അമേരിക്കയില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിന് കാരണം ഫേസ്ബുക്കോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ജനങ്ങളെ കൊന്നുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. യുഎസില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ചായിരുന്നു ജോ ബൈഡന്‍ സമൂഹ മാധ്യമങ്ങള്‍ക്കെതിരെ ഇത്തരത്തില്‍ കടുത്ത പരാമര്‍ശം നടത്തിയത്.

 
അമേരിക്കയില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിന് കാരണം ഫേസ്ബുക്കോ?

എന്നാല്‍ യുഎസ് പ്രസിഡന്റിന്റെ ഈ പ്രസ്താനയ്‌ക്കെതിരെ മുന്നോട്ട് വന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്ക്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഈ പരാമര്‍ശം തികച്ചും തെറ്റാണെന്നാണ് ഫേസ്ബുക്കിന്റെ വാദം. സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളിലൂടെ കോവിഡ് വാക്‌സിനുകളെക്കുറിച്ചുള്ള വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുവാന്‍ അനുവദിക്കുന്നു എന്നായിരുന്നു ജോ ബൈഡന്‍ പറഞ്ഞത്. എന്നാല്‍ കണക്കുകളിലൂടെ യാഥാര്‍ഥ്യം വ്യക്തമാകുമെന്ന് ഫേസ്ബുക്കും തങ്ങളുടെ ഭാഗം ശക്തമാക്കുന്നു.

ഈ ഇന്‍ഷുറന്‍സ് കമ്പനി പോളിസി ഉടമകള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന ബോണസ് 532 കോടി രൂപ

ഇത് സംബന്ധിച്ച കാര്യങ്ങള്‍ ഫേസ്ബുക്ക് കമ്പനി വൈസ് പ്രസിഡന്റ് ഗൈ റോസന്‍ പങ്കുവച്ച കോര്‍പറേറ്റ് ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കുകയും ചെയ്തു. അമേരിക്കയിലെ ഫേസ്ബുക്ക് ഉപയോക്താക്കളില്‍ 85 ശതമാനം പേരും കോവിഡ് വാക്‌സിന്‍ എടുത്തവരോ വാക്‌സിന്‍ എടുക്കുവാന്‍ താത്പര്യപ്പെടുന്നവരോ ആണെന്ന് ബ്ലോഗില്‍ പറയുന്നു. ജൂലൈ ആദ്യ വാരത്തിനുള്ളില്‍ അമേരിക്കയിലെ 70 ശതമാനം പേരെയും വാക്‌സിനേറ്റു ചെയ്യുക എന്നതായിരുന്നു പ്രസിഡന്റ് ജോ ബൈഡന്റെ ലക്ഷ്യം. എന്നാല്‍ ഇത് നേടാനാകാതെ പോയതിന്റെ കാരണം ഫേസ്ബുക്ക് അല്ല എന്നും ബ്ലോഗില്‍ വ്യക്തമാക്കുന്നു.

ഇന്‍ഷുറന്‍സ് പോളിസികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുമ്പോള്‍

കോവിഡ് രോഗ വ്യാപനത്തെ സംബന്ധിച്ചും വാക്‌സിനുകളെക്കുറിച്ചും തെറ്റായ വാദങ്ങള്‍ പ്രചരിക്കുന്നത് തടയാനാവശ്യമായ നയങ്ങള്‍ കമ്പനി നടപ്പിലാക്കിയിരുന്നു. അതിനാല്‍ തന്നെ വിശ്വാസ യോഗ്യമായ വിവരങ്ങള്‍ മാത്രമാണ് തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിച്ചിട്ടുള്ളത് എന്നും ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് വ്യക്തമാക്കുന്നു.

ഈ കോവിഡ് കാലത്ത് ഇപ്പോള്‍ ആരംഭിക്കാവുന്ന മികച്ച നാല് ബിസിനസുകള്‍ ഇവയാണ്

രോഗ വ്യാപനം നടന്ന ഘട്ടങ്ങളില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ആല്‍ഫബെറ്റ് ഇന്‍ക് ഉടമസ്ഥതയിലുള്ള യൂട്യൂബ് തുടങ്ങിയവയിലൂടെ കോവിഡുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. തെറ്റായ ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നത് നിയന്ത്രിക്കുവാന്‍ ഫേസ്ബുക്കിന് സാധിച്ചില്ല എന്ന വിമര്‍ശനങ്ങളും ഫേസ്ബുക്കിന് നേരിടേണ്ടി വന്നിരുന്നു.

വിരാടിന്റെയും അനുഷ്‌കയുടേയും ബോഡിഗാര്‍ഡിന്റെ ശമ്പളം പല കമ്പനികളുടേയും സിഇഒകള്‍ക്ക് ലഭിക്കുന്നതിനേക്കാളേറെ!

മാര്‍ക് സുക്കര്‍ബര്‍ഗിന്റെ കീഴിലുള്ള ഫേസ്ബുക്ക് ലോകത്തിലെ ഏറ്റവും ജനകീയമായ സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സേവനമാണ്. ആഗോളതലത്തില്‍ ഏറ്റവും മൂല്യമുള്ള കമ്പനികളില്‍ ഒന്നുമാണ് ഫേസ്ബുക്ക്.

Read more about: facebook
English summary

Facebook is not the reason for US failing to meet vaccine goals; explained social media conglomerate | അമേരിക്കയില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിന് കാരണം ഫേസ്ബുക്കോ?

Facebook is not the reason for US failing to meet vaccine goals; explained social media conglomerate
Story first published: Sunday, July 18, 2021, 11:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X