നിങ്ങള്‍ക്ക് ഒന്നിലധികം ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ ആവശ്യമുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം മുന്നോട്ട് പോകും തോറും നമുക്ക് മേലുള്ള ഉത്തരവാദിത്വങ്ങളും കൂടി വരികയാണ് ചെയ്യുക. 30 വയസ്സുള്ളപ്പോള്‍ നിങ്ങള്‍ ഒരൊറ്റ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയും അത് വാഗ്ദാനം ചെയ്യുന്ന കവറേജും മതിയാകും. എന്നാല്‍ 50 വയസ്സാകുമ്പോള്‍ അതേ വ്യക്തിയ്ക്ക് 4 അംഗങ്ങളുള്ള ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം തലയിലുണ്ടാകും. മുതിര്‍ന്ന പൗരന്മാരായ മാതാപിതാക്കളെ പരിപാലിക്കേണ്ടി വരും. മറ്റ് കൂടുതല്‍ അംഗങ്ങള്‍ കുടുംബത്തില്‍ ഉണ്ടായേക്കാം.

 

നിങ്ങള്‍ക്ക് ഒന്നിലധികം ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ ആവശ്യമുണ്ടോ?

അത്തരമൊരു സാഹചര്യത്തില്‍ അധികമായി വന്ന ആവശ്യങ്ങള്‍ ഒരൊറ്റ പോളിസി കൊണ്ട് അഭിമുഖീകരിക്കാന്‍ സാധിക്കണമെന്നില്ല. അപ്പോള്‍ എന്താണ് നാം ചെയ്യുക? അധിക ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ സമയാ സമയം വാങ്ങിക്കുമോ? അങ്ങനെ വാങ്ങിച്ചാല്‍ അവയെ എല്ലാം ചേര്‍ത്ത് ആ വ്യക്തി എങ്ങനെയാണ് കൈകാര്യം ചെയ്യുക?

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി; മാസം ലഭിക്കുന്നത് 4950 രൂപ - എങ്ങനെയെന്ന് അറിയേണ്ടേ?

ഒന്നിലധികം ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ ക്ലെയിം ചെയ്യുവാന്‍ സാധ്യമാണ്. തന്റെ ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ എന്തൊക്കെയാണെന്നും അതിനായി ഏത് പ്ലാന്‍ വാങ്ങിക്കണം എന്നതുമൊക്കെ പോളിസി ഉടമയുടെ മാത്രം തീരുമാനമാണ്. ഇന്‍ഷുറന്‍സ് വാങ്ങിക്കുന്ന വ്യക്തിയുടെ വാര്‍ഷിക വരുമാനം, വയസ്സ്, പ്രീമിയം അടയ്ക്കുവാനുള്ള ശേഷി തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിക്കൊണ്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ചില മാനദണ്ഡങ്ങളുണ്ട്. അതനുസരിച്ചാണ് ഇന്‍ഷുവേഡ് ചെയ്യുന്ന പരമാവധി തുക എത്രയെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ കണക്കാക്കുന്നത്.

ഒരു വ്യക്തി രണ്ടാമാതൊരു ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ച് ആലോചിക്കുന്നുവെങ്കില്‍ ആ രണ്ട് പോളിസികളെക്കുറിച്ചും ഇന്‍ഷുറന്‍സ് കമ്പനികളെ അറിയിക്കേണ്ടതുണ്ട് ഒപ്പം എന്തിനാണ് രണ്ടാമതൊരു പോളിസി കൂടെ വാങ്ങിക്കുന്നത് എന്നതിന്റെ കാരണവും വ്യക്തമാക്കേണം.

റിട്ടയര്‍മെന്റ് കാലത്തും ഇനി മികച്ച വരുമാനം; പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയാമോ?

രണ്ട് പോളിസികള്‍ ഉണ്ടെങ്കില്‍ രണ്ടിലും കൃത്യമായി പ്രീമിയം അടച്ചുകൊണ്ട് ഇരു പോളിസികളും ആക്ടിവ് ആക്കി വയ്‌ക്കേണ്ടത് നിര്‍ബന്ധമാണ്. ഒരു ഇ ഇന്‍ഷുറന്‍സ് അക്കൗണ്ടിലൂടെ എളുപ്പത്തില്‍ ഡിജിറ്റല്‍ രീതിയില്‍ ഇരു അക്കൗണ്ടുകളും കൈകാര്യം ചെയ്യുവാന്‍ പോളിസി ഉടമയ്ക്ക് സാധിക്കും.

രണ്ട് പോളിസികള്‍ വാങ്ങിക്കുന്നത് പല രീതിയിലും പോളിസി ഉടമയ്ക്ക് നേട്ടമാണ്. കുടുംബത്തിന്റെ ഉയരുന്ന ഉത്തരവാദിത്വം, വര്‍ധിച്ച സാമ്പത്തിക ആവശ്യം തുടങ്ങിയവ പരിഗണിക്കുമ്പോള്‍ ഈ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ മറികടക്കുവാന്‍ രണ്ട് ഇന്‍ഷുറന്‍സ് പോളിസികളിലൂടെ സാധിക്കും. ഏതെങ്കിലും കാരണത്താല്‍ ഒരു പോളിസി ക്ലെയിം തഴയപ്പെട്ടാലും രണ്ടാമത്തെ പോളിസിയെ ആശ്രയിക്കാം എന്നൊരു നേട്ടം കൂടിയുണ്ട്.

Read more about: insurance
English summary

do you need multiple life insurance policies? explained | നിങ്ങള്‍ക്ക് ഒന്നിലധികം ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ ആവശ്യമുണ്ടോ?

do you need multiple life insurance policies? explained
Story first published: Sunday, May 23, 2021, 20:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X