അക്കൗണ്ടില്‍ പണമില്ലാതെ ശമ്പളത്തിന്റെ മൂന്നിരട്ടി തുക പിന്‍വലിക്കാന്‍ സാധിക്കുമല്ലോ! എങ്ങനെയെന്ന് അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണത്തിനായി പെട്ടെന്ന് ആവശ്യം വരുന്ന അപ്രതീക്ഷിത സാഹചര്യങ്ങള്‍ നമ്മുടെയെല്ലാം ജീവിത്തില്‍ ഉണ്ടായിട്ടുണ്ടാകും. പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത്. പെട്ടെന്നുള്ള ആശുപത്രി വാസവും ചികിത്സാ ചിലവുകളും ഒക്കെ നമുക്ക് മുന്നില്‍ ഈ സമയത്ത് വന്നേക്കാം. മതിയായ എമര്‍ജന്‍സി ഫണ്ടോ മറ്റ് സമ്പാദ്യമോ കയ്യില്‍ ഇല്ല എങ്കില്‍ പെട്ടു പോയ അസ്ഥയായിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എന്നാല്‍ ഇതിന് നിങ്ങള്‍ക്ക് മുന്നില്‍ ഇപ്പോഴൊരു പരിഹാരമുണ്ട്.

 
അക്കൗണ്ടില്‍ പണമില്ലാതെ ശമ്പളത്തിന്റെ മൂന്നിരട്ടി തുക പിന്‍വലിക്കാന്‍ സാധിക്കുമല്ലോ! എങ്ങനെയെന്ന് അറ

രാജ്യത്തെ ബാങ്കുകള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്. ബാങ്കില്‍ നിന്നും മുന്‍കൂര്‍ തുക പിന്‍വലിക്കുവാന്‍ സാധിക്കുന്ന സംവിധാനമാണിത്. അടിയന്തിര ഘട്ടങ്ങളില്‍ പണത്തിനായി അത്യാവശ്യം വരുമ്പോള്‍ അക്കൗണ്ടില്‍ ഒരു രൂപ പോലും ഇല്ലാതെ തന്നെ നിങ്ങള്‍ക്ക് ബാങ്കില്‍ നിന്നും മുന്‍കൂര്‍ തുക ഇതുവഴി പിന്‍വലിക്കുവാന്‍ സാധിക്കും.

Also Read : ഈ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ മാസം 2200 രൂപ നിക്ഷേപിക്കൂ, മെച്യൂരിറ്റിയില്‍ നേടാം 29 ലക്ഷം

യഥാര്‍ത്ഥത്തില്‍ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യമെന്നത് ഒരു ഹ്രസ്വകാല വായ്പാ സംവിധാനമാണ്. അടിയന്തിര സമയങ്ങളില്‍ ചെറിയ വായ്പ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന സംവിധാനമാണിത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഉള്‍പ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളും, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ തങ്ങളുടെ രാജ്യമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്കായി ഓവര്‍ ഡ്രാഫ്റ്റ് സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്.

Also Read : 200 രൂപ ദിവസ നിക്ഷേപത്തില്‍ നേടാം 28 ലക്ഷം! എല്‍ഐസിയുടെ ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം

പണം അത്യാവശ്യമായി വരുന്ന സമയത്ത് പ്രതിമാസ ശമ്പളത്തിന്റെ മൂന്ന് മടങ്ങ് വരെയുളള തുകയാണ് ബാങ്ക് ഉപയോക്താക്കള്‍ക്ക് ഓവര്‍ഡ്രാഫ്റ്റ് സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് പിന്‍വലിക്കുവാന്‍ സാധിക്കുക. എന്നാല്‍ ഓവര്‍ഡ്രാഫ്റ്റായി ലഭിക്കുന്ന പരമാവധി ഓരോ ബാങ്കിന് അനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കുന്നു. ഉപയോക്താവിന്റെ സാമ്പത്തീക നിലയ്ക്ക് അനുസരിച്ചാണ് പരമാവധി തുക ബാങ്ക് നിശ്ചയിക്കുന്നത്.

Also Read : വ്യക്തിഗത വായ്പകളെക്കുറിച്ചുള്ള 5 കെട്ടുകഥകള്‍; അറിയാം തിരുത്താം

നിങ്ങള്‍ പ്രതിമാസ വേതനക്കാരനായ ഒരു വ്യക്തിയാണെങ്കില്‍ തീര്‍ച്ചയായും ഓവര്‍ ഡ്രാഫ്റ്റ് സേവനത്തെ സംബന്ധിച്ചുള്ള ബാങ്കിന്റെ പല സന്ദേശങ്ങളും നിങ്ങളെ തേടിയെത്തിയിട്ടുണ്ടാകും. സാധാരണഗതിയില്‍ ബാങ്കുകള്‍ നേരത്തേതന്നെ ഉപയോക്താക്കളോട് സേവനത്തിന്റെ പരിധിയെക്കുറിച്ചും വ്യക്തമാക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ശമ്പള വേതനക്കാരായ മുഴുവന്‍ വ്യക്തികള്‍ക്കും ഈ സേവനത്തിന്റെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കാറില്ല. ചില സന്ദര്‍ഭങ്ങളില്‍ ജീവനക്കാരന്റെ പ്രതിമാസ വേതനത്തിന്റെ ഒരു നിശ്ചിത ശതമാനം മാത്രമേ ഓവര്‍ ഡ്രാഫ്റ്റായി ബാങ്കുകള്‍ നല്‍കുകയുള്ളൂ.

Also Read : 12 വര്‍ഷത്തില്‍ 1 കോടി രൂപ നേടുവാന്‍ എത്ര തുക നിക്ഷേപിക്കണം?

ഈ ഓവര്‍ ഡ്രാഫ്റ്റ് സേവനം ലഭിക്കുന്നതിനുള്ള നയ നിബന്ധനകള്‍ അല്‍പ്പം സങ്കീര്‍ണമാണെന്ന് വേണം പറയുവാന്‍. നിലവില്‍ രാജ്യത്തെ തെരഞ്ഞെടുക്കപ്പെ്ട്ട ചില ബാങ്കുകള്‍ മാത്രമേ ഓവര്‍ ഡ്രാഫ്റ്റ് സേവനം ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നുള്ളൂ. കൂടാതെ അതേ ബാങ്കില്‍ സാലറി അക്കൗണ്ടുള്ള ശമ്പള വേതനക്കാരായ ജീവനക്കാര്‍ക്ക് മാത്രമാണ് ഈ സേവനം ലഭ്യമാവുക.

 

Also Read : ഈ പദ്ധതികളില്‍ മാസം 3,000 രൂപ മാറ്റി വച്ച് 44 ലക്ഷം രൂപയായി വളര്‍ത്താം! എങ്ങനെ?

ഏറ്റവും പ്രധാനമായി ജീവനക്കാരന്റെ ക്രെഡിറ്റ് സ്‌കോറും ബാങ്ക് മുന്‍കൂര്‍ വായ്പ നല്‍കുന്നതിന് മുമ്പായി വിശകലനം ചെയ്യും. ഈ നിബന്ധനകളെല്ലാം പാലിക്കുന്ന വ്യക്തികള്‍ക്ക് ഏറെ എളുപ്പത്തില്‍ ഈ ഓവര്‍ ഡ്രാഫ്റ്റ് സംവിധാനത്തിലൂടെ പണം കണ്ടെത്തുവാന്‍ സാധിക്കും. അടിയന്തിര ഘട്ടങ്ങളില്‍ അവര്‍ക്ക് ഏറെ ആശ്വാസകരമായിരിക്കും അത്.

Also Read : മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും മികച്ച നേട്ടം സ്വന്തമാക്കാനിതാ ചില മാര്‍ഗങ്ങള്‍!

ഓവര്‍ ഡ്രാഫ്റ്റ് സേവനത്തിനായി ഈടാക്കുന്ന പലിശ നിരക്കും ഓരോ ബാങ്കുകളില്‍ നിന്നും വ്യത്യസ്തമായിരിക്കും. മിക്കപ്പോഴും 1 ശതമാനം മുതല്‍ 3 ശതമാനം വരെയാണ് ബാങ്കുകള്‍ പലിശയായി ഈടാക്കാറ്.

Read more about: banking
English summary

Facing a financial emergency? use overdraft facility from the bank; know more | അക്കൗണ്ടില്‍ പണമില്ലാതെ ശമ്പളത്തിന്റെ മൂന്നിരട്ടി തുക പിന്‍വലിക്കാന്‍ സാധിക്കുമല്ലോ! എങ്ങനെയെന്ന് അറിയാം

Facing a financial emergency? use overdraft facility from the bank; know more
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X