കോവിഡ് രണ്ടാം തരംഗം; രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ ഫെബ്രുവരി മാസം 21 ശതമാനത്തിലേറെ ഇടിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് 19 രോഗ വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപഭോഗത്തിലും കുത്തനെ ഇടിവ്. പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നതില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 47 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തിറക്കിയ കണക്കുകളില്‍ പറയുന്നു. പ്രതിമാസ അടിസ്ഥാനത്തില്‍ 21 ശതമാനത്തിലേറെ കുറവാണ് ഉണ്ടായിരിക്കുന്നത്.

 

കോവിഡ് രണ്ടാം തരംഗം; രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ ഫെബ്രുവരി മാസം 21 ശതമാനത്തിലേറെ ഇടിവ്

ജനങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ചിലവുകള്‍ പരമാവധി ഒഴിവാക്കുകയും കുറയ്ക്കുകയും ചെയ്യുകയാണെന്ന് ഈ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നു. കോവിഡ് പ്രതിസന്ധി വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ വരുമാനത്തില്‍ ഇടിവുണ്ടായതും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നിലച്ചതിനാല്‍ പണപ്പെരുപ്പം ഉയര്‍ന്നതും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം ചിലവഴിക്കുന്നതില്‍ നിന്നും ഉപഭോക്താക്കളെ പിന്തിരിപ്പിക്കുകയാണ്.

ബാങ്ക് വിവരങ്ങള്‍ മൊബൈലില്‍ സൂക്ഷിക്കാറുണ്ടോ? പണം പോകും മുമ്പ് ആ ശീലം ഉപേക്ഷിച്ചോളൂ

കേന്ദ്ര ബാങ്കിന്റെ കണക്കുകള്‍ പ്രകാരം 2021 ഫെബ്രുവരി മാസത്തില്‍ അനുവദിച്ചിരിക്കുന്ന ആകെ ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം ഏകദേശം 5.5 ലക്ഷത്തോളമാണ്. സ്വകാര്യ ബാങ്കുകളില്‍ ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ എണ്ണം പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നത് ഐസിഐസിഐ ബാങ്ക് ആണ്. രാജ്യത്ത് ആകെ അനുവദിച്ചിരിക്കുന്ന പുതിയ ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണത്തിന്റെ 36 ശതമാനത്തോളമാണ് ഐസിഐസിഐ ബാങ്ക് പുതുതായി അനുവദിച്ചിരിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയിരിക്കുന്ന ആകെ ഔട്ട് സറ്റാന്‍ഡിംഗ് ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം ഫെബ്രുവരി മാസത്തെ കണക്കുകള്‍ അനുസരിച്ച് 1.17 കോടിയോളം വരും. പിന്‍വലിക്കപ്പെട്ടതും റദ്ദാക്കപ്പെട്ടതുമായ ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണത്തിന് പുറമേയാണിത്.

സ്വകാര്യ മേഖലാ ബാങ്കുകളില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ആകെ ഔട്ട്സ്റ്റാന്‍ഡിംഗ് ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം ഫെബ്രുവരി മാസത്തെ കണക്കുകള്‍ പ്രകാരം 1.5 കോടിയാണ്. തൊട്ട് പിന്നാലെയുള്ള ഐസിഐസിഐ ബാങ്കിന്റെ ഔട്ട്‌സ്റ്റാന്‍ഡിംഗ് കാര്‍ഡുകളുടെ എണ്ണം 1.03 കോടിയും മൂന്നാം സ്ഥാനത്തുള്ള ആക്‌സിസ് ബാങ്കിന്റേത് 70 ലക്ഷവുമാണ്.

ഇന്‍ഡസിന്റ് ബാങ്ക് 1506654, കൊഡാക് മഹീന്ദ്ര ബാങ്ക് 2379210, യെസ് ബാങ്ക് 914879, സിറ്റി ബാങ്ക് 264584, സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് 1463859 എന്നിങ്ങനെയാണ് ഫെബ്രുവരി മാസത്തിലെ ഔട്ട്സ്റ്റാന്‍ഡിംഗ് കാര്‍ഡുകളുടെഎണ്ണം.

നെഫ്‌റ്റോ, ആര്‍ടിജിഎസോ, ഐഎംപിഎസോ? പണമിടപാടുകള്‍ക്ക് ഇവയില്‍ ഏത് തിരഞ്ഞെടുക്കും? പ്രത്യേകതകള്‍ അറിയാമോ?

Read more about: credit card
English summary

credit card transactions declined by 21% in February

credit card transactions declined by 21% in February
Story first published: Friday, April 23, 2021, 14:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X