വാതില്‍പ്പടി ബാങ്കിംഗ്‌സേവനം ഉപയോഗപ്പെടുത്തും മുമ്പ് ശ്രദ്ധിക്കേണ്ട 4 കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രാഥമിക ബാങ്കിംഗ് സേവനങ്ങള്‍ ഉപയോക്താവിന്റെ വീട്ടു പടിക്കല്‍ എത്തിച്ചു നല്‍കുകയാണ് വാതില്‍പ്പടി ബാങ്കിംഗ് സേവനത്തിലൂടെ ചെയ്യുന്നത്. രാജ്യത്തെ പൊതു മേഖലാ ബാങ്കുകളുടെ കൂട്ടായ്മയുടെ സംരഭമാണ് വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നത്. രാജ്യത്തുടനീളമുള്ള വാതില്‍പ്പടി ബാങ്കിംഗ് സേവന ഏജന്റുകള്‍ മുഖേനമയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തീക സേവനങ്ങളും, സാമ്പത്തികേതര സേവനങ്ങളും വാതില്‍പ്പടി ബാങ്കിംഗ് സേവനത്തിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.

 

സാമ്പത്തീക പ്രയാസങ്ങള്‍ എളുപ്പം പരിഹരിക്കാം! ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി

വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍

വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍

ബാങ്കിംഗ് മേഖലയിലെ നവ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്. പണം അയക്കല്‍, പണം പിന്‍വലിക്കല്‍, പണം നിക്ഷേപിക്കല്‍, ചെക്കുകള്‍, ഡിമാന്റ് ഡ്രാഫ്റ്റ് തുടങ്ങിയവ സ്വീകരിക്കല്‍, ഫോറം 15H സ്വീകരിക്കല്‍, ഉപയോക്താക്കളുടെ കെവൈസി രേഖകള്‍ സ്വീകരിക്കല്‍, സ്ഥിര നിക്ഷേപങ്ങളോ, മറ്റ് നിക്ഷേപങ്ങളോ സ്വീകരിക്കല്‍ തുടങ്ങിയ സേവനങ്ങളാണ് വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങളിലൂടെ നല്‍കി വരുന്നത്.

എന്‍ആര്‍ഐകളുടെ ഓഹരി വിഹിതത്തിന്മേല്‍ നികുതി ബാധ്യത എങ്ങനെയെന്നറിയാമോ?

 ബാങ്കിംഗ് സേവനങ്ങള്‍ ഉപയോക്താവിന്റെ വീട്ടുപടിക്കല്‍

ബാങ്കിംഗ് സേവനങ്ങള്‍ ഉപയോക്താവിന്റെ വീട്ടുപടിക്കല്‍

ബാങ്കിംഗ് സേവനങ്ങള്‍ ഉപയോക്താവിന്റെ വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കുകയാണ് വാതില്‍പ്പടി ബാങ്കിംഗ് സേവനത്തിലൂടെ ബാങ്കുകള്‍ ചെയ്യുന്നത്. അത്യാവശ്യ ബാങ്കിംഗ് ഇടപാടുകള്‍ ബാങ്കില്‍ ചെല്ലാതെ തന്നെ നിങ്ങള്‍ക്ക് വാതില്‍പ്പടി ബാങ്കിംഗ് സേവനത്തിലൂടെ നിങ്ങളുടെ വീട്ടിലിരുന്ന് കൊണ്ട് പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്നര്‍ഥം.

എല്‍പിജി സിലിണ്ടര്‍ പേടിഎമ്മിലൂടെ ബുക്ക് ചെയ്യൂ; 900 രൂപ ക്യാഷ് ബാക്ക് നേടാം

ഉപയോക്താവിന് ലഭ്യമാകുന്ന സേവനങ്ങള്‍

ഉപയോക്താവിന് ലഭ്യമാകുന്ന സേവനങ്ങള്‍

ബാങ്ക് അക്കൗണ്ട് ആരംഭിക്കുക, പണം നിക്ഷേപിക്കുക, അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുക, പണം കൈമാറ്റം ചെയ്യുക, റീച്ചാര്‍ജ്, ബില്‍ പെയ്‌മെന്റുകള്‍ തുടങ്ങിയ സേവനങ്ങള്‍ വാതില്‍പ്പടി സേവനത്തിലൂടെ ഉപയോക്താവിന് ലഭിക്കും. പണ ഇടപാടുകള്‍ കൂടാതെ, അക്കൗണ്ടുമായി ബന്ധപ്പെട്ട സേവനങ്ങളായ പാന്‍(പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) പുതുക്കല്‍, നോമിനേഷന്‍ വിവരങ്ങള്‍, അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് ലഭിക്കല്‍, തുടങ്ങിയ സേവനങ്ങളും വാതില്‍പ്പടി ബാങ്കിംഗ് സേവനത്തിലൂടെ ഉപയോക്താവിന് ലഭ്യമാകും.

വിശ്വസിക്കരുത് ലൈഫ് ഇന്‍ഷുറന്‍സിനെ സംബന്ധിച്ച ഈ മൂന്ന് മിത്തുകളെ!

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 പൊതു മേഖലാ ബാങ്കുകള്‍ ഉപയോക്താക്കള്‍ക്ക് വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനായി ഉപയോക്താവിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം. ഉപയോക്താക്കള്‍ക്ക് ഏറെ സൗകര്യപ്രദമായി വീട്ടിലിരുന്ന് തന്നെ ബാങ്കിംഗ് സേവനങ്ങള്‍ വാതില്‍പ്പടി ബാങ്കിംഗിലൂടെ ഉപയോഗപ്പെടുത്താമെങ്കിലും ഈ സേവനത്തിന്റെ ഉപയോക്താക്കളാകും മുമ്പ് നിങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട നാല് കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്കിനിയൊന്ന് പരിശോധിക്കാം.

സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുവാന്‍ തയ്യാറെടുക്കുകയാണോ? ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്

സേവനങ്ങളിലെ പരിമിതി

സേവനങ്ങളിലെ പരിമിതി

ഇതില്‍ ആദ്യത്തെ കാര്യം, ഉപയോക്താവിന് ലഭിക്കുന്ന സേവനങ്ങളിലെ പരിമിതിയാണ്. മിക്ക ബാങ്കുകളും അക്കൗണ്ട് ഉടമയുടെ ശാഖയുടെ അഞ്ച് കിലോ മീറ്റര്‍ ചുറ്റളവില്‍ മാത്രമാണ് വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ നല്‍കി വരുന്നത്. ബാങ്കിന്റെ സാധാരണ പ്രവര്‍ത്തന സമയത്ത് മാത്രമാണ് വാതില്‍പ്പടി ബാങ്കിംഗ് സേവനവും ഉപയോക്താക്കള്‍ക്ക് ലഭിക്കുക. 3 മണിക്ക് ശേഷമാണ് ഉപയോക്താവ് വാതില്‍പ്പടി സേവനത്തിനായി അപേക്ഷിക്കുന്നത് എങ്കില്‍ അന്നേ ദിവസം തന്നെ ഇടപാട് നടക്കണമെന്നില്ല.

പിഎം കിസ്സാന്‍ സമ്മാന്‍ നിധി യോജനയില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും ഗുണഭോക്താക്കളാകുവാന്‍ കഴിയുമോ?

വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ സൗജന്യമല്ല

വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ സൗജന്യമല്ല

വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ ഉപയോക്താവിന് സൗജന്യമായി ലഭിക്കുന്നവയല്ല. അതിനായി അധിക തുക ചാര്‍ജായി ഉപയോക്താവ് ബാങ്കിന് നല്‍കേണ്ടതുണ്ട്. ഓരോ ബാങ്കിനും അനുസരിച്ച് ഇത്തരം സേവനങ്ങള്‍ക്ക് ഈടാക്കുന്ന തുകയിലും വ്യത്യാസമുണ്ടാകും. ഉദാഹരണത്തിന് ചെക്കുകള്‍ സ്വീകരിക്കുന്നതിന് വാതില്‍പ്പടി ബാങ്കിംഗ് സേവനത്തില്‍ 75 മുതല്‍ 100 രൂപ വരെയാണ് വിവിധ ബാങ്കുകള്‍ ഈടാക്കുന്നത്. പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനുമെല്ലാം ഇത്തരത്തില്‍ അധിക ചാര്‍ജുകള്‍ നല്‍കേണ്ടതായുണ്ട്. അതിനാല്‍ വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ആലോചിക്കുമ്പോള്‍ ഈ അധിക ചിലവുകളെക്കുറിച്ചും ഓര്‍മയിലുണ്ടാകണം.

തെറ്റായ അക്കൗണ്ടിലേക്ക് പണം അയച്ചുപോയോ? വിഷമിക്കേണ്ട തിരിച്ചു കിട്ടാന്‍ ഇങ്ങനെ ചെയ്താല്‍ മതി

എല്ലാ ഉപയോക്താക്കള്‍ക്കും സേവനങ്ങള്‍ ലഭ്യമാവുകയില്ല

എല്ലാ ഉപയോക്താക്കള്‍ക്കും സേവനങ്ങള്‍ ലഭ്യമാവുകയില്ല

എല്ലാ ഉപയോക്താക്കള്‍ക്കും വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാവുകയില്ല. പൂര്‍ണമായും കെവൈസി നിബന്ധനകള്‍ പൂര്‍ത്തിയാക്കിയ അക്കൗണ്ട് ഉടമകള്‍ക്ക് മാത്രമാണ് ബാങ്കുകള്‍ വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുക. മുതിര്‍ന്ന പൗരന്മാരെയാണ് വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ മുഖ്യമായും ലക്ഷ്യമിടുന്നത്. മുതിര്‍ന്ന പൗരന്മാരല്ലാത്ത അക്കൗണ്ട് ഉടമകള്‍ക്ക് വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാകണമെങ്കില്‍ സേവിംഗ്‌സ് അക്കൗണ്ടിലോ കറന്റ് അക്കൗണ്ടിലോ ഉയര്‍ന്ന മിനിമം ബാലന്‍സ് പോലുള്ള അധിക നിബന്ധനകള്‍ പാലിക്കേണ്ടി വരും.

ലോക്ക്ഡൗണ്‍ കാലത്ത് നിങ്ങളുടെ സ്ഥാപനത്തിലെ വില്‍പ്പന ഉയര്‍ത്തുവാന്‍ ഇതാ ചില വഴികള്‍

വാതില്‍പ്പടി സേവനം റദ്ദ് ചെയ്യുവാന്‍

വാതില്‍പ്പടി സേവനം റദ്ദ് ചെയ്യുവാന്‍

പോസ്റ്റ് സര്‍വീസ് ഓര്‍ഡര്‍ ആണെങ്രില്‍ ബാങ്ക് ഏജന്റ് നിങ്ങളുടെ രേഖകള്‍ കൈപ്പറ്റുന്നതിന് മുമ്പായി തന്നെ നിങ്ങള്‍ക്ക് വാതില്‍പ്പടി സേവനം റദ്ദ് ചെയ്യുവാന്‍ സാധിക്കും. എന്നാല്‍ പ്രീ സര്‍വീസ് ഓര്‍ഡറാണെങ്കില്‍ ഉപയോക്താവ് അപേക്ഷ പൂര്‍ത്തിയാക്കും മുമ്പ് റദ്ദ് ചെയ്യേണ്ടതുണ്ട്. അപേക്ഷ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പിന്നെ റദ്ദ് ചെയ്യുവാന്‍ സാധിക്കുകയില്ല.

Read more about: banking
English summary

door step banking services; Important things you should keep in mind while availing these services | വാതില്‍പ്പടി ബാങ്കിംഗ്‌സേവനം ഉപയോഗപ്പെടുത്തും മുമ്പ് ശ്രദ്ധിക്കേണ്ട 4 കാര്യങ്ങള്‍

door step banking services; Important things you should keep in mind while availing these services
Story first published: Tuesday, July 20, 2021, 13:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X