ഇപിഎഫ് അഡ്വാൻസ്, പേഴ്സണൽ ലോൺ: സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ മികച്ച ഓപ്ഷൻ ഏത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് പ്രതിസന്ധി ആളുകളെ പ്രത്യേകിച്ച് ജീവനക്കാരെയും വിവിധ മേഖലകളിലെ തൊഴിലുകളെയും സാരമായി ബാധിച്ചു കൊണ്ടിരിക്കുകയാണ്. നിരവധി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും ചിലരെ മുൻ‌കൂട്ടി അറിയിക്കാതെ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്യുന്നതിനാൽ പലരും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ജീവനക്കാരെ സഹായിക്കുന്നതിന് അക്കൗണ്ട് പിൻവലിക്കൽ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി.

സാമ്പത്തിക പ്രതിസന്ധി
 

സാമ്പത്തിക പ്രതിസന്ധി

ആളുകൾ സാമ്പത്തികമായി ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോകുമ്പോഴെല്ലാം ഒന്നുകിൽ ഇപിഎഫിൽ നിന്ന് വായ്പയെടുക്കാനോ വ്യക്തിഗത വായ്പ എടുക്കാനോ ശ്രമിക്കും. എന്നാൽ ഇവ രണ്ടും അനുയോജ്യമായ ഓപ്ഷനുകളല്ല. കാരണം വ്യക്തിഗത വായ്പകൾക്ക് ഉയർന്ന പലിശനിരക്ക് നൽകേണ്ടി വരും. അതേ സമയം ഇപിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നത് നിങ്ങളുടെ വിരമിക്കലിന് ശേഷമുള്ള നേട്ടം കുറയ്ക്കും. എന്നാൽ അടിയന്തിര ഫണ്ടോ നിക്ഷേപമോ ഇല്ലാത്തവർ പ്രതിസന്ധികൾ മറികടക്കാൻ ഇവയിൽ ഏതെങ്കിലും ഒന്ന്തി രഞ്ഞെടുക്കേണ്ടതുണ്ട്.

ഇപിഎഫ് അഡ്വാൻസ്

ഇപിഎഫ് അഡ്വാൻസ്

പുതിയ റീഫണ്ട് നൽകേണ്ടാത്ത ഇപിഎഫ് അഡ്വാൻസ് സൗകര്യം ഇപിഎഫ്ഒ വരിക്കാരെ അവരുടെ കോർപ്പസിന്റെ 75 ശതമാനം വരെ പിൻവലിക്കാൻ അനുവദിക്കുന്നു. റിട്ടയർമെന്റ് കോർപ്പസ് കുറയ്ക്കുമെന്നതിനാൽ ഇപിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ വിദഗ്ദ്ധർ ഉപദേശിക്കുന്നില്ല. കൂടാതെ, ഇപിഎഫിൽ നിന്ന് പണം പിൻവലിക്കുക എന്നതിനർത്ഥം ഇപിഎഫിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം നഷ്‌ടപ്പെടുത്തുക എന്നതാണ്. എന്നാൽ മറ്റ് മാർഗങ്ങളില്ലാതെ വരുമ്പോൾ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഒരാൾക്ക് ഈ ഓപ്ഷൻ പരിഗണിക്കാം.

വ്യക്തിഗത വായ്പ (പേഴ്സണൽ ലോൺ)

വ്യക്തിഗത വായ്പ (പേഴ്സണൽ ലോൺ)

നിങ്ങൾക്ക് പണത്തിന്റെ ആവശ്യകത ഉണ്ടെങ്കിലും ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ വ്യക്തിഗത വായ്പ ഒരു നല്ല ഓപ്ഷനായി തോന്നാം. ഈ വായ്പകൾക്ക് യാതൊരു സുരക്ഷയും ആവശ്യമില്ലാത്തതിനാൽ, വായ്പകൾ വളരെ ഉയർന്ന പലിശ നിരക്കാണ് ബാങ്കുകൾ ഈടാക്കുന്നത്. മറ്റൊരു പോരായ്മ, മിക്ക വായ്പക്കാരും വായ്പകളുടെ ഭാഗിക പേയ്‌മെന്റ് അനുവദിക്കുന്നില്ല എന്നതാണ്. മാത്രമല്ല നിങ്ങളുടെ പ്രാരംഭ തവണകൾ പലിശ പേയ്‌മെന്റുകളിലേക്ക് മാത്രമാണ് പോകുന്നത്.

മികച്ച ഓപ്ഷൻ ഏത്?

മികച്ച ഓപ്ഷൻ ഏത്?

ഉയർന്ന പലിശ ഏറ്റവും ചെലവേറിയ കടമാണ്, അതിനാൽ വ്യക്തിഗത വായ്പ എടുക്കുന്നതിനെതിനേക്കാൾ നല്ലത് ഇപിഎഫ് അഡ്വാൻസിന് മുൻഗണന നൽകുന്നതാണ്. ഇപിഎഫിൽ നിന്ന് നിങ്ങൾ നേടുന്ന 8.5 ശതമാനം വാർഷിക പലിശ വ്യക്തിഗത വായ്പ പലിശനിരക്കായ 10-15 ശതമാനത്തേക്കാളും ക്രെഡിറ്റ് കാർഡ് പലിശനിരക്കായ 18-42 ശതമാനത്തേക്കാളും വളരെ കുറവാണ്. നിങ്ങൾക്ക് ജോലി നഷ്‌ടപ്പെട്ടെങ്കിൽ ഈ അവസ്ഥയിൽ മറ്റൊരു ജോലി ലഭിക്കുന്നത് എളുപ്പമല്ല. അത്തരം സാഹചര്യങ്ങളിൽ, നിങ്ങളുടെ കടത്തിൽ കൂടുതൽ ചേർക്കാതെ തന്നെ നിങ്ങളുടെ ചെലവുകൾ നിറവേറ്റാൻ ഇപിഎഫ് അഡ്വാൻസായിരിക്കും സഹായിക്കുക.

English summary

EPF Advance and Personal Loan: Which is the Best Option in Financial Crisis? | ഇപിഎഫ് അഡ്വാൻസ്, പേഴ്സണൽ ലോൺ: സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ മികച്ച ഓപ്ഷൻ ഏത്?

Employees Provident Fund Organization (EPFO) has relaxed account withdrawal standards to help employees who are in financial difficulties. Read in malayalam.
Story first published: Friday, May 1, 2020, 10:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X