പരിരക്ഷ 7 ലക്ഷം രൂപ വരെ; ഇഡിഎന്‍ഐ ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ (ഇപിഎഫ്) അംഗമായിട്ടുള്ള എല്ലാ ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുനന പദ്ധതിയാണ് എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്കിഡ് ഇന്‍ഷുറന്‍സ് സ്‌കീം 1976 അഥവാ ഇഡിഎല്‍ഐ സ്‌കീം. പദ്ധതിയില്‍ ചേരുന്ന ജീവനക്കാരന്റെ പരമാവധി വേതനം 15,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. അതിന്റെ 0.5 ശതമാനമെന്ന വളരെ ചെറിയൊരു തുകമാത്രമാണ് തൊഴില്‍ ദാതാവിന്റെ വിഹിതമായുള്ളത്.

 
പരിരക്ഷ 7 ലക്ഷം രൂപ വരെ; ഇഡിഎന്‍ഐ ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം

അതേ സമയം ഈ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഭോക്താവ് ആകുന്നതിന് ജീവനക്കാരന്‍ വിഹിതമൊന്നും നല്‍കേണ്ടതില്ല എന്നതും പ്രത്യേകതയാണ്. ഇഡിഎല്‍ഐ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് കീഴില്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വീണ്ടും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. നേരത്തേ പദ്ധതി പ്രകാരം ഇഡിഎല്‍ഐ സ്‌കീമില്‍ അംഗമായ വ്യക്തി മരണപ്പട്ടാല്‍ നല്‍കിയിരുന്ന പരമാവധി തുക 6 ലക്ഷം രൂപയായിരുന്നു. ഇപ്പോഴത് 7 ലക്ഷം രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്.

റിസ്‌ക് ഇല്ലാത്ത നിക്ഷേപമാണോ നിങ്ങളുടെ ലക്ഷ്യം? മുതിര്‍ന്ന പൗരന്മാര്‍ക്കായിതാ 5 സുരക്ഷിത നിക്ഷേപ പദ്ധതികള്‍

ഇഡിഎല്‍ഐ സ്‌കീമിന് കീഴില്‍ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ തുക 2.50 ലക്ഷം രൂപയാണ്. 2 വര്‍ഷത്തെ കാലയളവിലേക്ക് 2018 ഫെബ്രുവരി 15നാണ് പദ്ധതി ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ ഇത് വീണ്ടും ദീര്‍ഘിപ്പിക്കുകയായിരുന്നു. കോവിഡ് 19 രോഗം കാരണം മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് ഇത് ആശ്വാസകരമാകും.

വെറും 50,000 രൂപ നിക്ഷേപം നടത്തൂ, 3,300 രൂപ പെന്‍ഷനായി നേടാം; ഈ പോസ്റ്റ് ഓഫീസ് പദ്ധതിയെക്കുറിച്ച് അറിയാമോ

മരണത്തിന് മുമ്പുള്ള 12 മാസങ്ങളില്‍ തൊഴില്‍ സ്ഥാപനം മാറുകയും എന്നാല്‍ പദ്ധതി അംഗത്വം തുടരുകയും ചെയ്ത ജീവനക്കാര്‍ക്കും അവരുടെ കുടുംബത്തിന് മരണാനന്തര സഹായമായി ചുരുങ്ങിയത് 2.50 ലക്ഷം രൂപയുടേയും പരമാവധി 7 ലക്ഷം രൂപയുടേയും സാമ്പത്തീക സഹായം ലഭിക്കും.

ഈ എസ്‌ഐപി നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് നേടാം 10 കോടി; മാസം എത്ര രൂപ നിക്ഷേപിക്കണമെന്നറിയേണ്ടേ?

മരണപ്പെട്ട ജീവനക്കാരന്‍ തുടര്‍ച്ചയായ 12 വര്‍ഷത്തേക്ക് ഒരേ സ്ഥാപനത്തില്‍ തൊഴിലെടുക്കുകയും ഇഡിഎല്‍ഐ സ്‌കീമില്‍ അംഗമുള്ള വ്യക്തിയായിരിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ നേരത്തേ ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കിയിരുന്നുള്ളൂ.

Read more about: insurance
English summary

EDLI scheme ; you can get coverage up to 7 lacks now under this employee insurance scheme - know more | പരിരക്ഷ 7 ലക്ഷം രൂപ വരെ; ഇഡിഎന്‍ഐ ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം

EDLI scheme ; you can get coverage up to 7 lacks now under this employee insurance scheme - know more
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X