പിഎഫ് അക്കൗണ്ട് ആരംഭിക്കുന്നത് വഴി നേട്ടങ്ങള്‍ പലതാണ്! കൂടുതലറിയേണ്ടേ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശമ്പള വേതനക്കാരായ വ്യക്തികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന നിക്ഷേപോപാധിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ്. ലളിതമായി പിഎഫ് എന്നും ഇപിഎഫിനെ നാം വിളിക്കാറുണ്ട്. സംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കായുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്.

 
പിഎഫ് അക്കൗണ്ട് ആരംഭിക്കുന്നത് വഴി നേട്ടങ്ങള്‍ പലതാണ്! കൂടുതലറിയേണ്ടേ?

റിട്ടയര്‍മെന്റ് കാലത്തേക്ക് ജീവനക്കാര്‍ക്കായുള്ള സമ്പാദ്യ പദ്ധതിയായും ഒരു സാമൂഹ്യ സുരക്ഷാ പദ്ധതി എന്ന നിലയിലും സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്ക് ഈ സേവനം നല്‍കി വരുന്നു. ജീവനക്കാരന് ഒപ്പം തൊഴിലുടമയും ഇപിഎഫിലേക്ക് വിഹിതം നിക്ഷേപിക്കും. ഫണ്ട് കൈകാര്യം ചെയ്യുന്നത് സര്‍ക്കാരാണ്. റിട്ടയര്‍ ചെയ്യുന്ന സമയത്ത് അക്കൗണ്ടിലെ തുക ജീവനക്കാരന്‍ പിന്‍വലിക്കുകയുമാണ് ചെയ്യുക. നിക്ഷേപത്തിന്മേല്‍ പലിശയും ജീവനക്കാരന് നിക്ഷേപകാലത്തുടനീളം ലഭിക്കുകയും ചെയ്യും.

കിസ്സാന്‍ വികാസ് പത്രയിലൂടെ ചുരുങ്ങിയ കാലയളവില്‍ നിങ്ങളുടെ സമ്പാദ്യം ഇരട്ടിയാക്കാം! കുടൂതല്‍ അറിയേണ്ടേ?

എന്നാല്‍ ഇവയ്ക്ക് പുറമേ പിഎഫ് അക്കൗണ്ട് ആരംഭിക്കുന്നത് കൊണ്ട് മറ്റു ചില നേട്ടങ്ങള്‍ കൂടിയുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

വായ്പകള്‍

പിഎഫ് അക്കൗണ്ടിലെ തുകയ്ക്ക് മേല്‍ വായ്പ എടുക്കുവാന്‍ പിഎഫ്് ഉപയോക്താവിന് സാധിക്കും. പിഎഫ് ബാലന്‍സ് തുകയ്ക്ക് മേല്‍ നല്‍കുന്ന വായ്പയുടെ പലിശ നിരക്ക് 1 ശതമാനമാണ്. വായ്പ ലഭിച്ച് 3 വര്‍ഷത്തിനകം വായ്പാ തിരിച്ചടവ് നടത്തുകയും വേണം.

കോടിപതിയായി റിട്ടയര്‍ ചെയ്യൂ; ഓരോ മാസവും 50,000 രൂപ പെന്‍ഷനും

നികുതി നേട്ടങ്ങള്‍

പിഎഫിലേക്കുള്ള ജീവനക്കാരന്റെ വിഹിതം ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം നികുതി ഇളവിന് അര്‍ഹമാണ്. കൂടാതെ നിക്ഷേപിക്കുന്ന തുകയില്‍ നിന്ന് ലഭിക്കുന്ന പലിശയും ആദായ നികുതി മുക്തമാണ്. 3 വര്‍ഷത്തിലേറെ കാലയളവില്‍ നിങ്ങള്‍ പിഎഫ് അക്കൗണ്ട് നിക്ഷേപം നടത്താതെ അക്കൗണ്ട് നിഷ്‌ക്രിയമായി നിലനിര്‍ത്തിയാലും അതില്‍ നിന്നും നിങ്ങള്‍ക്ക് പലിശ ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 5 വര്‍ഷത്തെ തുടര്‍ച്ചയായ സേവനത്തിന് ശേഷം ഇപിഎഫ് പിന്‍വലിക്കുമ്പോഴും നിങ്ങള്‍ക്ക് നികുതി ബാധ്യതയുണ്ടാവില്ല എന്നതും ഓര്‍ക്കേണ്ടതാണ്.

ദിവസം 100 രൂപ മാറ്റി വച്ചാലും കോടിപതിയാകാം; നിക്ഷേപം എങ്ങനെ?

സൗജന്യ ഇന്‍ഷുറന്‍സ്

എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് (ഇഡിഎല്‍ഐ) പദ്ധതിയ്ക്ക് കീഴില്‍ സജീവമായ ഒരു ഇപിഎഫ്ഒ അംഗം സേവന കാലയളവിനുള്ളില്‍ മരണപ്പെട്ടാല്‍ അദ്ദേഹത്തിന്റെ നോമിനിയ്‌ക്കോ നിയമപരമായുള്ള പിന്‍ഗാമിയ്‌ക്കോ 7 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ലഭിക്കും.

പെന്‍ഷന്‍

ചുരുങ്ങിയത് 15 വര്‍ഷത്തേക്കെങ്കിലും തുടര്‍ച്ചയായ പിഎഫ് നിക്ഷേപം നടത്തിയാല്‍ ആ പിഎഫ് അക്കൗണ്ട് ഉടമയ്ക്ക് 58 വയസ്സിന് ശേഷം പെന്‍ഷന്‍ ലഭിക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കും. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം ഇപിഎഫിലേക്ക് ജീവനക്കാരനും തൊഴില്‍ ദാതാവും നിക്ഷേപിക്കുമ്പോള്‍ അതില്‍ തൊഴില്‍ ദാതാവിന്റെ വിഹിതത്തില്‍ നിന്നും 8.33 ശതമാനം എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിലേക്കാണ് വകയിരുത്തുന്നത്.

ദിവസം 167 രൂപ മാറ്റി വയ്ക്കൂ, റിട്ടയര്‍ ചെയ്യുമ്പോള്‍ 11.33 കോടി രൂപ നേടാം; എവിടെ നിക്ഷേപിക്കണമെന്നറിയാമോ?

നേരത്തേയുള്ള പിന്‍വലിക്കല്‍

5 മുതല്‍ 10 വര്‍ഷം വരെയുള്ള സേവനം പൂര്‍ത്തിയായാല്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായും, ഭവന വായ്പാ തിരിച്ചടവിനായും തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലും ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് അക്കൗണ്ടിലെ തുക ഭാഗികമായി പിന്‍വലിക്കുവാന്‍ സാധിക്കും.

Read more about: pf
English summary

from Loans to Pension; know what are the additional benefits you will get from the pf account | പിഎഫ് അക്കൗണ്ട് ആരംഭിക്കുന്നത് വഴി നേട്ടങ്ങള്‍ പലതാണ്! കൂടുതലറിയേണ്ടേ?

from Loans to Pension; know what are the additional benefits you will get from the pf account
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X