ഇന്ത്യയിലെ ഏറ്റവും മികച്ച സ്വര്‍ണ സമ്പാദ്യ പദ്ധതികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ കാണുന്നത്. സ്വര്‍ണത്തിന് നാള്‍ക്കുനാള്‍ വില വര്‍ധിക്കുമ്പോള്‍ കയ്യിലുള്ള പണം പൊന്നില്‍ നിക്ഷേപിക്കാന്‍ സാധാരണക്കാര്‍ ആലോചിക്കുന്നു. എന്നാല്‍ പണം രൊക്കം കൊടുത്ത് സ്വര്‍ണം വാങ്ങിക്കാന്‍ പലര്‍ക്കും കഴിയാറില്ല. ഇത്തരം സന്ദര്‍ഭങ്ങളിലാണ് സ്വര്‍ണ നിക്ഷേപ/സമ്പാദ്യ പദ്ധതികളുടെ പ്രസക്തി.

ഒരു നിശ്ചിത കാലയളവില്‍ പണം തവണകളായി അടച്ച് സ്വര്‍ണം വാങ്ങാനുള്ള സൗകര്യം രാജ്യത്തെ ജ്വല്ലറികളും ധനകാര്യസ്ഥാപനങ്ങളും ഒരുക്കുന്നുണ്ട്. നിലവില്‍ വൈവിധ്യമാര്‍ന്ന നിരവധി സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ വിപണിയില്‍ കാണാം. ഈ അവസരത്തില്‍ രാജ്യത്ത് ഏറ്റവും പ്രചാരമുള്ള സ്വര്‍ണ നിക്ഷേപ പദ്ധതികളെ ചുവടെ പരിചയപ്പെടാം.

സ്വർണ പദ്ധതികൾ
 

ജിആര്‍ടി ഗോള്‍ഡ് ഇലവന്‍ ഫ്‌ളെക്‌സി പ്ലാന്‍:

പ്രതിമാസം ഏറ്റവും കുറഞ്ഞത് 500 രൂപ അടച്ച് ആരംഭിക്കാവുന്ന സ്വര്‍ണ നിക്ഷേപ പദ്ധതിയാണ് ജിആര്‍ടി ഗോള്‍ഡ് ഇലവന്‍ ഫ്‌ളെക്‌സി പ്ലാന്‍. പേരു സൂചിപ്പിക്കുന്നതുപോലെ 11 മാസമാണ് പദ്ധതിയുടെ കാലാവധി. അതായത് 11 മാസം മുടക്കമില്ലാതെ തവണകളടയ്ക്കണം. എന്നിട്ട് 12 ആം മാസം അടച്ച പണത്തിനുള്ള സ്വര്‍ണം വാങ്ങാം. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വര്‍ണം വാങ്ങാന്‍ താത്പര്യമില്ലാത്തവര്‍ക്ക് മുഴുവന്‍ പണം തിരികെ ലഭിക്കും.

തനിഷ്ഖ് പദ്ധതികൾ

തനിഷ്ഖ് ഗോള്‍ഡന്‍ ഹര്‍വെസ്റ്റ് സ്‌കീം:

6 മുതല്‍ 10 മാസം വരെയാണ് ഈ പദ്ധതിയുടെ നിക്ഷേപ കാലാവധി. തവണകള്‍ പൂര്‍ത്തിയായാല്‍ അടച്ച പണം ഉപയോഗിച്ച് തനിഷ്ഖില്‍ നിന്നും സ്വര്‍ണം വാങ്ങാം. പദ്ധതിക്ക് കീഴില്‍ വാങ്ങുന്ന സ്വര്‍ണത്തിന്റെ മൂല്യത്തില്‍ 75 ശതമാനം വരെ കിഴിവ് ഉപഭോക്താവിന് ലഭിക്കും.

തനിഷ്ഖ് സ്വര്‍ണനിധി സ്‌കീം:

ഗ്രാം അടിസ്ഥാനപ്പെടുത്തി പൊന്നില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് തനിഷ്ഖ് സ്വര്‍ണനിധി സ്‌കീം മുന്നോട്ടുവെയ്ക്കുന്നത്. 8 മാസമാണ് നിക്ഷേപത്തിന്റെ കാലാവധി. ഈ കാലയളവില്‍ അടയ്ക്കുന്ന പണത്തിന് ആനുപാതികമായ സ്വര്‍ണം ഉപഭോക്താവിന്റെ പേരില്‍ മാറ്റിവെയ്ക്കപ്പെടും. പണം നിക്ഷേപിക്കുന്ന ദിവസത്തെ സ്വര്‍ണനിരക്കാണ് ഇവിടെ അടിസ്ഥാനപ്പെടുത്തുക. 8 മാസക്കാലയളവില്‍ എത്ര തവണ വേണമെങ്കിലും നിക്ഷേപം നടത്താം. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ടിലുള്ള സ്വര്‍ണം ഉപഭോക്താവിന് എടുക്കാം.

പിഎൻജി പദ്ധതികൾ

പിഎന്‍ജി സുവര്‍ണ പൂര്‍ണിമ സ്‌കീം:

ഈ പദ്ധതിക്ക് കീഴില്‍ പ്രതിമാസം എത്ര രൂപ അടയ്ക്കാമെന്ന് നിക്ഷേപകന് നിശ്ചയിക്കാം. തവണ നിശ്ചയിച്ചതിന് ശേഷം അടയ്‌ക്കേണ്ട തുകയില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല. 3,000 രൂപയാണ് ഏറ്റവും കുറഞ്ഞ അടവ്. കാലാവധി പൂര്‍ത്തിയായാല്‍ പണിക്കൂലിയില്‍ 10 ശതമാനം കിഴിവോടെ ഉപഭോക്താവിന് സ്വര്‍ണം വാങ്ങാം.

പിഎന്‍ജി കുബേര്‍ സ്‌കീം:

12 മാസമാണ് കുബേര്‍ പദ്ധതിയുടെ കാലാവധി. നിക്ഷേപം ആരംഭിക്കാനുള്ള ഏറ്റവും കുറഞ്ഞ തുകയാകട്ടെ 1,000 രൂപയും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അടച്ച പണത്തിന് ആനുപാതികമായ സ്വര്‍ണം നിക്ഷേപകന് ലഭിക്കും. കാലാവധി പൂര്‍ത്തിയാകുന്ന ദിവസത്തെ സ്വര്‍ണനിരക്കായിരിക്കും ഇവിടെ അടിസ്ഥാനപ്പെടുത്തുക. ഒപ്പം 8 ശതമാനം അധിക പലിശയും 10 ശതമാനം പണിക്കൂലി കിഴിവും ഉപഭോക്താവിന് ലഭിക്കും.

കല്ല്യാൺ ജ്വല്ലേഴ്സ് പദ്ധതി

പിഎന്‍ജി ഗോള്‍ഡ് റഷ്:

സഞ്ചായത്ത് ധനവര്‍ധന്‍ എന്ന പേരിലും പിഎന്‍ജി ഗോള്‍ഡ് റഷ് അറിയപ്പെടുന്നുണ്ട്. പ്രതിമാസം പണം മുന്‍കൂര്‍ അടച്ച് സ്വര്‍ണം വാങ്ങാനുള്ള അവസരമാണ് പദ്ധതി മുന്നോട്ടുവെയ്ക്കുന്നത്. 12, 24, 36 മാസങ്ങളുടെ കാലാവധി പദ്ധതിയിലുണ്ട്. പ്രതിമാസം 500 രൂപ മുതല്‍ പിഎന്‍ജി ഗോള്‍ഡ് റഷില്‍ നിക്ഷേപിക്കാം.

കല്ല്യാണ്‍ ജ്വല്ലേഴ്‌സ് ഗോള്‍ഡ് സ്‌കീം:

12 മാസമാണ് കല്ല്യാണ്‍ ജ്വല്ലേഴ്‌സ് ഗോള്‍ഡ് സ്‌കീമിന്റെ കാലാവധി. പ്രതിമാസം 500 രൂപ മുതല്‍ 40,000 രൂപ വരെ പദ്ധതിയില്‍ നിക്ഷേപിക്കാം. എന്നാല്‍ മാസതവണ എത്രയെന്ന് ആദ്യമേ നിശ്ചയിക്കണം. പ്രായപൂര്‍ത്തിയാകാത്തവരുടെ പേരിലും നിക്ഷേപം തുടങ്ങാന്‍ പദ്ധതിയില്‍ അവസരമുണ്ട്. കാലാവധി പൂര്‍ത്തിയായാല്‍ അടച്ച തുകയ്ക്ക് ആനുപാതികമായ സ്വര്‍ണം ഉപഭോക്താവിന് ലഭിക്കും.

മലബാർ ഗോൾഡ് പദ്ധതി

ഭീമ ഗോള്‍ഡ് ട്രീ പര്‍ച്ചേസ് പ്ലാന്‍:

രണ്ടു വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. 250 രൂപയുടെ ഗുണിതങ്ങളായി പ്രതിമാസ അടവ് നിശ്ചയിക്കാം. 6 മാസത്തിന് ശേഷം ഉപഭോക്താവ് ബോണസുകള്‍ക്ക് അര്‍ഹനാവും. പണിക്കൂലിയില്‍ കിഴിവ് നേടാന്‍ ഈ ബോണസുകള്‍ സഹായിക്കും. സ്വര്‍ണം വാങ്ങാന്‍ ചെല്ലുമ്പോള്‍ ഭാഗികമായോ പൂര്‍ണമായോ ഈ ബോണസുകള്‍ വിനിയോഗിക്കാം.

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് സ്മാര്‍ട് ബൈ സ്‌കീം:

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് സ്മാര്‍ട് ബൈ സ്‌കീം വഴിയും ഉപഭോക്താവിന് സ്വര്‍ണ, ഡയമണ്ട് ആഭരണങ്ങളില്‍ പണം ലാഭിക്കാം. സ്റ്റോക്കിലില്ലാത്ത ആഭരണങ്ങള്‍ പോലും മുന്‍കൂട്ടി നിശ്ചയിക്കുന്ന തീയതിയിലേക്ക് ഓര്‍ഡര്‍ ചെയ്യാമെന്നതും പദ്ധതിയുടെ ആകര്‍ഷണമാണ്. ഇനി വലുപ്പം അടിസ്ഥാനപ്പെടുത്തിയുള്ള ആഭരണങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സ്മാര്‍ട് ബൈ + കസ്റ്റമൈസ് ഓപ്ഷനും ജ്വല്ലറി മുന്നോട്ടുവെയ്ക്കുന്നു. സ്വര്‍ണാഭരണങ്ങള്‍ക്ക് 14 ദിവസത്തെ റിട്ടേണ്‍ പോളിയാണുള്ളത്.

ഐസിഐസിഐ പദ്ധതി

ഐസിഐസിഐ ഡ്രീം ഗോള്‍ഡ് പ്ലാന്‍:

ഫിക്‌സഡ്, റെക്കറിങ് നിക്ഷേപങ്ങള്‍ വഴി സ്വര്‍ണം വാങ്ങാന്‍ സഹായിക്കുന്ന പദ്ധതിയാണിത്. നിക്ഷേപത്തില്‍ വായ്പ നേടാനും ഉപഭോക്താവിന് അവസരമുണ്ട്. പദ്ധതിക്ക് കീഴില്‍ ഐസിഐസിഐ സ്വര്‍ണ നാണയം വാങ്ങുമ്പോള്‍ നിക്ഷേപകന് 30 ശതമാനം കിഴിവ് ലഭിക്കും. ഇതേസമയം, കാലാവധി പൂര്‍ത്തിയായി 3 മാസം കഴിഞ്ഞാല്‍ മാത്രമേ ഈ അനുകൂല്യം ലഭിക്കുകയുള്ളൂ. പ്രായപൂര്‍ത്തിയായ ഏതൊരു ഇന്ത്യന്‍ പൗരനും പദ്ധതിയില്‍ പങ്കുചേരാം.

ഐസിഐസിഐ ഗോള്‍ഡ് മോണിട്ടൈസേഷന്‍ സ്‌കീം:

ബാങ്കില്‍ നിക്ഷേപിച്ച സ്വര്‍ണത്തില്‍ നിന്നും പലിശ നേടാന്‍ സഹായിക്കുന്ന പദ്ധതിയാണിത്. 3 വര്‍ഷമാണ് പദ്ധതിയുടെ ഏറ്റവും കുറഞ്ഞ കാലാവധി. ഏറ്റവും കുറഞ്ഞത് 30 ഗ്രാം സ്വര്‍ണം നിക്ഷേപകന്‍ ബാങ്കിന് നല്‍കണം. പദ്ധതിയുടെ കാലാവധി 15 വര്‍ഷം വരെ നീട്ടാന്‍ നിക്ഷേപകന് അവസരമുണ്ട്. വാര്‍ഷികാടിസ്ഥാനത്തിലായിരിക്കും പലിശ വരുമാനം ലഭിക്കുക.

ഐസിഐസിഐ പദ്ധതി

ഐസിഐസിഐ പ്യുവര്‍ ഗോള്‍ഡ്:

0.5, 1, 2.5, 5, 10, 20, 50, 100 ഗ്രാം അടിസ്ഥാനത്തില്‍ 24 കാരറ്റ് സ്വര്‍ണം ഐസിഐസിഐ ബാങ്കില്‍ നിന്നും വാങ്ങാന്‍ ഈ പദ്ധതി സഹായിക്കും. സ്വര്‍ണത്തിന്റെ ശുദ്ധി സംബന്ധിച്ച സാക്ഷ്യപത്രം ബാങ്ക് ഉപഭോക്താവിന് നല്‍കും.

ഐസിഐസിഐ സോവറീന്‍ ഗോള്‍ഡ് ബോണ്ട്:

8 വര്‍ഷമാണ് ബോണ്ടിന്റെ കാലാവധി. അഞ്ചാം വര്‍ഷം മുതല്‍ നിക്ഷേപം തിരിച്ചെടുക്കാന്‍ അവസരമുണ്ട്. സര്‍ക്കാരിന്റെ അനുമതിയോടുള്ള ബോണ്ടായതുകൊണ്ട് റിട്ടേണുകള്‍ ഉറപ്പായും ലഭിക്കും. നിക്ഷേപത്തുക തിരിച്ചുവേണമെന്നുള്ളവര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്നും ബോണ്ട് കൈമാറ്റം ചെയ്യാം.

എച്ച്ഡിഎഫ്സി പദ്ധതി

എച്ച്ഡിഎഫ്‌സി സോവറീന്‍ ഗോള്‍ഡ് ബോണ്ട്:

8 വര്‍ഷമാണ് ബോണ്ടിന്റെ കാലാവധി. അഞ്ചാം വര്‍ഷം മുതല്‍ നിക്ഷേപം തിരിച്ചെടുക്കാം. പ്രതിവര്‍ഷം 2.5 ശതമാനം പലിശ നിരക്ക് ലഭിക്കും. ഉപഭോക്താവ് ഏറ്റവും കുറഞ്ഞത് 1 ഗ്രാം സ്വര്‍ണത്തില്‍ നിക്ഷേപം നടത്തണം. പരമാവധി നിക്ഷേപം 4 കിലോ വരെയാകാം. ട്രസ്റ്റുകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും 20 കിലോ വരെ സ്വര്‍ണ ബോണ്ട് നിക്ഷേപം നടത്താന്‍ അനുവാദമുണ്ട്.

Read more about: gold
English summary

From Malabar Gold Scheme To Bhima Jewellery Gold Schemes: Best Gold Saving Schemes in India | ഇന്ത്യയിലെ ഏറ്റവും മികച്ച സ്വര്‍ണ സമ്പാദ്യ പദ്ധതികള്‍

From Malabar Gold Scheme To Bhima Jewellery Gold Schemes: Best Gold Saving Schemes in India. Read in Malayalam.
Story first published: Thursday, February 11, 2021, 11:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X