള്‍ തെരഞ്ഞെടുക്കാവുന്ന മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ ഇവയാണ്

സ്ഥിര നിക്ഷേപങ്ങളിലൂടെ ക്രെഡിറ്റ് കാര്‍ഡ്

സ്ഥിര നിക്ഷേപങ്ങളിലൂടെ ക്രെഡിറ്റ് കാര്‍ഡ്

സ്ഥിര നിക്ഷേപങ്ങളിലൂടെ നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് നേടുവാന്‍ സാധിക്കും. ഏതെങ്കിലും ബാങ്കില്‍ നിങ്ങള്‍ക്ക് സ്ഥിര നിക്ഷേപമുണ്ടെങ്കില്‍ പ്രതിമാസ വരുമാനത്തില്‍ കുറവാണെങ്കിലും ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂ ചെയ്യാറുണ്ട്. രാജ്യത്തെ മിക്ക ബാങ്കുകളിലും ഈ സേവനം ലഭ്യമാണ്. ഇത്തരം ക്രെഡിറ്റ് കാര്‍ഡുകളുടെ ഗ്യാരണ്ടി സ്ഥിര നിക്ഷേപങ്ങളാണ്. സ്ഥിര നിക്ഷേപ തുകയുടെ 80 മുതല്‍ 90 ശതമാനം വരെയുള്ള തുക ഇത്തരത്തില്‍ ക്രെഡിറ്റ് കാര്‍ഡുകളില്‍ ബാങ്കുകള്‍ അനുവദിച്ചു നല്‍കാറുണ്ട്.

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം; നിങ്ങളറിഞ്ഞിരിക്കേണ്ട 5 നേട്ടങ്ങള്‍

എത്ര തുക അനുവദിക്കും?

എത്ര തുക അനുവദിക്കും?

ഒന്നിലധികം നിക്ഷേപങ്ങളുണ്ടെങ്കില്‍ ഇവയെല്ലാം ചേര്‍ത്തുള്ള തുകയായിരിക്കും അനുവദിക്കുക. ഏറ്റവും ചുരുങ്ങിയത് 15,000 രൂപയെങ്കിലും ബാങ്കില്‍ സ്ഥിര നിക്ഷേപമായി വേണ്ടതുണ്ട്. ഉയര്‍ന്ന പലിശ നിരക്കുകളാണ് ക്രെഡിറ്റ് കാര്‍ഡുകളിലെ പ്രത്യേകത. എന്നാല്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ എടുക്കുന്ന ക്രെഡിറ്റ് കാര്‍ഡുകളുടെ പലിശ നിരക്ക് താരതമ്യേന കുറവായിരിക്കും.

എസ്‌ഐപി നിക്ഷേപം നേട്ടം നല്‍കുമെന്ന് പറയുന്നത് യാഥാര്‍ത്ഥ്യമാണോ? പരിശോധിക്കാം

പലിശ നിരക്ക്

പലിശ നിരക്ക്

സാധാരണ ക്രെഡിറ്റ്് കാര്‍ഡുകള്‍ 36 ശതമാനം മുതല്‍ പലിശ നിരക്ക് ഈടാക്കുമ്പോള്‍ സ്ഥിര നിക്ഷേപങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 24 ശതമാനം മുതലാണ് പലിശ ഈടാക്കുന്നത്. കൂടാതെ സാധാരണ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഈടാക്കുന്ന മറ്റ് അധിക ചാര്‍ജുകളും സ്ഥിര നിക്ഷേപ ക്രെഡിറ്റ് കാര്‍ഡുകളില്‍ ഈടാക്കാറില്ല. എന്നാല്‍ സ്ഥിര നിക്ഷേപത്തിന്മേല്‍ നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് എടുത്തു കഴിഞ്ഞാല്‍ സ്ഥിര നിക്ഷേപം പിന്‍വലിക്കുവാന്‍ ബാങ്ക് അനുവദിക്കുകയില്ല എന്നത് ശ്രദ്ധിയ്‌ക്കേണ്ട കാര്യമാണ്.

Read more about: credit card
English summary

credit card on bank fixed deposits; an easy way to get credit card with low interest rate -know how? | ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജുകളാല്‍ വലഞ്ഞോ? കുറഞ്ഞ പലിശ നിരക്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഇങ്ങനെ ലഭിക്കുമല്ലോ!

credit card on bank fixed deposits; an easy way to get credit card with low interest rate -know how?
Story first published: Wednesday, July 28, 2021, 14:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X