ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ക്രിപ്‌റ്റോ കറന്‍സി വഴി നേടിയ വരുമാനവും വെളിപ്പെടുത്തേണമെന്നറിയാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിലയിലുണ്ടാകുന്ന നാടകീയമായ ഏറ്റക്കുറച്ചിലുകളും, വിവിധ ഗവണ്‍മെന്റുകളുടെ നടപടികളും, ഒപ്പം ലോകത്തെ അതി സമ്പന്നരായ പ്രശസ്ത വ്യക്തികളുട ചില പരാമര്‍ശങ്ങളും കാരണം കഴിഞ്ഞ കുറച്ചു കാലമായി ക്രിപ്‌റ്റോ കറന്‍സികള്‍ ഒരു ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. വലിയ അളവിലുള്ള ആദായമെന്ന പ്രലോഭനത്താില്‍ വീണാണ് പൊതുവേ നമ്മുടെ നാട്ടിലുള്ളവര്‍ ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപിക്കുവാന്‍ താത്പര്യം കാണിക്കുന്നത്. ബിറ്റ് കോയിന്‍, എഥിരിയം, ഡോജ്‌കോയിന്‍(ഡോഗികോയിന്‍) തുടങ്ങിയവയാണ് ഇന്ത്യയ്ക്കാര്‍ സാധാരണയായി നിക്ഷേപം നടത്തുന്ന ക്രിപ്‌റ്റോ കറന്‍സികള്‍.

 

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ക്രിപ്‌റ്റോ കറന്‍സി വഴി നേടിയ വരുമാനവും

ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തുന്നവര്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്. ക്രിപ്‌റ്റോ കറന്‍സികളുടെ വില്‍പ്പനയിലൂടെ നേടിയിട്ടുള്ള വരുമാനം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ വെളിപ്പെടുത്തേണ്ടതുണ്ട്. ക്രിപ്‌റ്റോ കറന്‍സികളുടെ വിനിമയത്തിലൂടെ നേടുന്ന ആദായത്തിന്മേലുള്ള നികുതി സംബന്ധമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

ദിവസം 74 രൂപ വീതം മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? ഒരു കോടി രൂപയായി സമ്പാദ്യം വളര്‍ത്താം!

1961-ലെ ആദായ നികുതി നിയമമോ, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസോ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തിലൂടെ നേടുന്ന വരുമാനത്തിന്റെ ആദായ നികുതി ഏത് രീതിയില്‍ കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ച് കൃത്യമായ വ്യവസ്ഥകളോ നിബന്ധനകളോ പറയുന്നില്ല. ആദായ നികുതി നിമയ പ്രകാരം മൂലധന നേട്ടങ്ങളിലൂടെയുള്ള വരുമാനത്തിന് കീഴിലോ, ബിസിനസില്‍ നിന്നോ പ്രഫഷനില്‍ നിന്നോ ഉള്ള ലാഭമായോ ആണ് ക്രിപ്‌റ്റോ കറന്‍സി വില്‍പ്പനയിലൂടെ നേടിയ വരുമാനത്തിന്മേല്‍ നികുതി കണക്കാക്കേണ്ടത്. നിക്ഷേപമായാണോ അതോ സ്‌റ്റോക്ക് ഇന്‍ ട്രേഡ് ആയാണോ ഒരു വ്യക്തി ക്രിപ്‌റ്റോ കറന്‍സി കൈയ്യില്‍ വയ്ക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും വരുമാനം ഏത് രീതിയില്‍ തരംതിരിക്കണമെന്ന് നിശ്ചയിക്കപ്പെടുന്നത്.

മാസം 500 രൂപ മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? നേടാം 1 ലക്ഷം രൂപയിലേറെ!
ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി നിയമപരമായ നാണയം അല്ലാത്തതിനാല്‍ കൈവശം വയ്ക്കുന്ന വ്യക്തിയ്ക്ക് അവയുടെ വിനിമയത്തിന്മേലും ചിലവഴിക്കലുകളിലും പ്രത്യേകമായ അവകാശമുണ്ട്. ഒപ്പം ഒരു സാമ്പത്തീക ആസ്തിയെന്ന പോലെ അത് യോഗ്യത നേടുകയും ചെയ്യുന്നു. ക്രിപ്‌റ്റോ കറന്‍സികളില്‍ നിന്നും 3 വര്‍ഷം വരെ നേടുന്ന നേട്ടങ്ങള്‍ ഹ്രസ്വകാല നേട്ടങ്ങളായാണ് കണക്കാക്കുന്നത്. അവ അതാത് നികുതി സ്ലാബിനനുസരിച്ച് നികുതി ബാധ്യതയുള്ളവയുമാണ്. 3 വര്‍ഷത്തിന് മുകളിലുള്ളവ ദീര്‍ഘകാല നേട്ടങ്ങളാണ്.

ദിവസം 150 രൂപാ വീതം നിക്ഷേപിക്കൂ, റിട്ടയര്‍മെന്റില്‍ 1 കോടി രൂപ സ്വന്തമാക്കാം ഒപ്പം 27,000 രൂപ പെന്‍ഷനും

50 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ള നികുതി ദായകര്‍ കോസ്റ്റ് ഓഫ് അക്വിസിഷന്‍ ഉള്‍പ്പെടെ ആസ്തികളും ബാധ്യതകളും റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. ക്രിപ്‌റ്റോ കറന്‍സികള്‍ ആസ്തികളായി കണക്കാക്കുന്നതിനാല്‍ അവയും നിര്‍ബന്ധമായും അതില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയില്‍ ഈ തുക നിക്ഷേപിച്ചാല്‍ 50ാം വയസ്സില്‍ 10 കോടി രൂപ സ്വന്തമാക്കാം!

ഒരു നികുതിദായകന്‍ ട്രേഡര്‍ ആയി യോഗ്യത നേടിയാല്‍ ക്രിപ്‌റ്റോ കറന്‍സികളുടെ വില്‍പ്പനയിലൂടെ നേടുന്ന എല്ലാ വരുമാനത്തിന്മേലും ബിസിനസില്‍ നിന്നുള്ള വരുമാനം എന്ന നിലയില്‍ നികുതി നല്‍കേണ്ടതാണ്.

Read more about: cryptocurrency
English summary

Did you know when filing an income tax return, you must disclose your income from cryptocurrency? | ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ക്രിപ്‌റ്റോ കറന്‍സി വഴി നേടിയ വരുമാനവും വെളിപ്പെടുത്തേണമെന്നറിയാമോ?

Did you know when filing an income tax return, you must disclose your income from cryptocurrency?
Story first published: Tuesday, June 22, 2021, 9:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X