ലൈഫ് ഇന്‍ഷുറന്‍സ് പോളിസി തുക കൈപ്പറ്റുമ്പോള്‍ ആദായ നികുതി നല്‍കേണ്ടതുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാം വാങ്ങിയിട്ടുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം തുക അടയ്ക്കുമ്പോള്‍ ആ തുകയ്ക്ക് ആദായ നികുതി കിഴിവ് ലഭ്യമാകുമെന്ന് നമുക്ക് അറിയാം. ആദായ നികുതി നിയമത്തിന്റെ വകുപ്പ് 80സി പ്രകാരമാണ് ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം തുകയ്ക്ക് മേലുള്ള നികുതി കിഴിവിനായി ക്ലെയിം ചെയ്യുവാന്‍ സാധിക്കുക.

 
ലൈഫ് ഇന്‍ഷുറന്‍സ് പോളിസി തുക കൈപ്പറ്റുമ്പോള്‍ ആദായ നികുതി നല്‍കേണ്ടതുണ്ടോ?

എന്നാല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ നിന്നും ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുകയ്ക്ക് മേലുള്ള നികുതി ബാധ്യത എങ്ങനെയായിരിക്കും? ആ തുകയ്ക്ക് നികുതി ഇളവ് ലഭിക്കുമോ? ഇക്കാര്യങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.

ഒക്ടോബര്‍ മുതല്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുവാന്‍ പുതിയ നിയമങ്ങള്‍

എപ്പോഴൊക്കെയാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി തുക നമുക്ക് ലഭിക്കുക എന്ന കാര്യം ഏവര്‍ക്കും സുപരിചിതമായിരിക്കും. മൂന്ന് സാഹചര്യങ്ങളിലാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി തുക ലഭിക്കുന്നത്. ഒന്ന്, പോളിസി ഉടമ പോളിസി സറണ്ടര്‍ ചെയ്തുകഴിയുമ്പോള്‍ ( ഇത്തരം സാഹചര്യങ്ങളില്‍ പോളിസി പരിരക്ഷയുടെ മുഴുവന്‍ തുകയും അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കുകയില്ല. ഭാഗികമായൊരു തുക മാത്രമേ ലഭിക്കുകയുള്ളൂ). രണ്ട്, പോളിസി ഉടമ മരണപ്പെടുമ്പോള്‍. മൂന്ന്, പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോള്‍.

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുമ്പോള്‍ ഈ അബദ്ധങ്ങള്‍ നിങ്ങള്‍ക്കും സംഭവിച്ചേക്കാം

ആദായ നികുതി നിയമത്തിലെ വകുപ്പ് 10 (10ഡി) അനുസരിച്ചാണ് പ്രസ്തുത തുക ആദായ നികുതിയുടെ കീഴില്‍ വരുമോ എന്ന് കണക്കാക്കുന്നത്.

വകുപ്പ് 10 (10ഡി) പ്രകാരം ഭിന്ന ശേഷിക്കാരായ ആശ്രിതര്‍ക്കായി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിക്ഷേപിച്ച തുക വകുപ്പ് 80ഡിഡി(3) പ്രകാരം ലഭിക്കുമ്പോഴും, തൊഴില്‍ ദാതാവ് ജീവനക്കാരന് മേല്‍ എടുത്തിരിക്കുന്ന ഇന്‍ഷുറന്‍സ് (കീമാന്‍ ഇന്‍ഷുറന്‍സ് പോളിസി) പോളിസി തുക ലഭിക്കുമ്പോഴും,

ഓഹരി നിക്ഷേപത്തില്‍ സ്മാര്‍ട്ടാകാന്‍ വാറന്‍ ബഫറ്റിന്റെ നിക്ഷേപ നിയമങ്ങള്‍ പിന്തുടരാം!

01/04/2003 നും 31/03/2012 നും ഇടയില്‍ ഇഷ്യു ചെയ്ത പോളിസിയാണെങ്കില്‍ ഏതെങ്കിലും വര്‍ഷം Actual Capital Sum Assured ന്റെ 20 ശതമാനത്തില്‍ അധികം തുക പ്രീമിയമായി അടച്ചിട്ടുണ്ടെങ്കില്‍ അത്തരത്തിലുള്ള പോളിസികളുടെ മേല്‍ ഏതെങ്കിലും തുക ലഭിക്കുമ്പോഴും, 01/04/2012ന് ശേഷം ഇഷ്യു ചെയ്ത പോളിസിയാണെങ്കില്‍ ഏതെങ്കിലും വര്‍ഷം Actual Capital Sum Assured ന്റെ 10 ശതമാനത്തില്‍ അധികം തുക പ്രീമിയമായി അടച്ചിട്ടുണ്ടെങ്കില്‍ അത്തരത്തിലുള്ള പോളിസികളുടെ മേല്‍ ഏതെങ്കിലും തുക ലഭിക്കുമ്പോഴുമുള്ള സാഹചര്യങ്ങളില്‍ ലഭിക്കുന്ന തുകയല്ലാതെ മറ്റ് പോളിസി തുകകള്‍ ആദായ നികുതയുടെ പരിധിയില്‍ വരുന്നവയല്ല.

മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോ റിസ്‌ക് കുറയ്ക്കുവാന്‍ ഇതാ 5 തന്ത്രങ്ങള്‍

അതേ സമയം 01/02/2021 മുതല്‍ ഇഷ്യു ചെയ്ത യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പോളിസികളുടെ വാര്‍ഷിക പ്രീമിയം 2.5 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍ മേല്‍പ്പറഞ്ഞ 10 (10b) അനുസരിച്ചിട്ടുള്ള ഒഴിവാക്കല്‍ ലഭിക്കുന്നതല്ല. എന്നാല്‍ മരണസമയത്ത് ലഭിക്കുന്ന തുകയ്ക്ക് ഒഴിവാക്കല്‍ ബാധകമാണ്.

Read more about: income tax life insurance
English summary

do we have income tax liability on the life insurance payouts? Explained | ലൈഫ് ഇന്‍ഷുറന്‍സ് പോളിസി തുക കൈപ്പറ്റുമ്പോള്‍ ആദായ നികുതി നല്‍കേണ്ടതുണ്ടോ?

do we have income tax liability on the life insurance payouts? Explained
Story first published: Tuesday, July 27, 2021, 9:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X