ക്രെഡിറ്റ് കാര്‍ഡ് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ - അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരായി ഇന്ന് ധാരാളം പേരുണ്ട്. ഓരോ ക്രെഡിറ്റ് കാര്‍ഡിനും ക്രെഡിറ്റ് ലിമിറ്റും നിശ്ചയിച്ചിട്ടുണ്ടാകും. അതിന് മുകളിലേക്ക് ഇടപാടുകള്‍ നടത്തുവാന്‍ ഉപയോക്താവിന് സാധിക്കുകയില്ല. നിങ്ങള്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താവ് ആണെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകളെ സംബന്ധിച്ച പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ പറയുവാന്‍ പോകുന്നത്.

 

Also Read : 74 രൂപ ദിവസവും നിക്ഷേപിച്ചുകൊണ്ട് മാസം 50,000 രൂപ പെന്‍ഷന്‍ നേടാം

എക്‌സ്പയറി ഡേറ്റ്

എക്‌സ്പയറി ഡേറ്റ്

സാധാരണയായി എക്‌സ്പയറി ഡേറ്റിന് ശേഷം കാര്‍ഡ് ഉപയോഗ ശൂന്യമായി മാറുമെന്നോ, ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് ക്ലോസ് ചെയ്യപ്പെടുമെന്നോ ഒക്കെയാണ് പലരുടെയും ധാരണ. യഥാര്‍ത്ഥത്തില്‍ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞതിന് ശേഷം കാര്‍ഡ് ഉപയോഗിക്കുവാന്‍ സാധിക്കുകയില്ല എങ്കിലും, ഉപയോക്താവിന് താത്പര്യമുണ്ടെങ്കില്‍ അതേ അക്കൗണ്ട് നമ്പറില്‍ മറ്റൊരു കാര്‍ഡ് പുതുക്കി ലഭിക്കുവാന്‍ പ്രയാസങ്ങളൊന്നും തന്നെയില്ല. അതിനാല്‍ തന്നെ നിങ്ങളുടെ പക്കലുള്ള ക്രെഡിറ്റ് കാര്‍ഡിന്റെ എക്‌സപയറി ഡേറ്റ് അവസാനിച്ചു കഴിഞ്ഞാല്‍, തുടര്‍ന്നും ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനായി പുതിയ കാര്‍ഡ് ഉടന്‍ തന്നെ മാറ്റി വാങ്ങിക്കേണ്ടതാണ്.

Also Read : ക്രെഡിറ്റ് റിപ്പോര്‍ട്ട് സ്ഥിരമായി പരിശോധിക്കേണ്ടതിന്റെ 5 കാരണങ്ങള്‍ ഇവയാണ്

ക്രെഡിറ്റ് കാര്‍ഡ് റീ ഇഷ്യൂ ചെയ്യുവാന്‍

ക്രെഡിറ്റ് കാര്‍ഡ് റീ ഇഷ്യൂ ചെയ്യുവാന്‍

ക്രെഡിറ്റ് കാര്‍ഡ് റീ ഇഷ്യൂ ചെയ്ത് തരുന്നതിനായി നിങ്ങള്‍ നിങ്ങളുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെടേണ്ടതുണ്ട്. ഇപ്പോള്‍ മിക്ക ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡ് റീ ഇഷ്യൂയിംഗ് പ്രക്രിയകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ വീട്ടിലിരുന്നുകൊണ്ട് ഓരോ ഉപയോക്താവിനും ക്രെഡിറ്റ് കാര്‍ഡ് പുതുക്കി വാങ്ങാം.

Also Read : കൂടുതല്‍ നികുതി ലാഭം നേടുവാന്‍ എന്‍പിഎസ് നിക്ഷേപത്തിലൂടെ സാധിക്കുമെന്ന് പറയുന്നത് എന്തുകൊണ്ട്? അറിയാം

മേല്‍വിലാസത്തിലേക്ക് നേരിട്ട് നല്‍കും

മേല്‍വിലാസത്തിലേക്ക് നേരിട്ട് നല്‍കും

പുതിയ അല്ലെങ്കില്‍ പുതുക്കി ഇഷ്യൂ ചെയ്തിരിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് നിങ്ങളുടെ മേല്‍വിലാസത്തിലേക്ക് നേരിട്ട് അയച്ചു നല്‍കുകയാണ് ബാങ്ക് ചെയ്യുക. നിങ്ങളുടെ വിലാസത്തില്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ അതും ബാങ്കിനെ അറിയിക്കേണ്ടതുണ്ട്. ബാങ്ക് ഇഷ്യൂ ചെയ്യുന്ന പുതുക്കിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താവിന്റെ വീട്ടില്‍ നേരിട്ട് എത്തിക്കുകയാണ് ബാങ്ക് ചെയ്യുക. പുതിയ കാര്‍ഡിന്റെ എക്‌സ്പയറി ഡേറ്റ് മാറിയതിനൊപ്പം അതിന്റെ സിവിവി നമ്പറിലും മാറ്റമുണ്ടാകും.

Also Read : 28 രൂപ നിക്ഷേപത്തില്‍ നേട്ടാം 4 ലക്ഷം രൂപയുടെ വരെ ഇന്‍ഷുറന്‍സ് നേട്ടങ്ങള്‍

ഡിജിറ്റല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍

ഡിജിറ്റല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍

ഇപ്പോള്‍ ഫിസിക്കല്‍ ക്രെഡിറ്റ് കാര്‍ഡിനൊപ്പം ഡിജിറ്റല്‍ ക്രെഡിറ്റ് കാര്‍ഡുകളും ബാങ്കുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ബാങ്കുകളില്‍ നേരിട്ട് ചെല്ലാതെ പൂര്‍ണമായും ഓണ്‍ലൈന്‍ രീതിയില്‍ ഇന്ന് ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കാന്‍ സാധിക്കും. ക്രെഡിറ്റ് കാര്‍ഡിന്മേല്‍ അതിരു കടന്നുള്ള ചിലവഴിക്കല്‍ ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ ഏറെ ശ്രദ്ധാലുവായിരിക്കേണ്ടതും അത് ഒഴിവാക്കുവാന്‍ ശ്രമിക്കേണ്ടതുമാണ്. നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി നിര്‍മിക്കുകയും എവിടെയൊക്കെയാണ് ചിലവുകള്‍ വരുന്നത് എന്ന് അറിഞ്ഞിരിക്കുകയും ചെയ്യുക.

Also Read : ഈ മൂന്ന് മ്യൂച്വല്‍ ഫണ്ടുകളില്‍ 5,000 രൂപ നിക്ഷേപത്തിലൂടെ 5 വര്‍ഷത്തില്‍ 12 ലക്ഷം രൂപയുടെ നേട്ടം

ക്രെഡിറ്റ് സ്‌കോര്‍

ക്രെഡിറ്റ് സ്‌കോര്‍

ഇക്കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചു കൊണ്ടാണ് നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ നടത്തുന്നത് എങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ ഒരിക്കലും നെഗറ്റീവ് ആയി മാറുകയില്ല. അതുവഴി വായ്പ ലഭിക്കുന്നതിലും മറ്റും നിങ്ങള്‍ക്ക് പ്രയാസങ്ങള്‍ നേരിടേണ്ടി വരികയുമില്ല. ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്നതാണെങ്കില്‍ യാതൊരു മടിയുമുല്ലാതെ, സന്തോഷത്തോടെ ബാങ്കുകള്‍ നിങ്ങള്‍ക്ക് വായ്പകള്‍ അനുവദിക്കും.

Read more about: credit card
English summary

Expiry date and other important things about credit cards that every credit card user must know | ക്രെഡിറ്റ് കാര്‍ഡ് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ - അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

Expiry date and other important things about credit cards that every credit card user must know
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X