ക്രെഡിറ്റ് ബ്യൂറോകള്‍ മാറുമ്പോള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ വ്യത്യാസപ്പെടുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ക്രെഡിറ്റ് സ്‌കോര്‍ എന്നതിന്റെ പ്രാധാന്യം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ള വ്യക്തികള്‍ക്ക് വായ്പാദാതാക്കള്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ വാദ്ഗാനം ചെയ്യുകയും ചെയ്യുന്നു. അതിനാല്‍ത്തന്നെ ഓരോ സമയത്തും കൃത്യമായി ക്രെഡിറ്റ് സ്‌കോര്‍ വിലയിരുത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്.

 
ക്രെഡിറ്റ് ബ്യൂറോകള്‍ മാറുമ്പോള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ വ്യത്യാസപ്പെടുമോ?

നിലവില്‍ രാജ്യത്ത് നാല് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളാണ് (സിഐസി) അഥവാ ക്രെഡിറ്റ് ബ്യുറോകളാണ് ഉള്ളത്. ട്രാന്‍സ് യൂണിയന്‍ ബില്‍, സിബില്‍, എക്‌സ്പീരിയന്‍, ഇക്വിഫാക്‌സ്, സിആര്‍ഐഫ് ഹൈമാര്‍ക്ക് എന്നിവയാണവ. ഈ ഏജന്‍സികളെല്ലാം വായ്പയ്ക്കായി അപേക്ഷിക്കുന്നവരുടെ വായ്പാ ചരിത്രം വിശകലനം ചെയ്യുകയും 300 മുതല്‍ 900 വരെയുള്ള നമ്പറിനിടയില്‍ ഒരു ക്രെഡിറ്റ് സ്‌കോര്‍ നിശ്ചയിക്കുകയുമാണ് ചെയ്യുന്നത്.

ക്രെഡിറ്റ് സ്‌കോര്‍ കണക്കാക്കുന്നതിനായി തിരിച്ചടവ് ചരിത്രം, വായ്പയുടെ തരം, വായ്പയുടെ പ്രായം, വായ്പാ വിശകലനം, വായ്പാ അന്വേഷണങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് ക്രെഡിറ്റ് ബ്യൂറോകള്‍ പരിഗണിക്കുന്നത്. ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടായി വായ്പാ ചരിത്രവും ക്രെഡിറ്റ് സ്‌കോറും ഈ ഏജന്‍സികള്‍ പങ്കുവയ്ക്കുകയും ചെയ്യും.

ക്രെഡിറ്റ് സ്‌കോര്‍ കണക്കാക്കുന്ന മാര്‍ഗങ്ങള്‍ നാല് ബ്യൂറോകളിലും സമാനമാണ്. എന്നിരുന്നാലും ഓരോ ബ്യൂറോകള്‍ക്കും അവരുടേതായ വേരിയബിളുകളും കണക്ക് കൂട്ടല്‍ യുക്തികളുമുണ്ട്. ആവരുടെ അപഗ്രഥനങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നിരിക്കുന്നതാണവ.

സമാന രീതിയില്‍ ഒരേ വ്യക്തിയുടെ ക്രെഡിറ്റ് സ്‌കോര്‍ വ്യത്യസ്ത ഏജന്‍സികളില്‍ വ്യത്യാസപ്പെട്ടിരിക്കാം. രണ്ട് ഏജന്‍സികളുടെ ക്രെഡിറ്റ് സ്‌കോര്‍ താരതമ്യം ചെയ്യുമ്പോള്‍ 50 പോയിന്റ് മുതല്‍ 60 പോയിന്റ് വരെയുള്ള വ്യത്യാസം സാധാരണയാണ്.

വായ്പാദാതാക്കള്‍ക്ക് അവര്‍ക്ക് സൗകര്യപ്രദമായ ക്രെഡിറ്റ് ബ്യൂറോയെ സ്വീകരിക്കാം. അവര്‍ വാഗ്ദാനം ചെയ്യുന്ന സേവനം, അവര്‍ക്ക് ലഭിക്കുന്ന വിവരങ്ങളുടെ ഗുണമേന്മ, മൂല്യം, പിന്നെ ഏത് ക്രെഡിറ്റ് ബ്യൂറോയാണ് മികച്ച രീതിയില്‍ ക്രെഡിറ്റ് സ്‌കോര്‍ കണക്കാക്കുന്നത് എന്ന സ്ഥാപനത്തിന്റെ വിലയിരുത്തല്‍ എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് നടത്തുക.

ഒരു ഉപയോക്താവന് ഓരോ വര്‍ഷവും ഓരോ ക്രെഡിറ്റ് ബ്യൂറോയില്‍ നിന്നും നാല് സൗജന്യ ക്രെഡിറ്റ് സ്‌കോറുകള്‍ക്ക് അര്‍ഹതയുണ്ട്. ഓരോ ഉപയോക്താവും ഈ ഈ സേവനം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. കൃത്യമായ ക്രെഡിറ്റ് സ്‌കോര്‍ വിലയിരുത്തലുകള്‍ ഇതുവഴി സാധിക്കും.

എല്ലാ ധനകാര്യ സ്ഥാപനങ്ങളും നിലവിലുള്ള വായ്പകളെക്കുറിച്ചും ക്രെഡിറ്റ് കാര്‍ഡുകളെക്കുറിച്ചുമുള്ള എല്ലാ വിവരങ്ങളും ഓരോ മാസവും ക്രെഡിറ്റ് ബ്യൂറോയുമായി നിര്‍ബന്ധമായും പങ്കുവയ്ക്കണമെന്ന് ആര്‍ബിഐയുടെ നിബന്ധനയുണ്ട്.

Read more about: credit
English summary

does your credit score changes to one credit agency to another? - Explained|ക്രെഡിറ്റ് ബ്യൂറോകള്‍ മാറുമ്പോള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ വ്യത്യാസപ്പെടുമോ?

does your credit score changes to one credit agency to another? - Explained
Story first published: Thursday, May 6, 2021, 20:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X