പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ട് ഉടമകള്‍ക്ക് ബമ്പര്‍ നേട്ടങ്ങള്‍! കൂടുതല്‍ അറിയേണ്ടേ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര സര്‍ക്കാറിന്റെ ഏറ്റവും ജനകീയമായൊരു സാമ്പത്തിക പദ്ധതിയാണ് പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന(പിഎംജെഡിവൈ). നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യ പാദത്തിലാണ് ജന്‍ ധന്‍ യോജന അവതരിപ്പിച്ചത്. ഈ പദ്ധതിയ്ക്ക് കീഴില്‍ രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ബാങ്കില്‍ ജന്‍ ധന്‍ അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള സേവനമാണ് നല്‍കുന്നത്.

 
പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ട് ഉടമകള്‍ക്ക് ബമ്പര്‍ നേട്ടങ്ങള്‍! കൂടുതല്‍ അറിയേണ്ടേ?

ഉപയോക്താക്കള്‍ക്ക് പലതരത്തിലുള്ള നേട്ടങ്ങളാണ് ജന്‍ ധന്‍ യോജന പദ്ധതിയ്ക്ക് കീഴില്‍ ലഭിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാകുന്ന സമയത്ത് പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിക്കുമെന്നത് പലര്‍ക്കും ഇപ്പോഴും അറിയില്ല. പദ്ധതിയിലൂടെ ലഭിക്കുന്ന മറ്റ് നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

പഴയ 25 പൈസ കോയിന്‍ കൈയ്യിലുണ്ടോ? നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത് 1.5 ലക്ഷം രൂപയാണ്! എങ്ങനെയെന്ന് അറിയേണ്ടേ?

പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജനയില്‍ അക്കൗണ്ട് ഉടമയ്ക്ക് ആകെ 1.30 ലക്ഷം രൂപയുടെ നേട്ടമാണ് ലഭിക്കുക. ഇതിന് പുറമേ അപകട ഇന്‍ഷുറന്‍സും അതോടൊപ്പം ലഭിക്കും. അപകടം സംഭവിച്ചാല്‍ അക്കൗണ്ട് ഉടമയ്ക്ക് അപകട ഇന്‍ഷുറന്‍സായി 1,00,000 രൂപയും, ജനറല്‍ ഇന്‍ഷുറന്‍സായി 30,000 രൂപയും ലഭിക്കും. അപകടത്തില്‍ അക്കൗണ്ട് ഉടമ മരണപ്പെടുകയാണെങ്കില്‍ അക്കൗണ്ട് ഉടമയുടെ കുടുംബത്തിന് 1 ലക്ഷം രൂപയാണ് ലഭിക്കുക.

പ്രധാന മന്ത്രി നരേന്ദ്ര മോഡി തന്നെ പലപ്പോഴായി ജന്‍ ധന്‍ പദ്ധതിയുടെ ഗുണഫലങ്ങളെ പ്രകീര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. രാജ്യത്തെ ഏറ്റവും സാധാരണക്കാരായ വ്യക്തികള്‍ക്കും ബാങ്കിംഗ്, നിക്ഷേപ സേവനങ്ങളും, വായ്പാ, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ തുടങ്ങിയ സേവനങ്ങളും ഉറപ്പു നല്‍കുകയാണ് ജന്‍ധന്‍ പദ്ധതിയിലൂടെ ചെയ്യുന്നത്. നിങ്ങളുടെ വീടിന് സമീപത്തുള്ള ഏത് ബാങ്കിന്റെ ശാഖയില്‍ സീറോ ബാലന്‍സ് സേവനത്തോടെ ഈ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.

മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയില്‍ ഈ തുക നിക്ഷേപിച്ചാല്‍ 50ാം വയസ്സില്‍ 10 കോടി രൂപ സ്വന്തമാക്കാം!

നിങ്ങള്‍ ജന്‍ ധന്‍ അക്കൗണ്ട് ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ അടുത്തുള്ള ബാങ്കില്‍ ചെന്ന്്‌പേക്ഷാ ഫോറം പൂരിപ്പിച്ച് നല്‍കുകയാണ് ചെയ്യേണ്ടത്. നിങ്ങളുടേ പേര്, മൊബൈല്‍ നമ്പര്‍, ബാങ്ക് ശാഖയുടെ പേര്, അപേക്ഷകന്റെ വിലാസം, നോമിനിയുടെ പേര്, തൊഴില്‍, വാര്‍ഷിക വരുമാനം, ആശ്രിതരുടെ എണ്ണം, എസ്എസ്എ കോഡ് അല്ലെങ്കില്‍ വാര്‍ഡ് നമ്പര്‍, വില്ലേജ് കോഡ് അല്ലെങ്കില്‍ ടൗണ്‍ കോഡ് തുടങ്ങിയ എല്ലാ വിവരങ്ങളും അപേക്ഷാ ഫോറത്തില്‍ കൃത്യമായി രേഖപ്പെടുത്തണം.

2021-ല്‍ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വരുമാനം നല്‍കുന്ന 10 ഐടി ജോലികള്‍ ഏതൊക്കെയാണെന്നറിയാമോ?

പത്ത് വയസ്സിന് മുകളില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരനായ ഏതൊരു വ്യക്തിയ്ക്കും ജന്‍ ധന്‍ അക്കൗണ്ട് ആരംഭിക്കാം.

Read more about: banking
English summary

Do You Have Pradhan Mantri Jan Dhan Yojana account? This Are The Offers Waiting You | പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ട് ഉടമകള്‍ക്ക് ബമ്പര്‍ നേട്ടങ്ങള്‍! കൂടുതല്‍ അറിയേണ്ടേ?

Do You Have Pradhan Mantri Jan Dhan Yojana account? This Are The Offers Waiting You
Story first published: Monday, June 21, 2021, 17:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X