നിങ്ങളുടെ വ്യക്തിഗത വായ്പ്പകള്‍ തഴയപ്പെട്ടോ? കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാം ഒരു വായ്പയ്ക്കായി ഏതെങ്കിലും ധനകാര്യ സ്ഥാപനത്തെ സമീപിക്കുമ്പോള്‍ രണ്ട് കാര്യങ്ങളാണ് പ്രധാനമായും അവര്‍ അവിടെ വിശകലനം ചെയ്യുക, വായ്പ്പ തിരിച്ചടയ്ക്കുവാനുള്ള നിങ്ങളുടെ താത്പര്യവും അതിനുള്ള നിങ്ങളുടെ കഴിവും. വായ്പ്പ തിരിച്ചടയ്ക്കുവാനുള്ള താത്പ്പര്യം മനസ്സിലാക്കുന്നതിന് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറും വായ്പ്പാ ചരിത്രവും പരിശോധിച്ചാല്‍ തിരിച്ചറിയാന്‍ സാധിക്കും. ഒപ്പം നിങ്ങളുടെ വരുമാനം വായ്പ്പ തിരിച്ചടയ്ക്കാനുള്ള കഴിവും വ്യക്തമാക്കുന്നു.

 

ക്രെഡിറ്റ് സ്‌കോര്‍

ക്രെഡിറ്റ് സ്‌കോര്‍

സാധാരണ ഗതിയില്‍ വായ്പ അനുവദിക്കുന്നതിനായി ഒരു നിശ്ചിത ക്രെഡിറ്റ് സ്‌കോര്‍ ധനകാര്യ സ്ഥാപനങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടാകും. വ്യക്തിഗത വായ്പ്പകള്‍ അനുവദിക്കുന്നതിനായി 650ഓ അതിന് മുകളിലോ ഉള്ള ക്രെഡിറ്റ് സ്‌കോര്‍ ഒരു വ്യക്തിക്ക് ആവശ്യമാണ്. അതില്‍ താഴെ ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് ബാങ്കുകള്‍ വായ്പ നല്‍കാറില്ല. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ ഈ നിശ്ചയിക്കപ്പെട്ട സംഖ്യയ്ക്ക് താഴെയാണെങ്കില്‍ നിങ്ങളുടെ വായ്പ്പയ്ക്കുള്ള അപേക്ഷയും ബാങ്ക് നിരസിച്ചേക്കും. സാധാരണ ഗതിയില്‍ ബാങ്കുകളെക്കാളും കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ മാത്രമാണ് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടത്.

വായ്പ്പാ ചരിത്രം

വായ്പ്പാ ചരിത്രം

നിങ്ങള്‍ക്ക് വായ്പ്പാ ചരിത്രമില്ലെങ്കില്‍ നിങ്ങളുടെ സാമ്പത്തിക ശീലങ്ങള്‍ വിലയിരുത്തുവാന്‍ ബാങ്കുകള്‍ക്ക് സാധിക്കുകയില്ല. ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടോ സാലറി അക്കൗണ്ടോ ഉള്ള ബാങ്കിലല്ലാതെ മറ്റേതെങ്കിലും സ്ഥാപനത്തിലാണ് വായ്പ്പയ്ക്ക് അപേക്ഷിക്കുന്നതെങ്കില്‍ നിങ്ങളുടെ വായ്പ അവര്‍ തളളിക്കളഞ്ഞേക്കും. നിങ്ങള്‍ക്ക് വായ്പാ ചരിത്രമില്ലാതിരിക്കുകയും നിങ്ങള്‍ക്ക് ഒരു വ്യക്തിഗത വായ്പ ആവശ്യമായി വരികയും ചെയ്യുമ്പോള്‍ സ്ഥിര നിക്ഷേപത്തിന്മേലുളള വായ്പ പോലുളള സംരക്ഷിത വ്യക്തിഗത വായ്പ്പകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

ചുരുങ്ങിയ വരുമാന പരിധി

ചുരുങ്ങിയ വരുമാന പരിധി

വായ്പ നല്‍കുന്നതിനായി ചുരുങ്ങിയ വരുമാന പരിധിയും ബാങ്കുകള്‍ നിശ്ചയിച്ചിട്ടുണ്ട്. പ്രതിമാസം 20,000 രൂപ മുതല്‍ 30,000 രൂപ വരെയാണ് ചുരുങ്ങിയ വരുമാന നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എങ്കിലും നിങ്ങളുടെ വായ്പ്പ തുക ഉയര്‍ന്നതാണെങ്കില്‍ അതിനനുസരിച്ച് നിങ്ങള്‍ക്കും ഉയര്‍ന്ന ശമ്പളമുണ്ടാകേണ്ടതുണ്ട്. ബാങ്ക് നിശ്ചയിച്ചിരിക്കുന്ന ചുരുങ്ങിയ വരുമാന നിരക്കിനോട് നിങ്ങളുടെ വരുമാനം യോജിക്കുന്നില്ല എങ്കില്‍ നിങ്ങളുടെ വായ്പ തള്ളിക്കളയാന്‍ സാധ്യതയുണ്ട്.

എഫ്ഒഐആര്‍

എഫ്ഒഐആര്‍

അതേസമയം നിങ്ങളുടെ ഫിക്്‌സഡ് ഒബ്ലിഗേഷന്‍സ് ടും ഇന്‍കം റേഷ്യോ (എഫ്ഒഐആര്‍) ഉയര്‍ന്നതാണെങ്കിലും നിങ്ങളുടെ വായ്പാ അപേക്ഷ ബാങ്ക് തള്ളിക്കളയാം. ഒരു മാസം ഒരു വ്യക്തി നിര്‍ബന്ധമായും അടയ്‌ക്കേണ്ടുന്ന ചിലവുകളെയാണ് എഫ്ഒഐആര്‍ എന്ന് പറയുന്നത്. വീട്ട് വാടക, നിലവിലുള്ള മറ്റ് കടങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, മറ്റ് വായ്പ്പകള്‍ക്ക് മേലുളള ഇഎംഐകള്‍ തുടങ്ങിയവ അതില്‍ ഉള്‍പ്പെടും. എഫ്ഒഐആര്‍ കുറഞ്ഞിരിക്കുന്നതാണ് അഭികാമ്യം. വായ്പ്പ തിരിച്ചടയ്ക്കുവാനുള്ള വരുമാനം നിങ്ങള്‍ക്ക് ഉണ്ടെന്നാണ് അതില്‍ നിന്നും വ്യക്തമാകുന്നത്. നിങ്ങളുടെ എഫ്ഒഐആര്‍ 40 ശതമാനത്തിനും മുകളിലാണെങ്കില്‍ ബാങ്കുകള്‍ നിങ്ങള്‍ക്ക് വായ്പ അനുവദിക്കാറില്ല.

ഇതിനൊക്കെ പുറമേ സ്ഥിരതയുള്ള ജോലി, വരുമാന ചരിത്രങ്ങളൊക്കെ വായ്പ്പ അനുവദിക്കുന്നതിന് മുമ്പ് ബാങ്കുകള്‍ പരിശോധിക്കാറുണ്ട്. ഒപ്പം വയസ്സ്, പൗരത്വം, വിദ്യാഭ്യാസ യോഗ്യത എന്നിവയും വായ്പ അനുവദിച്ചു തരുന്നതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിങ്ങള്‍ സമര്‍പ്പിക്കുന്ന അടിസ്ഥാന വ്യക്തി വിവരങ്ങളിലെ തെറ്റുകളും വായ്പ അപേക്ഷ തള്ളുന്നതിന് കാരണമാകും.

Read more about: personal loan
English summary

factors influencing for approval for your personal loan

factors influencing for approval for your personal loan
Story first published: Sunday, March 28, 2021, 16:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X