1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഈ ഓഹരി നിങ്ങള്‍ക്ക് 1 കോടി രൂപ തരുമായിരുന്നു! അറിയാമോ ഈ ഓഹരിയെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡിന്റെ ആഘാതത്തില്‍ നിന്നും രാജ്യവും സമ്പദ് വ്യവവസ്ഥയും ഇപ്പോഴും കരകയറിയിട്ടില്ല എങ്കിലും കോവിഡിന്റെ ആദ്യ തരംഗം അവസാനിച്ചതിന് ശേഷം ഓഹരി വിപണി നിക്ഷേപകരെ നിരാശപ്പെടുത്തിയിട്ടില്ല. പ്രതീക്ഷകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും വിപരീതമായി മഹാമാരിയുടെ ഈ കെട്ടകാലത്തും ലക്ഷങ്ങള്‍ നിക്ഷേപകര്‍ക്ക് നേടിക്കൊടുത്ത ഓഹരികള്‍ അനവധിയുണ്ട്. സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് ഓഹരികളാണ് ഈ നേട്ടത്തിന്റെ മുന്‍നിരയിലുള്ളത്.

 
1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഈ ഓഹരി നിങ്ങള്‍ക്ക് 1 കോടി രൂപ തരുമായിരുന്നു! അറിയാമോ ഈ ഓഹരി

അതില്‍ നിക്ഷേപകര്‍ക്ക് കൈ നിറയെ നേട്ടം നേടിക്കൊടുത്ത ഒരു കമ്പനിയെയാണ് നമ്മളിവിടെ പരിചയപ്പെടാന്‍ പോകുന്നത്. ദീര്‍ഘകാല നിക്ഷേപത്തിലൂടെ നിക്ഷേപകര്‍ നേട്ടമുണ്ടാക്കിയ കമ്പനിയാണ് ദീപക് നൈട്രേറ്റ്. അതും ഒന്നും രണ്ടുമല്ല പത്ത് വര്‍ഷ കാലയളവിനുള്ളില്‍ 105 ഇരട്ടിയോളമാണ് ദീപക് നൈട്രേറ്റിന്റെ ഓഹരി വിലയിലുണ്ടായ വര്‍ധനവ്.

ആധാര്‍ കാര്‍ഡിലെ നിങ്ങളുടെ ഫോട്ടോ ഇഷ്ടപ്പെട്ടില്ലേ? മിനിട്ടുകള്‍ കൊണ്ട് മാറ്റാമല്ലോ!

2011 ജൂലായ് ആദ്യ വാരത്തില്‍ ദീപക് നൈട്രേറ്റിന്റെ ഓഹരി വില 18.50 രൂപയായിരുന്നു. പത്ത് വര്‍ഷം പിന്നിട്ട് 2021 ജൂലൈ രണ്ടാം വാരത്തില്‍ ദീപക് നൈട്രേറ്റിന്റെ വില എത്തി നില്‍ക്കുന്നത് 1,970 രൂപയിലാണ്. നിക്ഷേപകര്‍ക്ക് ആകെ നല്‍കിയിരിക്കുന്നത് 10,414 ശതമാനം ആദായം.

ലോക്ക്ഡൗണ്‍ കാലത്ത് നിങ്ങളുടെ സ്ഥാപനത്തിലെ വില്‍പ്പന ഉയര്‍ത്തുവാന്‍ ഇതാ ചില വഴികള്‍

അതായത് പത്ത് വര്‍ഷം മുമ്പ് കെമിക്കല്‍ നിര്‍മാണ കമ്പനിയായ ദീപക് നൈട്രേറ്റിന്റെ ഓഹരിയില്‍ നിങ്ങള്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ നിങ്ങളൊരു കോടിപതിയായി മാറിയേനേ. 10 വര്‍ഷം കൊണ്ട് നിങ്ങളുടെ നിക്ഷേപം 1.05 കോടി രൂപയായാണ് വര്‍ധിച്ചിരിക്കുക.

പിഎഫ് അക്കൗണ്ടില്‍ എത്ര തുകയുണ്ടെന്ന് എങ്ങനെ എളുപ്പം അറിയാം? ഇതാ മാര്‍ഗങ്ങള്‍

കമ്പനിയുടെ ഓഹരി വില 1000ന് മേല്‍ കടക്കുന്നത് ഈ കോവിഡ് കാലത്താണ്. കൃത്യമായി പറഞ്ഞാല്‍ 2021 ഫെബ്രുവരി മാസം 11ാം തീയ്യതി. ഇപ്പോള്‍ വ്യാപാരം നടക്കുന്നത് 1,970 രൂപ നിലവാരത്തിലാണ്. നാം വീടുകളിലും സ്ഥാപനങ്ങളിലുമൊക്കെ അണുനശീകരണത്തിന് ഉപയോഗിക്കുന്ന ഫീനോളിന്റെ (കാര്‍ബോളിക് ആസിഡ്) വിലയിലുണ്ടായ കുതിപ്പാണ് കമ്പനിയുടെ വരുമാനം കുത്തനെ ഉയരുവാന്‍ കാരണമായത്.

ഈ കോവിഡ് കാലത്ത് ഇപ്പോള്‍ ആരംഭിക്കാവുന്ന മികച്ച നാല് ബിസിനസുകള്‍ ഇവയാണ്

കോവിഡ് വ്യാപനം ആരംഭിച്ചതോടെ വിപണിയില്‍ ഫീനോളിന്റെ ആവശ്യകതയും വര്‍ധിച്ചു. സ്പെഷാലിറ്റി കെമിക്കല്‍സ് മേഖലയിലേയ്ക്കും കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിച്ചത് കമ്പനിയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു.

Read more about: stock market
English summary

Deepak Nitrite Ltd; this company's share gave 1 core to those who invested rs 1 lack in 10 years | 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഈ ഓഹരി നിങ്ങള്‍ക്ക് 1 കോടി രൂപ തരുമായിരുന്നു! അറിയാമോ ഈ ഓഹരിയെ?

Deepak Nitrite Ltd; this company's share gave 1 core to those who invested rs 1 lack in 10 years
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X