വില്‍ക്കുന്നതിനിടെ വാങ്ങുന്നുമുണ്ട്; വിദേശ നിക്ഷേപകര്‍ പങ്കാളിത്തം ഉയര്‍ത്തിയ 76 സ്‌മോള്‍ കാപ് കമ്പനികളിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമീപകാലത്തായി ആഭ്യന്തര വിപണികളില്‍ നേരിടുന്ന ഇടിവിനുള്ള പ്രധാന കാരണങ്ങളിലൊന്ന് വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിവാകുന്നതാണ്. ഡിസംബര്‍ പാദത്തില്‍ മാത്രം ഒരു ലക്ഷം കോടി രൂപയിലേറെ ഓഹരികള്‍ വിറ്റൊഴിവാക്കിയ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ പുതുവര്‍ഷത്തിലും ശീലം മാറ്റിയിട്ടില്ല. ജനുവരിയില്‍ ഇതിനോടകം 19, 315 കോടി വില്‍പ്പന നടത്തിയിട്ടുമുണ്ട്. എങ്കിലും സമീപകാലയളവില്‍ വിദേശ നിക്ഷേപകര്‍ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ച കമ്പനികളുമുണ്ട്. ഡിസംബര്‍ പാദത്തില്‍ വിദേശ നിക്ഷേപകര്‍ ഓഹരി വിഹിതം വര്‍ധിപ്പിച്ച 76 സ്‌മോള്‍ കാപ് കമ്പനികളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുന്നത്. എളുപ്പത്തിലുള്ള വിശകലനത്തിന് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചിത്രങ്ങള്‍ പരിശോധിക്കുക.

 

ആരാണ് എഫ്‌ഐഐ ?

ആരാണ് എഫ്‌ഐഐ ?

ഇന്ത്യന്‍ ഓഹരി വിപണിയിലെ മുഖ്യ നിക്ഷേപകരിലൊന്നും അഭിവാജ്യ ഘടകവുമാണ് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (FII). ഇന്ത്യക്ക് പുറത്ത് കേന്ദ്ര ഓഫീസുള്ളതും എന്നാല്‍ ആഭ്യന്തര ധനകാര്യ ആസ്തികളില്‍ വന്‍ തോതില്‍ നിക്ഷേപവും നടത്തുന്ന വ്യവസ്ഥാപിതവും സെബിയില്‍ (SEBI) രജിസ്റ്റര്‍ ചെയ്തിട്ടുമുള്ള നിക്ഷേപക സ്ഥാപനങ്ങളാണ് ഇവ. ഹെഡ്ജ് ഫണ്ട്, മ്യൂച്ചല്‍ ഫണ്ട്, ഇന്‍വസ്റ്റ്‌മെന്റ് ബാങ്ക്, പെന്‍ഷന്‍ ഫണ്ടുകളെയാണ് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ മൂലധന വിപണിയുടെ നിയന്ത്രകരായ സെക്യൂരിറ്റീസ് & എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ (സെബി) 1500-ളം വിദേശ നിക്ഷേപകരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

എന്തുകൊണ്ട് പ്രധാന്യം ?

എന്തുകൊണ്ട് പ്രധാന്യം ?

ഒരു ഓഹരി നിക്ഷേപത്തിനായി തെരഞ്ഞെടുക്കുമ്പോള്‍, അതില്‍ ആര്‍ക്കൊക്കെ ഓഹരി പങ്കാളിത്തമുണ്ട് എന്നുള്ളത് നിര്‍ണായകമായ വിവരമാണ്. കാരണം ഒരു കമ്പനിയെക്കുറിച്ച് ഏറ്റവുമധികം അടുത്തറിയാവുന്നത് അതിലെ വന്‍കിട നിക്ഷേപകര്‍ക്ക് ആയിരിക്കും. ഇതില്‍ മിക്ക വിവരങ്ങളും ആദ്യഘട്ടത്തില്‍ സാധാരണക്കാരായ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ലഭ്യമാകണമെന്നില്ല. അതുകൊണ്ടു തന്നെ വന്‍കിട നിക്ഷേപകരായ ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തത്തില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ആ കമ്പനിയെ കുറിച്ചുള്ള ചില ഭാവിസൂചനകളും നല്‍കുന്നു.

Also Read: അടപടലം പൊളിഞ്ഞ് ടെക് കമ്പനികള്‍; ഇനിയും വീഴാന്‍ കാരണങ്ങളുണ്ട്; വിപണിക്കും വലുത് വരാനിരിക്കുന്നോ?

എന്തുകൊണ്ട് എഫ്‌ഐഐ ?

എന്തുകൊണ്ട് എഫ്‌ഐഐ ?

ഒരു ഓഹരിയില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം വര്‍ധിക്കുകയാണെങ്കില്‍ അത് പോസിറ്റീവ് ഘടകമാണ്. അതുപോലെ, ഓഹരി പങ്കാളിത്തം കുറയുന്നത് നെഗറ്റീവ് ഘടകമായും മിക്കപ്പോഴും പ്രവര്‍ത്തിക്കും. കമ്പനിയുടെ അടിസ്ഥാനപരവും സാമ്പത്തിക ഭദ്രതയും വളര്‍ച്ച സാധ്യതകളുമൊക്കെ ശാസ്ത്രീയമായി വിലയിരുത്തിട്ടാണ് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപത്തിനുള്ള അന്തിമ തീരുമാനമെടുക്കുന്നത്. അതുകൊണ്ട് തന്നെ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം പരിശോധിക്കുന്നത് റീട്ടെയില്‍ നിക്ഷേപകര്‍ക്കും തീരുമാനമെടുക്കാന്‍ സഹായിക്കുന്ന ഘടകമാകും.

ഗുണവും ദോഷവും

ഗുണവും ദോഷവും

എഫ്‌ഐഐ കൂടുതലും ആഭ്യന്തര ധനകാര്യ ആസ്തികളിലായിരിക്കും നിക്ഷേപിക്കുക. വികസിത രാജ്യങ്ങളില്‍ കുമിഞ്ഞു കൂടിയിരിക്കുന്ന നിക്ഷേപത്തിന് കൂടുതല്‍ ആദായം ലക്ഷ്യമിട്ടാണ് ഉയര്‍ന്ന വളര്‍ച്ച നിരക്ക് പ്രകടിപ്പിക്കുന്ന ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളെ ഇവര്‍ നിക്ഷേപത്തിന് തെരഞ്ഞെടുക്കുന്നത്. ഓഹരികളിലും കടപ്പത്രങ്ങളിലും നിക്ഷേപം നടത്തുന്നു. അതുകൊണ്ട് തന്നെ ഹ്രസ്വകാല, ഇടക്കാലയളവിലേക്കായിരിക്കും നിക്ഷേപം. അതേസമയം, ആഭ്യന്തര കമ്പനികള്‍ക്ക് വേഗത്തില്‍ പ്രവര്‍ത്തന മൂലധനം സമാഹരിക്കാന്‍ സഹായകമാകുന്നത് പലപ്പോഴും എഫ്‌ഐഐയുടെ സഹകരണം കൊണ്ടുകൂടിയാണ്. എങ്കിലും പൊടുന്നനേയുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പോലും നിക്ഷേപം പിന്‍വിലിക്കാനുളള പ്രവണത ദോഷവശമാണ്.

വില കുതിച്ച ഓഹരികള്‍

വില കുതിച്ച ഓഹരികള്‍

വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം കൊണ്ട് കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരികളില്‍ വമ്പന്‍ വര്‍ധനയുണ്ടായ ചില കമ്പനികളെ ചുവടെ ചേര്‍ക്കുന്നു. സരിഗമ ഇന്ത്യയുടെ വില 500 ശതമാനത്തിലേറെയും മാന്‍ ഇന്‍ഫ്രാ കണ്‍സ്ട്രക്ഷന്‍ 400 ശതമാനത്തിലേറേയും കെപിആര്‍ മില്‍ 300 ശതമാനത്തിലേറെയും കോസ്‌മോ ഫിലിംസ് 280 ശതമാനത്തിലേറെയും റിനൈസന്‍സ് ഗ്ലോബല്‍ 230 ശതമാനത്തോളവും പനാമ പെട്രോകെം 220 ശതമാനത്തോളവും ദ്വാരികേഷ് ഷുഗര്‍ 210 ശതമാനത്തിലേറേയും കുതിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ ചിത്രം പരിശോധിക്കുക.

വിഹിതം കൂടിയിട്ടും വില കുറവ്

വിഹിതം കൂടിയിട്ടും വില കുറവ്

സാധാരണഗതിയില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം വര്‍ധിക്കുമ്പോള്‍ ഓഹരി വിലയിലും കുതിപ്പുണ്ടാകും. എങ്കിലും ചിലപ്പോളൊക്കെ ഈ പ്രവണത മാറാറുമുണ്ട്. ഇത്തരത്തില്‍ വിദേശ നിക്ഷേപം വര്‍ധിച്ചിട്ടും വിലിയിടിവുണ്ടായ 3 സ്‌മോള്‍ കാപ് ഓഹരികള്‍ ഫൈസര്‍, കൊച്ചിന്‍ ഷിപ്യാര്‍ഡ്, സൊലാര ആക്ടീവ് ഫാര്‍മ സയന്‍സസ്് എ്ന്നീ ഓഹരികളാണ്. ഇതില്‍ സൊലാരയുടെ വില 10 ശതമാനത്തിലേറെ വീണപ്പോള്‍ മറ്റ് രണ്ട് ഓഹരികളും കാര്യമായ നഷ്ടത്തിലല്ല ഉള്ളത്.

Also Read: ഇനി വാല്യുവേഷന്‍ സ്റ്റോക്കുകളുടെ ടൈം; ശക്തമായ ബ്രാന്‍ഡുള്ള വിലക്കുറവിലുമുള്ള 3 കമ്പനികളിതാ

പങ്കാളിത്തം കുറച്ചത്

പങ്കാളിത്തം കുറച്ചത്

ഡിസംബര്‍ കാലയളവില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ പങ്കാളിത്തം കുറച്ച പ്രധാന ഓഹരികള്‍ ഇവയാണ. ഇന്‍ഡസ് ഇന്‍ഡ് ബാങ്കില്‍ നിന്നും 5 ശതമനാവും ടാറ്റ മോട്ടോര്‍സില്‍ നിന്നും 4.45 ശതമാനവും ഒഎന്‍ജിസിയില്‍ നിന്നും 4.58 ശതമാനവും കൊട്ടക് മഹീന്ദ്രയില്‍ നിന്നും 3.69 ശതമാനവും ടൈറ്റന്‍ കമ്പനിയില്‍ നിന്നും 3.30 ശതമാനവും ഗ്രാസിം ഇന്‍ഡസ്ട്രീസില്‍ നിന്നും 3.14 ശതമാനവും ബജാജ് ഫിന്‍സേര്‍വില്‍ നിന്നും 3.06 ശതമാനവും ആക്‌സിസ് ബാങ്കില്‍ നിന്നും 3.26 ശതമാനവും നിക്ഷേപം എ്ഫ്‌ഐഐ പിന്‍വലിച്ചു.

തിരികെ വരും

തിരികെ വരും

വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപം പോലെയല്ല നേരിട്ടുള്ള വിദേശ നിക്ഷേപം (FDI). എഫ്ഡിഐ ദീര്‍ഘകാല നിക്ഷേപമായതു കൊണ്ട് സ്ഥിരത കൂടുതലാണ്. മാത്രവുമല്ല മികച്ച സാങ്കേതികവിദ്യയും നൈപുണ്യവും തദ്ദേശിയര്‍ക്ക് പകര്‍ന്നു കിട്ടുകയും ചെയ്യും. പങ്കാളിത്തം നേടുന്ന കമ്പനിയിലെ ഭരണ നിര്‍വഹണത്തിലും ഇടപെടുന്നു. കൂടാതെ പൊടുന്നനെ വാര്‍ത്തകളോടും ഊഹാപോഹങ്ങളുടേയും അടിസ്ഥാനത്തില്‍ ഇവര്‍ പ്രതികരിക്കാറില്ല. എങ്കിലും എളുപ്പത്തില്‍ തദ്ദേശീയ കമ്പനികള്‍ക്ക് പണം സമാഹരിക്കാന്‍ ഉപകാരപ്പെടുന്നത് എഫ്‌ഐഐ-കളെ കൊണ്ടാണ്. അതുതന്നെയാണ് അവരുടെ പ്രാധാന്യവും. ബജറ്റിലെ നിര്‍ദേശങ്ങള്‍ അനുകൂലമെങ്കില്‍ ഇപ്പോള്‍ വില്‍പ്പനക്കാരായി നില്‍ക്കുന്ന എഫ്‌ഐഐ തിരികെ വരാനുള്ള സാധ്യതയേറെയാണ്. അത് വിപണിയുടെ തിരിച്ചു വരവിനും ഉപകരിക്കും.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

FII Raising Stakes In Small Cap Stocks Amid Selling In Market Check The Companies They Raise Holdings

FII Raising Stakes In Small Cap Stocks Amid Selling In Market Check The Companies They Raise Holdings
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X