വാടക നൽകാൻ കൈയിൽ പണമില്ലേ? ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാടക കൊടുക്കുന്നത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 മഹാമാരി കാരണം നിരവധി ആളുകൾക്കാണ് ജോലി നഷ്‌ടപ്പെടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ശമ്പളം ലഭിക്കാൻ കാലതാമസം നേരിടുകയോ ചെയ്യുന്നത്. അതിനാൽ ഭവന വാടക ഉൾപ്പെടെയുള്ള സാമ്പത്തിക ബാധ്യതകളെ നേരിടാൻ ബുദ്ധിമുട്ടുകയാണ് പലരും. അതുകൊണ്ട് തന്നെ ഇത്തരം ചെലവുകൾക്കായി ആളുകൾ പണം കടം ലഭിക്കുന്ന ക്രെഡിറ്റ് ഓപ്ഷനുകളാണ് തിരയുന്നത്. ഈ പശ്ചാത്തലത്തിലാണ്, റിയൽ എസ്റ്റേറ്റ് പോർട്ടലായ ഹൌസിംഗ്.കോം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാടക കൈമാറ്റം ചെയ്യുന്നതിന് പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

 

മൊബൈൽ ആപ്ലിക്കേഷൻ

മൊബൈൽ ആപ്ലിക്കേഷൻ

ഹൌസിംഗ്.കോം മൊബൈൽ ആപ്ലിക്കേഷനിൽ പുതുതായി 'പേ റെന്റ്' പ്ലാറ്റ്ഫോം കൂടിയാണ് ആരംഭിച്ചിരിക്കുന്നത്. ഇതുവഴി ഉപഭോക്താക്കൾക്ക് അവരുടെ ഭൂവുടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് വാടക കൈമാറാനും ഡിജിറ്റൽ രസീതുകൾ തൽക്ഷണം നേടാനും സാധിക്കും.

വാടക

വാടക

വാടക ഒരുപക്ഷേ വ്യക്തികൾ പ്രതിമാസ അടിസ്ഥാനത്തിൽ വഹിക്കുന്ന ഏറ്റവും വലിയ ചെലവുകളിൽ ഒന്നാണ്. വാടക കൈമാറ്റത്തിനായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് അടുത്ത രണ്ട് മാസങ്ങളിൽ ആവശ്യമെങ്കിൽ കൈയിലുള്ള പണം നിലനിർത്താവുന്നതാണെന്നും അതിന് ഹൌസിംഗ്.കോമിന്റെ 'പേ റെന്റ്' പ്ലാറ്റ്ഫോം ഉപയോക്താക്കളെ അനുവദിക്കുമെന്നും ഹൌസിംഗ് ഡോട്ട് കോം, മകാൻ ഡോട്ട് കോം, പ്രോപ് ടൈഗർ.കോം തുങ്ങിയവയുടെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ധ്രുവ് അഗർവാലാ പ്രസ്താവനയിൽ അറിയിച്ചു.

മറ്റ് കമ്പനികൾ

മറ്റ് കമ്പനികൾ

ഈ സേവനം വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ കമ്പനിയല്ല ഹൌസിംഗ്.കോം. ഇടനിലക്കാരില്ലാത്ത പ്രോപ്പർട്ടി ലിസ്റ്റിംഗ് വെബ്‌സൈറ്റായ നോബ്രോക്കർ.ഇൻ, യുകെ ആസ്ഥാനമായുള്ള റെന്റ്പേ എന്നിവയിലും ക്രെഡിറ്റ് കാർഡുകൾ വഴി വാടക നൽകാനുള്ള ഓപ്ഷനുകളുണ്ട്. നിലവിൽ, ഹൌസിംഗ്.കോം അതിന്റെ ആപ്ലിക്കേഷനിലൂടെ മാത്രമേ ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നുള്ളൂ. ക്രെഡിറ്റ് കാർഡുകൾക്ക് പുറമെ, വാടകയ്‌ക്ക് കൊടുക്കാൻ യുപിഐ, ഡെബിറ്റ് കാർഡുകൾ പോലുള്ള ഡിജിറ്റൽ പേയ്‌മെന്റിന്റെ മറ്റ് മോഡുകളും വാടകക്കാർക്ക് ഉപയോഗിക്കാം.

ക്രെഡിറ്റ് കാർഡ് വഴി വാടക നൽകണോ?

ക്രെഡിറ്റ് കാർഡ് വഴി വാടക നൽകണോ?

നിങ്ങൾ ഒരു വാടകക്കാരനും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വ്യക്തിയുമാണെങ്കിൽ ആദ്യം ചെയ്യേണ്ടത് ഭൂവുടമയുമായി നിലവിലെ സ്ഥിതി ചർച്ച ചെയ്യുക എന്നതാണ്. വാടക നൽകാൽ സാവകാശം ലഭിച്ചാൽ ക്രെഡിറ്റ് കാർഡ് ഓപ്ഷൻ തിരഞ്ഞെടുക്കേണ്ടതില്ല. എന്നാൽ ഈ ഓപ്ഷൻ ലഭ്യമല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാവുന്നതാണ്. ക്രെഡിറ്റ് കാർഡുകൾ വഴി വാടക അടയ്ക്കുന്നത് ഹ്രസ്വകാല സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സഹായിക്കും

പലിശയാണ് വില്ലൻ

പലിശയാണ് വില്ലൻ

ക്രെഡിറ്റ് കാർഡ് നൽകുന്ന ആശ്വാസം ഒരു മാസം അല്ലെങ്കിൽ 45 ദിവസം മാത്രമേ നീണ്ടു നിൽക്കൂ, കാരണം ക്രെഡിറ്റ് കാർഡിന്റെ കുടിശ്ശിക അടയ്‌ക്കേണ്ടതുണ്ട്. ക്രെഡിറ്റ് കാർഡ് കുടിശികയ്ക്കുള്ള പലിശയാണ് പ്രധാന വില്ലൻ. ഇഎംഐ സൗകര്യം ലഭ്യമാണെങ്കിലും ക്രെഡിറ്റ് കാർഡുകളുടെ പലിശ നിരക്ക് പ്രതിവർഷം 30% വരെ ഉയരുമെന്ന് പ്രത്യേകം ഓർമ്മിക്കുക. അതുകൊണ്ട് സൂക്ഷിച്ച് മാത്രം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുക.

English summary

Don't have enough money to pay rent? How to Pay Using a Credit Card | വാടക നൽകാൻ കൈയിൽ പണമില്ലേ? ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാടക കൊടുക്കുന്നത് എങ്ങനെ?

Housing.com has launched a new 'pay rent' platform in its mobile app. This enables customers to transfer rentals directly to their landlord's bank account and receive digital receipts instantly. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X