ബി ടൗണിന് പുറമേ ബിസിനസിലും താരങ്ങള്‍; ബോളിവുഡ് നായികാ-നായകന്മാരുടെ ബിസിനസ് വിശേഷങ്ങള്‍ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഭിനയത്തിന് പുറമേ ബിസിനസിലും വെന്നിക്കൊടി പാറിച്ച നായികാ നായകന്മാര്‍ ബോളിവുഡില്‍ ഏറെയുണ്ട്. ഫാഷന്‍ മുതല്‍ റെസ്റ്റോറന്റ് മേഖല വരെ അവരുടെ ബിസിനസ് തട്ടകത്തില്‍ ഉള്‍പ്പെടുന്നു. അതും വെറുതേ നേരം പോക്ക് മാത്രമല്ല, നന്നായി ബിസിനസ് നടത്തി അതില്‍ നിന്നും ലാഭം കൊയ്യുന്നവരുമാണ് ഇവരെല്ലാവരും. ബി ടൗണിലെ ചില പ്രധാന ബിസിനസ് സിംഹങ്ങളുടെ ബിസിനസുകള്‍ നമുക്കൊന്ന് പരിചയപ്പെടാം.

 

ബി ടൗണിന് പുറമേ ബിസിനസിലും താരങ്ങള്‍; ബോളിവുഡ് നായികാ-നായകന്മാരുടെ ബിസിനസ് വിശേഷങ്ങള്‍ അറിയാം
1. ഷാരൂഖ് ഖാന്‍

അനുഗ്രഹീതനായ അഭിനേതാവ് മാത്രമല്ല, വിജയം വരിച്ച ബിസിനസുകാരന്‍ കൂടിയാണ് ഷാരൂഖ് ഖാന്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ സഹ ഉടമയാണ് അദ്ദേഹം. 2008ല്‍ ആണ് തന്റെ സഹപ്രവര്‍ത്തകയും അഭിനേതാവുമായ ചൂഹി ചൗളയോടൊപ്പം ചേര്‍ന്ന് ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഷാരൂഖ് ഖാന്‍ തുടക്കമിടുന്നത്. ഐപിഎലിലെ ഏറ്റവും സമ്പന്നമായ ടീമുകളിലൊന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കൂടാതെ ചലച്ചിത്ര നിര്‍മാണ കമ്പനിയായ റെഡി ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റന്റെയും പങ്കാളിയാണ് ഷാരൂഖ്. ചലച്ചിത്ര നിര്‍മാണത്തിന് പുറമേ മറ്റ് സറ്റുഡിയോകള്‍ക്കും ചലച്ചിത്ര നിര്‍മാതാക്കള്‍ക്കും വിഎഫ്എക്‌സ്, ആനിമേഷന്‍ സേവനങ്ങളും റെഡ് ചില്ലീസ് നല്‍കുന്നു.

ഈ 1 രൂപാ നോട്ട് കൈയ്യിലുണ്ടെങ്കില്‍ 7 ലക്ഷം രൂപ സ്വന്തമാക്കാം

2. ശില്‍പ ഷെട്ടി

തന്റെ പങ്കാളി രാജ് കുന്ദ്രയുമൊത്ത് നിരവധി ബിസിനസ് സംരഭങ്ങള്‍ ശില്‍പ ഷെട്ടിയ്ക്കുണ്ട്. മുംബൈ മൊണാര്‍ക്കി ക്ലബിന്റെ ഉടമ ശില്‍പ ഷെട്ടിയാണ്. മുംബൈയിലെ സ്പാ സലൂണ്‍ ശൃംഖലയായ ലോസിസിന്റെ സഹ ഉടമയും ശില്‍പ ഷെട്ടിയാണ്. നേരത്തെ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ് ശില്‍പ ഷെട്ടിയുടേയും പങ്കാളി രാജ് കുന്ദ്രയുടേയും ഉടമസ്ഥതയിലായിരുന്നു. എന്നാല്‍ ടീമിന്റെ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് 2018ല്‍ ഫ്രാഞ്ചൈസി ഇവര്‍ വില്‍ക്കുകയായിരുന്നു.

3. അനുഷ്‌ക ശര്‍മ

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അനുഷ്‌ക ശര്‍മ നഷ് ക്ലോത്തിംദ് ലൈന്‍ ആരംഭിക്കുന്നത്. കൂടാതെ സഹോദരനുമൊത്ത് ഒരു സിനിമാ നിര്‍മാണ കമ്പനിയും അനുഷ്‌കയുടേതായുണ്ട്.

കൂടുതല്‍ സുരക്ഷയും കുറഞ്ഞ ചിലവും മികച്ച ആദായവും; ഈ നിക്ഷേപങ്ങള്‍ക്ക് പ്രത്യേകതകള്‍ ഏറെയാണ്

4. ദീപിക പദുക്കോണ്‍

ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിയാണ് ദീപിക പദുക്കോണ്‍. മിന്ത്രയുമായി ചേര്‍ന്ന് 2015ലാണ് ദീപിക പദുക്കോണ്‍ ഓണ്‍ലൈന്‍ വസ്ത്ര ബിസിനസ് ആരംഭിക്കുന്നത്.

5. സല്‍മാന്‍ ഖാന്‍

ധാരാളം ബിസിനസുകള്‍ സല്‍മാന്‍ ഖാന്റേതായുണ്ട്. വസ്ത്ര വിപണനം, സിനിമാ നിര്‍മാണം തുടങ്ങിയവ അവയില്‍ ഉള്‍പ്പെടുന്നു. ബീയിംഗ് ഹ്യൂമന്‍ എന്നതാണ് വസ്ത്ര ബിസിനസ് ബ്രാന്‍ഡിന്റെ പേര്.

ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡിന് 2 മില്യണ്‍ ഉപയോക്താക്കള്‍; പ്രത്യേകതകളും നേട്ടങ്ങളും അറിയാം

6. പ്രിയങ്ക ചോപ്ര

ന്യൂേയാര്‍ക്കില്‍ സോന എന്ന പേരില്‍ റെസറ്റോറന്റ് പ്രിയങ്ക ചോപ്രയുടെ ഉടമസ്ഥതയിലുണ്ട്.

7. ഹൃത്വിക് റോഷന്‍

ഫാഷന്‍ ബ്രാന്‍ഡ് എച്ച്ആര്‍എക്‌സ് ഹൃത്വികിന്റെ ഉടമസ്ഥതയില്‍ കൂടിയുള്ളതാണ്. 2013ലാണ് എച്ച്ആര്‍എക്‌സ് ആരംഭിക്കുന്നത്. മുംബൈയില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഒരു ജിം പ്രവര്‍ത്തിക്കുന്നുണ്ട്.

Read more about: business
English summary

from Shah Rukh Khan to Hrithik Roshan; Know these Bollywood stars who successfully perform in businesses | ബി ടൗണിന് പുറമേ ബിസിനസിലും താരങ്ങള്‍; ബോളിവുഡ് നായികാ-നായകന്മാരുടെ ബിസിനസ് വിശേഷങ്ങള്‍ അറിയാം

from Shah Rukh Khan to Hrithik Roshan; Know these Bollywood stars who successfully perform in businesses
Story first published: Sunday, July 18, 2021, 20:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X