എടിഎം ഇടപാടുകള്‍ മുതല്‍ പെന്‍ഷന്‍ വരെ; ആഗസ്ത് 1 മുതല്‍ നിത്യജീവിതത്തില്‍ വരുന്ന പ്രധാന സാമ്പത്തീക മാറ്റങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വരുന്ന ആഗസ്ത് 1 മുതല്‍ നമ്മുടെ നിത്യ ജീവിതത്തിലെ സാമ്പത്തീക കാര്യങ്ങളില്‍ പ്രധാനപ്പെട്ട ചില മാറ്റങ്ങളുണ്ടാകും. എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിലും, ശമ്പള-പെന്‍ഷന്‍ കാര്യത്തിലും, അടുക്കളയിലെ ഗ്യാസ് വിലയുടെ കാര്യത്തില്‍ വരെ നിങ്ങളെയത് നേരിട്ട് ബാധിക്കും. ആഗസ്ത് മാസം ആരംഭിക്കുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എന്തൊക്കെയാണ് ആ മാറ്റങ്ങള്‍ എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം. ആഗസ്ത് 1 മുതല്‍ നടപ്പിലാകുന്ന പ്രധാനപ്പെട്ട ചില മാറ്റങ്ങള്‍ ഇവയാണ്.

 

സ്വര്‍ണത്തില്‍ മാത്രമല്ല, ഇനി വെള്ളിയിലും നിക്ഷേപിക്കാം; സില്‍വര്‍ ഇടിഎഫ് വൈകാതെ എത്തിയേക്കും

എടിഎം ഇടപാടുകള്‍ ചിലവേറിയതാകും

എടിഎം ഇടപാടുകള്‍ ചിലവേറിയതാകും

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ പുതിയ ഉത്തരവ് പ്രകാരം ആഗസ്ത് 1 മുതല്‍ ബാങ്കുകള്‍ക്ക് എടിഎം ഇന്റര്‍ചേഞ്ച് ചാര്‍ജില്‍ 2 രൂപ വര്‍ധനവ് വരുത്താം. ഓരോ പണ ഇടപാടുകള്‍ക്കും 15 രൂപയില്‍ നിന്ന് 17 രൂപയായും, പണ ഇതര ഇടപാടുകള്‍ക്ക് 5 രൂപയില്‍ നിന്ന് 6 രൂപയായും ഇന്റര്‍ചേഞ്ച് ചാര്‍ജ് വര്‍ധിപ്പിക്കുവാനാണ് ജൂണ്‍ മാസത്തില്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരിക്കുന്നത്. ക്രെഡിറ്റ്്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പെയ്‌മെന്റുകള്‍ നടത്തുമ്പോള്‍ ബാങ്ക് വ്യാപാരികളില്‍ നിന്നും മറ്റ് ബാങ്കുകളില്‍ നിന്നും ഈടാക്കുന്ന ചാര്‍ജാണ് ഇന്റര്‍ചേഞ്ച് ചാര്‍ജ്.

ചെറുകിട കച്ചവടക്കാര്‍ക്ക് ഓവര്‍ ഡ്രാഫ്റ്റ് സേവനവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

മാസം 5 സൗജന്യ ഇടപാടുകള്‍

മാസം 5 സൗജന്യ ഇടപാടുകള്‍

നമുക്ക് അക്കൗണ്ട് ഉള്ള ബാങ്കിന്റെ അല്ലാതെ മറ്റ് ബാങ്കുകളുടെ എടിഎം സേവനങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ നമ്മുടെ ബാങ്ക് ആ ബാങ്കിന് നല്‍കുന്ന ചാര്‍ജും ഇന്റര്‍ചേഞ്ച് ചാര്‍ജിനത്തില്‍ ഉള്‍പ്പെടും. പുതിയ നിയമ പ്രകാരം സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്നും ഒരു മാസം 5 സൗജന്യ ഇടപാടുകളാണ് നടത്തുവാന്‍ സാധിക്കുക. മെട്രോ നഗരങ്ങളില്‍ 3 സൗജന്യ ഇടപാടുകളും മറ്റ് സ്ഥലങ്ങളില്‍ 5 സൗജന്യ ഇടപാടുകളും മറ്റ് ബാങ്കുകളിലെ എടിഎം വഴിയും ഉപയോക്താക്കള്‍ക്ക് ലഭിക്കും.

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുമ്പോള്‍ ഈ അബദ്ധങ്ങള്‍ നിങ്ങള്‍ക്കും സംഭവിച്ചേക്കാം

ഐസിഐസിഐ ബാങ്ക് സേവനങ്ങള്‍

ഐസിഐസിഐ ബാങ്ക് സേവനങ്ങള്‍

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക് തങ്ങളുടെ എടിഎം പണം പിന്‍വലിക്കലുകള്‍, ചെക്ക് ബുക്ക് ഇഷ്യൂ ചെയ്യല്‍ തുടങ്ങിയ ഇടപാടുകളില്‍ ചില മാറ്റങ്ങള്‍ ആഗസ്ത് 1 മുതല്‍ നടപ്പിലാക്കുന്നുണ്ട്. റെഗുലര്‍ സേവിംഗ്‌സ് അക്കൗണ്ടുകളില്‍ ഓരോ മാസവും 4 സൗജന്യ പണ ഇടപാടുകളാണ് ഐസിഐസിഐ ബാങ്ക് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോ റിസ്‌ക് കുറയ്ക്കുവാന്‍ ഇതാ 5 തന്ത്രങ്ങള്‍

ചെക്ക് ബുക്കുകളും ഇടപാടുകളും

ചെക്ക് ബുക്കുകളും ഇടപാടുകളും

സൗജന്യ പരിധിയ്ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 150 രൂപ വീതം അധിക ചാര്‍ജായി നല്‍കണം. വാല്യൂ ലിമിറ്റ് (നിക്ഷേപവും പിന്‍വലിക്കലുകളും ചേര്‍ന്ന തുക) ഹോം ബ്രാഞ്ചിലും (അക്കൗണ്ട് ആരംഭിച്ചിരിക്കുന്ന ബാങ്കിനെയാണ് ഹോം ബ്രാഞ്ച് എന്ന് പറയുന്നത്), മറ്റ് ശാഖകളിലെയും ഉള്‍പ്പെടെയാണ് കണക്കാക്കുന്നത്. ഒരു വര്‍ഷത്തേക്ക് 25 ലീഫകളുള്ള ചെക്ക് ബുക്കാണ് ഐസിഐസിഐ ബാങ്ക് സൗജന്യമായി നല്‍കുന്നത്. അതിന് ശേഷം അനുവിദക്കുന്ന 10 ലീഫുകളുള്ള ചെക്ക് ബുക്കുകള്‍ക്ക് 20 രൂപ ചാര്‍ജായി ഈടാക്കും.

ഓഹരി നിക്ഷേപത്തില്‍ സ്മാര്‍ട്ടാകാന്‍ വാറന്‍ ബഫറ്റിന്റെ നിക്ഷേപ നിയമങ്ങള്‍ പിന്തുടരാം!

ശമ്പളം, പെന്‍ഷന്‍, ഇഎംഐ

ശമ്പളം, പെന്‍ഷന്‍, ഇഎംഐ

നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (നാച്ച്)മായി ബന്ധപ്പെട്ട നിയമങ്ങളില്‍ ആര്‍ബിഐ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇനി നിങ്ങള്‍ക്ക് ശമ്പളമോ, പെന്‍ഷനോ ലഭിക്കുന്നതിനായി ആഴ്ചാവസാനം കടന്ന് പോകുന്നത് വരെ കാത്തിരിക്കേണ്ടതില്ല. ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ഈ സേവനം ഇനി നിങ്ങള്‍ക്ക് ലഭിക്കും. ജൂണ്‍ മാസത്തില്‍ കഴിഞ്ഞ വായ്പാ അവലോകന യോഗത്തിലാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് 24x7 ആര്‍ടിജിഎസ് സേവനം ലഭ്യമാക്കുമെന്ന് പ്രഖ്യാപിക്കുന്നത്. നിലവില്‍ ബാങ്ക് പ്രവൃത്തി ദിവസങ്ങളില്‍ മാത്രമാണ് നാച്ച് സേവനം ലഭ്യമാകുന്നത്. 2021 ആഗസ്ത് 1 മുതല്‍ ഇനി ആഴ്ചയില്‍ എല്ലാ ദിവസങ്ങളിലും സേവനം ലഭ്യമാകും.

സൊമാറ്റോയിലും ടെസ്ലയിലും നിക്ഷേപം നടത്തുകയില്ലെന്ന് രാകേഷ് ജുന്‍ജുന്‍വാല; കാരണമറിയാമോ?

എല്‍പിജി സിലിണ്ടര്‍ വില

എല്‍പിജി സിലിണ്ടര്‍ വില

ലിക്വിഡ് പെട്രോളിയം ഗ്യാസ് (എല്‍പിജി) സിലിണ്ടറുകളുടെ വിലയിലും മാറ്റമുണ്ടാകും. ഓരോ മാസത്തിന്റെയും തുടക്കത്തിലാണ് സിലിണ്ടര്‍ വില നിശ്ചയിക്കപ്പെടുന്നത്. ഇതുവരെ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല എങ്കിലും അടുത്ത മാസത്തില്‍ ഗ്യാസ് സിലിണ്ടര്‍ വിലയില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷപ്പെടുന്നത്.

ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ എങ്ങനെ നടത്താം?

ഫോറം 15സിഎ/ 15സിബി സമയ പരിധി അവസാനിക്കും

ഫോറം 15സിഎ/ 15സിബി സമയ പരിധി അവസാനിക്കും

നികുതിദായകര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി ഫോറം 15സിഎ/ 15സിബി നേരിട്ടുള്ള രീതിയില്‍ സമര്‍പ്പിക്കുന്നതിനുള്ള സമയ പരിധി ആദായ നികുതി വകുപ്പ് നീട്ടി നല്‍കിയിരുന്നു. ആഗസ്ത് 15നാണ് ഈ സമയ പരിധി അവസാനിക്കുന്നത്.

വിപണിയില്‍ കാളക്കൂറ്റന്‍ മേയുമ്പോള്‍ തെരഞ്ഞെടുക്കാവുന്ന മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ ഇവയാണ്

ആര്‍ബിഐയുടെ ക്രെഡിറ്റ് പോളിസി

ആര്‍ബിഐയുടെ ക്രെഡിറ്റ് പോളിസി

ആഗസ്ത് മാസത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ക്രെഡിറ്റ് പോളിസി പ്രഖ്യാപിക്കും. പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ പണ നയ കമ്മിറ്റി തീരുമാനിച്ചേക്കാം. ആഗസ്ത് ആദ്യ വാരത്തിലാണ് കമ്മിറ്റി യോഗം ചേരുന്നത്. ഒരു വര്‍ഷത്തില്‍ 6 തവണയാണ് പണനയ കമ്മിറ്റി യോഗം ചേരുക. ജൂണ്‍ മാസത്തില്‍ നടന്ന അവസാന യോഗത്തില്‍ പലിശ നിരക്കുകളില്‍ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല.

നിക്ഷേപം നടത്തുവാന്‍ മികച്ച ഓഹരികള്‍ എങ്ങനെ തെരഞ്ഞെടുക്കാം

ഹോണ്ട കാറുകളുടെ വില

ഹോണ്ട കാറുകളുടെ വില

ഹോണ്ട കാര്‍സ് ഇന്ത്യ വീണ്ടും കാറുകളുടെ വില വര്‍ധിപ്പിച്ചിരിക്കുകയാണ്. ആഗസ്ത് മാസം മുതല്‍ ഹോണ്ടയുടെ കാറുകള്‍ വാങ്ങിക്കണമെങ്കില്‍ അധിക വില നല്‍കേണ്ടി വരും. നിര്‍മാണച്ചിലവുകളിലെ വര്‍ധനവ് കാരണമാണ് ജപ്പാന്‍ ആസ്ഥാനമായുള്ള ഹോണ്ട കമ്പനി വാഹനങ്ങളുടെ വില ഉയര്‍ത്തുവാന്‍ തീരുമാനമെടുത്തിരിക്കുന്നത്.

Read more about: finance
English summary

from ATM transactions to Pension; know the important day to day life financial changes from august 1 | എടിഎം ഇടപാടുകള്‍ മുതല്‍ പെന്‍ഷന്‍ വരെ; ആഗസ്ത് 1 മുതല്‍ നിത്യജീവിതത്തില്‍ വരുന്ന പ്രധാന സാമ്പത്തീക മാറ്റങ്ങള്‍

from ATM transactions to Pension; know the important day to day life financial changes from august 1
Story first published: Tuesday, July 27, 2021, 12:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X