കോവിഡ് കാലത്തെ മോറട്ടോറിയം ഭാവിയില്‍ പണി തരുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
Read more about: loan

കോവിഡ് കാലത്ത് മൊറട്ടോറിയം പ്രഖ്യാപിച്ച സമയത്തെ പലിശ മുഴുവനായും എഴുതിത്തള്ളാന്‍ സാധിക്കില്ല എന്നും പലിശയ്ക്കു പലിശയായോ പിഴപ്പലിശയായോ തുക ഈടാക്കിയിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കണമെന്നുമുള്ള കോടതി വിധി ഭാവിയില്‍ നമ്മളെ ഏത് രീതിയില്‍ ബാധിക്കുമെന്നറിയാമോ? ബാങ്കുകളുടെ ഇനി അങ്ങോട്ടുള്ള എല്ലാ തീരുമാനങ്ങളെയും ലോക്ഡൗണ്‍ കാലത്തെ മൊറട്ടോറിയം സംബന്ധിച്ച കോടതി വിധി സ്വാധീനിക്കും. ഇതോടെ സ്ഥിര വരുമാനവും വായ്പാ തിരിച്ചടവിന് മുന്‍ഗണന നല്‍കാന്‍ സാധിക്കുന്നവര്‍ക്കും മാത്രമായിരിക്കും ഇനി ബാങ്കുകള്‍ വായ്പകള്‍ അനുവദിച്ചു നല്‍കുക. നിരവധി സാധാരണക്കാര്‍ക്കാണ് ഇതുമൂലം പ്രയാസങ്ങളുണ്ടാകുക. എല്ലാ തരത്തിലുള്ള വായ്പകള്‍ക്കും ഈ കോടതി വിധി ബാധകമാണ്. ഒപ്പം തിരിച്ചടവില്‍ വീഴ്ച സംഭവിച്ചിട്ടുള്ള വായ്പകളെ എന്‍പിഎ അഥവാ നിഷ്‌ക്രിയ ആസ്തികളായി തരം തിരിക്കുന്ന നടപടികള്‍ക്കുണ്ടായിരുന്ന സ്റ്റേയും നീക്കം ചെയ്ത് കഴിഞ്ഞു.

 

കോവിഡ് കാലത്തെ മോറട്ടോറിയം ഭാവിയില്‍ പണി തരുമോ?

മൊറട്ടോറിയത്തില്‍ 2020 മാര്‍ച്ച് മാസം മുതല്‍ ഓഗസ്റ്റ് വരെയുള്ള വായ്പ തിരിച്ചടവുകള്‍ക്കാണ് സാവകാശം നല്‍കിയിരുന്നത്. എന്നാല്‍ മിക്ക ബാങ്കുകളും മൊറട്ടോറിയം പ്രകാരം വായ്പ തിരിച്ചടവില്‍ സാവകാശം തേടിയ എല്ലാവരുടെയും വായ്പാ വിവരങ്ങള്‍ ക്രെഡിറ്റ് സ്‌കോര്‍ തയാറാക്കുന്ന ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ക്കു ഇതിനകം തന്നെ കൈമാറിയിട്ടുണ്ട്. നിങ്ങള്‍ മോറട്ടോറിയം എടുത്തിട്ടുള്ള വ്യക്തിയാണെങ്കില്‍ അതുകൊണ്ട് തന്നെ അവ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്.

നിലവിലുണ്ടായിരുന്ന വായ്പകളുടെ ഇനിയുള്ള തിരിച്ചടവ്, വരുമാനങ്ങള്‍ക്കുണ്ടായ വ്യതിയാനങ്ങളുടെ അടിസ്ഥാനത്തില്‍ വീണ്ടും ചിട്ടപ്പെടുത്തി വാങ്ങുന്നതിനാണു പുനഃക്രമീകരണം എന്നു പറയുന്നത്. ഇതിനായുള്ള കാലാവധി പല ബാങ്കുകള്‍ക്കും 2020 ഡിസംബര്‍ 31 അഥവാ 2021 മാര്‍ച്ച് 31 ആയിരുന്നു. 2020 മാര്‍ച്ച് 1ന്റെ കണക്കുപ്രകാരം 30 ദിവസത്തിനു മുകളില്‍ വീഴ്ച വരുത്തിയിട്ടില്ലാതിരുന്ന വായ്പകളാണ് ഇത്തരത്തില്‍ ചിട്ടപ്പെടുത്തുന്നത്. ഇവിടെയും ചിട്ടപ്പെടുത്തലിനു തിരഞ്ഞെടുത്ത വായ്പക്കാരുടെ വിവരങ്ങള്‍ പ്രത്യേകമായി ക്രെഡിറ്റ് സ്‌കോറില്‍ പ്രതിഫലിക്കും. മൊറട്ടോറിയവും പുനഃക്രമീകരണവും ഉപയോഗപ്പെടുത്തിയവരുടേതും അല്ലാത്തവരുടേതുമായ, തിരിച്ചടയ്ക്കാന്‍ വീഴ്ച വന്ന വായ്പകള്‍ തിരികെപ്പിടിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ബാങ്കുകള്‍ ശക്തമാക്കും.

ഇതോടെ വായ്പാ തിരിച്ചടവു സ്വഭാവം സംശയത്തില്‍ ആയവരുടെയും ക്രെഡിറ്റ് സ്‌കോര്‍ കുത്തനെ ഇടിഞ്ഞവരുടെയും എണ്ണം വലിയ രീതിയില്‍ ഉയരും. പിന്നീട് പുതുതായി ഒരു വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍, മൊറട്ടോറിയം എടുത്തിരുന്നു, പുനഃക്രമീകരിച്ചിരുന്നു എന്നൊക്കെയുള്ള ക്രെഡിറ്റ് ഹിസ്റ്ററി ചൂണ്ടിക്കാണിച്ചു കൊണ്ട് ബാങ്കുകാര്‍ വായ്പ അനുവദിച്ചു തരാതിരിക്കാന്‍ സാധ്യതകള്‍ ഏറെയാണ്. ഇനി വായ്പ അനുവദിച്ചാല്‍ത്തന്നെ ഉയര്‍ന്ന പലിശയോ അധിക ജാമ്യമോ ആവശ്യപ്പെടുന്ന അവസ്ഥയുണ്ടാകും.

മിക്കവരും കോവിഡ് സാഹചര്യത്തില്‍ നിന്നും പതിയെ മെച്ചപ്പെട്ട് വരുന്ന ഈ സാഹചര്യത്തില്‍ വായ്പാ സാഹചര്യം കൂടി ഇല്ലാതാകുന്നത് സാധാരണക്കാരെ വീണ്ടും വലിയ സാമ്പത്തിക പ്രതിസന്ധികളിലേക്ക് തള്ളി വിടുന്നതിന് സമാനമാണ്.

English summary

does the moratorium will affect our credit score? be aware your loan application may rejected

does the moratorium will affect our credit score? be aware your loan application may rejected
Story first published: Monday, April 5, 2021, 18:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X