വായ്പയെടുക്കാന്‍ ജാമ്യം നിന്നിട്ടുണ്ടോ? തിരിച്ചടവ് മുടങ്ങിയാല്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനേയും ബാധിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് വ്യാപനവും തുടര്‍ന്ന് വന്ന ലോക്ക് ഡൗണ്‍ പ്രഖ്യാപനങ്ങളും മറ്റ് നിയന്ത്രണനയങ്ങളുമെല്ലാം നമ്മളില്‍ വലിയൊരു ഭാഗത്തിന്റെയും ജീവിത വരുമാനത്തില്‍ കുറവുണ്ടാക്കിയിട്ടുണ്ട്. പലര്‍ക്കും ഇക്കാലയളവില്‍ ജോലി നഷ്ടപ്പെട്ടു, ബിസിനസുകള്‍ ഇടിഞ്ഞു, ശമ്പളത്തില്‍ കുറവുണ്ടായി. വരുമാനം കുറഞ്ഞതോടെ ജീവിതച്ചിലവുകളും അതിനനുസരിച്ച് ക്രമീകരിക്കേണ്ടി വരുകയും ചെയ്തു. ഒപ്പം ആരോഗ്യ മേഖലയിലെ ഉയരുന്ന ചിലവുകളും ഭാവിയിലേക്ക് നിര്‍ബന്ധമായും ഒരു തുക കരുതി വയ്‌ക്കേണ്ടതിന്റെ പ്രാധാന്യവും ഇക്കാലയളവില്‍ ഏവര്‍ക്കും ബോധ്യമാവുകയും ചെയ്തിട്ടുണ്ട്.

 

വായ്പയ്ക്കായി ജാമ്യം

വായ്പയ്ക്കായി ജാമ്യം

ബാങ്ക് വായ്പാ പുനര്‍ക്രമീകരണം (ലോണ്‍ റീസ്ട്രക്ചറിംഗ്) വാഗ്ദാനം ചെയ്തിട്ടില്ലാത്ത വ്യക്തികള്‍ക്ക് വായ്പാ തുകയുടെ തിരിച്ചടവില്‍ വീഴ്ച സംഭവിച്ചതും കോവിഡ് കാലത്ത് സാധാരണ കാഴ്ചയായി. നിങ്ങള്‍ മറ്റേതെങ്കിലും വ്യക്തിയ്ക്ക് വായ്പ എടുക്കുന്നതിനായി ജാമ്യം നിന്നിട്ടുണ്ടെങ്കില്‍ ആ വ്യക്തി എന്തെങ്കിലും കാരണത്താല്‍ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ നിങ്ങളേയും അത് കുഴപ്പത്തിലാക്കിയേക്കാം.

 ജാമ്യം നിന്ന വ്യക്തിയുടെ ഉത്തരവാദിത്വങ്ങള്‍

ജാമ്യം നിന്ന വ്യക്തിയുടെ ഉത്തരവാദിത്വങ്ങള്‍

വായ്പ എടുക്കുന്ന തുക ഒരു നിശ്ചിത തുകയ്ക്ക് മുകളിലാവുകയോ, അല്ലെങ്കില്‍ പ്രൈമറി ബോറോവറിന്റെ വായ്പാ തിരിച്ചടവ് ശേഷിയില്‍ ബാങ്കിന് തൃപ്തിയില്ലാതെ വരികയോ ചെയ്യുമ്പോഴാണ് ജാമ്യക്കാരന്റെ ഉറപ്പ് വായ്പാ അപേക്ഷനോട് ബാങ്ക് ആവശ്യപ്പെടുക. വായ്പാ തിരിച്ചടവില്‍ പ്രൈമറി ബോറോവര്‍ വീഴ്ച വരുത്തിയാല്‍ തിരിച്ചടവിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ജാമ്യം നിന്ന വ്യക്തിയ്ക്കായിരിക്കും. പ്രൈമറി ബോറോവര്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ വായ്പാ കുടിശ്ശിക ഏറ്റെടുക്കാന്‍ ജാമ്യം നിന്ന വ്യക്തിയ്ക്ക് ബാധ്യതയുണ്ട്.

തിരിച്ചടവില്‍ വീഴ്ച സംഭവിച്ചാല്‍ നടപടി

തിരിച്ചടവില്‍ വീഴ്ച സംഭവിച്ചാല്‍ നടപടി

അതിന് തയ്യാറായില്ലെങ്കില്‍ നിയമ നടപടികളുമായി ബാങ്ക് മുന്നോട്ട് പോവും. വായ്പാ വീണ്ടെടുപ്പിനായി ബാങ്ക് പരാതി ഫയല്‍ ചെയ്യും. വായ്പ എടുത്ത വ്യക്തിയ്‌ക്കൊപ്പം വായ്പയ്ക്കായി ജാമ്യം നിന്നിരിക്കുന്ന വ്യക്തിയ്ക്കും എതിരെയായിരിക്കും ഈ പരാതി. പ്രൈമറി ബോറോവറില്‍ നിന്നും തുക ഈടാക്കുവാന്‍ സാധിക്കുന്നില്ല എങ്കില്‍ ജാമ്യം നിന്നിരികക്ുന്ന വ്യക്തിയുടെ ആസ്തികള്‍ ലേലത്തില്‍ വച്ച് വായ്പാ തുക തിരിച്ചു പിടിക്കുവാന്‍ കോടതിയ്ക്ക് ബാങ്കിന് നിര്‍ദേശം നല്‍കാം.

ജാമ്യം നില്‍ക്കുമ്പോള്‍

ജാമ്യം നില്‍ക്കുമ്പോള്‍

എന്നാല്‍ തിരിച്ചടവില്‍ ഇത്തരം പ്രയാസങ്ങള്‍ നേരിട്ടില്ല എങ്കിലും വായ്പയ്ക്ക് ജാമ്യം നില്‍ക്കുന്നത് വഴി നിങ്ങള്‍ക്ക് മറ്റുചില കോട്ടങ്ങള്‍ കൂടി സംഭവിക്കുന്നുണ്ട്. നിങ്ങള്‍ മറ്റൊരാളുടെ വായ്പയ്ക്കാന്‍ ജാമ്യം നില്‍ക്കാന്‍ ആരംഭിച്ച അന്ന് മുതല്‍ തന്നെ നിങ്ങളുടെ വായ്പാ യോഗ്യതയില്‍ ഇടിവ് വരും. നിങ്ങളൊരു വായ്പായ്ക്കായി അപേക്ഷിക്കുമ്പോള്‍ നിലവില്‍ നിങ്ങള്‍ ജാമ്യം നിന്നിരിക്കുന്ന വായ്പയുടെ കുടിശ്ശിക നിങ്ങളുടെ മേലുള്ള ബാധ്യതയായാണ് ബാങ്ക് കണക്കാക്കുക. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് അനുവദിച്ചു തരുന്ന വായ്പയേയും അത് ബാധിക്കും.

ക്രെഡിറ്റ് സ്‌കോറില്‍ ഇടിവ് സംഭവിക്കാം

ക്രെഡിറ്റ് സ്‌കോറില്‍ ഇടിവ് സംഭവിക്കാം

മറ്റൊരു വ്യക്തിയുടെ വായ്പയ്ക്ക് ജാമ്യം നില്‍ക്കുന്നത് വഴി നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിലും ഇടിവുണ്ടാക്കും. അത് പ്രൈമറി ബോറോവറുടെ ഭാഗത്ത് നിന്നോ, നിങ്ങളുടെ ഭാഗത്ത് നിന്നോ ഉണ്ടായ തിരിച്ചടവ് വീഴ്ച കാരണമാകാം. തിരിച്ചടവില്‍ ആര് അലംഭാവം കാണിച്ചാലും അത് നിങ്ങളുടെ ക്രെഡിറ്റ് റേറ്റിലും പ്രതിഫലിക്കും.

തീരുമാനം ആലോചിച്ചു മാത്രം

തീരുമാനം ആലോചിച്ചു മാത്രം

ജാമ്യം നില്‍ക്കുവാന്‍ സമ്മതം മൂളുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ഓര്‍മയില്‍ വയ്ക്കാം. ആര്‍ക്കു വേണ്ടിയാണോ ജാമ്യം നില്‍ക്കുന്നത്, ആ വ്യക്തിയ്ക്ക് ഏതെങ്കിലും കാരണത്താല്‍ തിരിച്ചടവില്‍ വീഴ്ച വരികയാണെങ്കില്‍ ആ ബാധ്യത നിങ്ങള്‍ക്ക് ഏറ്റെടുക്കുവാന്‍ സാധിക്കും എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം വായ്പയ്ക്കായി ജാമ്യം നില്‍ക്കുന്നതാണ് അഭികാമ്യം.

Read more about: loan
English summary

credit score of the loan guarantors will be affected if the primary borrower fails to repay, things to know | വായ്പയെടുക്കാന്‍ ജാമ്യം നിന്നിട്ടുണ്ടോ? തിരിച്ചടവ് മുടങ്ങിയാല്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനേയും ബാധിക്കും

credit score of the loan guarantors will be affected if the primary borrower fails to repay, things to know
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X