ഒരു രൂപയ്ക്കും സ്വര്‍ണം വാങ്ങിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉത്സവ സീസണിലും വിശേഷ ദിവസങ്ങളിലും സ്വര്‍ണവും വെള്ളിയും വാങ്ങിക്കുക എന്നത് ഇന്ത്യന്‍ കുടുംബങ്ങള്‍ പരമ്പരാഗതമായി നിലനിന്നുപോരുന്ന ഒരു രീതിയാണ്. വിശേഷ ദിവസങ്ങളില്‍ സ്വര്‍ണം വാങ്ങിച്ചാല്‍ ഒപ്പം അഭിവൃദ്ധിയും വീട്ടിലെത്തുമെന്നാണ് വിശ്വാസം. എന്നാല്‍ കോവിഡ് രോഗ വ്യാപനമുണ്ടാക്കിയ തിരിച്ചടികളില്‍ ഇപ്പോഴും വലഞ്ഞിരിക്കുന്ന സാധാരണക്കാര്‍ക്ക് നിലവില്‍ സ്വര്‍ണം വാങ്ങിക്കുക എന്നത് കീശയില്‍ നില്‍ക്കാത്ത കാര്യമാണ്. എന്നാല്‍ ഈ ദീപാവലി ഉത്സവ കാലത്ത് കുറഞ്ഞ ചിലവില്‍ തന്നെ സ്വര്‍ണം വാങ്ങിക്കാം. അതിനുള്ള ഏറ്റവും മികച്ച തെരഞ്ഞെടുപ്പാണ് ഡിജിറ്റല്‍ ഗോള്‍ഡ്.

 

Also Read : യൂസ്ഡ് കാര്‍ വാങ്ങിക്കുവാനായി വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

 ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങിക്കുവാന്‍

ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങിക്കുവാന്‍

ഈ ഉത്സവകാലം പ്രമാണിച്ച് പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ മൊബൈല്‍ വാലറ്റുകള്‍ 99.99% ശുദ്ധമായ സര്‍ട്ടിഫൈഡ് സ്വര്‍ണം വെറും 1 രൂപയ്ക്ക് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. അതിന് പുറമേ എച്ച്ഡിഎഫ്‌സി ബാങ്ക് സെക്യൂരിറ്റീസ്, അല്ലെങ്കില്‍ മോട്ടിലാല്‍ ഓസ്വാള്‍ ഉപയോക്താക്കള്‍ക്കും ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങിക്കുവാന്‍ സാധിക്കും.

Also Read : സ്ഥിര നിക്ഷേപത്തില്‍ നിന്നും വായ്പയെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

ഗോള്‍ഡ് കോയിന്‍ പര്‍ച്ചേസ് ചെയ്യുന്നത് എങ്ങനെ?

ഗോള്‍ഡ് കോയിന്‍ പര്‍ച്ചേസ് ചെയ്യുന്നത് എങ്ങനെ?

എങ്ങനെയാണ് ഗോള്‍ഡ് കോയിന്‍ പര്‍ച്ചേസ് ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം. ആദ്യം നിങ്ങള്‍ നിങ്ങളുടെ പേരില്‍ ഒരു ഗൂഗിള്‍ പേ അക്കൗണ്ട് ആരംഭിക്കുക. ഗൂഗിള്‍ പേയില്‍ താഴേക്ക് ചെന്നാല്‍ ഗോള്‍ഡ് എന്ന ഓപ്ഷന്‍ കാണാം. അത് തെരഞ്ഞെടുക്കുക. ചെറിയ തുക നല്‍കിക്കൊണ്ട് നിങ്ങള്‍ക്ക് സ്വര്‍ണം വാങ്ങിക്കുവാന്‍ സാധിക്കും. നിങ്ങളുടെ പര്‍ച്ചേസിന് 3 ശതമാനം ജിഎസ്ടി ഈടാക്കുന്നതാണ്. മൊബൈല്‍ വാലറ്റിന്റെ ഗോള്‍ഡ് ലോക്കറില്‍ നിങ്ങളുടെ ഗോള്‍ഡ് കോയിന്‍ സുരക്ഷിതമായിരിക്കും.

സ്വര്‍ണം സമ്മാനിക്കാം

സ്വര്‍ണം സമ്മാനിക്കാം

നിങ്ങള്‍ക്ക് ഈ സ്വര്‍ണം വില്‍ക്കുവാനോ, കൈമാറ്റം ചെയ്യുവാനോ, മറ്റേതെങ്കിലും വ്യക്തിയ്ക്ക് സമ്മാനമായി കൈമാറുവാനോ സാധിക്കും. സ്വര്‍ണം വില്‍പ്പന നടത്തുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ ആപ്ലിക്കേഷനിലെ സെല്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യാം. ഇനി സമ്മാനമായി നല്‍കുവാനാണ് ആഗ്രഹിക്കുന്നത് എങ്കില്‍ ഗിഫ്റ്റ് എന്ന ബട്ടണാണ് ക്ലിക്ക് ചെയ്യേണ്ടത്.

Also Read : സുകന്യ സമൃദ്ധി യോജന പദ്ധതിയില്‍ അംഗമാകൂ, പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം

 സ്വര്‍ണം നിങ്ങളുടെ വീട്ടിലെത്തണമെങ്കില്‍

സ്വര്‍ണം നിങ്ങളുടെ വീട്ടിലെത്തണമെങ്കില്‍

ഇനി നിങ്ങള്‍ വാങ്ങിച്ചിരിക്കുന്ന സ്വര്‍ണം നിങ്ങളുടെ വീട്ടിലെത്തണമെങ്കില്‍ അതിന് ചില നിബന്ധനകളൊക്കെയുണ്ട്. അതായത് ഹോം ഡെലിവറി സേവനം ലഭ്യമാകണമെങ്കില്‍ ഇവിടെ നിങ്ങള്‍ ഏറ്റവും കുറഞ്ഞത് അര ഗ്രാം ഡിജിറ്റല്‍ സ്വര്‍ണമെങ്കിലും വാങ്ങിക്കേണ്ടതുണ്ട്. കോയിനുകളായോ സ്വര്‍ണക്കട്ടകളായോ ആണ് സ്വര്‍ണം വാങ്ങിക്കുവാന്‍ സാധിക്കുക.

പേടിഎം

പേടിഎം

വീടുകളില്‍ ഇരുന്ന് തന്നെ സുരക്ഷിതമായി ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാനും സംഭരിക്കാനും വില്‍ക്കാനുമുള്ള ഒരു സുരക്ഷിത പ്ലാറ്റ്‌ഫോം ആണ് MMTC-PAMP യുമായി സഹകരിച്ച് ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് ധനകാര്യ സേവന പ്ലാറ്റ്ഫോമായ പേടിഎം നല്‍കുന്നത്. നിക്ഷേപകര്‍ക്ക് ചെലവ് കുറഞ്ഞതും മികച്ചതുമായ നിക്ഷേപ ഓപ്ഷന്‍ ആപ്ലിക്കേഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപഭോക്താവിന് ഇപ്പോള്‍ 99.99 ശതമാനം ശുദ്ധമായ സ്വര്‍ണം ഒരു രൂപ വരെ കുറഞ്ഞ വിലയ്ക്ക് വാങ്ങാനും ഇന്‍ഷ്വര്‍ ചെയ്ത് സൗജന്യമായി സൂക്ഷിക്കാനും കഴിയും.

ഉപഭോക്താക്കള്‍ക്ക് മികച്ച രീതിയില്‍ നിക്ഷേപിക്കാനും സമ്പാദ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതിന് ഒന്നിലധികം സ്വര്‍ണ്ണ സംരക്ഷണ പദ്ധതികളും പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നുണ്ട്. പേടിഎം വഴി എങ്ങനെ സ്വര്‍ണം വാങ്ങാനും വില്‍ക്കാനും കഴിയുമെന്ന് പരിശോധിക്കാം.

വാങ്ങുന്നത് എങ്ങനെ?

വാങ്ങുന്നത് എങ്ങനെ?

നിങ്ങളുടെ പേടിഎം അപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്ത് 'ബാങ്കിംഗ്, ഫിനാന്‍സ്' ഐക്കണില്‍ ക്ലിക്ക് ചെയ്യുക 'പേടിഎം ഗോള്‍ഡ്' ഐക്കണ്‍ ക്ലിക്കുചെയ്യുക. നിങ്ങള്‍ക്ക് രൂപയുടെ അടിസ്ഥാനത്തില്‍ (തുക) അല്ലെങ്കില്‍ അളവില്‍ (ഗ്രാം) സ്വര്‍ണം വാങ്ങാം. നിങ്ങള്‍ ഓപ്ഷന്‍ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍, തുടരുക എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ആപ്ലിക്കേഷന്‍ ഒരു ഗ്രാമിന്റെ സ്വര്‍ണ്ണത്തിന്റെ വില കാണിക്കും. ഈ വിലയില്‍ മൂന്ന് ശതമാനം നിരക്കില്‍ ജിഎസ്ടിയും ഉള്‍ക്കൊള്ളുന്നു.

നിങ്ങള്‍ ഇഷ്ടപ്പെടുന്ന പേയ്മെന്റ് മോഡ് തിരഞ്ഞെടുക്കുക - പേടിഎം യുപിഐ, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡുകള്‍ അല്ലെങ്കില്‍ പേടിഎം വാലറ്റ് എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം. പേയ്മെന്റ് വിജയിച്ചുകഴിഞ്ഞാല്‍, സ്വര്‍ണ്ണം ലോക്കറിലേക്ക് മാറ്റും, കൂടാതെ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത നമ്പറിലും രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡിയിലും ഒരു എസ്എംഎസ് വഴി സ്ഥിരീകരണവും ലഭിക്കും.

സ്വര്‍ണം വില്‍ക്കുന്നത് എങ്ങനെ

സ്വര്‍ണം വില്‍ക്കുന്നത് എങ്ങനെ

നിങ്ങളുടെ പേടിഎം അപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്ത് 'ഗോള്‍ഡ്' ഐക്കണ്‍ തിരഞ്ഞെടുക്കുക പേജിന്റെ മുകളില്‍ ദൃശ്യമാകുന്ന 'സെല്‍' ഓപ്ഷന്‍ തിരഞ്ഞെടുക്കുക പേടിഎമ്മില്‍ ശേഖരിച്ച നിങ്ങളുടെ സ്വര്‍ണം രൂപയിലോ ഗ്രാമിലോ വില്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. വില്‍പന ഇടപാട് പ്രാപ്തമാക്കുന്നതിന് നിങ്ങള്‍ വില്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്ന മാര്‍ഗ്ഗം തിരഞ്ഞെടുത്ത് നിങ്ങളുടെ ബാങ്ക് അക്കൌണ്ട് നമ്പറും ഐഎഫ്എസ്സി കോഡും നല്‍കുക നിങ്ങളുടെ കൈമാറ്റം ആരംഭിക്കുകയും 72 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യും

Read more about: gold
English summary

digital gold can be a smart choice to Buy gold or silver as you can buy it for just Re 1

digital gold can be a smart choice to Buy gold or silver as you can buy it for just Re 1
Story first published: Tuesday, November 2, 2021, 13:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X