2021-ല്‍ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വരുമാനം നല്‍കുന്ന 10 ഐടി ജോലികള്‍ ഏതൊക്കെയാണെന്നറിയാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മികച്ച തൊഴിലും ഉയര്‍ന്ന വരുമാനവും ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? ഓരോ കാലഘട്ടങ്ങള്‍ക്കനുസരിച്ചും മറ്റെല്ലാം മാറുന്നത് പോലെ, തൊഴില്‍ മേഖലകളിലും ഏറ്റക്കുറച്ചിലുകളും മാറ്റങ്ങളുമെല്ലാം കാലാകാലം ഉണ്ടാകാറുണ്ട്. ഡോക്ടര്‍മാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുകള്‍, മര്‍ച്ചന്റ് നേവി തുടങ്ങി എക്കാലവും ഉയര്‍ന്ന ഡിമാന്റ് ഉള്ളതും മികച്ച വേതനം ഉറപ്പു നല്‍കുന്നതുമായ പരമ്പരാഗത തൊഴില്‍ മേഖലകള്‍യ്ക്ക് പുറമേ ഇന്ന് നവീനമായ മികച്ച പല തൊഴില്‍ സാധ്യതകളും പുതുതലമുറ തൊഴിലന്വേഷകരുടെ മുന്നിലുണ്ട്.

 

പുതിയ തൊഴിലുകള്‍

പുതിയ തൊഴിലുകള്‍

ബിസിനസ് അനലിസ്റ്റുകള്‍, സൈബര്‍ സെക്യൂരിറ്റി പ്രൊഫഷണലുകള്‍ തുടങ്ങിയവ ഏറ്റവും മികച്ച വേതനം ഉറപ്പു നല്‍കുന്ന പുതിയ കാല തൊഴിലുകളാണ്. അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന സാങ്കേതിക മേഖലകളുമായി എത്ര മികച്ച രീതിയില്‍ നിങ്ങള്‍ക്ക് യോജിച്ചു പോകുവാനും അവയെ ഉള്‍ക്കൊള്ളുവാനും സാധിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ മേഖലകളില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന വേതനം നിശ്ചയിക്കപ്പെടുന്നത്. വിദ്യാഭ്യാസ യോഗ്യതയും, തൊഴില്‍ പരിചയവും അതിന് ശേഷം മാത്രമേ പരിഗണിക്കുകയുള്ളൂ.

ഉയര്‍ന്ന വരുമാനം നല്‍കുന്ന 10 ഐടി ജോലികള്‍

ഉയര്‍ന്ന വരുമാനം നല്‍കുന്ന 10 ഐടി ജോലികള്‍

പഠനം പൂര്‍ത്തിയാക്കി ഒരു തുടക്കക്കാരനെന്ന നിലയില്‍ തൊഴില്‍ വിപണിയിലേക്ക് കടക്കുന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതും ശ്രമകരവുമായ പ്രവൃത്തിയാണ്. വിപണിയില്‍ പല തരത്തിലുള്ള തൊഴില്‍ അവസരങ്ങളുണ്ടാകും. തങ്ങളുടെ കഴിവുകളും താത്പര്യവും അനുസരിച്ച് അനുയോജ്യമായ തൊഴില്‍ മേഖല തെരഞ്ഞെടുക്കുകയാണ് ഓരോ ഉദ്യോഗാര്‍ഥിയും ചെയ്യേണ്ടത്. ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും ഡിമാന്റും ഒപ്പം ഉയര്‍ന്ന വേതനവും വാഗ്ദാനം ചെയ്യുന്ന പത്ത് തൊഴില്‍ മേഖലകള്‍ ഏതൊക്കെയാണെന്നാണ് ഇനി പറയുവാന്‍ പോകുന്നത്. വരും വര്‍ഷങ്ങളിലും രാജ്യത്തെ ഏറ്റവും ആകര്‍ഷകങ്ങളായ തൊഴില്‍ മേഖലകളും ഇവയായിരിക്കും.

1. ഡാറ്റ സയന്റിസ്റ്റുകള്‍

1. ഡാറ്റ സയന്റിസ്റ്റുകള്‍

ഇന്ന് ധാരാളം കമ്പനികള്‍ അന്വേഷിക്കുന്ന പ്രൊഫഷണലുകളില്‍ ഒന്നാണ് ഡാറ്റ സയന്റിസ്റ്റുകള്‍. കാരണം മിക്ക കമ്പനികളും ഇന്ന് വലിയ തോതില്‍ ബിഗ് ഡാറ്റയില്‍ നിക്ഷേപം നടത്തുന്നുണ്ട്. ഈ ബിഗ് ഡാറ്റയുടെ അപഗ്രഥനത്തിലൂടെയാണ് കമ്പനികള്‍ ഉത്പ്പന്നങ്ങളുടെയും സേവനങ്ങളുടേയും ഗുണമേന്മ മെച്ചപ്പെടുത്തുന്നതും ഉപഭോക്തൃ കേന്ദ്രീകൃത തീരുമാനങ്ങളിലേക്ക് എത്തുന്നതും. ഇത്തരത്തില്‍ ഡാറ്റയെ അടിസ്ഥാനമാക്കി ബിസിനസ് ഉയര്‍ത്തുന്നതിന് സഹായകമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനാണ് കമ്പനികള്‍ ഡാറ്റ സയന്റിസ്റ്റുകള്‍ക്ക് തൊഴിലവസരം നല്‍കുന്നത്. നിലവില്‍ ഡാറ്റ പ്രൊഫഷണലുകള്‍ക്ക് ഉയര്‍ന്ന ഡിമാന്റ് ആണുള്ളത്. വരും വര്‍ഷങ്ങളില്‍ ഇത് വീണ്ടും ഉയരുവാനാണ് സാധ്യത.

ഡാറ്റ സയന്റിസ്റ്റ് വേതനം

ഡാറ്റ സയന്റിസ്റ്റ് വേതനം

സാധാരണഗതിയില്‍ തുടക്കക്കാരനായ ഒരു ഡാറ്റ സയന്റിസ്റ്റ് 7 ലക്ഷം രൂപ വരെയാണ് പ്രതിവര്‍ഷം വേതനം വാങ്ങിക്കുന്നത്. സീനിയര്‍ ആകുമ്പോള്‍ അത് 21 മുതല്‍ 25 ലക്ഷം രൂപ വരെയാകാം. പ്രോഗ്രാമിംഗ്, ഡാറ്റ വിഷ്വലൈസേഷന്‍, മെഷീന്‍ ലേര്‍ണിംഗ്, അനലറ്റില്‍ സ്‌കില്‍ തുടങ്ങിയവയാണ് ഒരു ഡാറ്റ സയന്റിസ്റ്റിന് ആവശ്യമായ അടിസ്ഥാന കഴിവുകള്‍. കമ്പ്യൂട്ടര്‍ സയന്‍സ്, ഗണിതം, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും ബിരുദം, ഡാറ്റ സയന്‍സ് സര്‍ട്ടിഫിക്കേഷന്‍ എന്നിവയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

2. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രൊഫഷണലുകള്‍

2. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രൊഫഷണലുകള്‍

ഇന്ത്യയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രൊഫഷണലുകളുടെ എണ്ണം വളരെ കുറവാണ്. കമ്പനികള്‍ ആവശ്യപ്പെടുന്നതിന് മതിയായ എണ്ണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രൊഫഷണലുകള്‍ നിലവില്‍ രാജ്യത്ത് ഇല്ല. അതിനാല്‍ തന്നെ മികച്ച യോഗ്യതയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രൊഫഷണലുകള്‍ക്കായി മുന്‍നിര കമ്പനികള്‍ മത്സരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്‍ഗൊരിതം, പ്രോഗ്രാമിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ളതായിരിക്കും ജോലി. 26 ലക്ഷം രൂപ പ്രതി വര്‍ഷ ശന്വളം പ്രതീക്ഷിക്കാം. പ്രോഗ്രാമിംഗ്, അനലറ്റിക്കല്‍, റോബോട്ടിക്‌സ്, സ്റ്റാറ്റിസ്റ്റിക്കല്‍ തുടങ്ങിയ മേഖലകളിലാണ് പ്രാവീണ്യം വേണ്ടത്.

3. സൈബര്‍ സെക്യൂരിറ്റി പ്രൊഫഷണലുകള്‍

3. സൈബര്‍ സെക്യൂരിറ്റി പ്രൊഫഷണലുകള്‍

ഇന്ന് എല്ലാ ബിസിനസുകള്‍ക്കും ഓണ്‍ലൈന്‍ മേഖലയിലും സാന്നിധ്യമുണ്ട്്. അതിനാല്‍ തന്നെ അവയുടെ ഡിജിറ്റല്‍ ആസ്തികളുടെ സുരക്ഷയും സംരക്ഷണവും ബിസിനസുകള്‍ക്ക് പ്രധാനപ്പെട്ട കാര്യമാണ്. അതിനാല്‍ തന്നെ സൈബര്‍ സെക്യൂരിറ്റി പ്രൊഫഷണലുകള്‍ക്കായുള്ള ആവശ്യകതയും ഉയരുകയാണ്. സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് ബിസിനസിനെ സംരക്ഷിക്കുകയാണ് അവരുടെ കര്‍ത്തവ്യം. 30 മുതല്‍ 40 ലക്ഷം രൂപ വരെയാണ് സൈബര്‍ സെക്യൂരിറ്റി പ്രൊഫഷണലുകള്‍ക്ക് നിലവില്‍ പ്രതിവര്‍ഷം ലഭിക്കുന്ന വേതനം.

4. മെഷീന്‍ ലേര്‍ണിംഗ് പ്രൊഫഷണലുകള്‍

4. മെഷീന്‍ ലേര്‍ണിംഗ് പ്രൊഫഷണലുകള്‍

ഡാറ്റയെ അടിസ്ഥാനമാക്കി ബിസിനസ് തീരുമാനങ്ങള്‍ എടുക്കുവാന്‍ സഹായിക്കുന്നവരാണ് മെഷീന്‍ ലേര്‍ണിംഗ് പ്രൊഫഷണലുകള്‍. ഓരോ വര്‍ഷം മെഷീന്‍ ലേര്‍ണിംഗ് പ്രൊഫഷണലുകള്‍ക്കായുള്ള ആവശ്യകത ഉയര്‍ന്നു വരികയാണ്. 22 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിത വാര്‍ഷിക വരുമാനം. പ്രോഗ്രാമിംഗ്, സ്റ്റാറ്റിസ്റ്റിക്‌സ്, സിസ്റ്റം ഡിസൈന്‍, ഡാറ്റ അനാലിസിസ് തുടങ്ങിയ മേഖലകളിലാണ് പ്രാവീണ്യം വേണ്ടത്.

5. ഫുള്‍ സ്റ്റാക്ക് ഡവലപ്പര്‍

5. ഫുള്‍ സ്റ്റാക്ക് ഡവലപ്പര്‍

കമ്പനിയുടെ മൊത്തത്തിലുള്ള വെബ് ഡെവല്പ്പമെന്റും അവയുടെ കൈകാര്യവുമാണ് ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍മാരുടെ ഉത്തരവാദിത്വം. 20 ശതമാനത്തിലേറെ വര്‍ധനവാണ് ഫുള്‍ സ്റ്റാക്ക് ഡവലപ്പര്‍മാരുടെ ആവശ്യകതയില്‍ ഇപ്പോള്‍ രാജ്യത്ത് ഉണ്ടായിരിക്കുന്നത്. നിങ്ങള്‍ കോഡിംഗ് ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കില്‍ ജാവ, സിഎസ്എസ്, പൈത്തണ്‍, റൂബിഓണ്‍റെയില്‍സ് തുടങ്ങിയ കോഡിംഗ് ഭാഷകളില്‍ പ്രാവീണ്യമുണ്ടെങ്കില്‍ ഉയര്‍ന്ന വേതനത്തോടു കൂടിയ ജോലി നിങ്ങള്‍ക്ക് സ്വന്തമാക്കാം. കോഡിംഗ്, ക്ലൗഡ്, ഡാറ്റാ ബേസ് തുടങ്ങിയ മേഖലകളിലാണ് പ്രാവീണ്യം വേണ്ടത്.

6. ക്ലൗഡ് കംപ്യൂട്ടിംഗ് പ്രൊഫഷണലുകള്‍

6. ക്ലൗഡ് കംപ്യൂട്ടിംഗ് പ്രൊഫഷണലുകള്‍

2020ല്‍ 4 ബില്യണ്‍ ഡോളറാണ് ഇന്ത്യന്‍ ക്ലൗഡ് കംപ്യൂട്ടിംഗ് മേഖലയുടെ മൂല്യം. ക്ലൗഡ് സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍, ക്ലൗഡ് ആര്‍ക്കിടെക്റ്റുകള്‍, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ച്വര്‍ എഞ്ചീനീയര്‍മാര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍ക്ക് വലിയ ഡിമാന്റാണ് ഇപ്പോഴുള്ളത്. 30 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിത പ്രതിവര്‍ഷ വരുമാനം.

7. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍

7. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍

ഐടി പ്രൊഫഷണലുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യ പ്രസിദ്ധമാണ്. അന്താരാഷ്ട്ര ഭീമന്‍ കമ്പനികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പ്രൊഫഷണലുകളെ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനാല്‍ തൊഴില്‍ മേഖലയുടെ ആകര്‍ഷണീയതയും ഉയരുകയാണ്. 4 -5 വര്‍ഷത്തെ തൊഴില്‍ പരിചയമുള്ള സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക് 10 മുതല്‍ 12 ലക്ഷം രൂപ വരെ വരുമാനം ലഭിക്കും. സീനിയര്‍ പ്രൊഫഷണലുകള്‍ക്ക് 25 മുതല്‍ 30 ലക്ഷം വരെ പ്രതിവര്‍ഷ വരുമാനം പ്രതീക്ഷിക്കാം.

8. ഡെവ്ഒപ്‌സ് എഞ്ചിനീയര്‍

8. ഡെവ്ഒപ്‌സ് എഞ്ചിനീയര്‍

ഡെവ്ഒപ്‌സ് എഞ്ചിനീയര്‍മാര്‍ ഓപ്പറേഷന്‍സ് ടീമിന്റെയും ഡെവലപ്പ്‌മെന്റ് ടീമിന്റെയും ഭാഗമാണ്. ഓട്ടോമേഷന്‍ നടപ്പിലാക്കുക എന്നതാണ് ഡെവ്ഒപ്‌സ് എഞ്ചിനീയര്‍മാരുടെ പ്രധാന ഉത്തരവാദിത്വം. ഡെവല്പ്പ്‌മെന്റിലും നെറ്റുവര്‍ക്കിംഗ് ഓപ്പറേഷനുകളിലും ഭാഗമാവുകയും വേണം. പുതിയ അപ്ലിക്കേഷനുകളുടെ ഡെവലപ്‌മെന്റ് പ്രവര്‍ത്തനങ്ങളും നടത്തേണ്ടതുണ്ട്.

9. ബ്ലോക്ക്‌ചെയിന്‍ എഞ്ചിനീയര്‍

9. ബ്ലോക്ക്‌ചെയിന്‍ എഞ്ചിനീയര്‍

ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനം വ്യാപകമായതോടു കൂടി ഫിന്‍ടെക് മേഖലകളില്‍ ഉള്‍പ്പെടെ ബ്ലോക്ക്‌ചെയിനിന് പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്. നിരവധി തൊഴില്‍ അവസരങ്ങളാണ് ഈ മേഖലയില്‍ നിലവിലുള്ളത്. പ്രോഗ്രാമിംഗ്, സെക്യൂരിറ്റി പ്രോട്ടോക്കോള്‍ സ്റ്റാക്ക്‌സ്, ക്രിപ്‌റ്റോ ലൈബ്രറീസ്, തുടങ്ങിയ മേഖലകളിലാണ് പ്രാവീണ്യം വേണ്ടത്.

10. ഐഒടി സൊല്യൂഷന്‍സ് ആര്‍ക്കിടെകറ്റ്

10. ഐഒടി സൊല്യൂഷന്‍സ് ആര്‍ക്കിടെകറ്റ്

ഒരു സ്ഥാപനത്തിലെ എല്ലാ ഐഒടി പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്ന ലീഡര്‍ഷിപ്പ് റോളാണിത്. പ്രോഗ്രാമിംഗ്, ഹാര്‍ഡ് വെയര്‍ ഡിസൈന്‍, ആര്‍ക്കിടെക്ചര്‍ തുടങ്ങിയ മേഖലകളില്‍ മികച്ച പ്രാവീണ്യം ആവശ്യമാണ്. ബിസിനസ് ആവശ്യങ്ങളെ സാങ്കേതിക പരിഹാരങ്ങളാക്കി മാറ്റുകയാണ് ഇവര്‍ ചെയ്യുന്നത്.

Read more about: job it
English summary

From Data Scientists To IoT Solutions Architect: Highest Earning IT jobs In 2021|2021-ല്‍ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വരുമാനം നല്‍കുന്ന 10 ഐടി ജോലികള്‍ ഏതൊക്കെയാണെന്നറിയാമോ?

From Data Scientists To IoT Solutions Architect: Highest Earning IT jobs In 2021
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X