സ്ഥിര നിക്ഷേപവും മ്യൂച്വല്‍ ഫണ്ട് നിക്ഷേപവും ഇനി ആമസോണ്‍ പേയിലും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആമസോണ്‍ പേയിലൂടെ ഇനി സ്ഥിര നിക്ഷേപ സേവനവും ഉപയോക്താക്കള്‍ക്ക് ലഭിക്കും. അമേരിക്കന്‍ ഇ കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ പുതിയ ചുവടു വയ്പ്പാണ് ഈ സേവനം. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വാര്‍ത്ത ഔദ്യോഗികമായി ആമസോണ്‍ പുറത്തുവിട്ടത്. ഇന്‍ഷുറന്‍സ് കമ്പനിയായ കുവേര.ഐഎന്‍ എന്ന കമ്പനിയുമായി ചേര്‍ന്നാണ് ആമസോണ്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ആമസോണ്‍ പേയിലൂടെ നിക്ഷേപ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുവാന്‍ തയ്യാറെടുക്കുന്നത്.

 
സ്ഥിര നിക്ഷേപവും മ്യൂച്വല്‍ ഫണ്ട് നിക്ഷേപവും ഇനി ആമസോണ്‍ പേയിലും

ഇരു കമ്പനികളും കൈകോര്‍ക്കുന്നതോടെ മ്യൂച്വല്‍ ഫണ്ടുകളിലും സമാന നിക്ഷേപോപാധികളിലും ഇതുവഴി നിക്ഷേപം നടത്തുവാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. മ്യൂച്വല്‍ ഫണ്ടുകള്‍, സ്ഥിര നിക്ഷേപങ്ങള്‍ എന്നിവയിലായിരിക്കും ആദ്യ ഘട്ടത്തില്‍ ആമസോണ്‍ പേയിലൂടെ ഉപയോക്താക്കള്‍ക്ക് നിക്ഷേപിക്കുവാന്‍ സാധിക്കുക. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇന്റര്‍നെറ്റ് മാര്‍ക്കറ്റാണ് ഇന്ത്യ. 600 മില്യണിലേറെ ഉപയോക്താക്കള്‍ നിലവില്‍ രാജ്യത്തുണ്ട്. ഇത് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയുമാണ്.

നിലവില്‍ ഇന്ത്യയിലെ അഞ്ച് കോടി ഉപഭോക്താക്കള്‍ ഇപ്പോള്‍ കമ്പനിയുടെ യുപിഐ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ടെന്നാണ് ആമസോണ്‍ പേയുടെ കണക്കുകള്‍. ഏതെങ്കിലും യുപിഐ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് 2 കോടി പ്രാദേശിക ഷോപ്പുകളില്‍ പണമടയ്ക്കാന്‍ ആമസോണ്‍ ആപ് ഉപയോക്താക്കള്‍ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ആമസോണ്‍ യുപിഐ ഉപയോഗിക്കുന്ന ഉപഭോക്താക്കളില്‍ 75 ശതമാനത്തിലധികവും ടയര്‍ 2, 3 നഗരങ്ങളില്‍ നിന്നുള്ളവരാണെന്നും കമ്പനി പുറത്തുവിട്ടിരിക്കുന്ന കണക്കുകളില്‍ വ്യക്തമാക്കുന്നു.

ഷോപ്പിങ്, ബില്ലുകള്‍ അടയ്ക്കല്‍, ഓണ്‍ലൈന്‍ വ്യാപാരികളുടെ പണമടയ്ക്കല്‍, കോണ്‍ടാക്റ്റുകള്‍ക്കുള്ള പണം അയയ്ക്കല്‍ എന്നിവയ്ക്കായി ആമസോണ്‍ പേ ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും പ്രതിദിന ഇളവുകളും ആമസോണ്‍ നല്‍കി വരുന്നുണ്ട്. ഷോപ്പുകള്‍ക്ക് പുറമേ ഫോണ്‍, ഡിടിഎച്ച് റീചാര്‍ജ് ചെയ്യാനും കോണ്‍ടാക്റ്റുകള്‍ക്ക് പണം അയയ്ക്കാനും, ആമസോണില്‍ ഷോപ്പിങ്ങിനായി പണമടയ്ക്കാനും ആമസോണ്‍ പേ ഉപയോഗിച്ച സാധിക്കും.

അതേ സമയം ഫിന്‍ടെക് കമ്പനിയായ സേതുവുമായി ചേര്‍ന്ന് ഗൂഗിളും സ്ഥിര നിക്ഷേപ സംവിധാനം നടപ്പിലാക്കുവാന്‍ തയ്യാറെടുക്കുകയാണ്. ഈ നൂതന സംരംഭം മുഖേന ഗൂഗിളിന്റെ തനതായ സ്ഥിര നിക്ഷേപ പദ്ധതികളല്ല ഗൂഗിള്‍ അവതരിപ്പിക്കുന്നത്. മറിച്ച് ബാങ്കുകളുടെ സ്ഥിര നിക്ഷേപ പദ്ധതികള്‍ പ്രമോട്ട് ചെയ്യുകയാണ് ഇതിലൂടെ ഗൂഗിള്‍ ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സ്ഥിര നിക്ഷേപങ്ങളായിരിക്കും ഗൂഗിള്‍ വില്‍പ്പന നടത്തുന്നത്.

ജി പേ വഴി സ്ഥിര നിക്ഷേപം നടത്തുന്ന ഉപയോക്താക്കള്‍ക്ക് പരമാവധി 6.35 ശതമാനം വരെ പലിശ നിരക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശയായിരിക്കും ഇത്. ഗൂഗിള്‍ പേ വഴി ഉപയോക്താക്കള്‍ക്ക് ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ 7 മുതല്‍ 29 ദിവസങ്ങള്‍ വരെ, 30 മുതല്‍ 45 ദിവസങ്ങള്‍ വരെ, 46 മുതല്‍ 90 ദിവസം വരെ, 91 മുതല്‍ 180 ദിവസം വരെ, 181 മുതല്‍ 364 ദിവസങ്ങള്‍ വരെ, 365 ദിവസം വരെ എന്നിങ്ങനെയുള്ള കാലയളവിലേക്കാണ് സ്ഥിര നിക്ഷേപങ്ങള്‍ നടത്തുവാന്‍ സാധിക്കുക.

കെവൈസി ഇല്ലാതെ നിങ്ങള്‍ക്ക് സ്ഥിര നിക്ഷേപ പദ്ധതിയുടെ ഗുണഭോക്താവ് ആകുവാന്‍ സാധിക്കുകയില്ല. ഇതിനായി ഉപയോക്താവ് ആധാര്‍ വിവരങ്ങള്‍ നല്‍കേണ്ടതായുണ്ട്. രജിസ്ട്രേഡ് മൊബൈല്‍ നമ്പറില്‍ ഒടിപി വന്നാണ് കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കുക. സ്ഥിര നിക്ഷേപത്തിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തുക തിരികെ ഉപയോക്താവിന്റെ ജി പേ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുകയാണ് ചെയ്യുന്നത്.

 

അതേസമയം ടെക് ഭീമന്മാര്‍ ചെറുകിട നിക്ഷേപരംഗത്തേക്കു വരുന്നതില്‍ റിസര്‍വ് ബാങ്കിന് താത്പര്യമില്ലെന്നാണ് വ്യക്തമാകുന്നത്. കോര്‍പ്പറേറ്റുകള്‍ സ്ഥിര നിക്ഷേപത്തിന് സേവന ഫീസ് ഈടാക്കിയാല്‍ അത് ഇന്ത്യയിലെ നിലവിലുള്ള നിക്ഷേപ മാനദണ്ഡങ്ങള്‍ക്ക് എതിരാണ്.
ആമസോണിലാണ് നിക്ഷേപിക്കുന്നത് എന്ന ധൈര്യത്തില്‍ ബാങ്കിനു പകരം കൂടുതല്‍ നിക്ഷേപകര്‍ ഇത്തരം കമ്പനികളിലേക്ക് ചുവടുമാറാനും സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഗൂഗിള്‍, ആമസോണ്‍ പോലുള്ള ടെക് ഭീമന്മാര്‍ സാമ്പത്തിക സേവന രംഗത്തേക്കുകൂടി കടന്നുവരുന്നത് ബാങ്കുകളുടെ നിലനില്‍പ്പിനു ഭീഷണിയാണെന്ന് 'ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി റിപ്പോര്‍ട്ടില്‍' റിസര്‍വ് ബാങ്ക് സൂചിപ്പിച്ചു. സുതാര്യമല്ലാത്ത ഇടപാടുകള്‍ നടത്തുവാനും, സാമ്പത്തിക രംഗത്തെ വന്‍ ശക്തികളാകുവാനും ടെക് ഭീമന്മാര്‍ക്ക് എളുപ്പത്തില്‍ സാധിക്കും എന്ന ആശങ്കയാണ് കേന്ദ്ര ബാങ്ക് മുന്നോട്ട് വയ്ക്കുന്നത്.

Read more about: amazon
English summary

e-commerce giant Amazon is now offering deposit services to its customers through Amazon Pay | സ്ഥിര നിക്ഷേപവും മ്യൂച്വല്‍ ഫണ്ട് നിക്ഷേപവും ഇനി ആമസോണ്‍ പേയിലും

e-commerce giant Amazon is now offering deposit services to its customers through Amazon Pay
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X