വിദേശത്തേക്ക് പണം അയക്കുമ്പോള്‍ ഒളിഞ്ഞിരിക്കുന്ന ഈ അധിക ചാര്‍ജുകളെക്കുറിച്ച് അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലം മുന്നോട്ട് പോകും തോറും ലോകത്തിന് അതിരുകളില്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും അതുവഴിയുണ്ടായ ഡിജിറ്റൈസേഷനും കാരണം ലോകത്തിന്റെ ഏത് കോണിലേക്കും ബന്ധപ്പെടുവാന്‍ നമുക്ക് സാധിക്കും. അന്താരാഷ്ട്ര സമൂഹവുമായി ഇടപാടുകള്‍ നടത്തുമ്പോള്‍ ആഗോള തലത്തില്‍ പണം അയക്കുന്നതും വാങ്ങുന്നതും ചിലവഴിക്കുന്നതും സംബന്ധിച്ച അടിസ്ഥാന കാര്യങ്ങളാണ് പലപ്പോഴും നമ്മെ ആശയക്കുഴപ്പത്തിലാക്കുന്നത്.

 
വിദേശത്തേക്ക് പണം അയക്കുമ്പോള്‍ ഒളിഞ്ഞിരിക്കുന്ന ഈ അധിക ചാര്‍ജുകളെക്കുറിച്ച് അറിയാം

പല രീതിയിലും എളുപ്പത്തിലും ഇത്തരം രാജ്യാന്തര പണ ഇടപാടുകള്‍ നടത്തുവാനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കില്‍ പോലും പലര്‍ക്കും അതൊരു ബുദ്ധിമുട്ടേറിയ കാര്യമാണ്. ഈ അറിവില്ലായ്മയും പരിചയക്കുറവും കാരണം ഒളിഞ്ഞിരിക്കുന്ന പല അധിക ചാര്‍ജുകളും നല്‍കുവാനും വിദേശത്തേക്ക് പണം അയയ്ക്കുമ്പോള്‍ നിങ്ങള്‍ നിര്‍ബന്ധിതരായേക്കാം.

മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയില്‍ ഈ തുക നിക്ഷേപിച്ചാല്‍ 50ാം വയസ്സില്‍ 10 കോടി രൂപ സ്വന്തമാക്കാം!

മിക്ക ബാങ്കുകളും മണി ട്രാന്‍സ്ഫര്‍ സേവന ദാതാക്കളും നിങ്ങള്‍ ഗൂഗിളില്‍ പരിശോധിക്കുമ്പോള്‍ കാണുന്ന മിഡ് മാര്‍ക്ക്റ്റ് റേറ്റ് ( ഓരോ സമയത്തും രണ്ട് കറന്‍സികളുടെ വാങ്ങിമ്പോഴും വില്‍ക്കുമ്പോഴും ഉള്ള മൂല്യത്തിന്റെ ശരാശരി) ഉപയോഗിച്ചല്ല നിങ്ങളുടെ പണം കൈമാറ്റം ചെയ്യുന്നത്. അവര്‍ അതിനൊപ്പം ഒരു മാര്‍ക്ക് അപ്പ് കൂടെ ചേര്‍ക്കും. അത് ഉപയോക്താവിനോട് വെളിപ്പെടുത്തുകയുമില്ല.

ഇത്തരം ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകളെ കണ്ടെത്തുക എന്നതാണ് വിദേശത്തേക്ക് സുരക്ഷിതമാും കൃത്യമായും പണം അയയ്ക്കുവാനുള്ള മാര്‍ഗം. എന്തുകൊണ്ടാണ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതെന്ന് നമുക്ക് നോക്കാം.

ദിവസം 74 രൂപ വീതം മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? ഒരു കോടി രൂപയായി സമ്പാദ്യം വളര്‍ത്താം!

പണത്തിന്റെ വിനിമയ നിരക്ക് (എക്‌സ്‌ചേഞ്ച് റേറ്റ്) അവരുടെ റെഫറന്‍സ് റേറ്റും മാര്‍ജിനും ചേര്‍ന്നതായിരിക്കും എന്നാണ് മിക്ക ബാങ്കുകളുടേയും മണി ട്രാന്‍സ്ഫര്‍ സേവന ദാതാക്കളുടേയും വെബ്‌സൈറ്റില്‍ കാണാന്‍ കഴിയുക. യഥാര്‍ഥ അംഗീകൃത വിനിമയ നിരക്കല്ല അവര്‍ ഉപയോഗിക്കുന്നതെന്ന് വളഞ്ഞ രീതിയില്‍ പറയുകയാണിവിടെ.

ധനകാര്യ സ്ഥാപനങ്ങള്‍ക്ക് എന്തിനൊക്കെയാണ് ചാര്‍ജുകള്‍ ഈടാക്കുന്നതെന്ന് ഉപയോക്താക്കളോട് വ്യക്തമാക്കാതെ തന്നെ വലിയ തുക കറന്‍സികള്‍ മാറ്റുന്നതിനായി ഈടാക്കുവാന്‍ സാധിക്കും. പലപ്പോഴും ഒരു വ്യക്തി നടത്തുന്ന വിനിമയ മൂല്യത്തിന്റെ 5 ശതമാനത്തിനും മുകളിലാകാം ഇത്.

മാസം 500 രൂപ മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? നേടാം 1 ലക്ഷം രൂപയിലേറെ!

ഇങ്ങനെ അധിക തുക നിങ്ങളുടെ പോക്കറ്റില്‍ നിന്നും നഷ്ടമാകാതിരിക്കുന്നതിനായി ഔദ്യോഗിക മിഡ് മാര്‍ക്കറ്റ് വിനിയമ നിരക്കും സേവന ദാതാവ് പറയുന്ന വിനിമയ നിരക്കും തമ്മില്‍ താരമ്യം ചെയ്ത് നോക്കേണ്ടതുണ്ട്. ഇവ തമ്മിലുള്ള വ്യത്യാസമാണ് ഉപയോക്താവ് നല്‍കുന്ന അധിക തുക. പലപ്പോഴും അത് അമിതമായേക്കാം.

മാസം 100 രൂപ വീതം നിക്ഷേപിക്കാം; ഓരോ വര്‍ഷവും 36,000 രൂപ നേടാം
സ്വിഫ്റ്റ് അഥവാ സൊസൈറ്റി ഫോര്‍ വേള്‍ഡ് വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്യൂണിക്കേഷന്‍സ് നെറ്റുവര്‍ക്കിലൂടെ പണ കൈമാറ്റം നടത്തുമ്പോഴുള്ള ഒരു പ്രയാസമാണ് കറന്‍സ്‌പോണ്ടന്റ് ഫീസ്. ശാഖകളില്ലാത്ത രാജ്യങ്ങളില്‍ ഈ സര്‍വീസ് ചെയ്യുവാന്‍ ബാങ്ക് മറ്റൊരു കറന്‍സ്‌പോണ്ടന്റ് ബാങ്കിനെ ചുമതലപ്പെടുത്തും. സ്വിഫ്റ്റ് നെറ്റുവര്‍ക്കിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന പണത്തില്‍ നിന്നും നേരിട്ട് എത്ര തുകയും ഫീയായി കുറയ്ക്കുവാന്‍ കറസ്‌പോണ്ടന്റ് ബാങ്കുകള്‍ക്ക് സാധിക്കും. അതിന് നിങ്ങളുടെ അനുവാദം ചോദിക്കുകയോ പണം ഈടാക്കിയത് നിങ്ങളെ അറിയിക്കുകയുമില്ല.

Read more about: money
English summary

Do you need to send money abroad? these are the hidden charges one must aware | വിദേശത്തേക്ക് പണം അയക്കുമ്പോള്‍ ഒളിഞ്ഞിരിക്കുന്ന ഈ അധിക ചാര്‍ജുകളെക്കുറിച്ച് അറിയാം

Do you need to send money abroad? these are the hidden charges one must aware
Story first published: Tuesday, June 22, 2021, 12:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X