സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7 ശതമാനം വരെ പലിശ നല്‍കുന്ന ബാങ്കുകള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണം കൈകാര്യം ചെയ്യുക എന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. ഇനി നമ്മള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം വര്‍ധിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അപ്പോഴും മുന്നിലുള്ള തെരഞ്ഞെടുപ്പുകള്‍ ഏറെ ആശങ്ക ജനിപ്പിക്കുന്നവയും പെട്ടെന്നൊരു തീരുമാനം കൈക്കൊള്ളുവാന്‍ സാധിക്കാത്തവയുമാണെന്ന് കാണാം. ധാരാളം നിക്ഷേപ മാര്‍ഗങ്ങള്‍ മുന്നിലുണ്ടെങ്കിലും റിസ്‌ക് എടുക്കുവാന്‍ തീരെ താത്പര്യമില്ലാത്ത നിക്ഷേപകര്‍ക്ക് തങ്ങളുടെ സമ്പാദ്യം സുരക്ഷിതമായി നിക്ഷേപിക്കുവാനുള്ള ഒരുപാധിയാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍. കാലങ്ങളിയി ഏറെ ജനപ്രീതിയുള്ള നിക്ഷേപ മാര്‍ഗം കൂടിയാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍.

 

പ്രത്യേകതകള്‍

പ്രത്യേകതകള്‍

റിസ്‌ക് ഘടകം ഒട്ടുമേ ഇല്ലാത്ത നിക്ഷേപ പദ്ധതിയാണ് ബാങ്ക് സ്ഥിര നിക്ഷേപമെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. ഒപ്പം സ്ഥിരമായ ആദായവും നിക്ഷേപകന് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ റിപ്പോ നിരക്ക് 4ശതമാനമായി തന്നെ തുടരുവാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനവും കോവിഡ് രോഗ വ്യാപനം മൂലം സാമ്പത്തിക മേഖലയിലുണ്ടാ അസ്വസ്ഥതകളും മിക്ക ബാങ്കുകളുടെയും അവരുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയ്ക്കുവാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്.

എന്തുകൊണ്ട് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍?

എന്തുകൊണ്ട് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍?

റിസ്‌ക് എടുക്കുവാന്‍ ആഗ്രഹിക്കാത്ത മധ്യവര്‍ഗക്കാരരുടേയും സ്ഥിരവരുമാനം ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെയും ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ ഉപാധിയാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍. ഉറപ്പുള്ള ആദായം, കുറഞ്ഞ റിസ്‌ക് സാധ്യതകള്‍, എളുപ്പമേറിയ നിക്ഷേപ പദ്ധതികള്‍ തുടങ്ങിയ പ്രത്യേകതകളാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ ജനകീയതയ്ക്ക് കാരണം.

ഉറപ്പുള്ള ആദായം

ഉറപ്പുള്ള ആദായം

മിക്ക മുതിര്‍ന്ന പൗരന്മാര്‍ക്കും ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ എന്നത് തങ്ങളുടെ റിട്ടയര്‍മെന്റ് സമ്പാദ്യം സൂക്ഷിക്കുവാനുള്ള ഒരു പദ്ധതി എന്ന് മാത്രമല്ല, റിട്ടയര്‍മെന്റ് കാലത്തും കൃത്യമായ വരുമാനം ലഭിക്കുന്നതിനുള്ള ഒരു ഉപാധി കൂടിയാണ്. എന്നാല്‍ പലിശ നിരക്കുകള്‍ കുറച്ചുകൊണ്ടുള്ള ബാങ്കുകളുടെ നടപടി അവരുടെ സാമ്പത്തിക ആസൂത്രണങ്ങളെയാകെ താളം തെറ്റിച്ചു എന്ന് വേണമെങ്കില്‍ പറയാം.

സ്വകാര്യ ബാങ്കുകളും സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും

സ്വകാര്യ ബാങ്കുകളും സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും

എന്നാല്‍ ഇപ്പോഴും ചില സ്വകാര്യ ബാങ്കുകളും സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ ശരാശരിക്കും മുകളിലുള്ള ആദായം നല്‍കി വരുന്നുണ്ട്. സ്ഥിര നിക്ഷേപമാണ് നിങ്ങളുടെ മുന്നിലുള്ള നിക്ഷേപ മാര്‍ഗമെങ്കില്‍ നിക്ഷേപ നിബന്ധനകള്‍ വ്യക്തമായി മനസ്സിലാക്കിയതിന് ശേഷം ഇത്തരം ബാങ്കുകള്‍ തെരഞ്ഞെടുക്കുന്നതാവും അഭികാമ്യം.

പലിശ നിരക്ക് 7 ശതമാനം വരെ

പലിശ നിരക്ക് 7 ശതമാനം വരെ

1 -2 വര്‍ഷക്കാലയളവിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7 ശതമാനത്തിനടുത്ത് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന 5 ബാങ്കുകള്‍ ഇവയാണ്.

1. ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക് - 7.00 ശതമാനം

2. സൂര്യോദയ സ്മോള്‍ ഫിനാന്‍സ് ബാങ്ക് - 6.75 ശതമാനം

3. ഡിസിബി ബാങ്ക് - 6.70 ശതമാനം

4. ഇന്‍ഡസിന്‍ഡ് ബാങ്ക് - 6.50 ശതമാനം

5. യെസ് ബാങ്ക് - 6.50 ശതമാനം

1 കോടി രൂപയില്‍ താഴെ 1 - 2 വര്‍ഷത്തേക്ക് നിക്ഷേപം നടത്തുമ്പോള്‍ സാധാരണ സ്ഥിര നിക്ഷേപങ്ങളില്‍ ലഭിക്കുന്ന പലിശ നിരക്കാണിത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കും.

Read more about: fixed deposit
English summary

From Yes Bank To DCB Bank: List Of Bank Which Offer Up to 7% Interest Rates on Fixed Deposits | സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7 ശതമാനം വരെ പലിശ നല്‍കുന്ന ബാങ്കുകള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

From Yes Bank To DCB Bank: List Of Bank Which Offer Up to 7% Interest Rates on Fixed Deposits
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X