ഒറ്റ വര്‍ഷത്തില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കാം ഈ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലൂടെ!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ നിക്ഷേപകര്‍ക്ക് തുടര്‍ച്ചയായി മികച്ച ആദായം നല്‍കി വരുന്നവയാണ്. ഒറ്റ വര്‍ഷത്തില്‍ തന്നെ നിക്ഷേപ തുക ഇരട്ടിയായി വര്‍ധിപ്പിച്ച് നിക്ഷേപകരെ അതിശയിപ്പിക്കുന്ന നേട്ടം നല്‍കുന്ന മ്യൂച്വല്‍ ഫണ്ടുകളും ധാരാളമുണ്ട്. മിക്ക മ്യൂച്വല്‍ ഫണ്ടുകളും 90 ശതമാനം മുതല്‍ 90 ശതമാനം വരെയുള്ള ആദായം നിക്ഷേപകര്‍ക്ക് നല്‍കി വരുന്നു.

 

Also Read : ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ 10,000 രൂപ നിക്ഷേപിക്കൂ; 5 വര്‍ഷത്തില്‍ 7 ലക്ഷം രൂപ നേടാം!

എസ്‌ഐപി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍

എസ്‌ഐപി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍

എന്നാല്‍ ഇതില്‍ ശ്രദ്ധിയ്‌ക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം മൊത്തെ നിക്ഷേപം നടത്തുന്നത് വഴി നിക്ഷേപ തുക ഇരട്ടിയാക്കി വര്‍ധിപ്പിക്കുന്ന മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ 2 എണ്ണമാണെങ്കില്‍ അതേ സമയം മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തുന്നത് എസ്‌ഐപി രീതിയിലാണെങ്കില്‍ അതില്‍ 3 മ്യൂച്വല്‍ ഫണ്ടുകളും നിക്ഷേപം ഇരട്ടിയായി വര്‍ധിപ്പിക്കുന്നവയായിരിക്കും. ഇക്കാരണത്താലാണ് എപ്പോഴും എസ്‌ഐപി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കണമെന്ന് നിക്ഷേപ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Also Read : എല്‍ഐസി ജീവന്‍ ലക്ഷ്യയിലൂടെ മകളുടെ ജീവിതം സുരക്ഷിതമാക്കൂ; വെറും 125 രൂപ നിക്ഷേപത്തില്‍ നേടാം 27 ലക്ഷം

എന്താണ് എസ്‌ഐപി രീതിയിലുള്ള നിക്ഷേപം

എന്താണ് എസ്‌ഐപി രീതിയിലുള്ള നിക്ഷേപം

ഒറ്റത്തവണയുള്ള നിക്ഷേപത്തിന് പകരമായി ഓരോ മാസവും നിശ്ചിത തുക നിക്ഷേപം നടത്തുന്ന രീതിയാണ് എസ്‌ഐപി അഥവാ സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്‌മെന്റ് സ്‌കീം എന്ന് പറയുന്നത്. ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ആരംഭിക്കുന്ന റെക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് സമാനമാണിത്. എസ്‌ഐപി നിക്ഷേപം അവസാനിപ്പിച്ച് കഴിഞ്ഞാലും നിങ്ങള്‍ക്ക് ആ സ്‌കീമില്‍ തുടരുവാന്‍ സാധിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം ആരംഭിക്കുവാനുള്ള ഏറ്റവും എളുപ്പമുള്ള രീതിയും ദീര്‍ഘ കാല നിക്ഷേപത്തിലൂടെ പരമാവധി നേട്ടം സ്വന്തമാക്കുവാനുള്ള മാര്‍ഗവും എസ്‌ഐപി നിക്ഷേപ രീതിയാണ്. ഇനി നിക്ഷേപത്തുക 1 വര്‍ഷത്തില്‍ ഇരട്ടിയാക്കി വര്‍ധിപ്പിക്കുന്ന നിക്ഷേപങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.

Also Read : എസ്ബിഐയുടെ ചൈല്‍ഡ് പ്ലാനില്‍ നിക്ഷേപിക്കൂ, 1 കോടി രൂപ നേടാം!

കൊഡാക്ക് സ്‌മോള്‍ ക്യാപ് മ്യൂച്വല്‍ ഫണ്ട് സ്‌കീം

കൊഡാക്ക് സ്‌മോള്‍ ക്യാപ് മ്യൂച്വല്‍ ഫണ്ട് സ്‌കീം

ഒരു വര്‍ഷത്തില്‍ 122.59 ശതമാനം ആദായമാണ് കൊഡാക്ക് സ്‌മോള്‍ ക്യാപ് മ്യൂച്വല്‍ ഫണ്ട് സ്‌കീം നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ഈ മ്യൂച്വല്‍ ഫണ്ട് സ്‌ക്മീല്‍ നിങ്ങള്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത് 2,22,590 രൂപയായി വളര്‍ന്നിരിക്കും. ഇനി ഇതേ മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ എസ്‌ഐപി രീതിയിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത് എങ്കില്‍ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന ആദായം 113.85 ശതമാനമാണ്. ഒരു വര്‍ഷം മുമ്പ് മാസം 10,000 രൂപാ വീതം കൊഡാക്ക് സ്‌മോള്‍ ക്യാപ് മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ എസ്‌ഐപി നിക്ഷേപം ആരംഭിച്ച ഒരു നിക്ഷേപകന് ഇപ്പോള്‍ ലഭിക്കുന്ന തുക 1,84,470 രൂപയായിരിക്കും.

Also Read : വെറും 50 രൂപയില്‍ അക്കൗണ്ട് ആരംഭിക്കൂ; 8 ശതമാനം വരെ ആദായം നേടാം

നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് മ്യൂച്വല്‍ ഫണ്ട് സ്‌കീം

നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് മ്യൂച്വല്‍ ഫണ്ട് സ്‌കീം

നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് മ്യൂച്വല്‍ ഫണ്ട് സ്‌കീം 1 വര്‍ഷത്തില്‍ നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത് 115.14 ശതമാനം ആദായമാണ്. ഒരു വര്‍ഷം മുമ്പ് ഈ സ്‌കീമില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ച വ്യക്തിയ്ക്ക് ഇപ്പോള്‍ ആ നിക്ഷേപ തുക 5,15,145 രൂപയായി വളര്‍ന്നിരിക്കും. എസ്‌ഐപി രീയിലാണ് നിക്ഷേപം നടത്തിയിരിക്കുന്നതെങ്കില്‍ 115.66 ശതമാനം ആദായമാണ് നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് മ്യൂച്വല്‍ ഫണ്ട് സ്‌കീം നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് 10,000 രൂപാ വീതം ഓരോ മാസവും നിക്ഷേപിക്കുവാന്‍ ആരംഭിച്ച വ്യക്തിയുടെ നിക്ഷേപ മൂല്യം ഇപ്പോള്‍ 1,85,394 രൂപയായി വളര്‍ന്നിരിക്കും.

Also Read : 3 വര്‍ഷ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25% പലിശ നിരക്ക് നല്‍കുന്ന ബാങ്കുകള്‍ ഇവയാണ്

പിജിഐഎം ഇന്ത്യ മിഡ് ക്യാപ് മ്യൂച്വല്‍ ഫണ്ട് സ്‌കീം

പിജിഐഎം ഇന്ത്യ മിഡ് ക്യാപ് മ്യൂച്വല്‍ ഫണ്ട് സ്‌കീം

പിജിഐഎം ഇന്ത്യ മിഡ് ക്യാപ് മ്യൂച്വല്‍ ഫണ്ട് സ്‌കീം 1 വര്‍ഷത്തില്‍ 99.12 ശതമാനം ആദായമാണ് നല്‍കിയിരിക്കുന്നത്. 1 വര്‍ഷം മുമ്പ് നിങ്ങളീ ഫണ്ടില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ നിങ്ങളുടെ തുക 1,99,112 രൂപയായി മാറിയിട്ടുണ്ടാകും. എസ്‌ഐപി രീതിയില്‍ നിക്ഷേപം നടത്തുമ്പോള്‍ 100.12 ശതമാനം ആദായമാണ് പിജിഐഎം ഇന്ത്യ മിഡ് ക്യാപ് മ്യൂച്വല്‍ ഫണ്ട് സകീം നിക്ഷേപകര്‍ക്ക് നല്‍കുന്നത്. 1 വര്‍ഷം മുമ്പ് മാസം 10,000 രൂപാ വീതം നിക്ഷേപിച്ചും കൊണ്ട് ഈ സ്‌കീമില്‍ എസ്‌ഐപി നിക്ഷേപം ആരംഭിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ നിക്ഷേപ തുക 1,77,343 രൂപയായി വളര്‍ന്നിട്ടുണ്ടാകും.

Also Read : ഭവന വായ്പയെടുക്കുന്നത് വനിതകളാണെങ്കില്‍ ലഭിക്കും അധിക നേട്ടങ്ങള്‍!

ആക്‌സിസ് സ്‌മോള്‍ ക്യാപ് മ്യൂച്വല്‍ ഫണ്ട് സ്‌കീം

ആക്‌സിസ് സ്‌മോള്‍ ക്യാപ് മ്യൂച്വല്‍ ഫണ്ട് സ്‌കീം

ആക്‌സിസ് സ്‌മോള്‍ ക്യാപ് മ്യൂച്വല്‍ ഫണ്ട് സ്‌കീം 1 വര്‍ഷത്തെ നിക്ഷേപത്തിന്മേല്‍ നല്‍കുന്ന ആദായം 92.17 ശതമാനമാണ്. ഒരു വര്‍ഷം മുമ്പ് 1 ലക്ഷം രൂപ ഈ സ്‌കീമില്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ നിക്ഷേപ തുക 1,99,122 രൂപയായി വളര്‍ന്നിരിക്കും. ഇനി എസ്‌ഐപി രീതിയിലാണ് നിക്ഷേപം നടത്തുന്നത് എങ്കില്‍ ഒരു വര്‍ഷത്തില്‍ 92.40 ശതമാനം ആദായമാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. ഒരു വര്‍ഷം മുമ്പ് മാസം 10,000 രൂപാ വീതം എസ്‌ഐപി നിക്ഷേപം ആരംഭിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത് 1,73, 277 രൂപയായി മാറും.

Also Read : എടിഎം ഇടപാടുകളില്‍ തടസ്സം സംഭവിച്ചാല്‍ ഈ ബാങ്ക് ദിവസം 100 രൂപാ വീതം നിങ്ങള്‍ക്ക് തരും

എസ്ബിഐ സ്‌മോള്‍ ക്യാപ് ഫണ്ട് സ്‌കീം

എസ്ബിഐ സ്‌മോള്‍ ക്യാപ് ഫണ്ട് സ്‌കീം

എസ്ബിഐ സ്‌മോള്‍ ക്യാപ് ഫണ്ട് സ്‌കീം 1 വര്‍ഷത്തെ നിക്ഷേപത്തിന്മേല്‍ 90.54 ശതാമാനം ആദായമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. ഒരു വര്‍ഷം മുമ്പ് 1ലക്ഷം രൂപ ഈ സ്‌കീമില്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത് 1,90,542 രൂപയായി വളര്‍ന്നിട്ടുണ്ടാകും. ഇനി എസ്‌ഐപി രീതിയില്‍ ആണ് നിക്ഷേപം നടത്തിയത് എങ്കില്‍ ഒരു വര്‍ഷം മുമ്പ് മാസം 10,000 രൂപ നിക്ഷേപം ആരംഭിച്ച വ്യക്തിയ്ക്ക് ഇപ്പോള്‍ ലഭിക്കുക 1,66,318 രൂപയാണ്. അതായത് 79.38 ശതമാനം ആദായം.

Also Read : സീറോ ബാലന്‍സുമായി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈയ്യില്‍ വയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ?

കൊഡാക് എമേര്‍ജിംഗ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് സ്‌കീം

കൊഡാക് എമേര്‍ജിംഗ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് സ്‌കീം

കൊഡാക് എമേര്‍ജിംഗ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് സ്‌കീം 1 വര്‍ഷത്തില്‍ നല്‍കിയ ആദായം 82.50 ശതമാനം ആദായമാണ്. നിങ്ങള്‍ 1 ലക്ഷം രൂപ ഒരു വര്‍ഷം മുമ്പ് ഈ സ്‌കമീല്‍ നിക്ഷേപം നടത്തിയിരുന്നുവെങ്കില്‍ ഇപ്പോഴത് 1,82,498 രൂപയായി വളര്‍ന്നിട്ടുണ്ടാകും. എസ്‌ഐപി നിക്ഷേപങ്ങളില്‍ ഈ സ്‌കീം നല്‍കിയ ആദായം 79.43 ശതമാനമാണ്. ഒരു വര്‍ഷം മുമ്പ് മാസം തോറും 10,000 രൂപാ വീതം എസ്‌ഐപി രീതിയില്‍ ഈ സ്‌കീമില്‍ നിക്ഷേപം നടത്തിയ ഒരു വ്യക്തിയ്ക്ക് ഇപ്പോള്‍ ലഭിക്കുക 1,66,345 രൂപയായിരിക്കും.

Also Read :സീറോ ബാലന്‍സുമായി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈയ്യില്‍ വയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ?

മഹീന്ദ്ര മനുലൈഫ് മിഡ് ക്യാപ് ഉന്നതി യോജന മ്യൂച്വല്‍ ഫണ്ട് സ്‌കീം

മഹീന്ദ്ര മനുലൈഫ് മിഡ് ക്യാപ് ഉന്നതി യോജന മ്യൂച്വല്‍ ഫണ്ട് സ്‌കീം

1 വര്‍ഷത്തില്‍ 80.08 ശതമാനമാണ് മഹീന്ദ്ര മനുലൈഫ് മിഡ് ക്യാപ് ഉന്നതി യോജന മ്യൂച്വല്‍ ഫണ്ട് സ്‌കീം നിക്ഷേപകര്‍ക്ക് നല്‍കിയ ആദായം. ഒരു വര്‍ഷം മുമ്പ് ഈ സ്‌കീമില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ച ഒരു വ്യക്തിയ്ക്ക് ഇപ്പോള്‍ ലഭിക്കുന്ന തുക 1,80, 078 രൂപയായിരിക്കും. മഹീന്ദ്ര മനുലൈഫ് മിഡ് ക്യാപ് ഉന്നതി യോജന മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ എസ്‌ഐപി നിക്ഷേപത്തിലൂടെ ലഭിക്കുന്ന ആദായം 85.21 ശതമാനമാണ്. ഒരു വര്‍ഷം മുമ്പ് മാസം 10,000 രൂപ വീതം എസ്‌ഐപി നിക്ഷേപം ആരംഭിക്കുന്ന നിക്ഷേപകന് ഇപ്പോള്‍ ലഭിക്കുന്ന തുക 1,69,448 രൂപയായിരിക്കും.

Also Read : ഈ സൂപ്പര്‍ഹിറ്റ് പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ നിങ്ങളില്‍ സമ്പാദ്യ വര്‍ഷം നടത്തും!

മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല.

Read more about: smart investment mutual fund
English summary

double your money in one year with these top Mutual Fund schemes; explained | ഒറ്റ വര്‍ഷത്തില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കാം ഈ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലൂടെ!

double your money in one year with these top Mutual Fund schemes; explained
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X