പിഎഫ് പലിശ നിങ്ങളുടെ അക്കൗണ്ടിലെത്തിയോ? ഇങ്ങനെ പരിശോധിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) അടുത്ത കാലത്തായി പല മാറ്റങ്ങളും നടപ്പിലാക്കി വരുന്നുണ്ട്. ഇപ്പോള്‍ ഇപിഎഫ്ഒ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ തൊഴില്‍ ദാതാവ് ഇപിഎഫ് വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനായി സാമ്പത്തിക വര്‍ഷാവസാനം വരെ കാത്തിരിക്കേണ്ട ആവശ്യമില്ല.

 

Also Read : ഈ പ്രത്യേകതയുള്ള കറന്‍സി കൈയ്യിലുണ്ടോ? നേടാം 3 ലക്ഷം രൂപ വരെ

പിഎഫ് ബാലന്‍സ് പരിശോധിക്കാം

പിഎഫ് ബാലന്‍സ് പരിശോധിക്കാം

ഉപയോക്താക്കള്‍ക്ക് ആവശ്യമുള്ള സമയത്ത് ഓണ്‍ലൈനായി അവരുടെ പിഎഫ് അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുവാന്‍ നിലവില്‍ കഴിയും. ഓരോ പാദത്തിലും അക്കൗണ്ടിലേക്ക് പലിശ തുക വരുമ്പോഴൊക്കെ ഉപയോക്താക്കള്‍ക്ക് ബാലന്‍സ് പരിശോധിക്കാം. ഇപിഎഫ്ഒ നടപ്പില്‍ വരുത്തിയ പുതിയ മാറ്റങ്ങള്‍ പ്രകാരം നാല് രീതിയില്‍ ഒരു ഇപിഎഫ്ഒ അംഗത്തിന് ഓണ്‍ലൈനായി അയാളുടെ പിഎഫ് ബാലന്‍സ് പരിശോധിക്കാം. ഉമാംഗ് ആപ്പ്, ഇപിഎഫ്ഒ പോര്‍ട്ടല്‍ എന്നിവ കൂടാതെ എസ്എംഎസ് വഴിയും മിസ്സ്ഡ് കോള്‍ വഴിയും ബാലന്‍സ് അറിയാം.

Also Read : തെറ്റായ അക്കൗണ്ടിലേക്ക് പണമയച്ചു പോയോ? ഇങ്ങനെ തിരികെ നേടാം

മിസ്ഡ് കോള്‍ വഴി

മിസ്ഡ് കോള്‍ വഴി

ഉപയോക്താവ് ഇപിഎഫ്ഒയുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ നിന്നാണ് മിസ്ഡ് കോള്‍ ചെയ്യേണ്ടത്. അതിനാല്‍ത്തന്നെ മിസ്ഡ് കോള്‍ ചെയ്യാന്‍ പോകും മുമ്പ് തന്നെ ഉപയോക്താള്‍ അവരുടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ ആക്ടീവ് ആണെന്ന് ഉറപ്പു വരുത്തേണ്ടതാണ്. 011 22901406 എന്ന ടോള്‍ ഫ്രീ നമ്പരിലേക്കാണ് പിഎഫ് അക്കൗണ്ട് ബാലന്‍സ് അറിയുന്നതിനായി ഉപയോക്താള്‍ മിസ്ഡ് കോള്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 011-22901406 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ നല്‍കുക. റിങ് ചെയ്തതിന് ശേഷം ഓട്ടോമാറ്റിക് ആയി ഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെടുകയും തുടര്‍ന്ന് എസ്എംഎസായി ഇപിഎഫ് സംബന്ധിച്ച വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും.

Also Read : സരള്‍ ബചത് ഭീമ പ്ലാന്‍; 7 വര്‍ഷം വരെ പ്രീമിയം നല്‍കൂ, നേടാം 15 വര്‍ഷത്തേക്ക് പരിരക്ഷ

എസ്എംഎസ് വഴി

എസ്എംഎസ് വഴി

എസ്എംഎസ് വഴിയും ഉപയോക്താക്കള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. ഇപിഎഫ് ബാലന്‍സ് പരിശോധിക്കാനായി നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 7738299899 എന്ന നമ്പറിലേക്ക് 'EPFOHO UAN LAN' എന്ന് എസ്എംഎസ് അയയ്ക്കുക. എസ്എംഎസില്‍ ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തരുത്. എസ്എംഎസ് വിജയകരമായി അയച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളും ബാലന്‍സ് തുക എത്രയെന്നുള്ളതും ഒരു എസ്എംഎസായി നിങ്ങള്‍ക്ക് ലഭിക്കും. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നിങ്ങനെ 10 ഭാഷകളില്‍ നിങ്ങള്‍ക്ക് ഈ സേവനം ലഭ്യമാണ്.

Also Read : ദീപാവലിയ്ക്ക് മുമ്പായി രാജ്യത്തെ കര്‍ഷകര്‍ക്ക് ആ സന്തോഷ വാര്‍ത്തയെത്തിയേക്കും!

ഇപിഎഫ് മെമ്പര്‍ പാസ്ബുക്ക് പോര്‍ട്ടലില്‍

ഇപിഎഫ് മെമ്പര്‍ പാസ്ബുക്ക് പോര്‍ട്ടലില്‍

പിഎഫ് ബാലന്‍സും മറ്റു വിവരങ്ങളും അറിയുന്നതിന് നിങ്ങള്‍ക്ക് ഇപിഎഫ് മെമ്പര്‍ പാസ്ബുക്ക് പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്യാവുന്നതാണ്. നിങ്ങളുടെ യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ (UAN) ഉപയോഗിച്ച് പ്രസ്തുത പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്യാം. യുഎഎന്‍ നമ്പര്‍ അറിയാമെങ്കില്‍ ഈ ഘട്ടം ഒഴിവാക്കാം. യുഎഎന്‍ അറിയില്ലെങ്കില്‍ മെമ്പര്‍ ഇ-സേവ പോര്‍ട്ടലിലേക്ക് പോയി (https://unifiedportal-mem.epfindia.gov.in/memberinterface/) 'നോ യുവര്‍ യുഎഎന്‍' എന്നെഴുതിയ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ലോഗ് ഇന്‍ പേജിന്റെ താഴെയായി നിങ്ങള്‍ക്ക് ഈ ലിങ്ക് കാണാന്‍ കഴിയും.

Also Read : സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പായി ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

പാസ്ബുക്ക് കാണാം

പാസ്ബുക്ക് കാണാം

ഈ യുഎഎന്‍ പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ 'നോ യുവര്‍ യുഎഎന്‍' എന്ന ലിങ്കിന് തൊട്ടു മുകളിലായി നല്‍കിയിട്ടുള്ള 'ആക്ടിവേറ്റ് യുഎഎന്‍' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് യുഎഎന്‍ പ്രവര്‍ത്തനക്ഷമമാക്കുക. ഇനി ഇപിഎഫ് പാസ്ബുക്ക് പോര്‍ട്ടലിലേക്ക് പോവുക (https://passbook.epfindia.gov.in/MemberPassBook/Login). ഈ ലിങ്ക് മെമ്പര്‍ ഇ-സേവ പോര്‍ട്ടലിലും നിങ്ങള്‍ക്ക് കാണാന്‍ കഴിയും. പാസ്ബുക്ക് പോര്‍ട്ടലില്‍ എത്തിയാല്‍ യുഎഎന്‍, പാസ്‌വേര്‍ഡ് എന്നിവ നല്‍കുക. ഇപിഎഫ് പാസ്ബുക്ക് പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്തതിന് ശേഷം 'ഡൗണ്‍ലോഡ്/വ്യൂ പാസ്ബുക്ക്' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്ക് പാസ്ബുക്ക് കാണാം. വേണമെങ്കില്‍ പ്രിന്റ് ഔട്ട് എടുക്കുകയും ചെയ്യാം.

Also Read : പിഎഫ് അക്കൗണ്ടിലെ 6 നേട്ടങ്ങള്‍! ഏങ്ങനെ വേഗത്തില്‍ ലഭ്യമാക്കാം?

 യുഎഎന്‍ നമ്പറില്ലാതെ എങ്ങനെ ഇപിഎഫ് ബാലന്‍സ് പരിശോധിക്കാം

യുഎഎന്‍ നമ്പറില്ലാതെ എങ്ങനെ ഇപിഎഫ് ബാലന്‍സ് പരിശോധിക്കാം

epfindia.gov.in എന്ന ഇപിഎഫ് ഹോം പേജില്‍ ലോഗിന്‍ ചെയ്യുക. നിങ്ങളുടെ ഇപിഎഫ് ബാലന്‍സ് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇത് നിങ്ങളെ epfoservices.in/epfo/ -ലേക്ക് റീഡയറക്ട് ചെയ്യുന്നതായിരിക്കും. 'മെമ്പര്‍ ബാലന്‍സ് വിവരങ്ങള്‍' എന്നത് തിരഞ്ഞെടുക്കുക. ശേഷം, നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുത്ത് നിങ്ങളുടെ ഇപിഎഫ്ഒ ഓഫീസ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പിഎഫ് അക്കൗണ്ട് നമ്പര്‍, പേര്, രജിസ്റ്റര്‍ ചെയ്ത് മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക. ശേഷം, 'സമര്‍പ്പിക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പിഎഫ് ബാലന്‍സ് ദൃശ്യമാകുന്നതായിരിക്കും.

Also Read : 10,000 രൂപ മാസം നിക്ഷേപിക്കാന്‍ തയ്യാറുണ്ടോ? പിപിഎഫ്, എന്‍പിഎസ്, എസ്‌ഐപി നിക്ഷേപങ്ങളിലൂടെ കോടിപതിയായി മാറാം!

ഉമാംഗ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച്:

ഉമാംഗ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച്:

അംഗങ്ങള്‍ക്ക് തങ്ങളുടെ അക്കൗണ്ട് ബാലന്‍സും ഇപിഎഫ് സ്റ്റേറ്റ്മെന്റും 'ഉമാംഗ്' ആപ്പ് വഴിയും കാണാന്‍ കഴിയുന്നതാണ്. ഇത് ഒന്നിലധികം ഭാഷകളില്‍ ലഭ്യമാണ്. ആപ്ലിക്കേഷനില്‍ ഇപിഎഫ്ഒ എന്നതില്‍ ക്ലിക്ക് ചെയ്യുക . ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള സേവനങ്ങള്‍ എന്നത് തിരഞ്ഞെടുത്ത്, പാസ്ബുക്ക് കാണാം എന്ന് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലെ നിങ്ങളുടെ ബാലന്‍സ് കാണുന്നതിന് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ അയച്ച യുഎഎന്‍, ഒടിപി നല്‍കുക.

Read more about: pf
English summary

EPFO ​​member can check PF balance online in four ways; know how you can use these methods

EPFO ​​member can check PF balance online in four ways; know how you can use these methods
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X