നിക്ഷേപകാലാവധിയില്‍ നിങ്ങള്‍ക്ക് 60 വയസ്സ് പൂര്‍ത്തിയായാല്‍ ഇവിടെ ലഭിക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പലിശ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പൊതുവേ നിശ്ചയിക്കപ്പെടുന്നത് നിക്ഷേപം ആരംഭിക്കുന്ന സമയത്തുള്ള നിക്ഷേപകന്റെ വയസ്സിനെ അടിസ്ഥാനമാക്കിയാണ്. 50 വയസ്സിന് മുകളില്‍ പ്രായമുള്ള നിക്ഷേപകരെ ആകര്‍ഷിക്കുവാനുള്ള ഒരു ഓഫറുമായെത്തിയിരിക്കുകയാണ് പേടിഎം പെയ്‌മെന്റ്‌സ് ബാങ്ക്. നിക്ഷേപം പുതുക്കുന്ന സമയത്തും ബാങ്ക് നിക്ഷേപകന്റെ വയസ്സ് വിലയിരുത്തും.

 

നിക്ഷേപകാലാവധിയില്‍ നിങ്ങള്‍ക്ക് 60 വയസ്സ് പൂര്‍ത്തിയായാല്‍ ഇവിടെ ലഭിക്കും മുതിര്‍ന്ന പൗരന്മാര്‍ക്കു

അതായത് ഒരു വ്യക്തി പേടിഎം പെയ്‌മെന്റ്‌സ് ബാങ്ക് സ്ഥിര നിക്ഷേപം ആരംഭിക്കുകയും നിക്ഷേപം പുതുക്കേണ്ടുന്ന സമയത്ത് ആ വ്യക്തിയ്ക്ക് 60 വയസ്സോ അതിന് മുകളിലോ പ്രായമാവുകയും ചെയ്താല്‍ ആ നിക്ഷേപക് മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപ പലിശ നിരക്ക് ലഭിക്കുവാന്‍ അര്‍ഹതയുണ്ടാകും. സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശയേക്കാള്‍ 0.5 ശതമാനം ഉയര്‍ന്ന പലിശ നിരക്കാണിത്. കൂടാതെ ഒരു നിക്ഷേപകന്‍ നിക്ഷേപ കാലാവധിയ്ക്ക് മുമ്പ് സ്ഥിര നിക്ഷേപം പിന്‍വലിച്ചാലും പേടിഎം പെയ്‌മെന്റ്‌സ് ബാങ്കില്‍ യാതൊരു വിധ പിഴയും ഈടാക്കുകയില്ല.

ഓഹരി വിപണിയില്‍ തിളങ്ങാനിതാ 5 വിജയ മന്ത്രങ്ങള്‍!

നിങ്ങള്‍ 50 വയസ്സിന് മുകളില്‍ പ്രായമുള്ള ഒരു വ്യക്തിയാണെങ്കില്‍, നിങ്ങള്‍ ഒരു സ്ഥിര നിക്ഷേപം ആരംഭിക്കുവാന്‍ ആലോചിക്കുന്നുവെങ്കില്‍ പേടിഎം പെയ്‌മെന്റ്‌സ് ബാങ്ക് നിങ്ങള്‍ക്ക് മുന്നിലുള്ള മികച്ചൊരു തിരഞ്ഞെടുപ്പായിരിക്കും. ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന നികുതി മുക്ത സ്ഥിര നിക്ഷേപമാണ് ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്.

പേടിഎം പെയ്‌മെന്റ്‌സ് ബാങ്കിന്റെ സ്ഥിര നിക്ഷേപങ്ങളുടെ മറ്റ് പ്രത്യേകതകള്‍

1. നിങ്ങള്‍ക്ക് ഏത് സമയത്തും നിക്ഷേപം പിന്‍വലിക്കാം. മുതല്‍ തുകയില്‍ പലിശയും ചേര്‍ത്ത് ടിഡിഎസ് കിഴിച്ച തുക സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ നിങ്ങളുടെ അക്കൗണ്ടിലെത്തും.

2. ഇനി നിങ്ങളുടെ സ്ഥിര നിക്ഷേപം 7 ദിവസമെന്ന ചുരുങ്ങിയ നിക്ഷേപ കാലാവധി പൂര്‍ത്തിയാകും മുമ്പ് പിന്‍വലിക്കുകയാണെങ്കില്‍ നിക്ഷേപ തുകയ്ക്ക് മേല്‍ പലിശ ലഭിക്കുകയില്ല.

മാസം 1,000 രൂപ വീതം ഈ ഗവണ്‍മെന്റ് പദ്ധതികളില്‍ നിക്ഷേപിക്കൂ; നേടാം 25 ലക്ഷം രൂപയിലേറെ!

3. പേടിഎം പെയ്‌മെന്റ്‌സ് ബാങ്കില്‍ നിക്ഷേപ കാലാവധി പൂര്‍ത്തിയാകും മുമ്പ് സ്ഥിര നിക്ഷേപം പിന്‍വലിച്ചാല്‍ അധിക ചാര്‍ജുകളോ പിഴയോ ഈടാക്കുകയില്ല.

4. മെച്വൂരിറ്റി കാലയളവ് എത്തുമ്പോള്‍ നിക്ഷേപം പുതുക്കപ്പെടും. പലിശ നിരക്കും നിക്ഷേപ കാലാവധിയും ബാങ്ക് അറിയിക്കും.

Read more about: fixed deposit
English summary

do you know This bank will give you senior citizen FD rates if you are 60 when the deposit maturesനിക്ഷേപകാലാവധിയില്‍ നിങ്ങള്‍ക്ക് 60 വയസ്സ് പൂര്‍ത്തിയായാല്‍ ഇവിടെ ലഭിക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പലിശ

do you know This bank will give you senior citizen FD rates if you are 60 when the deposit matures
Story first published: Monday, June 14, 2021, 20:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X