ക്രെഡിറ്റ് കാര്‍ഡിലും ഇഎംഐ ആണോ? ഇക്കാര്യങ്ങള്‍ ഓര്‍ത്താല്‍ കീശ കാലിയാകാതെ നോക്കാം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവേകത്തോടെ ഉപയോഗിച്ചാല്‍ ക്രെഡിറ്റ് കാര്‍ഡ് വഴി നമുക്ക് വലിയ സാമ്പത്തിക സഹായമാണ് ഉണ്ടാകുന്നത്. കൈയ്യില്‍ പണമില്ല എങ്കിലും ആഗ്രഹിച്ച പര്‍ച്ചേസുകളും പെയ്‌മെന്റുകളുംമെല്ലാം അപ്പോള്‍തന്നെ നടത്തുവാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ സാധിക്കും. എന്നാല്‍ അതേ സമയം അശ്രദ്ധയോടെ ഉപയോഗിച്ചാല്‍ ആ ഒരൊറ്റക്കാരണം മതി വലിയ കടക്കെണിയിലേക്ക് അതേ ക്രെഡിറ്റ് കാര്‍ഡ് നമ്മെ തള്ളിയിടാന്‍.

 

ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ

ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ

പലപ്പോഴും ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഡ്യൂ ഡേറ്റിന് മുമ്പായി ബില്‍ തുക തിരിച്ചടയ്ക്കുവാന്‍ സാധിക്കാത്ത സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. അപ്പോള്‍ ചിലപ്പോഴൊക്കെ ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂ ചെയ്ത കമ്പനി ബില്‍ തുക ഇഎംഐ രീതിയില്‍ തിരിച്ചടയ്ക്കുവാന്‍ ഉപയോക്താവിനെ അനുവദിച്ചേക്കാം. ബില്‍ തുക മുഴുവനായോ ഭാഗികമായോ ഇത്തരത്തില്‍ പ്രതിമാസ ഇഎംഐ (ഈക്വേറ്റഡ് മന്ത്‌ലി ഇന്‍സ്റ്റാള്‍മെന്റുകള്‍) കളായി അടച്ചു തീര്‍ക്കുവാന്‍ ഉപയോക്താവിന് സാധിക്കും. കുറഞ്ഞ പലിശ നിരക്കില്‍, ഉപയോക്താവിന് ആശ്വാസകരമായ കാലയളവിലേക്കായിരിക്കും ഇഎംഐ നിശ്ചയിക്കുന്നത്.

എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കാം?

എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കാം?

വലിയ തുക ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും ചിലവഴിച്ച് പെട്ടെന്ന് അത് തിരിച്ചടയ്ക്കുവാന്‍ സാധിക്കാത്തവര്‍ക്കും ഇഎംഐ സേവനം ഉപയോഗപ്പെടുത്താം. ഉപയോക്താവിന്റെ ഭാഗത്തു നിന്നും ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂ ചെയ്ത കമ്പനിയുടെ ഭാഗത്തുനിന്ന് നോക്കുമ്പോഴും ഇരുകൂട്ടര്‍ക്കും ഈ ഇഎംഐ സംവിധാനം കൊണ്ട് നേട്ടമാണെന്നാണ് നമുക്ക് കാണുവാന്‍ സാധിക്കുക. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമ ഇഎംഐ സേവനം ഉപയോഗപ്പെടുത്തുന്നതിന് മുമ്പായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ തീരുമാനമെടുക്കാന്‍ അത് ഉപയോക്താക്കളെ പ്രാപ്തരാക്കും.

 ബില്‍ തുക മുഴുവനായോ ഭാഗികമായോ ഇഎംഐ ആക്കി മാറ്റാം

ബില്‍ തുക മുഴുവനായോ ഭാഗികമായോ ഇഎംഐ ആക്കി മാറ്റാം

ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ സേവനത്തിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ താത്പര്യം അനുസരിച്ച് മുഴുവന്‍ ക്രെഡിറ്റ് കാര്‍ഡ് ബില്‍ തുകയോ, അതോ അതിലൊരു ഭാഗം മാത്രമോ ഇഎംഐ ആക്കി മാറ്റുവാന്‍ സാധിക്കും. ഇത് വലിയ ചാര്‍ജുകള്‍ അധികമായി നല്‍കേണ്ടി വരുന്നതില്‍ നിന്നും കാര്‍ഡ് ഉപയോക്താക്കളെ സംരക്ഷിയ്ക്കും. തിരിച്ചടവ് നടത്തിയിട്ടില്ലാത്ത ക്രെഡിറ്റ് ബില്ലുകള്‍ക്ക് മേലുള്ള ലേറ്റ് പെയ്‌മെന്‍ഫ് ഫീ വളരെ ഉയര്‍ന്ന തുകയായിരിക്കും. ഇത്തരം അധിക ചാര്‍ജുകള്‍ ഒഴിവാകുന്നത് ഉപയോക്താവിന് വലിയ സാമ്പത്തികാശ്വാസം നല്‍കും. തിരിച്ചടവ് ബാക്കിയുള്ള ക്രെഡിറ്റ് കാര്‍ഡ് ബില്‍ തുക ചെറിയ തുകകളായി ഉപയോക്താവിന്റെ തിരിച്ചടവ് ശേഷി അനുസരിച്ച് നല്‍കിയാല്‍ മതിയാകും.

ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് ട്രാന്‍സ്ഫര്‍

ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് ട്രാന്‍സ്ഫര്‍

ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന പല കമ്പനികളും ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ഇഎംഐ സൗകര്യം നല്‍കാറുണ്ട്. നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിലെ കുടിശ്ശിക മറ്റൊരു കമ്പനിയുടെ ക്രെഡിറ്റ് കാര്‍ഡിലേക്ക് മാറ്റുന്നതാണ് ക്രെഡിറ്റ് കാര്‍ഡ് ട്രാന്‍സ്ഫര്‍. അതിന് ശേഷം ട്രാന്‍ഫര്‍ ചെയ്ത തുക ഇഎംഐകളാക്കി മാറ്റാം. നിലവിലെ ക്രെഡിറ്റ് കാര്‍ഡ് സേവന ദാതാവ് നിങ്ങള്‍ക്ക് ഇഎംഐ സേവനം നിരസിക്കുകയോ, അല്ലെങ്കില്‍ ഇഎംഐ സേവനത്തിനായി ഉയര്‍ന്ന പലിശ നവിരക്ക് ഈടാക്കുകയോ ചെയ്താല്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ സൗകര്യം നിങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താവുന്നതാണ്.

പലിശ നിരക്ക്

പലിശ നിരക്ക്

ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികയ്ക്ക് ഈടാക്കുന്ന 23 ശതമാനം മുതല്‍ 49 ശതമാനം വരെയുള്ള പലിശ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇഎംഐകളായി മാറ്റുമ്പോള്‍ ഈടാക്കുന്ന പലിഷ നിരക്ക് വളരെ ചെറുതാണ്. എന്നാല്‍ അതേ സമയം ഉപയോക്താവിന്റെ പ്രൊഫൈല്‍, തിരിച്ചടവ് സ്വഭാവം, ഇടപാടുകളുടെ ക്രമം തുടങ്ങിയവ പരിഗണിച്ചാണ് ഈ പലിശ നിരക്കും നിശ്ചയിക്കുന്നത്. കൂടാതെ ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ കാര്‍ഡ് അടവ് ഇഎംഐ ആക്കി മാറ്റുന്നതിന് നിശ്ചിത തുക പ്രൊസസിംഗ് ചാര്‍ജായും ഈടാക്കാറുണ്ട്.

Read more about: credit card
English summary

EMI on the credit card? Follow this steps before it empty your pocket, know how | ക്രെഡിറ്റ് കാര്‍ഡിലും ഇഎംഐ ആണോ? ഇക്കാര്യങ്ങള്‍ ഓര്‍ത്താല്‍ കീശ കാലിയാകാതെ നോക്കാം!

EMI on the credit card? Follow this steps before it empty your pocket, know how
Story first published: Wednesday, June 23, 2021, 9:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X