ഈ പൊതുമേഖലാ ബാങ്കുകളില്‍ കോവിഡ് ചികിത്സയ്ക്കായ് വ്യക്തിഗത വായ്പകള്‍ 6.85% പലിശ നിരക്ക് മുതല്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ മിക്ക പൊതുമേഖലാ ബാങ്കുകളും കോവിഡ് ചികിത്സയ്ക്കായി 5 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പകള്‍ അനുവദിക്കുമെന്ന് പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. വായ്പ എടുക്കുന്ന വ്യക്തിയുടെ ചികിത്സയ്ക്കായോ, ആശ്രിതതരുടേയോ കുടുംബാംഗങ്ങളുടേയോ ചികിത്സയ്ക്കായോ ഇത്തരത്തില്‍ കോവിഡ് ചികിത്സാ വ്യക്തിഗത വായ്പകള്‍ ലഭിക്കും. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വ്യാപകമായ മെയ് ആദ്യ വാരത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രഖ്യാപിച്ച സാമ്പത്തീക സഹായ പദ്ധതികളുടെ ഭാഗമായിരുന്നു കോവിഡ് ചികിത്സാ വായ്പകള്‍.

 

കോവിഡ് ചികിത്സയ്ക്കായ് വ്യക്തിഗത വായ്പകള്‍

കോവിഡ് ചികിത്സയ്ക്കായ് വ്യക്തിഗത വായ്പകള്‍

ശമ്പള വേതനക്കാരല്ലാത്ത വ്യക്തികള്‍ക്കും, പെന്‍ഷന്‍കാര്‍ക്കുമെല്ലാം ഈ കോവിഡ് ചികിത്സാ വ്യക്തിഗത വായ്പാ സേവം ലഭ്യമാകും. ഏറ്റവും താഴ്ന്ന പലിശ നിരക്കിലാണ് പൊതുമേഖലാ ബാങ്കുകള്‍ കോവിഡ് ചികിത്സാ വായ്പകള്‍ വാഗ്ദാനം ചെയ്യുന്നത് 6.85 ശതമാനം നിരക്ക് മുതലാണ്. ഏറ്റവും ചുരുങ്ങിയത് 25,000 രൂപ മുതല്‍ പരമാവധി 5 ലക്ഷം രൂപ വരെ കോവിഡ് ചികിത്സാ വ്യക്തിഗത വായ്പകള്‍ക്ക് കീഴില്‍ ലഭിക്കും. 5 വര്‍ഷമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി. കോവിഡ് ചികിത്സാ വ്യക്തിഗത വായ്പകള്‍ക്കായി ബാങ്ക് പ്രൊസസിംഗ് ചാര്‍ജോ മറ്റ് ഫീകളോ ഒന്നും ഈടാക്കുകയില്ല. 2021 ഏപ്രില്‍ 1 മുതല്‍ കോവിഡ് പോസിറ്റീവ് ആയിട്ടുള്ള വ്യക്തികള്‍ക്കാണ് ഈ വായ്പാ ആനുകൂല്യം ലഭിക്കുക.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)

2021 ഏപ്രില്‍ 1നോ അതിന് ശേഷമോ കോവിഡ് പോസിറ്റീവ് യ വ്യക്തികള്‍ക്ക് ചികിത്സയ്ക്കായി എസ്ബിഐ നല്‍കുന്ന വായ്പയുടെ പേരാണ് കവച് വ്യക്തിഗത വായ്പ. ബാങ്കിന്റെ നിലിവിലുള്ള ഉപയോക്താക്കള്‍ക്കാണ് ഈ വായ്പ അനുവദിക്കുക. ബാങ്ക് വഴി പെന്‍ഷന്‍ സ്വീകരിക്കുന്ന വ്യക്തികള്‍ക്കും കോവിഡ് കവച് വായ്പയ്ക്ക് അര്‍ഹതയുണ്ട്. 5 വര്‍ഷമാണ് തിരിച്ചടവ് കാലാവധിയ ഈ വായ്പയ്ക്ക് മറ്റ് അധിക ചാര്‍ജുകളൊന്നും തന്നെ ബാങ്ക് ഈടാക്കുകയില്ല. 8.5 ശതമാനമാണ് പലിശ നിരക്ക്. 25000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും.

പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി)

പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി)

2021 ഏപ്രില്‍ 1 മുതല്‍ കോവിഡ് പോസിറ്റീവ് ആയിട്ടുള്ള വ്യക്തികള്‍ക്കാണ് പിഎന്‍ബിയുടെ പിഎന്‍ബി സഹ്യോഗ് റിന്‍ കോവിഡ് വായ്പ അനുവദിക്കുക. ബാങ്കില്‍ സാലറി അക്കൗണ്ടുള്ള എല്ലാ വ്യക്തികള്‍ക്കും ഈ വായ്പയ്ക്ക് അര്‍ഹതയുണ്ട്. ചുരുങ്ങിയത് കഴിഞ്ഞ 12 മാസമെങ്കിലും മുടങ്ങാതെ വരുമാനം അക്കൗണ്ടില്‍ എത്തിയിരിക്കണം.കവിഞ്ഞ ആറ് മാസത്തെ ശരാശരി വേതനത്തിന്റെ ആറ് മടങ്ങാണ് പരമാവധി വായ്പാ തുകയായി അനുവദിക്കുക. 3 ലക്ഷം രൂപയില്‍ വായ്പയായി ലഭിക്കില്ല. 8.5 ശതമാനമാണ് വായ്പയുടെ പലിശ നിരക്ക്.

ബാങ്ക് ഓഫ് ഇന്ത്യ

ബാങ്ക് ഓഫ് ഇന്ത്യ

ബാങ്കില്‍ സാലറി അക്കൗണ്ട് ഉള്ള ഉപയോക്താക്കള്‍ക്കും നിലവിലെ വ്യക്തിഗത, ഭവന വായ്പാ ഉപയോക്താക്കള്‍ക്കും ബാങ്ക് ഓഫ് ഇന്ത്യ കോവിഡ് ചികിത്സയ്ക്കായി വായ്പ അനുവദിക്കും. 5 ലക്ഷം രൂപയാണ് പരമാവധി വായ്പാ തുക. 6 മാസത്തെ മോറട്ടോറിയം ഉള്‍പ്പെടെ 3 വര്‍ഷമാണ് വായ്പാ തിരിച്ചടവ് കാലാവധി. മോറട്ടോറിയം കാലയളവില്‍ വായ്പ അടക്കേണ്ടതില്ലെങ്കിലും പലിശ ഈടാക്കുന്നതാണ്. നിലവില്‍ 6.85 ശതമാനമാണ് കോവിഡ് ചികിത്സയ്ക്കായി ഈടാക്കുന്ന പലിശ നിരക്ക്.

ബാങ്ക് ഓഫ് ബറോഡ

ബാങ്ക് ഓഫ് ബറോഡ

നിലവിലുള്ള വ്യക്തിഗത, ഭവന വായ്പാ ഉപയോക്താക്കള്‍ക്ക് ബാങ്ക് ഓഫ് ബറോഡ കോവിഡ് ചികിത്സാ വായ്പ നല്‍കും. 5 ലക്ഷം രൂപയാണ് പരമാവധി വായ്പാ തുകയായി അനുവദിക്കുക.

Read more about: personal loan
English summary

From SBI to bank of baroda; these bank offer COVID personal loans at interest rate starting from 6.85% | ഈ പൊതുമേഖലാ ബാങ്കുകളില്‍ കോവിഡ് ചികിത്സയ്ക്കായ് വ്യക്തിഗത വായ്പകള്‍ 6.85% പലിശ നിരക്ക് മുതല്‍

From SBI to bank of baroda; these bank offer COVID personal loans at interest rate starting from 6.85%
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X