നിങ്ങളുടെ ജോലി നഷ്ടപ്പെട്ടോ? വരുമാനം കുറഞ്ഞോ? പോക്കറ്റ് കാലിയാകാതെ പിടിച്ചു നിൽക്കാൻ ചില വഴികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിലവിലുള്ള കോവിഡ് -19 പ്രതിസന്ധി മൂലം ധാരാളം ആളുകൾ അവരുടെ വരുമാനമോ ജോലിയോ നഷ്ടപ്പെടുന്നതിന്റെ വക്കിലാണ്. ജോലി നഷ്‌ടപ്പെടാത്ത പലരോടും ശമ്പളം വെട്ടിക്കുറയ്‌ക്കാനോ നിർബന്ധിത ശമ്പളമില്ലാത്ത അവധിക്ക് പോകാനോ ആവശ്യപ്പെടുന്നു. ഇത് ഒരു ആരോഗ്യ അടിയന്തരാവസ്ഥ മാത്രമല്ല. ഇതൊരു സാമ്പത്തിക അടിയന്തരാവസ്ഥ കൂടിയാണ്. ഈ ഘട്ടത്തിൽ, നിങ്ങളുടെ സാമ്പത്തികം ശക്തിപ്പെടുത്തുന്നതിന് നിങ്ങൾക്ക് എന്ത് നടപടികളെടുക്കാം?

 

ബജറ്റ് പൊളിച്ചെഴുതാം

ബജറ്റ് പൊളിച്ചെഴുതാം

നിങ്ങളുടെ ജോലി നഷ്‌ടപ്പെടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ബജറ്റ് ഉടനടി മാറ്റേണ്ടത് അത്യാവശ്യമാണ്. ഈ പുതിയ സാഹചര്യങ്ങളിൽ നിങ്ങളുടെ പഴയ ബജറ്റ് പൂ‍‍ർ‍ണമായും ഒഴിവാക്കുക. മിതമായി ജീവിക്കുക. ചെലവുകൾ കുറയ്ക്കുക. എല്ലാ ചെലവുകളുടെയും ഒരു പട്ടിക ഉണ്ടാക്കുകയും അതോടൊപ്പം നിങ്ങൾ നേടാൻ പ്രതീക്ഷിക്കുന്ന വരുമാനവും കുറിച്ച് വയ്ക്കണം. നിങ്ങളുടെ ചെലവുകൾ മുൻ‌ഗണനാക്രമത്തിൽ ആയിരിക്കണം പട്ടികപ്പെടുത്തേണ്ടത്.

കാശിനെക്കുറിച്ച് ഓർത്ത് ടെൻഷൻ വേണ്ട; പണം വീട്ടിലെത്തിക്കും, ഹരിയാനയിലെ ഡോർസ്റ്റെപ്പ് ഡെലിവറി മാതൃക

ചെലവ് കുറയ്ക്കാം

ചെലവ് കുറയ്ക്കാം

ദൈനംദിന ജീവിതത്തിലെ നിർണായകമല്ലാത്ത ചെലവുകൾ വേണ്ടെന്ന് വയ്ക്കുക. നിങ്ങളുടെ സമ്പാദ്യത്തിൽ നിങ്ങൾ കുറച്ചുകാലം ജീവിക്കും, ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചുവരവിന് സമയം ആവശ്യമാണ്. നിങ്ങൾക്ക് 6-8 മാസത്തേക്കുള്ള അടിയന്തര ഫണ്ട് ഉണ്ടെങ്കിലും 3-4 മാസത്തിന് ശേഷവും വരുമാനമില്ലെങ്കിൽ, നിങ്ങളുടെ ചെലവുകൾ കൂടുതൽ കുറയ്ക്കുക. ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു ചെറിയ വീട്ടിലേക്ക് മാറാം. അല്ലെങ്കിൽ കൂടുതലും വീട്ടിൽ തന്നെ പാകം ചെയ്ത ഭക്ഷണം കഴിക്കാം.

ആരോഗ്യ - ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങൾ നിർത്തരുത്

ആരോഗ്യ - ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങൾ നിർത്തരുത്

മഹാമാരിയുടെ ഈ ഘട്ടത്തിൽ നിങ്ങളുടെ ആരോഗ്യത്തിനും ജീവിതത്തിനും ഭീഷണികൾ വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ആരോ​ഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങൾ കൃത്യസമയത്ത് അടയ്ക്കുന്നത് തുടരുക. പണലഭ്യത ഉറപ്പുവരുത്തുന്നതിന് പ്രതിമാസ പ്രീമിയം പേയ്മെന്റ് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. എല്ലായ്പ്പോഴും സ്വന്തമായി വാങ്ങിയ ആരോഗ്യ ഇൻഷുറൻസ് നിലനിർത്തുക. കാരണം തൊഴിലുടമ വാ​ഗ്ദാനം ചെയ്യുന്ന ഇൻഷുറൻസിനെ മാത്രം ആശ്രയിച്ചാൽ ജോലി നഷ്ടപ്പെടുമ്പോൾ ഇൻഷുറൻസും നിങ്ങൾക്ക് നഷ്ടപ്പെടും. ജോലി നഷ്ടപ്പെട്ടാൽ ഇൻഷുറൻസ് കമ്പനിക്ക് പ്രീമിയം അടച്ചുകൊണ്ട് നിങ്ങളുടെ കമ്പനിയുടെ ഗ്രൂപ്പ് പോളിസിയെ വ്യക്തിഗത റീട്ടെയിൽ പോളിസിയാക്കി മാറ്റുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം. ഇങ്ങനെ പോളിസി എടുക്കുമ്പോൾ നിങ്ങൾക്ക് വിവിധ കാത്തിരിപ്പ് കാലയളവുകൾ വീണ്ടും ആരംഭിക്കേണ്ടതില്ല.

എന്താണ് ഹെലികോപ്ടർ മണി? ഇന്ത്യയിൽ ഹെലികോപ്ടർ വഴി പണം വിതരണം ചെയ്യുമോ?

ജാഗ്രതയോടെ കടം വാങ്ങുക

ജാഗ്രതയോടെ കടം വാങ്ങുക

തൊഴിൽ നഷ്ടം ചിലപ്പോൾ നിങ്ങളെ പെട്ടെന്ന് കടക്കെണിയിലേക്ക് തള്ളിവിട്ടേക്കാം. നിങ്ങൾക്ക് ഒരു അടിയന്തര ഫണ്ട് ഇല്ലെങ്കിലോ ജോലി നഷ്‌ടപ്പെട്ടതിനുശേഷം അത് തീർന്നുപോയെങ്കിലോ, നിങ്ങളുടെ ദൈനംദിന ചെലവുകൾക്കായി നിങ്ങൾ കടം വാങ്ങേണ്ടി വരാം. നിങ്ങൾക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ കടം വാങ്ങുന്നത് ഒഴിവാക്കേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ചും ഈ സാഹചര്യത്തിൽ ഉയർന്ന പലിശയുള്ള കടങ്ങൾ നിങ്ങൾ ഒഴിവാക്കണം. ഒന്നിലധികം വായ്പകൾ എടുക്കുന്നതിനു പകരം ഒരൊറ്റ വായ്പ എടുക്കുക.

നിക്ഷേപങ്ങളിൽ നിന്ന് വായ്പ എടുക്കുക

നിക്ഷേപങ്ങളിൽ നിന്ന് വായ്പ എടുക്കുക

നിങ്ങൾക്ക് ഇൻഷുറൻസ് പോളിസി അല്ലെങ്കിൽ പിപിഎഫ് പോലുള്ള നിക്ഷേപങ്ങളുണ്ടെങ്കിൽ, ഈ നിക്ഷേപങ്ങളിൽ നിന്ന് വായ്പ എടുക്കുന്നതാണ് ഏറ്റവും ഉചിതമായ തീരുമാനം. വ്യക്തിഗത വായ്പകൾ, ക്രെഡിറ്റ് കാർഡ് കടം എന്നിവ പോലുള്ള സുരക്ഷിതമല്ലാത്ത വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോൾ നിക്ഷേപങ്ങളിൽ നിന്നുള്ള വായ്പയ്ക്ക് പലിശനിരക്ക് കുറവാണ്. എഫ്ഡിക്ക് എതിരായ വായ്പകൾ അല്ലെങ്കിൽ സ്വർണ്ണത്തിനെതിരായ വായ്പകൾ പോലുള്ള ഓപ്ഷനുകളും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങൾക്ക് ആവശ്യമുള്ളതിനേക്കാൾ അൽപ്പം ദൈർഘ്യമേറിയ വായ്പ എടുക്കുക.

ഇന്ന് മുതൽ ഈ തൊഴിലാളികൾക്ക് അക്കൌണ്ടിൽ 2000 രൂപ എത്തും, പെൻഷൻ ഇല്ലാത്തവർക്കും ധനസഹായം

പാർട്ട് ടൈം ജോലി അല്ലെങ്കിൽ ഫ്രീലാൻസിം​ഗ്

പാർട്ട് ടൈം ജോലി അല്ലെങ്കിൽ ഫ്രീലാൻസിം​ഗ്

അനുയോജ്യമായ ജോലി കണ്ടെത്തുന്നതുവരെ, ഫ്രീലാൻസ് ജോലി ഏറ്റെടുക്കുക, അല്ലെങ്കിൽ പാർട്ട് ടൈം ജോലികൾ കണ്ടെത്തുക. ഇത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും. തൊഴിലുടമ ശമ്പളം വെട്ടിക്കുറച്ച ആളുകൾക്ക് പാർട്ട് ടൈം ജോലിയും സഹായകരമാണ്. നിങ്ങളുടെ ഒഴിവു സമയങ്ങളിൽ നിങ്ങളുടെ ഹോബികൾ അല്ലെങ്കിൽ വൈദഗ്ദ്ധ്യം ഉപോ​യോ​ഗിച്ച് പണമുണ്ടാക്കാനുള്ള മാ‍​‍‍ർ​ഗങ്ങൾ നിങ്ങൾക്ക് കണ്ടെത്താം.

നിക്ഷേപം താൽക്കാലികമായി നിർത്തുക

നിക്ഷേപം താൽക്കാലികമായി നിർത്തുക

നിങ്ങളുടെ ജോലി നഷ്‌ടപ്പെട്ടതിനുശേഷം നിങ്ങൾക്ക് നിക്ഷേപങ്ങൾ താൽക്കാലികമായി നിർത്താം. ദൈനംദിന ചെലവുകൾക്കായി കൂടുതൽ പണം കൈവശം വയ്ക്കാൻ ഇത് നിങ്ങളെ അനുവദിക്കും. നിങ്ങൾക്ക് ഒരു ജോലി ലഭിച്ചു കഴിഞ്ഞാൽ, നിങ്ങളുടെ നിക്ഷേപം പുനരാരംഭിക്കാവുന്നതാണ്. ഒരു മുഴുവൻ സമയ ജോലിയുടെയും വരുമാനത്തിന്റെയും അഭാവത്തിൽ, പിന്നീട് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വലിയ സാമ്പത്തിക തീരുമാനങ്ങൾ ഒഴിവാക്കുക. പതിവ് വരുമാനത്തെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലാത്തപ്പോൾ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ കൈവശമുള്ള പണം സമർത്ഥമായി ഉപയോഗിച്ചു കൊണ്ട് സമാധാനമായിരിക്കുകയും നിങ്ങളുടെ മുൻപിലുള്ള അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

English summary

Did you lose your job? Here are some ways to mange your finances | നിങ്ങളുടെ ജോലി നഷ്ടപ്പെട്ടോ? വരുമാനം കുറഞ്ഞോ? പോക്കറ്റ് കാലിയാകാതെ പിടിച്ചു നിൽക്കാം

Many people are on the verge of losing their jobs or their jobs due to the current Covid-19 crisis. It's not just a health emergency. It is also a financial emergency. At this point, what steps can you take to strengthen your finances? Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X