മൊറട്ടോറിയം തിരഞ്ഞെടുത്തോ? ഇനി ലോൺ മറ്റ് ബാങ്കുകളിലേയ്ക്ക് മാറ്റാനാകുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ പ്രതിസന്ധിയെ തുടർന്ന് ആശ്വാസമെന്ന നിലയിൽ, റിസർവ് ബാങ്ക് ടേം-ലോൺ, ക്രെഡിറ്റ് കാർഡ് പേയ്മെന്റുകൾ എന്നിവയ്ക്ക് മൊറട്ടോറിയം അനുവദിച്ചു. ഓഗസ്റ്റ് 31 ന് അവസാനിക്കുന്ന മൊറട്ടോറിയം തിരഞ്ഞെടുത്തവർക്ക് അവരുടെ ഇഎംഐ മാറ്റിവയ്ക്കാൻ അനുവാദമുണ്ട്. മഹാമാരിയെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നിരവധി വായ്പക്കാർക്ക് ഇത് പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.

പലിശ നിരക്ക്
 

പലിശ നിരക്ക്

റിസർവ് ബാങ്ക് (ആർ‌ബി‌ഐ) നൽകിയ മറ്റൊരു ആശ്വാസം, മാർച്ചിൽ മഹാമാരി ആരംഭിച്ചതു മുതൽ റിപ്പോ നിരക്ക് 115 ബേസിസ് പോയിൻറ് കുറച്ചിരുന്നു. പൊതു, സ്വകാര്യമേഖലയിലെ വാണിജ്യ ബാങ്കുകൾ ഇത് ഉപഭോക്താക്കളിലേക്ക് കൈമാറി വായ്പ വായ്പകളുടെ പലിശനിരക്ക് കുറയ്ക്കും. പലിശ നിരക്ക് കുറഞ്ഞതിനുശേഷം, ചില വായ്പക്കാർ കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കിലേക്ക് വായ്പ മാറ്റാനും ശ്രമിക്കുന്നുണ്ട്. എന്നാൽ മൊറട്ടോറിയം തിരഞ്ഞെടുത്തവർക്ക് ഈ സേവനം സാധ്യമാകില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.

ശശിധര്‍ ജഗദീശന്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ സിഇഓ സ്ഥാനത്തേക്ക്

മൊറട്ടോറിയം തിരഞ്ഞെടുത്തവർക്ക് വായ്പ ലഭിക്കാത്തത് എന്തുകൊണ്ട്?

മൊറട്ടോറിയം തിരഞ്ഞെടുത്തവർക്ക് വായ്പ ലഭിക്കാത്തത് എന്തുകൊണ്ട്?

മൊറട്ടോറിയം തിരഞ്ഞെടുത്തവർക്ക് വായ്പ മറ്റ് ബാങ്കിലേയ്ക്ക് മാറ്റാൻ സാധിക്കില്ലെന്ന് പ്രതീക്ഷിക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. കാരണം മൊറട്ടോറിയം തിരഞ്ഞെടുക്കുന്നതിലൂടെ വായ്പക്കാരന്, വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷി കുറവാണെന്ന് ബാങ്കുകൾക്ക് വ്യക്തമാകും. ബാങ്ക് ഇക്കാര്യത്തെക്കുറിച്ച് വിശദീകരണം തേടുമ്പോൾ കടം വാങ്ങുന്നയാൾ അവരുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിച്ചതായി ബാങ്കിന് വിശദീകരണം നൽകേണ്ടതുണ്ട്.

2020 ആഗസ്റ്റിലെ ബാങ്ക് അവധി ദിനങ്ങൾ അറിയാം

തിരിച്ചടവ് ശേഷി

തിരിച്ചടവ് ശേഷി

വായ്പ മറ്റൊരു ബാങ്കിലേയ്ക്ക് മാറ്റാൻ അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷകന്റെ മൊറട്ടോറിയം കാലാവധി അവസാനിക്കുന്നതുവരെ കാത്തിരിക്കുന്നതാണ് നല്ലത്. ഇതുവഴി ബാങ്കുകൾ അപേക്ഷകന് മതിയായ തിരിച്ചടവ് ശേഷിയുണ്ടോയെന്ന് വിലയിരുത്തകയും ചെയ്യും.

കുട്ടികൾക്കായുള്ള ന്യൂ ഏജ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകൾ; അറിയേണ്ടതെല്ലാം

വായ്‌പാ അപേക്ഷകൾ നിരസിക്കുമോ?

വായ്‌പാ അപേക്ഷകൾ നിരസിക്കുമോ?

കോവിഡ് കാലത്തെ വായ്‌പ മൊറട്ടോറിയം സ്വീകരിച്ചവരുടെ പുതിയ വായ്‌പാ അപേക്ഷകൾ നിരസിക്കാൻ സാധ്യതയെന്ന് ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കോവിഡ് കാലത്ത് ജോലി നഷ്‌ടപ്പെട്ടവരും വേതനം വെട്ടിക്കുറയ്‌ക്കപ്പെട്ടവരും ലോക്ക്‌ഡൗൺ കഴിയാതെ ബിസിനസ് തുടങ്ങാൻ സാധിക്കാത്തവരുമുൾപ്പെടെ നിരവധിപ്പേർ വായ്‌പാ മൊറട്ടോറിയം സ്വീകരിച്ചിട്ടുണ്ട്. മൊറട്ടോറിയം നേടുന്നത് വായ്‌പക്കാരുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ലെന്ന് ബാങ്കുകൾ തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഭാവിയിൽ അത്തരം ഉപഭോക്താക്കളെ നിരസിക്കാൻ ബാങ്കുകൾക്ക് 'മൊറട്ടോറിയം സ്വീകരിച്ച വായ്പക്കാർ' എന്ന റെക്കോർഡ് മതിയാകുമെന്നാമ് പുറത്തു വന്ന റിപ്പോർട്ട്.

English summary

Did you choose the moratorium? Can the loan be transferred to other banks? | മൊറട്ടോറിയം തിരഞ്ഞെടുത്തോ? ഇനി ലോൺ മറ്റ് ബാങ്കുകളിലേയ്ക്ക് മാറ്റാനാകുമോ?

After lowering the interest rate, some lenders are also trying to transfer the loan to a bank that offer. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X