മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തില്‍ നിന്നും മികച്ച ആദായം നേടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ നിന്നും പരമാവധി ആദായം സ്വന്തമാക്കുന്നതിനായി നിക്ഷേപം നടത്തുന്നതിന് മുമ്പു തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ താത്പര്യം കാണിക്കുന്ന നിക്ഷേപകരുടെ എണ്ണവും വര്‍ധിച്ചു വരികയാണ്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാളും മറ്റ് നിക്ഷേപ പദ്ധതികളെക്കാളും ഉയര്‍ന്ന ആദായം മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലൂടെ നേടുവാന്‍ സാധിക്കും എന്നതാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

 

Also Read : പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ നിന്നും മികച്ച ആദായം സ്വന്തമാക്കാം; ഈ 5 സ്‌കീമുകള്‍ അറിഞ്ഞിരിക്കൂ

റിസ്‌ക് സാധ്യതകള്‍

റിസ്‌ക് സാധ്യതകള്‍

എന്നാല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ റിസ്‌ക് സാധ്യതകള്‍ ഉണ്ടെന്നും നമുക്ക് അറിയാമല്ലോ. വിപണിയിലുണ്ടാകുന്ന നഷ്ട സാധ്യതകള്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്കും ബാധകമാണ്. അതേ സമയം മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നതിലുള്ള സവിശേഷത ഫണ്ട് മാനേജര്‍മാരുടെ സേവനമാണ്. ഇന്‍ഡക്‌സിനേക്കാള്‍ മുകളിലുള്ള ആദായം നേടുന്നതിനായി മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ യോഗ്യരായ ഉദ്യോഗസ്ഥരെ നിയമിക്കുകയാണ് ചെയ്യുന്നത്.

Also Read : ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഈ പൊതുമേഖലാ ബാങ്ക്; പുതുക്കിയ നിരക്കുകള്‍ അറിയൂ

ആദായം ഉയര്‍ത്താം

ആദായം ഉയര്‍ത്താം

എങ്കിലും എപ്പോഴും ഫണ്ട് മാനേജരെ മാത്രം ആശ്രയിച്ചു നിക്ഷേപം നടത്തുന്നതും നിങ്ങള്‍ക്ക് തിരിച്ചടിയായേക്കാം. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ നിന്നും മികച്ച ആദായം നേടുന്നതിനായി ഏറ്റവും നല്ല പ്രകടനം കാഴ്ച വയ്ക്കുന്ന ഫണ്ടുകള്‍ തെരഞ്ഞെടുത്താല്‍ മാത്രം പോര, കൃത്യമായി സമയാസമയം ഫണ്ടിന്റെ പ്രകടനം പരിശോധിച്ച് വിലയിരുത്തുകയും വേണം. ഇതിനായി അഞ്ച് തരത്തിലുള്ള മാര്‍ഗങ്ങള്‍ നിക്ഷേപകര്‍ക്ക് സ്വീകരിക്കും. അതിലൂടെ നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന ആദായം 1.5 ശതമാനം വരെ ഉയര്‍ത്തുകയും ചെയ്യാം.

Also Read : ഈ വര്‍ഷം നിക്ഷേപത്തിനായിതാ 3 മികച്ച റിട്ടയര്‍മെന്റ് മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികള്‍

ഡയറക്ട് ഫണ്ടുകള്‍ തെരഞ്ഞെടുക്കുക

ഡയറക്ട് ഫണ്ടുകള്‍ തെരഞ്ഞെടുക്കുക

തങ്ങളുടെ മൂലധനം ഒരു ഡയറക്ട് പ്ലാനില്‍ നിക്ഷേപിക്കുന്നത് വഴി 1 ശതമാനം മുതല്‍ 1.5 ശതമാനം വരെയുള്ള ഉയര്‍ന്ന ആദായം നേടുവാന്‍ നിക്ഷേപകര്‍ക്ക് സാധിക്കും. ഫണ്ട് ഹൗസിന് ബ്രോക്കറേജ് നല്‍കേണ്ട ആവശ്യമില്ലാത്തതിനാല്‍ സാധാരണ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളെക്കാള്‍ ഡയരക്ട് പ്ലാനുകള്‍ തെരഞ്ഞെടുക്കുന്നതാണ് കൂടുതല്‍ നല്ലത്. നിക്ഷേപത്തിന് അനുസരിച്ച് 1 മുതല്‍ 1.5 ശതമാനം വരെയാകാം ബ്രോക്കറേജ് തുക.

Also Read : പിപിഎഫ് അക്കൗണ്ട് നിഷ്‌ക്രിയമായോ? വീണ്ടും പ്രവര്‍ത്തന സജ്ജമാക്കാന്‍ ഇങ്ങനെ ചെയ്യാം

ഡയറക്ട് പ്ലാനുകളില്‍

ഡയറക്ട് പ്ലാനുകളില്‍

ഫണ്ടില്‍ ഓഹരികള്‍ വാങ്ങിക്കുന്നതിനായി നല്‍കുന്ന ഫീയാണ് മ്യൂച്വല്‍ ഫണ്ട് ലോഡ്. ഫണ്ട് മാനേജരുടെ സേവനത്തിന് അനുസരിച്ച് ഇത് തിരികെ നല്‍കപ്പെടും. അതായത് നിങ്ങള്‍ പതിനായിരം രൂപയാണ് നിക്ഷേപിക്കുന്നത് എങ്കില്‍ അതിന്റെ 1 ശതമാനമായ 100 രൂപ നിക്ഷേപകന്‍ ഫണ്ട് വാങ്ങിക്കുന്നതിനുള്ള ചാര്‍ജായി നല്‍കണം. 9900 രൂപ മാത്രമേ നിക്ഷേപിക്കുന്നുള്ളു എന്നാണ് ഇതിനര്‍ഥം. എന്നാല്‍ ഈ തുക നല്‍കേണ്ടതില്ലാത്തതിനാല്‍ ഡയറക്ട് പ്ലാനുകളില്‍ 10,000 രൂപ തന്നെ നിക്ഷേപിക്കപ്പെടും.

Also Read : മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ നേടാം റിട്ടയര്‍മെന്റ് പ്രായമാകുമ്പോള്‍ 23 കോടി രൂപ

എസ്‌ഐപി രീതി തെരഞ്ഞെടുക്കാം

എസ്‌ഐപി രീതി തെരഞ്ഞെടുക്കാം

നിങ്ങളുടെ പക്കലുള്ള മൂലധനം ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിന് പകരമായി സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) രീതിയിലുള്ള നിക്ഷേപം തെരഞ്ഞെടുക്കാം. ഇതിലൂടെ ചെറിയ തുകകള്‍ സ്ഥിരമായി നിക്ഷേപിച്ച് കൂടുതല്‍ യൂണിറ്റുകള്‍ സ്വന്തമാക്കുവാന്‍ സാധിക്കും. കൂടാതെ ഒറ്റത്തവണ നിക്ഷേപം നടത്തും പോലെ ഏറ്റവും മികച്ച സമയം ഏതെന്നുള്ള ആശങ്കയും എസ്‌ഐപി നിക്ഷേപത്തില്‍ ആവശ്യമില്ല. ഒറ്റത്തവണ നിക്ഷേപത്തില്‍ ഉയര്‍ന്ന ആദായം നേടുവാന്‍ നിക്ഷേപകര്‍ക്ക് വിപണി താഴേക്ക് പോകുന്നതിനായി കാത്തിരിക്കേണം. എന്നാല്‍ ഇത് പ്രവചിക്കുവാന്‍ ഏറെക്കുറെ അസാധ്യമാണ് താനും.

Also Read : നിന്നുപോയ പോളിസികള്‍ വീണ്ടും ആരംഭിക്കാം; ഗംഭീര അവസരവുമായി എല്‍ഐസി

ഇന്‍ഡക്‌സ് ഫണ്ടുകളില്‍ നിക്ഷേപിക്കാം

ഇന്‍ഡക്‌സ് ഫണ്ടുകളില്‍ നിക്ഷേപിക്കാം

ഡയറക്ട് പ്ലാനുകളെപ്പോലെ കുറഞ്ഞ ചെലവില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കുന്ന രീതിയാണ് ഇന്‍ഡക്‌സ് ഫണ്ടുകളുടേതും. കൂടാതെ ഒരു ഇന്‍ഡക്‌സ് ഫണ്ടില്‍ നിക്ഷേപം നടത്തുന്നതിലൂടെയുള്ള പ്രധാന നേട്ടം അത് മാര്‍ക്കറ്റ് ഇന്‍ഡക്‌സ് പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് രൂപകല്‍പ്പന ചെയതിരിക്കുന്നത് എന്നതാണ്. ഇതിലൂടെ റിസ്‌ക് സാധ്യതകള്‍ കുറയ്ക്കുവാന്‍ സാധിക്കും.

Also Read : ദിവസം 1 രൂപ മാറ്റിവച്ചാല്‍ ലഭിക്കും 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്; ഈ സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയാമോ?

വൈവിധ്യവത്ക്കരിക്കുക

വൈവിധ്യവത്ക്കരിക്കുക

ഏതെങ്കിലും ഒരൊറ്റ ആസ്തി ഗണത്തില്‍ മാത്രമായി നിങ്ങളുടെ മൂലധനം നിക്ഷേപം നടത്താതിരിക്കുക. പകരം നിങ്ങളുടെ റിസ്‌ക് എടുക്കുവാനുള്ള താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ പല ആസ്തി ഗണങ്ങളിലായി നിക്ഷേപം നടത്താവുന്നതാണ്. സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ്, ലാര്‍ജ് ക്യാപ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിങ്ങള്‍ക്ക് നിക്ഷേപം നടത്തുവാന്‍ സാധിക്കും. കൂടുതല്‍ റിസ്‌ക് എടുക്കുവാന്‍ താത്പര്യമുള്ള നിക്ഷേപകനാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് കൂടുതല്‍ തുക സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ നിക്ഷേപിക്കാം. നിക്ഷേപത്തില്‍ ഏറെ ഉയര്‍ന്ന ആദായം നിക്ഷേപകന് നല്‍കുവാന്‍ കെല്‍പ്പുള്ളവയാണ് സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍.

Also Read : വിദേശത്ത് പഠിക്കണോ? എസ്ബിഐയുടെ ഈ പുതിയ വിദ്യാഭ്യാസ വായ്പയെക്കുറിച്ച് അറിയൂ

ഡെബ്റ്റ് വേണോ ഇക്വിറ്റി നിക്ഷേപം വേണോ?

ഡെബ്റ്റ് വേണോ ഇക്വിറ്റി നിക്ഷേപം വേണോ?

ഡെബ്റ്റ് ഫണ്ടുകള്‍ റിസ്‌ക് മുക്തമാണ്. കൂടാതെ അവയില്‍ നിന്നുമുള്ള ആദായം നിക്ഷേപകന് മുന്‍കൂട്ടി പ്രവചിക്കുവാനും സാധിക്കും. ഇതിന് നേരെ വിപരീതമായി കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്ന ഇക്വിറ്റി ഫണ്ടുകള്‍ വിപണിയിലെ ലാഭ നഷ്ടങ്ങള്‍ക്ക് വിധേയവുമാണ്. മ്യൂച്വല്‍ ഫണ്ടുകളിലൂടെ ഒരാള്‍ക്ക് ഡെബ്റ്റിലും ഇക്വിറ്റിയിലും നിക്ഷേപം നടത്തുവാന്‍ സാധിക്കും.

Also Read : കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി എല്‍ഐസി ജീവന്‍ തരുണ്‍ പോളിസി; ദിവസം 70 രൂപ മാറ്റിവയ്ക്കൂ, നേടാം 9 ലക്ഷം

10 മുതല്‍ 15 ശതമാനം വരെ അധിക നിക്ഷേപം

10 മുതല്‍ 15 ശതമാനം വരെ അധിക നിക്ഷേപം

പ്രായം ഉയരും തോറും നിക്ഷേപകര്‍ക്ക് റിസ്‌ക് ഏറ്റെടുക്കുവാനുള്ള താത്പര്യവും കുറയും. അതിനാല്‍ അത്തരം നിക്ഷേപകര്‍ അവരുടെ മൂലധനത്തില്‍ കൂടുതലും ഡെബ്റ്റില്‍ നിക്ഷേപിക്കുവാനാണ് താത്പര്യപ്പെടുക. തമ്പ് റൂള്‍ പ്രകാരം 100 ല്‍ നിന്നും നിങ്ങളുടെ പ്രായം കുറച്ചാല്‍ കിട്ടുന്ന സംഖ്യ എത്രയോ അതാണ് ഇക്വിറ്റിയില്‍ നിക്ഷേപിക്കുവാന്‍ അനുയോജ്യം. ഇനി നിക്ഷേപകന്‍ റിസ്‌ക് എടുക്കുവാന്‍ കൂടുതല്‍ താത്പര്യമുള്ള വ്യക്തിയാണെങ്കില്‍ ആ നിക്ഷേപ പരിധിയ്ക്ക് മുകളില്‍ 10 മുതല്‍ 15 ശതമാനം വരെ അധികം നിക്ഷേപം നടത്താവുന്നതാണ്.

Also Read : വായ്പാ തിരിച്ചടവ് മുടങ്ങിയോ? നിങ്ങള്‍ക്കുള്ള ഈ 5 അവകാശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂ

പ്രകടനം വിലയിരുത്തുക

പ്രകടനം വിലയിരുത്തുക

കൃത്യമായ കാലയളവില്‍ നിക്ഷേപകന്‍ തങ്ങളുടെ നിക്ഷേപകങ്ങളുടെ പ്രകടനം വിലയിരുത്തേണ്ടതുണ്ട്. ആവശ്യമുള്ള സമയത്ത് അനുയോജ്യമായ ഫണ്ടുകളില്‍ നിക്ഷേപം നടത്തുകയുമാവാം. ഒരു വര്‍ഷത്തില്‍ ഏറ്റവും ചുരുങ്ങിയത് ഒന്നോ രണ്ടോ തവണയെങ്കിലും നിക്ഷേപകര്‍ തങ്ങളുടെ പോര്‍ട്ട്‌ഫോളിയോ വിശകലനം ചെയ്യേണ്ടതുണ്ട്.

Read more about: mutual fund smart investment
English summary

five methods through which You can increase your mutual fund Investment returns; explained | മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തില്‍ നിന്നും മികച്ച ആദായം നേടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കൂ

five methods through which You can increase your mutual fund Investment returns; explained
Story first published: Friday, August 27, 2021, 10:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X