സ്വര്‍ണത്തിലാണ് നിക്ഷേപമെങ്കില്‍ എന്തുകൊണ്ട് സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ തന്നെ തിരഞ്ഞെടുക്കണം? അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെയ് 24-ാം തീയ്യതി മുതല്‍ 2021 -22 സാമ്പത്തിക വര്‍ഷത്തിലെ സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീമിലെ രണ്ടാം ട്രഞ്ച് ഉപയോക്താക്കള്‍ക്കായി തുറന്നിരിക്കുകയാണ്. മെയ് 28 വരെ ഇഷ്യൂ തുടരും. മെയ് മുതല്‍ സെപ്തംബര്‍ വരെ 6 ട്രഞ്ചുകളിലായാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ട് ഇഷ്യൂ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ടാം ട്രഞ്ചിലെ ഗോള്‍ഡ് ബോണ്ടില്‍ ഗ്രാമിന് 4,842 രൂപയാണ് ഇഷ്യൂ വില നിശ്ചയിരിക്കുന്നത്.

 

സ്വര്‍ണത്തിലാണ് നിക്ഷേപമെങ്കില്‍ എന്തുകൊണ്ട് സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ തന്നെ തിരഞ്ഞെടുക്കണം? അറിയാ

എസ്ജിബി ഓണ്‍ലൈനായി വാങ്ങിക്കുവാന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സംവിധാനമൊരുക്കിയിട്ടുണ്ട്.

എന്തുകൊണ്ടാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളില്‍ നിക്ഷേപിക്കണമെന്ന് പറയുന്നതെന്ന് നമുക്ക് നോക്കാം.

1. ഭൗതിക സൗര്‍ണം പോലെ സൂക്ഷിക്കുവാന്‍ സ്ഥലം കണ്ടെത്തേണ്ടതില്ലാത്തതിനാല്‍ എസ്ജിബികള്‍ കൂടുതല്‍ സുരക്ഷിതമാണ്.
2. നോമിനല്‍ വിലയുടെ മേല്‍ പ്രതിവര്‍ഷം 2.50 ശതമാനം നിരക്കില്‍ പ്രതിഫലം ലഭിക്കും. അര്‍ധവാര്‍ഷികമായാണ് പലിശ നല്‍കുക.
3. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ വില്‍പ്പന നടത്താം.4. സ്വര്‍ണ നാണയങ്ങളേയോ സ്വര്‍ണ ബാറുകളോ പോലെ സോവറീന്‍ ഗോള്‍ഡ് ബോണ്ടിന് മേല്‍ ചരക്ക് സേവന നികുതി ഈടാക്കുന്നില്ല. ഡിജിറ്റല്‍ സ്വര്‍ണം വാങ്ങിക്കുമ്പോള്‍ ഭൗതിക സ്വര്‍ണ വാങ്ങിക്കുന്ന അതേ രീതിയില്‍ 3 ശതമാനം ജിഎസ്ടി ഈടാക്കും. ഒപ്പം എസ്ജിബിയില്‍ നിര്‍മാണ ചാര്‍ജുകളുമില്ല.

5. വായ്പകള്‍ക്ക് ഈടായി എസ്ജിബികള്‍ ഉപയോഗിക്കാം. സാധാരണ സ്വര്‍ണവായ്പയ്ക്ക് സമാനമായാണ് എല്‍ടിവി അനുപാതം നിശ്ചയിച്ചിരിക്കുന്നത്.

6. 2015 നവംബറില്‍ മോണിറ്റൈസേഷന്‍ പദ്ധതിയുടെ ഭാഗമായാണ് സര്‍ക്കാര്‍ സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം അവതരിപ്പിച്ചത്. ട്രഞ്ചുകളായാണ് ഗോള്‍ഡ് ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നത്.

പെട്ടെന്നൊരു വായ്പ വേണം! വ്യക്തിഗത വായ്പയോ സ്വര്‍ണ വായ്പയോ ഏതാണ് നല്ലതെന്നറിയേണ്ടേ?
നിക്ഷേപകര്‍ക്ക് അഅവരുടെ ഡീമാറ്റ് അക്കൗണ്ട് വഴിയോ ഓണ്‍ലൈന്‍ ബാങ്കിംഗ് വഴിയോ എസ്ജിബികളില്‍ നിക്ഷേപം നടത്താം.ഓണ്‍ലൈനായി അപേക്ഷിക്കുകയും ഡിജിറ്റല്‍ രീതിയില്‍ പണമടക്കുകയും ചെയ്യുന്ന നിക്ഷേപകര്‍ക്ക് ഗ്രാമിന് 50 രൂപയുടെ ഇളവ് നല്‍കുവാന്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും തീരുമാനിച്ചിട്ടുണ്ട്. അത്തരം നിക്ഷേപകര്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 4,727 രൂപയായിരിക്കും നല്‍കേണ്ടി വരിക. 2021 മെയ് മുതല്‍ 2021 സെപ്തംബര്‍ മാസം വരെ 6 ട്രഞ്ചുകളായാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നത്.

എസ്ജിബി എസ്ബിഐ വഴി ഓണ്‍ലൈനായി വാങ്ങിക്കുവാന്‍ എന്ത് ചെയ്യണമെന്ന് നമുക്ക് നോക്കാം.

  • എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് അക്കൗണ്ടിലേക്ക് ലോഗ് ഇന്‍ ചെയ്യുക
  • സര്‍വീസ് എന്ന വിഭാഗത്തിലെ സോവറീന്‍ ഗോള്‍ഡ് ബോണ്ട് തെരഞ്ഞെടുക്കുക.
  • ടേംസ് ആന്റ് കണ്ടീസന്‍ തെരഞ്ഞെടുത്ത് തുടരുക ക്ലിക്ക് ചെയ്യുക
  • രജിസ്ട്രേഷന്‍ ഫോറം പൂരിപ്പിക്കുക. ഇത് ഒറ്റത്തവണ രജിസ്ട്രേഷന്‍ ആണ്.
  • സബ്മിറ്റ് ക്ലിക്ക് ചെയ്യുക
  • പര്‍ച്ചേസ് ഫോറത്തില്‍ എത്ര അളവില്‍ സ്വര്‍ണം വാങ്ങിക്കുന്നുവെന്നും നോമിനീ വിവരങ്ങളും ചേര്‍ക്കുക
  • പര്‍ച്ചേസ് ഫോറത്തില്‍ എത്ര അളവില്‍ സ്വര്‍ണം വാങ്ങിക്കുന്നുവെന്നും നോമിനീ വിവരങ്ങളും ചേര്‍ക്കുക

വാണിജ്യ ബാങ്കുകളില്‍ നിന്നും സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലി. (എസ്എച്ച്സിഐഎല്‍)ല്‍ നിന്നും അംഗീകാരമുള്ള പോസ്റ്റ് ഓഫീസുകളില്‍ നിന്നും സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ നിന്നും നിക്ഷേപകര്‍ക്ക് ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങിക്കാം.

Read more about: gold
English summary

From No GST Tax To Fixed rate Of Interest: Why one Should Invest In Sovereign Gold Bonds | സ്വര്‍ണത്തിലാണ് നിക്ഷേപമെങ്കില്‍ എന്തുകൊണ്ട് സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ തന്നെ തിരഞ്ഞെടുക്കണം? അറിയാം

From No GST Tax To Fixed rate Of Interest: Why one Should Invest In Sovereign Gold Bonds
Story first published: Tuesday, May 25, 2021, 19:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X