ഡാറ്റ സുരക്ഷ; നിങ്ങളുടെ വ്യക്തിഗത, സാമ്പത്തീക വിവരങ്ങള്‍ ഓണ്‍ലൈനിലും എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ എന്നത് ഏറെ മൂല്യമുള്ള ഒരു വസ്തുവാണ്. ഒരു വ്യക്തി എന്ന നിലയില്‍ നമ്മളാരാണെന്നും എന്താണെന്നും ആ വിവരങ്ങള്‍ ലഭിക്കുന്നവര്‍ക്ക് ആഴത്തില്‍ തന്നെ മനസ്സിലാക്കുവാന്‍ സാധിക്കുമെന്നതാണ് യാഥാര്‍ഥ്യം. നമ്മുടെ സാമൂഹ്യ സ്വഭാവരീതി, തീരുമാനങ്ങളുടെ ഘടന, സ്വകാര്യ സാമ്പത്തിക വിവരങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളും കണ്ടെത്തുവാനും, പിന്തുടരുവാനും ഉപയോഗപ്പെടുത്തുവാനും അതിലൂടെ സാധിക്കും.

 

ഡാറ്റ മോഷണവും വിവരങ്ങളിലേക്കുള്ള കടന്നു കയറ്റവും

ഡാറ്റ മോഷണവും വിവരങ്ങളിലേക്കുള്ള കടന്നു കയറ്റവും

ഡാറ്റ ഉപഭോഗത്തെക്കുറിച്ചും, ശേഖരണത്തെക്കുറിച്ചും പങ്കുവയ്ക്കലുകളുടെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ ഇന്നത്തെ വളരെയധികം സാങ്കേതിക പരിജ്ഞാനമുള്ള ഉപഭോക്താക്കള്‍ക്ക് പുതിയ കാര്യമല്ല. ഡാറ്റ ഉപഭോഗത്തിന്റെ യഥാര്‍ഥ വശങ്ങളെക്കുറിച്ച് വലിയൊരു വിഭാഗം ആള്‍ക്കാരും ഇപ്പോള്‍ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യ ലോകത്തിന്റെ എല്ലാ കോണിലും വ്യാപിക്കുമ്പോള്‍ അതിന്റെ അത്ഭുതകരമായ പ്രത്യേകതകള്‍ക്കൊപ്പം ഡാറ്റ മോഷണവും വിവരങ്ങളിലേക്കുള്ള കടന്നു കയറ്റവും വ്യക്തികള്‍ക്ക് ഒരു ഭീഷണിയായി വളര്‍ന്നു വരികയാണ്.

ബിഗ് ഡാറ്റ

ബിഗ് ഡാറ്റ

ഒരു ബാങ്ക് അക്കൗണ്ട് ആരംഭിക്കാനായിക്കൊള്ളട്ടെ യാത്രയ്ക്കായുള്ള കാര്യങ്ങള്‍, താമസ സൗകര്യം തുടങ്ങിയ ബുക്ക് ചെയ്യുന്നതിനാകട്ടെ ഓണ്‍ലൈനില്‍ നിന്ന് ഏതെങ്കിലും സാധാരണമായ ചെറിയൊരു വസ്തു വാങ്ങിക്കുന്നതിനാവട്ടെ എല്ലാ കാര്യങ്ങള്‍ക്കും ഓരോ തലത്തിലുള്ള വിവര ശേഖരണമാണ് അവിടെ നടക്കുന്നത്. ഒപ്പം അവയുടെ വിനിമയം, സൂക്ഷിപ്പ്, പ്രൊസസിംഗ് എന്നിവയും നടക്കുന്നു. ഇതേ ഡാറ്റ കമ്പ്യൂട്ടറിന് സ്വീകരിക്കാന്‍ പറ്റുന്നതും, വലിയ അല്‍ഗരിതം മോഡലുകള്‍ നിര്‍മിക്കാന്‍ സാധിക്കുന്നവയുമാകുമ്പോള്‍ അത് ബിഗ് ഡാറ്റയാകുന്നു. അതിനാല്‍ നിങ്ങള്‍ എന്തൊക്കെ വിവരങ്ങള്‍ ആര്‍ക്കൊക്കെ പങ്കുവയ്ക്കുന്നു എന്നതിന്റെ പരിണിത ഫലങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ പല തരത്തിലുള്ള ഡാറ്റകളെപ്പറ്റി ആദ്യം തിരിച്ചറിയേണ്ടതുണ്ട്.

ട്രാന്‍സാക്ഷണല്‍ ഡാറ്റ

ട്രാന്‍സാക്ഷണല്‍ ഡാറ്റ

പലപ്പോഴും വാണിജ്യ ആവശ്യങ്ങള്‍ക്കായി സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇടയില്‍ കൈമാറ്റം ചെയ്യപ്പെടുന്ന എല്ലാ വിവരങ്ങളും ചേര്‍ന്നതാണ് ട്രാന്‍സാക്ഷണല്‍ ഡാറ്റ എന്ന് പറയുന്നത്. വെബ് പേജ് വ്യൂസ്, ആഡ് ക്ലിക്കുകള്‍, പര്‍ച്ചേസ് തീരുമാനങ്ങള്‍ തുടങ്ങിയവ അതിലുള്‍പ്പെടും. ഇത്തരം ഡാറ്റയില്‍ ഒരാളുടെ സുപ്രധാന വിവരങ്ങളായ ബാക്ക് അക്കൗണ്ട് വിവരങ്ങള്‍ , നിക്ഷേപ സംബന്ധിയായ തീരുമാനങ്ങള്‍, കാര്‍ഡ് നമ്പറുകള്‍, സിവിവി കോഡുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നു.

വെബ് ഡാറ്റയും ഐടി സെക്യൂരിറ്റി ഡാറ്റയും

വെബ് ഡാറ്റയും ഐടി സെക്യൂരിറ്റി ഡാറ്റയും

ഇന്റര്‍നെറ്റില്‍ നിന്നും നിങ്ങള്‍ എന്തൊക്കെ ഉപയോഗിക്കുന്നുണ്ടോ ആ മുഴുവന്‍ വിവരങ്ങളുമാണ് വെബ് ഡാറ്റ എന്ന് പറയുന്നത്. അതില്‍ നിങ്ങള്‍ എന്തൊക്കെ കാണുന്നു, വായിക്കുന്നു, ഡൗണ്‍ലോഡ് ചെയ്യുന്നു തുടങ്ങി എല്ലാ വിവരങ്ങളുമുണ്ടാകും. മൂന്നാമത്തെത് ഐടി സെക്യൂരിറ്റി ഡാറ്റയാണ്. യൂസര്‍ നെയിം, പാസ്‌വേഡുകള്‍, എന്‍ക്രിപ്ഷന്‍ കീകള്‍, സുരക്ഷാ തന്ത്രങ്ങള്‍, നെറ്റുവര്‍ക്ക് ഘടന എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

ഡാറ്റ ദുരുപയോഗം

ഡാറ്റ ദുരുപയോഗം

മേല്‍പ്പറഞ്ഞിരിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ഡാറ്റയിലേക്കുള്ള കടന്നു കയറ്റമോ, അവ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതോ കമ്പനിയ്ക്കും ഉപയോക്താവിനും ദൂരവ്യാപകമായ പ്രത്യാഘാതങ്ങലുണ്ടാക്കും. ഐഡന്റിറ്റി മോഷണം, ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍, ഫിഷിംഗ്, ഹാക്കിംഗ്, വെബ് ജാക്കിംഗ് തുടങ്ങിയവയായിരിക്കും അതിന്റെ അനന്തര ഫലങ്ങള്‍.

കമ്പനികള്‍ക്ക് തിരിച്ചടി

കമ്പനികള്‍ക്ക് തിരിച്ചടി

ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഒരു സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ 70 ശതമാനത്തോളം കമ്പനികള്‍ ഡാറ്റാ സുരക്ഷിതത്വത്തിനും സെബര്‍ സുരക്ഷയ്ക്കും വേണ്ടി ഒരേ സമയം 10 മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ശേഷിക്കുന്ന 3 ശതമാനത്തിലധികം കമ്പനികള്‍ 10 ല്‍ അധികം സുരക്ഷാ മുന്‍കരുതലുകളും കൈക്കൊള്ളുന്നു. രാജ്യത്തെ വലിയ വിഭാഗം കമ്പനികളും ഡാറ്റ സുരക്ഷയ്ക്കായും സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനായുമുള്ള മാര്‍ഗങ്ങള്‍ നടപ്പാക്കി വരുന്നുണ്ട് എങ്കിലും ഇവയില്‍ 57 ശതമാനം ബിസിനസുകളും ഒരു വര്‍ഷത്തെ കാലയളവില്‍ ഡാറ്റ നഷ്ടത്തെത്തുടര്‍ന്നുള്ള അപ്രതീക്ഷിത തിരിച്ചടി നേരിട്ട് വരുന്നുണ്ട്.

സുരക്ഷ ഉറപ്പാക്കുക

സുരക്ഷ ഉറപ്പാക്കുക

ഇത്തരമൊരു സാഹചര്യത്തില്‍ ഇപ്പോള്‍ ചെയ്യേണ്ട കാര്യമെന്തെന്ന് വച്ചാല്‍ വിവരങ്ങള്‍ക്ക് പരിപൂര്‍ണ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഉപഭോക്താക്കളെ വ്യക്തമായി ബോധവത്ക്കരിക്കുക എന്നതാണ്. ഒരു വ്യക്തിയുടെ വ്യക്തിഗത വിവരങ്ങളെ അപകടത്തിലാക്കുന്ന തട്ടിപ്പ പ്രവൃത്തികളില്‍ പെടാതെയിരിക്കാന്‍ ഉപയോക്താവിന് എന്തൊക്കെ കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ടെന്ന് നമുക്ക് നോക്കാം. വായ്പയെടുക്കുന്നതിനായി ഒരു പ്ലാറ്റ്‌ഫോം തിരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും ആര്‍ബിഐയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കുക. വ്യത്യസ്ത വായ്പാ ദാതാകള്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകളെയും തിരിച്ചടവ് പോളിസികളെക്കുറിച്ചും ഉപയോക്താവ് മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനപ്പെട്ടതായി ഉപയോക്താവ് തന്റെ പാസ്‌വേഡും മറ്റ് സുരക്ഷാ വിവരങ്ങളും അടിക്കടി മാറ്റുകയും വേണം.

കടന്നുകയറ്റം സംഭവിച്ചാല്‍

കടന്നുകയറ്റം സംഭവിച്ചാല്‍

ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റം സംഭവിച്ചുവെന്ന് സംശയിക്കപ്പെട്ടാല്‍ ഉടന്‍ തന്നെ ഉപയോക്താവ് അക്കൗണ്ട് മരവിപ്പിക്കേണ്ടതുണ്ട്. എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയും പെട്ടെന്നു തന്നെ എല്ലാ പാസ്‌വേഡുകളും മാറ്റുകയും വേണം. ഏത് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോഴും ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ ഉപയോഗപ്പെടുത്തണം. അത് സുരക്ഷ വര്‍ധിപ്പിക്കും. ആവശ്യമുള്ളപ്പോള്‍ മാത്രം ക്യാമറ, കോണ്‍ടാക്ടുകള്‍, മൈക്രോഫോണ്‍, ലൊക്കേഷന്‍ എന്നിവ അപ്ലിക്കേഷനുകള്‍ക്ക് അനുവദനീയമാക്കുക. അപ്ലിക്കേഷനുകള്‍ ആപ്പ് സ്‌റ്റോറില്‍ നിന്ന് മാത്രം ഡൗണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക. ഉപയോക്താവില്‍ നിന്നും ഡാറ്റ പ്ലാറ്റ്‌ഫോമില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ സ്ഥാപനത്തിനും അതിന്മേല്‍ തുല്യമായ ഉത്തരവാദിത്വമാണ്. ആ ഡാറ്റ ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്ന് ക്മ്പനി ഉറപ്പിക്കേണ്ടത്.

Read more about: data
English summary

Data Protection Tips: How To Secure personal and financial information safe in online | ഡാറ്റ സുരക്ഷ; നിങ്ങളുടെ വ്യക്തിഗത, സാമ്പത്തീക വിവരങ്ങള്‍ ഓണ്‍ലൈനിലും എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം?

Data Protection Tips: How To Secure personal and financial information safe in online
Story first published: Thursday, June 3, 2021, 16:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X