ലൈഫ് ഇന്‍ഷുറന്‍സ് ഗ്യാരണ്ടീഡ് റിട്ടേണ്‍സ് പ്ലാന്‍- നിങ്ങള്‍ അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിതത്തില്‍ തൊഴിലെടുത്ത് സ്വന്തമായി സമ്പാദിക്കുവാന്‍ തുടങ്ങുന്ന സമയത്ത് തന്നെ നമ്മളില്‍ മിക്കവരും റിട്ടയര്‍മെന്റ് കാലത്തേക്കുള്ള സമ്പാദ്യത്തെക്കുറിച്ച് ആസൂത്രണം ചെയ്യാറുണ്ട്. കുടുംബാംഗങ്ങളുമായി മറ്റ് ഭാരിച്ച ഉത്തരവാദിത്വങ്ങളോ ജോലി ഭാരമോ ഇല്ലാതെ ജീവിത്തിന്റെ സായാഹ്നം മനോഹരമായി ചിലവഴിക്കുവാനുള്ള നമ്മുടെ ആഗ്രഹമാണ് അതിന് പുറകിലുള്ള കാരണം. റിട്ടയര്‍മെന്റ് കാലത്താണെങ്കിലും സാമ്പത്തീക ആശങ്കകള്‍ ഇല്ലാതെയിരിക്കണമെങ്കില്‍ അപ്പോഴേക്കും മതിയായ സമ്പാദ്യം നാം കണ്ടെത്തേണ്ടതുണ്ട്.

 

പിഎം പെന്‍ഷന്‍ യോജന; ഈ പദ്ധതിയിലൂടെ നേടാം വര്‍ഷം 1,11,000 രൂപ

റിട്ടയര്‍ ചെയ്ത് കഴിഞ്ഞാലും ഓരോ മാസവും നിശ്ചിത തുക നേടാം

റിട്ടയര്‍ ചെയ്ത് കഴിഞ്ഞാലും ഓരോ മാസവും നിശ്ചിത തുക നേടാം

റിട്ടയര്‍ ചെയ്ത് കഴിഞ്ഞാലും ഓരോ മാസവും നിശ്ചിത തുക കൈയ്യില്‍ വരുമാനമായി ലഭിക്കുവാനാണ് ഏവരും താത്പ്പര്യപ്പെടുന്നത്. മറ്റാരുടേയും മുന്നില്‍ കൈനീട്ടാതെ അഭിമാനത്തോടെ ജീവിച്ചു മരിക്കുവാനണല്ലോ നമുക്കിഷ്ടം. എന്നാല്‍ ഓഹരി നിക്ഷേപങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള സ്ഥിരമായ ആദായം പ്രതീക്ഷിക്കുവാന്‍ നമുക്ക് സാധിക്കുകയില്ല. അത് വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ക്ക് അനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. നമ്മുടെ വരുമാനം അസ്ഥിരമാകുന്ന സാഹചര്യമാണ് അപ്പോഴുണ്ടാകുക. ഉറപ്പുള്ളതും സ്ഥിരമായതുമായ വരുമാനം ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് അതുമായി പൊരുത്തപ്പെടുവാന്‍ സാധിക്കുകയില്ല.

സ്വര്‍ണപ്പണയ വായ്പയിലും ഇനി രക്ഷയില്ല; സാധാരണക്കാര്‍ക്ക് ആര്‍ബിഐയുടെ ഇരുട്ടടി

ഗ്യാരണ്ടീഡ് റിട്ടേണ്‍സ് പ്ലാന്‍

ഗ്യാരണ്ടീഡ് റിട്ടേണ്‍സ് പ്ലാന്‍

ബാങ്കുകളും, മറ്റ് സാമ്പത്തീക സ്ഥാപനങ്ങളും പല തരത്തിലുള്ള നിക്ഷേപ സമ്പാദ്യ പദ്ധതികള്‍ നമുക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ അവ സമ്പാദിച്ചു കൊണ്ടിരിക്കുന്ന സമയത്ത് സ്ഥിരമായതു ഉറപ്പുള്ളതുമായ ആദായം ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്നില്ല. വ്യക്തികളുടെ ഈ ആവശ്യം മനസ്സിലാക്കിക്കൊണ്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ അവതരിപ്പിച്ചിരിക്കുന്ന സമ്പാദ്യ പദ്ധതിയാണ് ഗ്യാരണ്ടീഡ് റിട്ടേണ്‍സ് പ്ലാന്‍. സ്ഥിര വരുമാനം ആഗ്രഹിക്കുന്ന റിസക് എടുക്കുവാന്‍ താത്പര്യമില്ലാത്ത വ്യക്തികള്‍ക്ക് ഏറെ അനുയോജ്യമാണ് ഈ പ്ലാന്‍. 18 വയസ്സ് മുതല്‍ 60 വയസ്സു വരെ പ്രായമുള്ള ഏത് വ്യക്തിയ്ക്കും ഈ പ്ലാനിന്റെ ഗുണഭോക്താവ് ആകാം.

ഓണ്‍ലൈനായി സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ വാങ്ങിക്കാറുണ്ടോ? ശ്രദ്ധവേണം ഈ 5 കാര്യങ്ങളില്‍

പ്ലാന്‍ കാലാവധി

പ്ലാന്‍ കാലാവധി

സാമ്പത്തീക സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നോണ്‍ പാര്‍ടിസിപ്പേറ്റിംഗ് മന്ത്‌ലി ഇന്‍കം സ്‌കീമുകലാണ് ഗ്യാരണ്ടീഡ് റിട്ടേണ്‍സ് പ്ലാനുകള്‍. ഈ പ്ലാനുകളില്‍ പ്ലാന്‍ കാലാവധിയില്‍ പോളിസി ഉടമ വാര്‍ഷിക പ്രീമിയം നല്‍കുകയാണ് ചെയ്യുക. ഉപയോക്താവിന്റെ പ്രായവും സാമ്പത്തീക നിലയും കണക്കാക്കി ഇന്‍ഷുറന്‍സ് കമ്പനിയാണ് പ്ലാന്‍ കാലാവധി നിശ്ചയിക്കുക.

നിങ്ങളറിഞ്ഞിരിക്കേണ്ട വിവിധതരം പെയ്‌മെന്റ് കാര്‍ഡുകള്‍ ഇവയാണ്

പ്രതിമാസ പേ ഔട്ട്

പ്രതിമാസ പേ ഔട്ട്

പോളിസി മെച്യൂരിറ്റി ആയിക്കഴിഞ്ഞാല്‍ പ്രതിമാസ വരുമാനത്തിന് സമാനമായി ഉറപ്പുള്ള തുക പോളിസി ഉടമയ്ക്ക് ലഭിക്കും. പോളിസി ഉടമ തെരഞ്ഞെടുക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയെയും, പ്രീമിയം തുകയേയും, പ്ലാന്‍ അഷ്വര്‍ ചെയ്തിരിക്കുന്ന തുകയേയും അടിസ്ഥാനമാക്കിയാണ് പ്രതിമാസ പേ ഔട്ട് തുക നിശ്ചയിക്കുന്നത്.

1 രൂപാ നാണയം നിങ്ങളെ കോടിപതിയാക്കുമോ?

ആദായ നികുതി ഇളവ്

ആദായ നികുതി ഇളവ്

പോളിസി ഉടമയ്ക്ക് പ്രതിമാസ പേ ഔട്ട് ലഭിക്കുന്ന കാലയളവും, പോളിസി ഉടമ പ്രീമിയം തുക നല്‍കേണ്ട കാലയളവും ചേര്‍ത്തുള്ളതായിരിക്കും പോളിസി കാലയളവ്. റിട്ടയര്‍മെന്റിന് ശേഷം സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയ്ക്കും തെരഞ്ഞെടുക്കാവുന്ന സമ്പാദ്യ പദ്ധതിയാണിത്. ആദായ നികുതി നിയമ പ്രകാരം ഈ പ്ലാനില്‍ നിന്ന് ലഭിക്കുന്ന ആദായ നികുതി മുക്തമാണ്.

നികുതി ലാഭിക്കുവാന്‍ നിങ്ങള്‍ക്കായിതാ 10 മാര്‍ഗങ്ങള്‍

പോളിസി ഉടമ മരണപ്പെട്ടാല്‍

പോളിസി ഉടമ മരണപ്പെട്ടാല്‍

ഗ്യാരണ്ടീഡ് ഇന്‍കം പ്ലാനിന്റെ പേ ഔട്ട് കാലയളവിനെ രണ്ടായി തിരിച്ചിട്ടുണ്ട്. ആദ്യത്തെ ഭാഗത്ത് പോളിസി ഉടമയ്ക്ക് ഓരോ മാസവും ഉറപ്പുള്ള വരുമാനം ലഭിക്കും. ആദ്യ ഭാഗത്തിന്റെ കാലയളവ് പൂര്‍ത്തിയായാല്‍ പ്രതിമാസ വരുമാനം ഇരട്ടിയാകും. ഗ്യാരണ്ടീഡ് ഇന്‍കം പ്ലാനിന്റെ പോളിസി കാലയളവില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍ പേ ഔട്ട് രീതി തെരഞ്ഞെടുക്കാനുള്ള അധികാരം പോളിസി ഉടമയുടെ നോമിനിയ്ക്ക് ലഭിക്കും.

Read more about: life insurance
English summary

Features and Benefits of life insurance Guaranteed Returns Plans and know who must opt for these Plans? | ലൈഫ് ഇന്‍ഷുറന്‍സ് ഗ്യാരണ്ടീഡ് റിട്ടേണ്‍സ് പ്ലാന്‍- നിങ്ങള്‍ അറിയേണ്ടതെല്ലാം

Features and Benefits of life insurance Guaranteed Returns Plans and know who must opt for these Plans?
Story first published: Thursday, July 29, 2021, 15:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X