പിഎഫ് അക്കൗണ്ടിലെ 6 നേട്ടങ്ങള്‍! ഏങ്ങനെ വേഗത്തില്‍ ലഭ്യമാക്കാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) എല്ലാ ജീവനക്കാര്‍ക്കും പിഎഫ് സേവനം നല്‍കുന്നുണ്ട്. ഇതിനായി ജീവനക്കാരുടെ വേതനത്തിലെ ചെറിയൊരു ഭാഗം കിഴിച്ചുകൊണ്ട് ആ തുക പിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. റിട്ടയര്‍മെന്റിന് ശേഷമുള്ള ഓരോ തൊഴിലാളിയുടേയും ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള മാര്‍ഗമാണിത്.

 

Also Read : സരള്‍ ബചത് ഭീമ പ്ലാന്‍; 7 വര്‍ഷം വരെ പ്രീമിയം നല്‍കൂ, നേടാം 15 വര്‍ഷത്തേക്ക് പരിരക്ഷ

പിഎഫ് അക്കൗണ്ട്

പിഎഫ് അക്കൗണ്ട്

നിങ്ങളുടെ പേരില്‍ ഇപിഎഫ്ഒയില്‍ നിങ്ങളുടെ തൊഴില്‍ ദാതാവ് ആരംഭിക്കുന്ന ഒരു ഫിക്‌സഡ് അക്കൗണ്ടില്‍ നിങ്ങളും തൊഴില്‍ ദാതാവും ഒരു നിശ്ചിത തുക നിക്ഷേപിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഇതാണ് പിഎഫ് അക്കൗണ്ട്. നിങ്ങളുടെ തൊഴില്‍ ദാതാവ് നിങ്ങളുടെ വേതനത്തില്‍ നിന്നും ഒരു നിശ്ചിത തുക (നിലവില്‍ 12 ശതമാനം) കുറച്ചു കൊണ്ട് അത് പിഎഫ് ഓഫീസില്‍ നിക്ഷേപിക്കും. സര്‍ക്കാരാണ് ഈ പിഎഫ് വിഹിതം നിശ്ചയിക്കുന്നത്. ഇതിനൊപ്പം തൊഴില്‍ ദാതാവും തങ്ങളുടെ വിഹിതം നിക്ഷേപം നടത്തും. പിഎഫ് അക്കൗണ്ടിനെ കുറിച്ചുള്ള മറ്റ് ചില പ്രധാനപ്പെട്ട സവിശേഷതകള്‍ നമുക്കൊന്ന് പരിശോധിക്കാം.

Also Read : സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പായി ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

സൗജന്യ ഇന്‍ഷുറന്‍സിനുള്ള സൗകര്യം

സൗജന്യ ഇന്‍ഷുറന്‍സിനുള്ള സൗകര്യം

ജീവനക്കാരുടെ പിഎഫ് അക്കൗണ്ട് ആരംഭിച്ച ഉടന്‍ തന്നെ ആ വ്യക്തിയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭ്യമായിത്തുടങ്ങും. എംപ്ലോയീ ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് (ഐഡിഎല്‍ഐ പദ്ധതി)യ്ക്ക് കീഴില്‍ 6 ലക്ഷം രൂപയുടെ വരെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ജീവനക്കാരന് ലഭിക്കുക. സേവന കാലയളവിനുള്ള ഇപിഎഫ്ഒ അംഗത്തിന്റെ മരണം സംഭവിച്ചാല്‍ അയാളുടെ നോമിനിയ്‌ക്കോ അല്ലെങ്കില്‍ നിയമപരമായുള്ള പിന്തുടര്‍ച്ചാ അവകാശിയ്‌ക്കോ 6 ലക്ഷം രൂപ വരെ ലഭിക്കും. കമ്പനികളും കേന്ദ്ര സര്‍ക്കാരും അവരുടെ ജീവനക്കാര്‍ക്ക് ഈ സേവനം നല്‍കിവരുന്നുണ്ട്.

നികുതി കിഴിവ് ലഭ്യമാണ്

നികുതി കിഴിവ് ലഭ്യമാണ്

അതേ സമയം, നിങ്ങള്‍ക്ക് നികുതി ഇളവിന്റെ ആനുകൂല്യങ്ങള്‍ വേണമെങ്കിലും പിഎഫ് ആണ് ഏറ്റവും മികച്ച തെരഞ്ഞെടുപ്പ്. എന്നാല്‍ ഇവിടെ നിങ്ങള്‍ ഓര്‍മിക്കേണ്ട പ്രധാനപ്പെട്ട കാര്യം നികുതി കിഴിവ് ലഭിക്കുന്നത് പഴയ നികുതി ക്രമത്തിന കീഴില്‍ മാത്രമായിരിക്കും. പുതിയ നികുതി സംവിധാനത്തില്‍ നികുതി ഇളവ് ലഭിക്കുകയില്ല. ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം നികുതിയില്‍ 12 ശതമാനം വരെ ലാഭിക്കുവാന്‍ ഇപിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് സാധിക്കും.

Also Read : ഐടിആര്‍ ഫയലിംഗ് മുതല്‍ വാക്‌സിംഗ് ബുക്കിംഗ് വരെ! പോസ്റ്റ് ഓഫീസുകളില്‍ സേവനങ്ങള്‍ നിരവധി

റിട്ടയര്‍മെന്റിന് ശേഷം പെന്‍ഷന്‍

റിട്ടയര്‍മെന്റിന് ശേഷം പെന്‍ഷന്‍

10 വര്‍ഷത്തേക്ക് തുടര്‍ച്ചയായി നിങ്ങള്‍ പിഎഫ് അക്കൗണ്ട് നിലനിര്‍ത്തിയാല്‍ നിങ്ങള്‍ക്ക് ലൈഫ് ടൈം എംപ്ലോയീ പെന്‍ഷന്‍ സ്‌കീമിന്റെ നേട്ടം നിങ്ങള്‍ക്ക് ലഭിക്കും. അതായത് നിങ്ങള്‍ ജോലിയില്‍ പ്രവേശിച്ച് 10 വര്‍ഷം തുടര്‍ച്ചയായി പിഎഫ് അക്കൗണ്ടില്‍ നിക്ഷേപം നടത്തിയാല്‍ റിട്ടയര്‍മെന്റിന് ശേഷം എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം 1995 ന് കീഴില്‍ 1,000 രൂപ വീതം പെന്‍ഷനായി ലഭിക്കും.

നിഷ്‌ക്രിയമായ അക്കൗണ്ടുകളില്‍ പലിശ

നിഷ്‌ക്രിയമായ അക്കൗണ്ടുകളില്‍ പലിശ

ജീവനക്കാരുടെ നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകളിലും പലിശ ലഭിക്കും. 2016ല്‍ നിയമത്തില്‍ വന്ന മാറ്റങ്ങള്‍ പ്രകാരം 3 വര്‍ഷത്തിന് മുകളില്‍ നിഷ്‌ക്രിയമായി കിടക്കുന്ന പിഎഫ് അക്കൗണ്ടുകളിലെ തുകയ്ക്ക് മേലും അക്കൗണ്ട് ഉടമകള്‍ക്ക് പലിശ ലഭിക്കുന്നതാണ്. നേരത്തേ ഇത്തരത്തില്‍ 3 വര്‍ഷത്തിന് മേലെ നിഷ്‌ക്രിയമായി കിടക്കുന്ന അക്കൗണ്ടുകള്‍ക്ക് പലിശ നല്‍കാറുണ്ടായിരുന്നില്ല.

ഓട്ടോ ട്രാന്‍സ്ഫര്‍ സംവിധാനം

ഓട്ടോ ട്രാന്‍സ്ഫര്‍ സംവിധാനം

നിങ്ങള്‍ക്ക് ഒന്നിലധികം പിഎഫ് അക്കൗണ്ടുകള്‍ ( നിങ്ങള്‍ തൊഴിലുകള്‍ മാറുകയാണെങ്കില്‍) ബന്ധിപ്പിക്കുവാന്‍ യുഎഎന്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളതാണെങ്കില്‍ സാധിക്കും. തൊഴിലുകള്‍ മാറുമ്പോള്‍ പിഎഫ് തുക കൈമാറ്റം ചെയ്യുന്നതും ഇന്ന് ഏറെ എളുപ്പമാണ്. പുതിയ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ പിഎഫ് തുക ക്ലെയിം ചെയ്യുന്നതിനായി പ്രത്യേക ഫോറം 13 പൂരിപ്പിക്കേണ്ട ആവശ്യമില്ല. ഇപ്പോഴത് സ്വയമേവ സംഭവിക്കും. ഫോറം 13ന് പകരമായി ഉപയോഗിക്കുന്നതിന് ഇപിഎഫ്ഒ പുതിയ ഫോറം 11 അവതരിപ്പിച്ചിട്ടുണ്ട്. ഓട്ടോ ട്രാന്‍സ്ഫര്‍ സമയങ്ങളില്‍ ഇതാണ് ഉപയോഗിക്കുക.

ആവശ്യം വരുമ്പോള്‍ പണം പിന്‍വലിക്കാം

ആവശ്യം വരുമ്പോള്‍ പണം പിന്‍വലിക്കാം

പിഎഫ് ഫണ്ടിന്റെ മറ്റൊരു പ്രധാന സവിശേഷത എന്നത് അക്കൗണ്ട് ഉടമയ്ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുവാന്‍ സാധിക്കും എന്നതാണ്. പണത്തിനായി വായ്പാ ബാധ്യതകള്‍ തലയിലേറ്റുന്നത് ഒഴിവാക്കുവാന്‍ ഈ സേവനത്തിലൂടെ സാധിക്കും.

Read more about: pf
English summary

facility of free insurance to Auto Transfer Facility; know everything about PF account

facility of free insurance to Auto Transfer Facility; know everything about PF account
Story first published: Saturday, October 23, 2021, 10:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X