വീഡിയോ ഗെയിമുകള്‍ കളിച്ചു നേടുന്ന വരുമാനത്തിന് നികുതി അടയ്ക്കണോ? അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗെയിമിംഗ് വിപണിയാണ് നമ്മുടെ രാജ്യത്തിന്റേത്. 930 മില്യണാണ് നിലവില്‍ ഇന്ത്യന്‍ ഗെയിമിംഗ് വിപണിയുടെ മൂല്യം. റിയല്‍ മണി ഇന്റര്‍നെറ്റ് ഗെയിമുകളായ ഓണ്‍ലൈന്‍ റമ്മി, പോകര്‍ തുടങ്ങിയ ഗെയിമുകളുടെ വളര്‍ച്ച അതിവേഗത്തിലാണ്. എന്നാല്‍ ഗെയിം കളിച്ച് പണം നേടുമ്പോള്‍ കളിയല്ലാത്ത മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി നാം ഓര്‍ക്കേണ്ടതുണ്ട്. ഇങ്ങനെ ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ നേടുന്ന വരുമാനം ആദായ നികുതി ബാധ്യതയുളളവയാണ്.

 
വീഡിയോ ഗെയിമുകള്‍ കളിച്ചു നേടുന്ന വരുമാനത്തിന് നികുതി അടയ്ക്കണോ? അറിയാം

ഗെയിമര്‍മാര്‍ അവര്‍ ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ നേടുന്ന വരുമാനത്തിന്മേല്‍ നികുതി അടയ്‌ക്കേണ്ടതുണ്ട്. പ്രൊഫഷണല്‍ ഗെയിമിംഗ് എന്നത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രാജ്യത്ത് ജനകീയത വര്‍ധിച്ചു വരുന്ന ഒരു മേഖലയാണ്. മികച്ച പ്രൊഫണല്‍ ഗെയിമര്‍മാര്‍ ലക്ഷക്കണത്തിന് ഡോളറുകളാണ് റിയല്‍ മണി ഇന്റര്‍നെറ്റ് ഗെയിമുകള്‍ കളിച്ച് നേടുന്നത്. ഇങ്ങനെ നേടുന്ന വരുമാനത്തിന്മേല്‍ നമ്മുടെ രാജ്യത്തെ നികുതി ഇടപാടുകള്‍ എങ്ങനെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയില്‍ ഈ തുക നിക്ഷേപിച്ചാല്‍ 50ാം വയസ്സില്‍ 10 കോടി രൂപ സ്വന്തമാക്കാം!

സാധാരണയായി ഓണ്‍ലൈന്‍ ഗെയിമുകള്‍ സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അവയില്‍ മിക്കവയും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുവാന്‍ സാധിക്കും. എന്നാല്‍ അതിന്റെ പ്രീമിയം അക്കൗണ്ട് സേവനങ്ങളോ ഇന്‍ ആപ്പ് പര്‍ച്ചേസ് ഐറ്റംസ് തെരഞ്ഞെടുക്കുകയോ ചെയ്യുമ്പോഴാണ് ഉപയോക്താക്കള്‍ പണം നല്‍കേണ്ടത്. ചില ഗെയിമുകള്‍ നേരം പോക്കിനും വിനോദത്തിനും മാത്രമായി രൂപകല്‍പ്പന ചെയ്തവയാണെങ്കില്‍ ഗെയിം കളിക്കുന്നവര്‍ക്ക് പണം നേടിക്കൊടുക്കുന്ന ഗെയിമുകളുമുണ്ട്.

ദിവസം 74 രൂപ വീതം മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? ഒരു കോടി രൂപയായി സമ്പാദ്യം വളര്‍ത്താം!

കോവിഡ് വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ക് ഡൗണും മറ്റ് നിബന്ധനകളും കാരണം വീടുകളില്‍ തന്നെ തുടരേണ്ട സാഹചര്യം ഉണ്ടായപ്പോള്‍ നിരവധി പേരാണ് നേരം പോക്ക് എന്നതിന് പുറമേ പണം നേടാനായി തന്നെ ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ചു തുടങ്ങിയത്. പോകര്‍, റമ്മി, കായിക മത്സരങ്ങളായ ക്രിക്കറ്റ്, ഫുട്‌ബോള്‍, ക്വിസ് ഗെയിമുകള്‍, ബാറ്റില്‍ഫീല്‍ഡ് ഗെയിമുകള്‍ തുടങ്ങിയ ഗെയിമുകള്‍ കളിച്ച് കളിക്കുന്നവര്‍ക്ക് അക്കൗണ്ടിലേക്ക് പണം നേടുവാന്‍ സാധിക്കും.

മാസം 500 രൂപ മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? നേടാം 1 ലക്ഷം രൂപയിലേറെ!

ആദായ നികുതി നിയമത്തിലെ വകുപ്പ് 115ബിബി പ്രകാരം ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ നേടുന്ന വരുമാനം നികുതി ബാധ്യതയുള്ളവയാണ്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ മറ്റു ശ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം എന്നതിന് കീഴിലാണ് ഗെയിമുകളില്‍ നിന്നുള്ള വരുമാനം കാണിക്കേണ്ടത്.

സെസിന് പുറമേ 30 ശതമാനമെന്ന നിശ്ചിത നിരക്കിലാണ് ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്നുള്ള വിജയ നേട്ടത്തിന്മേല്‍ നികുതി ഈടാക്കുന്നത്. 10000 രൂപയ്ക്ക് മുകളിലാണ് തുകയെങ്കില്‍ കൈമാറുന്നതിന് മുമ്പായി തന്നെ പണം നല്‍കുന്ന വ്യക്തി ടിഡിഎസ് കുറയ്‌ക്കേണ്ടതുണ്ട്.

ദിവസം 150 രൂപാ വീതം നിക്ഷേപിക്കൂ, റിട്ടയര്‍മെന്റില്‍ 1 കോടി രൂപ സ്വന്തമാക്കാം ഒപ്പം 27,000 രൂപ പെന്‍ഷനും

ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതിനാല്‍ ഒരു പ്രൊഫഷണല്‍ ഗെയിമര്‍ ആണ് നിങ്ങളെങ്കിള്‍ നിങ്ങളുടെ അടുത്ത കോണ്‍ട്രാക്ടില്‍ പങ്ക് ചേരും മുമ്പ് ഏതെങ്കിലും ഒരു നികുതി വിദഗ്ധനെ സമീപിച്ച് കൃത്യമായ അഭിപ്രായങ്ങള്‍ ആരായുന്നതായിരിക്കും അഭികാമ്യം.

Read more about: income tax
English summary

do your income from video games are liable for income tax? know in Detail | വീഡിയോ ഗെയിമുകള്‍ കളിച്ചു നേടുന്ന വരുമാനത്തിന് നികുതി അടയ്ക്കണോ? അറിയാം

do your income from video games are liable for income tax? know in Detail
Story first published: Wednesday, June 23, 2021, 11:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X