കോവിഡ് രണ്ടാം തരംഗ കാലത്ത് വിവാഹ വായ്പകളില്‍ 11% വര്‍ധനവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് രണ്ടാം തരംഗ കാലത്ത് മറ്റ് വായ്പകളേക്കാള്‍ ഏറ്റവും ആവശ്യക്കാരുണ്ടായത് വിവാഹ വായ്പകള്‍ക്കെന്ന് പഠന റിപ്പോര്‍ട്ട്. ആകെ വായ്പകളില്‍ 33 ശതമാനവും വിവാഹ വായ്പകളായിരുന്നുവെന്ന് ഡിജിറ്റല്‍ ലെന്‍ഡിംഗ് പ്ലാറ്റ്‌ഫോമായ ഇന്‍ഡ്യ ലെന്‍ഡ്‌സ് നടത്തിയ പഠനത്തില്‍ പറയുന്നു.

 
കോവിഡ് രണ്ടാം തരംഗ കാലത്ത് വിവാഹ വായ്പകളില്‍ 11% വര്‍ധനവ്

20 മുതല്‍ 35 വയസ്സു വരെ പ്രായമുള്ള വ്യക്തികള്‍ക്കിടയിലായിരുന്നു സര്‍വേ നടത്തിയത്. കോവിഡ് വ്യാപനത്തിന്റെ ഒന്നാം തരംഗ സമയത്ത് 22 ശതമാനമായിരുന്നു വിവാഹ വായ്പകള്‍.

Also Read : ഈ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് സൗജന്യ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കും

കോവിഡ് വ്യാപനം കാരണം ഒരു വര്‍ഷത്തോളം നീട്ടി വയ്‌ക്കേണ്ടു വന്ന വിവാഹ പദ്ധതികള്‍ കാരണമാണ് ഇപ്പോള്‍ വിവാഹ വായ്പാ അപേക്ഷകളിലെ ഈ വര്‍ധനവിന് കാരണമെന്നാണ് ഡിജിറ്റല്‍ ലെന്‍ഡിംഗ് പ്ലാറ്റ്‌ഫോം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അന്താരാഷ്ട്ര യുവ ജന ദിനവുമായി അനുബന്ധിച്ചാണ് ഇന്‍ഡ്യ ലെന്‍ഡ്‌സ് ഇന്ത്യന്‍ യുവാക്കള്‍ക്കിടയിലെ വായ്പാ ശീലങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനായുള്ള ഈ സര്‍വേ സംഘടിപ്പിച്ചത്.

Also Read : എന്താണ് എസ്‌ഐപി ഇന്‍ഷുറന്‍സ്? മ്യൂച്വല്‍ ഫണ്ട് നിക്ഷേപവുമായി അതെങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

ഇതോടൊപ്പം തന്നെ ബിസിനസ് വായ്പകളുടെ ആവശ്യക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഒന്നാം തരംഗ സമയത്ത് 16 ശതമാനമുണ്ടായിരുന്ന ബിസിനസ് വായ്പാ അപേക്ഷകരുടെ എണ്ണം രണ്ടാം തരംഗ കാലയളവില്‍ 23 ശതമാനമായി ഉയര്‍ന്നു. കൂടാതെ വീട്ടാവശ്യങ്ങള്‍ക്കായുള്ള വായ്പകള്‍ 40 ശതമാനത്തില്‍ നിന്നും 24 ശതമാനമായി കുറയുകയാണ് ഒന്നാം തരംഗത്തില്‍ നിന്നും രണ്ടാം തരംഗത്തിലേക്ക് കടന്നപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read :കോടിപതിയാകണോ? ഇപിഎഫ് വിഹിതത്തില്‍ നിന്നും 1.5 കോടി രൂപ എങ്ങനെ നേടുമെന്നറിയാം!

രാജ്യത്തെ പ്രധാനപ്പെട്ട 9 നഗരങ്ങളിലെ ശമ്പള വേതനക്കാരായതും സ്വയം തൊഴില്‍ ചെയ്യുന്നതുമായ യുവാക്കളെ പങ്കെടുപ്പിച്ചായിരുന്നു സര്‍വ്വേ. 2020 ആഗസ്ത് മാസം മുതല്‍ 2021 മാര്‍ച്ച് മാസം വരെയും, 2021 ഏപ്രില്‍ മാസം മുതല്‍ 2021 ജൂലൈ മാസം വരെയുമുള്ള കാലയളവില്‍ മുംബൈ, ന്യൂ ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, ജയ്പൂര്‍, അഹമ്മദാബാദ്, പൂനൈ നഗരങ്ങളിലെ യുവാക്കള്‍ക്കിടയിലായിരുന്ന സര്‍വേ നടത്തിയത്.

Also Read : ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ 10,000 രൂപ നിക്ഷേപിക്കൂ; 5 വര്‍ഷത്തില്‍ 7 ലക്ഷം രൂപ നേടാം!

വിവാഹം, ബിസിനസ്, വിദ്യാഭ്യാസം, യാത്ര, വീട്ടാവശ്യങ്ങള്‍, മെഡിക്കല്‍, ഇരു ചക്ര വാഹന വായ്പ, വായ്പാ തിരിച്ചടവിന് എന്നിങ്ങനെ 9 വായ്പാ ആവശ്യങ്ങളില്‍ നിന്നുമാണ് യുവാക്കള്‍ തങ്ങളുടെ വായ്പാ ആവശ്യകത എന്തെന്ന് വ്യക്തമാക്കിയത്. ആകെ 11,000 യുവാക്കള്‍ സര്‍വേയില്‍ പങ്കെടുത്തു.

Also Read : പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജനയിലൂടെ നേടാം 1.30 ലക്ഷം രൂപ! കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടേ?

വിവാഹ ആവശ്യത്തിനായും ബിസിനസ് ആവശ്യത്തിനായുമുള്ള വായ്പാ അപേക്ഷകരില്‍ 10 ശതമാനവും വനിതാ അപേക്ഷകരായിരുന്നുവെന്നും സര്‍വ്വേ വെളിപ്പെടുത്തുന്നു.

 

Also Read : 3 വര്‍ഷ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25% പലിശ നിരക്ക് നല്‍കുന്ന ബാങ്കുകള്‍ ഇവയാണ്

ഒന്നാം തരംഗത്തില്‍ നിന്നും രണ്ടാം തരംഗത്തിലേക്ക് എത്തുമ്പോള്‍ വീട്ടാവശ്യങ്ങള്‍ക്കായുള്ള വായ്പാ അപേക്ഷകരുടെ എണ്ണം കുറഞ്ഞതായാണ് കാണുന്നത്. കോവിഡ് കാലഘട്ടത്തിലെ സാമ്പത്തീക ആവശ്യങ്ങളെ നേരിടാന്‍ രണ്ടാം തരംഗം ആയപ്പോഴേക്കും യുവാക്കള്‍ തയ്യാറെടുത്തു കഴിഞ്ഞിരുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Read more about: loan
English summary

Demand for wedding loans increased to 33% during the second wave of the covid-19 |കോവിഡ് രണ്ടാം തരംഗ കാലത്ത് വിവാഹ വായ്പകളില്‍ 11% വര്‍ധനവ്

Demand for wedding loans increased to 33% during the second wave of the covid-19
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X