വെറും 5,000 രൂപ മുടക്കി ഒരു പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി എടുക്കൂ, ഓരോ മാസവും കൈ നിറയെ സമ്പാദിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ കോവിഡ് കാലത്ത് വരുമാനം കുറഞ്ഞ് പ്രയാസത്തിലാണോ നിങ്ങള്‍? വലിയ ചിലവുകള്‍ ഇല്ലാതെ തന്നെ ഉയര്‍ന്ന തുക അധിക ആദായമായി നേടുവാന്‍ ഉഗ്രനൊരു വഴി നിങ്ങള്‍ക്ക് മുന്നിലുണ്ട്. അതാണ് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസികള്‍. ഇതിനായി ആകെ മുടക്കേണ്ടുന്നത് വെറും 5,000 രൂപ മാത്രമാണ്. രാജ്യത്തെ തപാല്‍ ശൃംഖലയില്‍ ഇന്ന് ഏകദേശം 1.55 ലക്ഷം പോസ്റ്റ് ഓഫീസുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. രാജ്യത്തിന്റെ മുക്കിലും മൂലയിലും പോസ്റ്റ് ഓഫീസ് സേവനങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ അവ വിപുലപ്പെടുത്തുകയും കാലാകാലം സേവനങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുകയും ചെയ്തു വരുന്നുണ്ട്.

 

Also Read : ദിവസം 200 രൂപ നിക്ഷേപിക്കുന്നതിലൂടെ 28 ലക്ഷം രൂപ നേടാം; ഈ എല്‍ഐസി പോളിസിയെക്കുറിച്ച് കൂടുതല്‍ അറിയേണ്ടേ!

പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി

പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി

മണി ഓര്‍ഡറുകള്‍ അയക്കുന്നതിനും സ്റ്റാമ്പുകളും മറ്റ് സ്റ്റേഷനറി ഉത്പ്പന്നങ്ങളുടെ വിതരണവും വില്‍പ്പനയും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്കായുള്ള അക്കൗണ്ട് ആരംഭിക്കുന്നതും പോസ്റ്റ് ഓഫീസുകളിലാണ്. പുതിയ പോസ്റ്റ് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനായി തപാല്‍ വകുപ്പ് ഫ്രാഞ്ചൈസി പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. രണ്ട് തരത്തിലുള്ള പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസികളാണുള്ളത്. ഫ്രാഞ്ചൈസീ ഔട്ട്‌ലെറ്റുകളും പോസ്റ്റല്‍ ഏജന്റും.

Also Read : ഭവന വായ്പാ ഇഎംഐയുണ്ടോ? ചെലവ് ചുരുക്കാന്‍ ഈ വഴികള്‍ അറിഞ്ഞിരിക്കാം

ഫ്രാഞ്ചൈസീ ഔട്ട്‌ലെറ്റുകളും പോസ്റ്റല്‍ ഏജന്റും

ഫ്രാഞ്ചൈസീ ഔട്ട്‌ലെറ്റുകളും പോസ്റ്റല്‍ ഏജന്റും

തപാല്‍ വകുപ്പിന് കീഴില്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റിലൂടെ ചെയ്യുവാന്‍ സാധിക്കും. എന്നാല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് മുഖേന മാത്രമേ ഡെലിവറി സേവനം സാധിക്കുകയുള്ളൂ. തപാല്‍ വകുപ്പിന്റെ സേവനങ്ങളില്ലാത്ത പ്രദേശങ്ങളിലാണ് ഫ്രാഞ്ചൈസി അനുവദിച്ചു നല്‍കുക. ഫ്രാഞ്ചൈസി വാങ്ങിക്കുവാനുള്ള മുടക്ക് മുതല്‍ വളരെ ചെറിയ തുകയാണ്. സേവനങ്ങള്‍ മാത്രം വാഗ്ദാനം ചെയ്യുന്നു എന്നതിനാലാണിത്. അതേ സമയം പോസ്റ്റല്‍ ഏജന്റിനായുള്ള തുക ഉയര്‍ന്നതാണ്. എന്തെന്നാല്‍ അവിടെ സ്‌റ്റേഷനറി ഉത്പ്പന്നങ്ങള്‍ കൂടി വാങ്ങിക്കേണ്ടതായി വരും.

Also Read : കുറഞ്ഞ സമയത്തില്‍ ധനം സമ്പാദിക്കുവാനുള്ള ഏറ്റവും മികച്ച 5 ഹ്രസ്വകാല നിക്ഷേപങ്ങളിതാ

നിബന്ധനകള്‍

നിബന്ധനകള്‍

പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി വാങ്ങിക്കുന്നതിനായി ഏറ്റവും ചുരുങ്ങിയത് 200 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടമാണ് വേണ്ടത്. പോസ്റ്റ് ഓഫീസ് ആരംഭിക്കുവാന്‍ തയ്യാറെടുക്കുന്ന വ്യക്തിയ്ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കുകയും വേണം. എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും അപേക്ഷകന് നിര്‍ബന്ധമാണ്. തപാല്‍ വകുപ്പില്‍ തൊഴിലെടുക്കുന്ന ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് ഫ്രാഞ്ചൈസിയ്ക്കായി അപേക്ഷിക്കുവാന്‍ സാധിക്കുകയില്ല.

Also Read : ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ മാസം 1300 രൂപ നിക്ഷേപിച്ചുകൊണ്ട് നേടാം 13 ലക്ഷം രൂപ!

സെക്യൂരിറ്റി തുക 5000 രൂപ മാത്രം

സെക്യൂരിറ്റി തുക 5000 രൂപ മാത്രം

പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി ആരംഭിക്കുന്നതിനുള്ള ഏറ്റവും ചുരുങ്ങിയ സെക്യൂരിറ്റി തുക 5000 രൂപയാണ്. കമ്മീഷന്‍ രീതിയിലാണ് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസികള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനായി പോസ്റ്റ് ഓഫീസുകളില്‍ നിന്നും വാഗ്ദാനം ചെയ്യുന്ന ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കും. ഈ സേവനങ്ങള്‍ക്കെല്ലാം കമ്മീഷനും ലഭിക്കും. മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാണ്ടിംഗില്‍ നേരത്തേ തന്നെ കമ്മീഷന്‍ തുക നിശ്ചയിച്ചിട്ടുണ്ടാകും. നിങ്ങള്‍ എത്രത്തോളം നന്നായി പ്രവര്‍ത്തിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ തോത്.

Also Read : ഭവന വായ്പാ കുടിശ്ശിക കൈമാറ്റത്തിന് തയ്യാറെടുക്കുകയാണോ? ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

വരുമാനം ഇങ്ങനെ

വരുമാനം ഇങ്ങനെ

രജിസ്‌ട്രേഡ് ആര്‍ട്ടിക്കിളുകള്‍ ബുക്ക് ചെയ്യുന്നതിനായി 3 രൂപയും, സ്പീഡ് പോസ്റ്റ് ബുക്ക് ചെയ്യുന്നതിനായി 5 രൂപയും, 100 രൂപ മുതല്‍ 200 രൂപ വരെയുള്ള മണി ഓര്‍ഡറുകള്‍ക്ക് 3.50 രൂപയും, 200 രൂപയ്ക്ക് മുകളിലുള്ള മണി ഓര്‍ഡറുകള്‍ക്ക് 5 രൂപയുമാണ് കമ്മീഷന്‍ തുകയായി നിശ്ചയിച്ചിരിക്കുന്നത്. ഓരോ മാസവും രജിസ്ട്രറി, സ്പീഡ് പോസ്റ്റുകളുടെ 1000 എണ്ണത്തിന് മുകളിലുള്ള ബുക്കിംഗുകള്‍ക്ക് 20 ശതമാനം അധിക കമ്മീഷനും ലഭിക്കും. പോസ്റ്റേജ് സ്റ്റാമ്പുകള്‍, പോസ്റ്റല്‍ സ്റ്റേഷനറി, മണി ഓര്‍ഡര്‍ ഫോറങ്ങള്‍ എന്നിവയുടെ വില്‍പ്പനയിലൂടെ 5 ശതമാനം കമ്മീഷനാണ് ലഭിക്കുക.

Also Read : 76 രൂപ ദിവസവും മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? എങ്കില്‍ ഈ എല്‍ഐസി പദ്ധതിയിലൂടെ ഉറപ്പായും നേടാം 10.33 ലക്ഷം!

എങ്ങനെ വാങ്ങിക്കാം?

എങ്ങനെ വാങ്ങിക്കാം?

ഫ്രാഞ്ചൈസി വാങ്ങിക്കുന്നതിനായി അതിനായുള്ള ഫോറം വാങ്ങിച്ച് പൂരിപ്പിക്കുകയാണ് വേണ്ടത്. തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ തപാല്‍ വകുപ്പുമായി എംഒയു ഒപ്പു വയ്ക്കാം. പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി വാങ്ങിക്കുന്നതിനായി നിങ്ങള്‍ പോസ്റ്റ് ഓഫീസിന്റെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കണം. ശേഷം പോസ്റ്റ് ഓഫീസ് ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.

Read more about: post office
English summary

earn big monthly from the post office with only 5000 rupees; know about Post office franchisee | വെറും 5,000 രൂപ മുടക്കി ഒരു പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി എടുക്കൂ, ഓരോ മാസവും കൈ നിറയെ സമ്പാദിക്കാം

earn big monthly from the post office with only 5000 rupees; know about Post office franchisee
Story first published: Thursday, September 9, 2021, 16:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X