നിങ്ങളുടെ പങ്കാളിക്ക് നികുതി ലാഭിക്കുന്നതില്‍ നിങ്ങളെ സഹായിക്കാന്‍ സാധിക്കുമോ? അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ഭാര്യയ്ക്ക് നിങ്ങളുടെ ആദായ നികുതി ലാഭിക്കുന്നതില്‍ വലിയ പങ്കു വഹിക്കാന്‍ സാധിക്കുമെന്ന് പലര്‍ക്കും അറിയില്ല. ഇന്ത്യന്‍ സര്‍ക്കാറിന്റെ സ്ത്രീകള്‍ക്കായുള്ള പ്രത്യേക നിയമമനുസരിച്ച് പുരുഷന്മാര്‍ക്ക് നികുതി ഇളവുകളില്‍ ഇരട്ടി നേട്ടം ലഭിക്കും. അതെങ്ങനെയാണ്?

 

നിങ്ങളുടെ പങ്കാളിക്ക് നികുതി ലാഭിക്കുന്നതില്‍ നിങ്ങളെ സഹായിക്കാന്‍ സാധിക്കുമോ? അറിയാം

ആരോഗ്യ ഇന്‍ഷുറന്‍സ്

കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏവരും ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നുണ്ട്. എങ്ങനെ ആശുപത്രികളിലെ ഉയര്‍ന്ന ചികിത്സാ ചിലവില്‍ നിങ്ങളെ സഹായിക്കുന്നതിനൊപ്പം നികുതി ഇളവും നേടിത്തരുന്നതെങ്ങനെയെന്ന് പറയാം.

ഏറ്റവും മികച്ച സ്ഥിര നിക്ഷേപമാണോ നിങ്ങളന്വേഷിക്കുന്നത്? കണ്ടെത്താനുള്ള മാര്‍ഗമിതാ!
നിങ്ങള്‍ 60 വയസ്സിന് താഴെയുള്ള വ്യക്തിയാണെങ്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിലൂടെ 25,000 രൂപ വരെ ലാഭിക്കുവാനും നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ ഭാര്യയ്ക്കും കുഞ്ഞിനും വേണ്ടി പ്രീമിയം നേടാം. ആദായ നികുതി നിയമത്തിലെ വകുപ്പ് 80ഡി പ്രകാരം നിങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കും. 60 വയസ്സിന് മുകളില്‍ പ്രായമുള്ള വ്യക്തികള്‍ക്ക് 50,000 രൂപ വരെ നികുതി നേട്ടം ലഭിക്കും.

സംയുക്ത ഭവനവായ്പ

നികുതി ലാഭിക്കുവാനുള്ള ഒരു എളുപ്പ മാര്‍ഗമാണ് ഭവന വായ്പകള്‍. നിങ്ങള്‍ ഒരു സംയുക്ത ഭവന വായ്പ എടുക്കുകയാണെങ്കില്‍ ഇഎംഐ തിരിച്ചടവ് നടത്തുന്ന വ്യക്തികള്‍ക്ക് നികുതി കിഴിവ് ലഭിക്കും. വകുപ്പ് 80സിയുടെ കീഴില്‍ 1.5 ലക്ഷം രൂപ വീതമാണ് ഇരുവര്‍ക്കും നികുതി ഇളവ് ലഭിക്കുക. അതേ സമയം വകുപ്പ് 24 പ്രകാരം പലിശ വിഭാഗത്തില്‍ 2 ലക്ഷം രൂാ വീതം കിഴിവും ലഭിക്കും.

കോവിഡ് 19 ഇന്‍ഷുറന്‍സ്; നോമിനിയ്ക്ക് ലഭിയ്ക്കുന്നത് 2 ലക്ഷം രൂപ - പിഎംജെജെബിവൈ പദ്ധതിയെക്കുറിച്ച് അറിയാം

ലൈഫ് ഇന്‍ഷുറന്‍സ്

ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുകയാണ് നികുതി നേട്ടം സ്വന്തമാക്കുവാനുള്ള ഏറെ എളുപ്പമുള്ള മാര്‍ഗം. നിങ്ങള്‍ സംയുക്തമായി ഒരു പോളിസി എടുക്കുകയാണെങ്കില്‍ നിങ്ങളുടെ പങ്കാളിക്കും എന്തെങ്കിലും സംഭവിച്ചാലും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരില്ല. കുറഞ്ഞ പ്രീമിയം തുകയെന്ന നേട്ടവും അതിനൊപ്പം ലഭിക്കും. വകുപ്പ് 80സിയ്ക്ക് കീഴിലുള്ള നികുതി ഇളവിനും അര്‍ഹതയുണ്ടാകും.

വിദ്യാഭ്യാസ വായ്പ

കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ വായ്പകള്‍ക്കും വകുപ്പ് 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. രണ്ട് കുട്ടികളുണ്ടെങ്കില്‍ രണ്ട് പേര്‍ക്കും ഈ ആനുകൂല്യം നേടുവാന്‍ സാധിക്കും.

Read more about: incometax
English summary

From Joint Home Loan To Health Insurance: Best Ways How Can Your Wife Help You In Income Tax Saving | നിങ്ങളുടെ പങ്കാളിക്ക് നികുതി ലാഭിക്കുന്നതില്‍ നിങ്ങളെ സഹായിക്കാന്‍ സാധിക്കുമോ? അറിയാം

From Joint Home Loan To Health Insurance: Best Ways How Can Your Wife Help You In Income Tax Saving
Story first published: Thursday, May 27, 2021, 21:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X