വിവിധ ആവശ്യങ്ങൾക്കായി പലപ്പോഴായി ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നവർ നിരവധിയാണ്. ജോലി മാറുമ്പോഴും വീട് വാങ്ങുമ്പോൾ വായ്പയ്ക്കായും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുമൊക്കെയാണ് പല ബാങ്കുകളിലായി അക്കൗണ്ടുകൾ തുറക്കുന്നത്. എന്നാൽ ഇങ്ങനെ അക്കൗണ്ടുകൾ തുറക്കുന്നത് വഴി നിങ്ങളറിയാതെ നിങ്ങൾക്ക് എത്ര രൂപ നഷ്ടമാകുമെന്ന് അറിയാമോ?

മിനിമം ബാലൻസ്
എല്ലാ അക്കൗണ്ടുകളിലും മിനിമം ബാലൻസ് നിലനിർത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മിനിമം ബാലൻസിന് പ്രതിവർഷം വെറും 3 മുതൽ 4% വരെ മാത്രമേ പലിശ വരുമാനം ലഭിക്കുകയുള്ളൂ. എന്നാൽ ഈ പണം ഒരു ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഇതിന്റെ ഇരട്ടി നേട്ടമുണ്ടാക്കാം.
ഒന്നിലധികം അക്കൗണ്ടുകളില്‍ നിന്നായി പണം പിന്‍വലിച്ചാലും ഇനി കുടുങ്ങും

സാലറി അക്കൗണ്ട്
നിങ്ങളുടെ സീറോ ബാലൻസ് സേവിംഗ്സ് അക്കൗണ്ട് അല്ലെങ്കിൽ സാലറി അക്കൗണ്ടിൽ തുടർച്ചയായി മൂന്ന് മാസത്തേക്ക് ശമ്പളം ക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ ബാങ്ക് ഇത്തരം അക്കൗണ്ടിനെ സേവിംഗ്സ് അക്കൗണ്ടാക്കി മാറ്റും. അതുകൊണ്ട് ശരാശരി ബാലൻസ് നിലനിർത്തേണ്ടി വരും.
ബാങ്ക് അക്കൗണ്ടിൽ ഉടമയുടെ അനുമതിയില്ലാതെ പണം നിക്ഷേപിച്ചാൽ?

അക്കൗണ്ട് നിഷ്ക്രിയമാകും
രണ്ടോ അതിലധികമോ വർഷങ്ങളായി അക്കൗണ്ട് നിഷ്ക്രിയമാണെങ്കിൽ ബാങ്ക് അക്കൗണ്ട് പ്രവർത്തനരഹിതമാണെന്നും കരുതും. അക്കൗണ്ട് നിഷ്ക്രിയമായാൽ ഡെബിറ്റ് കാർഡ്, ചെക്കുകൾ, ഓൺലൈൻ അല്ലെങ്കിൽ മൊബൈൽ ബാങ്കിംഗ് വഴിയും അക്കൗണ്ടിൽ നിന്ന് ഒരു ഇടപാടുകളും നടത്താൻ കഴിയില്ല. പിന്നീട് രേഖാമൂലമുള്ള അപേക്ഷ സമർപ്പിച്ച് മാത്രമേ അക്കൗണ്ട് വീണ്ടും സജീവമാക്കാൻ സാധിക്കുകയുള്ളൂ. ജോയിന്റ് അക്കൗണ്ടാണെങ്കിൽ എല്ലാ ഉടമകളുടെയും സമ്മതവും നേടേണ്ടതാണ്.
ആധാര്‍ ബില്ല് ലോക്സഭ അംഗീകരിച്ചു; ബാങ്ക് അക്കൗണ്ടിനും മൊബൈല്‍ കണക്ഷനും ആധാര്‍ നിര്‍ബന്ധമില്ല

പാസ്വേഡുകൾ ഓർമ്മിക്കണം
പണം നഷ്ടമാകുന്നത് മാത്രമല്ല ഒന്നിലധികം ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ ഓരോന്നിന്റെയും ഓൺലൈൻ ഇടപാടുകൾക്കായുള്ള പാസ്വേഡുകൾ ഓർമ്മിക്കുന്നതും മാറ്റുന്നതും ബുദ്ധിമുട്ടേറിയ കാര്യമാണ്.

പരമാവധി മൂന്ന് അക്കൗണ്ട്
ഒരു വ്യക്തിയ്ക്ക് പരമാവധി മൂന്ന് അക്കൗണ്ടുകൾ മാത്രമേ പാടുള്ളൂവെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിർദ്ദേശം. ഒന്ന് ഒരു സ്ഥിര അക്കൗണ്ട്, രണ്ടാമത്തേത് സാലറി അക്കൗണ്ട്, മൂന്നാമത്തേത് നിങ്ങളുടെ പങ്കാളിയോടൊപ്പമോ മാതാപിതാക്കൾക്ക് ഒപ്പമോ ഉള്ള ജോയിന്റ് അക്കൗണ്ട്. ഇതിൽ കൂടുതൽ അക്കൗണ്ടുകളുള്ളത് സാമ്പത്തിക ഇടപാടുകളെ കൂടുതൽ സങ്കീർണമാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

അക്കൗണ്ടുമായി ബന്ധിപ്പിക്കുക
നിങ്ങളുടെ ബാങ്ക് അക്കൗണ്ട്, പാൻ, ആധാർ എന്നിവയാണ് നിങ്ങളുടെ സാമ്പത്തിക ജീവിതത്തിലെ മൂന്ന് സുപ്രധാന ഐഡന്റിറ്റികൾ. ബാങ്ക് അക്കൗണ്ട്, പാൻ, ആധാർ എന്നിവ ലിങ്കുചെയ്യേണ്ടതും നിർബന്ധമാണ്. ഒരു സ്ഥിരമായ ബാങ്ക് അക്കൗണ്ട് ഇതിനായി ഉപയോഗിക്കുന്നതാണ് നല്ലത്. ബിൽ പേയ്മെന്റുകൾ, ഇപിഎഫ്, പിപിഎഫ്, മ്യൂച്വൽ ഫണ്ടുകൾ, എന്നിവ പോലുള്ള നിങ്ങളുടെ എല്ലാ സാമ്പത്തിക ഇടപാടുകളുമായി ഒരു സ്ഥിര അക്കൗണ്ട് ബന്ധിപ്പിക്കുന്നതാണ് നല്ലത്.

ആവശ്യമില്ലാത്ത അക്കൗണ്ട് ക്ലോസ് ചെയ്യുക
മൂന്ന്, നാല് മാസമായി നിങ്ങൾ ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നില്ലെങ്കിൽ ആ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതാണ് നല്ലത്. നിങ്ങൾ ജോലി മാറി പുതിയ കമ്പനിയിൽ പുതിയ ശമ്പള അക്കൗണ്ട് തുറക്കുകയാണെങ്കിൽ അടുത്ത രണ്ട് മാസത്തിനുള്ളിൽ പഴയ ശമ്പള അക്കൗണ്ട് ക്ലോസ് ചെയ്യാം. മൂന്ന് മാസത്തിന് ശേഷം ശമ്പള അക്കൗണ്ടുകളിൽ ഇടപാടുകൾ നടന്നില്ലെങ്കിൽ അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ടായി മാറും.
malayalam.goodreturns.in