വീട്ടില്‍ സ്വര്‍ണമുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ പണി പാളും !

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
Read more about: gold

മലയാളിയ്ക്ക് സ്വര്‍ണം അവന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. മലയാളി കുടുംബങ്ങളിലെ മംഗള കര്‍മങ്ങളിലെല്ലാം സ്വര്‍ണത്തിന്റെ സാന്നിധ്യവും നമുക്ക് കാണാം. അതുകൊണ്ടു തന്നെ ഒരു തരി പൊന്നെങ്കിലും സ്വന്തമായി ഇല്ലാത്തവര്‍ ഇവിടെ അപൂര്‍വ്വമായിരിക്കും. കൈയ്യില്‍ ഒരല്‍പ്പം പണം വന്ന് ചേര്‍ന്നാല്‍ അത് സ്വര്‍ണമാക്കി സൂക്ഷിക്കുവാനാണ് ഏതൊരു സാധാരണക്കാരനും ഇഷ്ടം. എന്നാല്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. സ്വര്‍ണത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിച്ചാല്‍ പിന്നീട് വലിയ വില കൊടുക്കേണ്ടി വന്നേക്കാം !

 

ആദായ നികുതി

ആദായ നികുതി

രാജ്യത്തെ ആദായ നികുതി നിയമ പ്രകാരം, ഒരാളുടെ കൈവശമുള്ള സ്വര്‍ണം അയാളുടെ വരുമാനമായാണ് കണക്കാക്കുന്നത്. നിങ്ങള്‍ ആഭരണങ്ങളായി അലങ്കാരത്തിനോ ഇനി നിക്ഷേപമായോ കുറച്ച് സ്വര്‍ണം വാങ്ങി എന്നിരിക്കട്ടെ. അത് നിങ്ങളുടെ വരുമാനത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആദായ നികുതി നിയമം അനുശാസിക്കുന്നത്. ഓരോ വര്‍ഷത്തെയും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ അതാത് വര്‍ഷത്തെ സ്വര്‍ണത്തിന്റെ കണക്ക് കൂടി ഓരോ വ്യക്തിയും കാണിക്കേണ്ടതുണ്ട്.

ബില്ലില്ലാതെ സ്വര്‍ണം വാങ്ങരുത്

ബില്ലില്ലാതെ സ്വര്‍ണം വാങ്ങരുത്

വീട്ടിലും ലോക്കറിലും ഒക്കെ സൂക്ഷിച്ചിരിക്കുന്ന മുഴുവന്‍ സ്വര്‍ണത്തിന്റെ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ആദായ നികുതി അടയ്ക്കുന്ന ഓരോ വ്യക്തിയും ശ്രദ്ധിക്കേണ്ട കാര്യമാണിത്. നമ്മള്‍ എപ്പോള്‍, എവിടുന്ന് സ്വര്‍ണം വാങ്ങിച്ചാലും അതിന്റെ ബില്ല് ചോദിച്ചു വാങ്ങേണ്ടതുണ്ട്. ഒപ്പം ആ ബില്ല് സൂക്ഷിച്ചു വയ്ക്കുകയും വേണം. ബില്ലില്ലാതെ സ്വര്‍ണം വാങ്ങിക്കരുത്. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് ഈ ബില്ലുകള്‍ ആവശ്യമായി വരും.

ഉറവിടം വെളിപ്പെടുത്തണം

ഉറവിടം വെളിപ്പെടുത്തണം

നമുക്ക് നമ്മുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് എത്ര അളവില്‍ വേണമെങ്കിലും സ്വര്‍ണം വാങ്ങിക്കുകയോ സൂക്ഷിക്കുകയോ ചെയ്യാം. എന്നാല്‍ എല്ലാത്തിനും കൃത്യമായ സോഴ്‌സ് (ഉറവിടം) വെളിപ്പെടുത്തണം എന്ന് മാത്രം. പാരമ്പര്യമായി കൈമാറി കിട്ടിയതോ, സമ്മാനം കിട്ടിയതോ ആയ സ്വര്‍ണമാണെങ്കില്‍ കൂടിയും അതുമായി ബന്ധപ്പെട്ട രേഖകള്‍ നമ്മുടെ കൈയ്യില്‍ ഉണ്ടാകേണ്ടതുണ്ട്. ഉറവിടം വെളിപ്പെടുത്താത്ത സ്വര്‍ണം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പിടിച്ചെടുക്കുവാന്‍ സാധിക്കും.

രേഖകള്‍ ആവശ്യം

രേഖകള്‍ ആവശ്യം

കൃത്യമായ സോഴ്‌സ് കാണിക്കാന്‍ സാധിച്ചുവെങ്കില്‍ മാത്രമേ പിടിച്ചെടുത്ത ആ സ്വര്‍ണം ഉടമയ്ക്ക് തിരികെ ലഭിക്കുകയുള്ളൂ. കുടുംബാചാരങ്ങളുടേയും പാരമ്പര്യങ്ങളുടേയും ഭാഗമായി സ്വര്‍ണം സൂക്ഷിച്ചു വയ്ക്കുന്നവരുണ്ട്. പക്ഷേ കൈയ്യിലുള്ള സ്വര്‍ണം അത്തരത്തില്‍ ഉള്ളതാണെന്ന് ഉടമയ്ക്ക് തെളിയിക്കുവാന്‍ സാധിക്കണം. അതിന് മതിയായ രേഖകളും കൈവശമുണ്ടാകേണ്ടതുണ്ട്.

രേഖകള്‍ ഇല്ലാതെയും സ്വര്‍ണം കൈവശം വയ്ക്കാം

രേഖകള്‍ ഇല്ലാതെയും സ്വര്‍ണം കൈവശം വയ്ക്കാം

എന്നാല്‍ ബില്ലോ മറ്റ് രേഖകളോ ഇല്ലാതെ നിശ്ചിത അളവ് സ്വര്‍ണം നമുക്ക് കൈയ്യില്‍ സൂക്ഷിക്കുവാന്‍ സാധിക്കും. വിവാഹം കഴിഞ്ഞ ഒരു സ്ത്രിയ്ക്ക് 500 ഗ്രാമും, അവിവാഹിതയായ ഒരു സ്ത്രീയ്ക്ക് 250 ഗ്രാമും, ഒരു പുരുഷന് 100 ഗ്രാം സ്വര്‍ണവുമാണ് രേഖകളില്ലാതെ നിയമ പ്രകാരം കൈയ്യില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന്റെ പരമാവധി അളവ്.

ജോയിന്റ് അക്കൗണ്ട്

ജോയിന്റ് അക്കൗണ്ട്

കുടുംബത്തിലെ ഒരു വ്യക്തിയുടെ പേരിലുള്ള ലോക്കറില്‍ ഒന്നിലധികം പേരുടെ കൈവശമുള്ള സ്വര്‍ണം ചിലപ്പോള്‍ സൂക്ഷിക്കാറുണ്ട്. ഇത് ശരിയായ പ്രവൃത്തിയല്ല. ഒന്നിച്ച് സ്വര്‍ണം സൂക്ഷിക്കണമെങ്കില്‍ അത്രയും പേരുടെ പേരില്‍ ഒരു ജോയിന്റ് അക്കൗണ്ട് ആരംഭിക്കുന്നതാണ് ഉചിതം.

English summary

do you have gold? know these income tax rules regarding gold; explained

do you have gold? know these income tax rules regarding gold; explained
Story first published: Thursday, April 22, 2021, 15:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X