ഇ-കൊമേഴ്‌സ് മേഖലയില്‍ പുതിയ നിയന്ത്രണങ്ങള്‍; ഫ്‌ളാഷ് സെയില്‍ ഉള്‍പ്പെടെ ഇല്ലാതായേക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇ കൊമേഴ്‌സ് മേഖലയില്‍ വര്‍ധിച്ചു വരുന്ന തട്ടിപ്പുകള്‍ തടയിടാന്‍ സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്താന്‍ ഒരുങ്ങുന്നു. കൃത്യസമയത്ത് ഓര്‍ഡര്‍ ചെയ്ത ഉത്പ്പന്നം ഉപയോക്താവിന്റെ പക്കല്‍ എത്തിക്കാതിരിക്കുന്നതുള്‍പ്പെടെയുള്ള വീഴ്ചകള്‍ക്കെതിരെ ഇനി നടപടികള്‍ ഉണ്ടായേക്കും. ഒപ്പം ചില പ്രത്യേക ഫ്‌ളാഷ് സെയിലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും.

 

ഇ-കൊമേഴ്‌സ് മേഖലയില്‍ പുതിയ നിയന്ത്രണങ്ങള്‍; ഫ്‌ളാഷ് സെയില്‍ ഉള്‍പ്പെടെ ഇല്ലാതായേക്കാം
ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും, സ്വതന്ത്രവും നീതിയുക്തവുമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനും മേഖലയിലെ സുതാര്യത ഉറപ്പാക്കുന്നതിനും മേഖലയെ ശക്തിപ്പെടുത്തുവാനുമാണ് പുതിയ ഭേദഗതികള്‍ നടപ്പിലാക്കുന്നതെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വില്‍പത്രം എഴുതുന്നത് ഒഴിവാക്കാനാകില്ല;; ഓര്‍ക്കേണ്ട 5 കാര്യങ്ങള്‍ ഇവയാണ്

പ്രത്യേക ഉത്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്ന ഫ്ളാഷ് സെയിലുകള്‍ക്കായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരമില്ലാതാക്കുന്ന അധിക ഡിസ്‌കൗണ്ട് വില്‍പന ഇതോടെ ഇല്ലാതാകും.

ഈ 5 രൂപ, 10 രൂപാ നാണയങ്ങള്‍ കൈയ്യിലുണ്ടോ? പകരമായി നേടാം ലക്ഷങ്ങള്‍!

2020ലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ( ഇ കൊമേഴ്‌സ്) റൂള്‍സിലുള്ള ഈ ഭേദഗതികള്‍ക്ക് മേല്‍ സര്‍ക്കാര്‍ ആഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആരാഞ്ഞിരിക്കുകയാണ്. 15 ദിവസമാണ് സമയ പരിധി. നിര്‍ദേശങ്ങള്‍ 2021 ജൂലൈ 6 വരെ എന്ന ഇ-മെയിലില്‍ സമര്‍പ്പിക്കാം.

മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയില്‍ ഈ തുക നിക്ഷേപിച്ചാല്‍ 50ാം വയസ്സില്‍ 10 കോടി രൂപ സ്വന്തമാക്കാം!

2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി ചീഫ് കംപ്ലെയിന്‍സ് ഓഫീസര്‍മാരെ നിയമിക്കണമെന്നും മന്ത്രാലയത്തിന്റെ ഭേദഗതികളില്‍ പറയുന്നു. പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.

Read more about: e commerce
English summary

flash sales banned; e commerce platforms regulations purposed | ഇ-കൊമേഴ്‌സ് മേഖലയില്‍ പുതിയ നിയന്ത്രണങ്ങള്‍; ഫ്‌ളാഷ് സെയില്‍ ഉള്‍പ്പെടെ ഇല്ലാതായേക്കാം

flash sales banned; e commerce platforms regulations purposed
Story first published: Tuesday, June 22, 2021, 19:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X