ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ വരുമാനം അറിയാമോ? അദ്ദേഹത്തിന്റെ ആകെ ആസ്തി ഇത്രയും തുക വരും!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗൂഗിളിന്റെ മാതൃ സ്ഥാപനമായ ആല്‍ഫബെറ്റ് ഇന്‍കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് സുന്ദര്‍ പിച്ചൈ. ഇന്ത്യയിലെ കുട്ടിക്കാലം മുതല്‍ക്ക് തന്നെ സുന്ദര്‍ പിച്ചൈയ്ക്ക് താത്പര്യം ടെക്‌നോളജിയോട് തന്നെയായിരുന്നു. ആ താത്പര്യം തന്നെയാണ് ലോകത്തെ ഏറ്റവും വലിയ ടെക് ഭീമന്മാരിലൊരാളായ ഗൂഗിളില്‍ കരിയര്‍ ഉണ്ടാക്കിയെടുക്കുവാനും ഒരു മള്‍ട്ടി മില്യണയറായി വളരുവാനും അദ്ദേഹത്തെ പ്രാപ്തനാക്കിയത്.

 
ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ വരുമാനം അറിയാമോ? അദ്ദേഹത്തിന്റെ ആകെ ആസ്തി ഇത്രയും തുക വരും!

സുന്ദര്‍ പിച്ചൈയുടെ ആസ്തി 600 മില്യണ്‍ ഡോളറാണെന്ന് നിങ്ങള്‍ക്കറിയാമോ? തന്റെ ഇത്രയും വര്‍ഷത്തെ ടെക് മേഖലയിലെ പരിശ്രമത്താലാണ് സുന്ദര്‍ പിച്ചൈ ഈ ആസ്തിയുണ്ടാക്കിയത്. 2015 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഗൂഗിളിന്റെ പല പ്രൊജക്ടുകളിലും സുന്ദര്‍ പിച്ചൈ സുപ്രധാന പങ്ക് വഹിച്ചിരുന്നു. ഓരോ വര്‍ഷവും 1 ബില്യണ്‍ ഡോളറിന് മുകളിലായിരുന്നു ഇക്കാലയളവില്‍ അദ്ദേഹത്തിന്റെ ശമ്പളം. സുന്ദര്‍ പിച്ചൈയുടെ അടിസ്ഥാന ശമ്പളം 2 മില്യണ്‍ ഡോളറാണ്. ഓഹരികളും മറ്റു ബോണസുകളും അദ്ദേഹത്തിന്റെ ഈ വേതനത്തുകയില്‍ ഉള്‍പ്പെടുന്നു.

20 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിമാസം 2 ലക്ഷം രൂപ വരുമാനം നേടാന്‍ ഇപ്പോള്‍ എത്ര രൂപ നിക്ഷേപിച്ചു തുടങ്ങണം?

2015 ലാണ് അദ്ദേഹം ഗൂഗിളിന്റെ സിഇഒ സ്ഥാനത്തെത്തുന്നത്. 2019ല്‍ ആല്‍ഫബെറ്റ് ഇന്‍ക് സിഇഒ സ്ഥാനം ഏറ്റടുക്കുകയും ചെയ്തു. ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന സുന്ദര്‍ പിച്ചൈ സാന്‍ഫോര്‍ജ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്നുമാണ് ഉപരി പഠനം പൂര്‍ത്തിയാക്കുന്നത്. 2004ല്‍ അദ്ദേഹം ഗൂഗിളില്‍ ജോലിയില്‍ പ്രവേശിച്ചു. ഗൂഗിള്‍ ഡ്രൈവ്, ജി മെയില്‍, മാപ്പ് തുടങ്ങിയ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതില്‍ പിച്ചൈ വലിയ പങ്ക് വഹിച്ചു. 2019ലാണ് അദ്ദേഹം ആല്‍ഫബെറ്റ് ഇന്‍ക് സിഇഒ ആയി നിയമിക്കപ്പെടുന്നത്.

സ്ഥിര നിക്ഷേപത്തില്‍ നിന്നും ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണോ ആഗ്രഹിക്കുന്നത്? എങ്കില്‍ ഇവിടെ നിക്ഷേപിക്കാം

ഗൂഗിളിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സുന്ദര്‍ പിച്ചൈയും തന്റെ വരുമാനത്തില്‍ നിന്ന് ഒരു വിഹിതം നല്‍കാറുണ്ട്. ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായും അദ്ദേഹം സാമ്പത്തീക സഹായം നല്‍കിയിരുന്നു.

സ്വര്‍ണപ്പണയ വായ്പയിലും ഇനി രക്ഷയില്ല; സാധാരണക്കാര്‍ക്ക് ആര്‍ബിഐയുടെ ഇരുട്ടടി

ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം സാന്‍ഫ്രാന്‍സിസ്‌കോയിലാണ് സുന്ദര്‍ പിച്ചൈ താമസിക്കുന്നത്. ഏകദേശം 10000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള വീടും 3 ഏക്കര്‍ സ്ഥലവും 2014ലാണ് പിച്ചൈ വാങ്ങിക്കുന്നത്.

Read more about: sundar pichai
English summary

do you know the salary of google CEO Sunder Pichai? here is the new worth he owns | ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ വരുമാനം അറിയാമോ? അദ്ദേഹത്തിന്റെ ആകെ ആസ്തി ഇത്രയും തുക വരും!

do you know the salary of google CEO Sunder Pichai? here is the new worth he owns
Story first published: Friday, July 23, 2021, 20:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X