വമ്പൻ ഡിസ്കൌണ്ടുകളിൽ വീഴല്ലേ, ഒളിഞ്ഞിരിക്കുന്ന ചില നിരക്കുകളെക്കുറിച്ച് അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉത്സവ സീസണുകളിലും മറ്റും‌ വിൽ‌പ്പന വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓഫ്‌ലൈനിലും ഓൺ‌ലൈനിലുമുള്ള നിരവധി കമ്പനികൾ ധാരാളം ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. പ്രധാനമായും ഡിസ്കൌണ്ടുകളും നോ കോസ്റ്റ് ഇഎംഐകളും മറ്റുമാണ് കമ്പനികൾ വാഗ്ദാനം ചെയ്യാറുള്ളത്. എന്നാൽ ഇത്തരത്തിലുള്ള ഓഫറുകൾക്ക് പിന്നിലും വിൽപ്പനക്കാർക്ക് ലാഭകരമായ ചില നേട്ടങ്ങളുണ്ടായിരിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം.

 

ഓഫർ വിൽപ്പന

ഓഫർ വിൽപ്പന

ഈ വർഷം ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ, ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ എന്നിവയിൽ നിരവധി ഉപഭോക്താക്കൾ ഉൽപ്പന്നങ്ങൾ ഓഫർ നിരക്കിൽ വാങ്ങിയിട്ടുണ്ടാകാം. നോ കോസ്റ്റ് ഇ‌എം‌ഐ ആയി വാങ്ങിയ ഉത്പന്നങ്ങളും മറ്റും കൂടുതൽ ലാഭകരമായി എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? സത്യത്തിൽ ഇത് ഉപഭോക്താക്കളെ ആകർഷിക്കുന്നതിനുള്ള ഒരു മാർഗം മാത്രമാണ്.

ഇന്ത്യയിൽ സ്വർണ്ണത്തിന് തുടർച്ചയായ നാലാം ആഴ്ചയും ഡിസ്കൗണ്ട് വില

എന്താണ് നോ-കോസ്റ്റ് ഇഎംഐ അല്ലെങ്കിൽ സീറോ കോസ്റ്റ് ഇഎംഐ?

എന്താണ് നോ-കോസ്റ്റ് ഇഎംഐ അല്ലെങ്കിൽ സീറോ കോസ്റ്റ് ഇഎംഐ?

നോ-കോസ്റ്റ് ഇഎംഐ തുല്യമായ പ്രതിമാസ പണമടയ്ക്കൽ ഓപ്ഷൻ പോലെയാണ്, പക്ഷേ തുകയ്ക്കൊപ്പം നിങ്ങൾ പലിശ നൽകേണ്ടതില്ല. നോ കോസ്റ്റ് ഇഎംഐ ഉപഭോക്താക്കളെ മുൻ‌കൂർ തുക അടയ്ക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്നുണ്ടെങ്കിലും, ഉൽ‌പ്പന്നങ്ങൾക്ക് നോ കോസ്റ്റ് ഇ‌എം‌ഐ ലഭിക്കുന്നതിന് ഒരാൾ നൽകേണ്ട മറഞ്ഞിരിക്കുന്ന ചില ചെലവുകളുണ്ട്.

വാഹന വായ്പകളുടെ ഇഎംഐ തിരിച്ചടവ് ഇളവുകളിൽ വീഴരുതേ.. നിങ്ങളുടെ പോക്കറ്റ് കാലിയാകും

ഡിസ്കൌണ്ട് ഇല്ല

ഡിസ്കൌണ്ട് ഇല്ല

നിങ്ങൾ നോ കോസ്റ്റ് ഇഎംഐ തിരഞ്ഞെടുക്കുമ്പോൾ, വിൽപ്പനക്കാരൻ നിങ്ങൾക്ക് കിഴിവ് നൽകില്ല. യഥാർത്ഥത്തിൽ സംഭവിക്കുന്നത്, അത്തരം ഓഫറുകൾക്കായി അവർ ഒരു ബാങ്കുമായോ ധനകാര്യ സ്ഥാപനവുമായോ സഖ്യത്തിലേർപ്പെടുകയും പലിശ ചെലവ് നികത്താൻ മാർജിൻ നൽകുകയും ചെയ്യുന്നു എന്നതാണ്. അടിസ്ഥാനപരമായി, നിങ്ങൾ ഫോണിന്റെ യഥാർത്ഥ വില തവണകളായി അടയ്ക്കുന്നു എന്നുമാത്രം. വിൽപ്പനക്കാരൻ കിഴിവ് നൽകേണ്ട തുക വായ്പയുടെ പലിശ അടയ്ക്കാൻ ഉപയോഗിക്കുന്നുവെന്ന് മാത്രം.

കാർ വാങ്ങാൻ പറ്റിയ സമയം, ഹ്യുണ്ടായ് കാറുകൾക്ക് ഒരു ലക്ഷം രൂപ വരെ കിഴിവ്

കൂട്ടിയിടുന്ന വില

കൂട്ടിയിടുന്ന വില

പലിശ വില ഉൽ‌പ്പന്നത്തിന്റെ വിലയിൽ‌ ചേർ‌ക്കുകയും തുടർന്ന് നോ കോസ്റ്റ് ഇ‌എം‌ഐ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. എന്നാൽ പലിശ നൽകാതെ തവണകളായി തിരിച്ചടച്ചാൽ മതി എന്ന് കേൾക്കുമ്പോൾ തന്നെ ഉപഭോക്താക്കൾ ഓഫർ വലയിൽ കുടുങ്ങും.

ഉദാഹരണം

ഉദാഹരണം

ഉദാഹരണത്തിന് ഉൽപ്പന്നത്തിന്റെ വില 15,000 രൂപയാണെങ്കിൽ 'നോ-കോസ്റ്റ് ഇ.എം.ഐ' പ്ലാൻ പ്രകാരം 17, 250 രൂപയ്ക്ക് ചില്ലറ വിൽപ്പനക്കാരൻ നിങ്ങൾക്ക് ഈ ഉൽപ്പന്നം വാഗ്ദാനം ചെയ്യുന്നു. ഇവിടെ 2,250 രൂപയുടെ പലിശ നിങ്ങളുടെ ഉൽപ്പന്നത്തിന്റെ വിലയിൽ ചേർത്തിട്ടുണ്ട്, നിങ്ങൾ വായ്പ തിരിച്ചടയ്ക്കുമ്പോൾ അത് നൽകുകയും ചെയ്യും.

English summary

Don’t Fall For Huge Discounts, Know About Some Of The Hidden Rates | വമ്പൻ ഡിസ്കൌണ്ടുകളിൽ വീഴല്ലേ, ഒളിഞ്ഞിരിക്കുന്ന ചില നിരക്കുകളെക്കുറിച്ച് അറിയാം

Companies mainly offer discounts and no cost EMIs. But there are some lucrative benefits to sellers behind such offers. Let's see what they are. Read in malayalam.
Story first published: Sunday, November 29, 2020, 10:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X